India is now ready for business. In the last four years, we have jumped 65 places of global ranking of ease of doing business: PM Modi
The implementation of GST and other measures of simplification of taxes have reduced transaction costs and made processes efficient: PM
At 7.3%, the average GDP growth over the entire term of our Government, has been the highest for any Indian Government since 1991: PM Modi

ഗാന്ധിനഗറിലെ മഹാത്മ മന്ദിര്‍ പ്രദര്‍ശന-കണ്‍വന്‍ഷന്‍ സെന്ററില്‍ വൈബ്രന്റ് ഗുജറാത്ത് സമ്മേളനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഉസ്‌ബെക്കിസ്ഥാന്‍, റുവാണ്ട, ഡെന്‍മാര്‍ക്ക്, ചെക്ക് റിപ്പബ്‌ളിക്, മാള്‍ട്ട എന്നീ രാജ്യങ്ങളുടെ തലവന്‍മാരും ഇന്ത്യയില്‍ വിവിധ മേഖലകളില്‍ നിന്നായി വ്യവസായത്തലവന്‍മാരും വിദേശത്തുനിന്ന് ഉള്ളവര്‍ ഉള്‍പ്പെടെ 30,000ലേറെ പ്രതിനിധികളും പങ്കെടുത്തു.

ആഗോള വാണിജ്യ പ്രമുഖരെയും കമ്പനികളെയും ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പ്രധാനമന്ത്രി ക്ഷണിച്ചു. വ്യവസായ കാലാവസ്ഥ നിക്ഷേപത്തിന് അനുകൂലമാണെന്നും ഇപ്പോള്‍ കൂടുതല്‍ അടിസ്ഥാന സൗകര്യവികസനം നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി പറഞ്ഞു: ‘ഇന്ത്യ ഇപ്പോള്‍ ബിസിനസിനായി ഒരുങ്ങിയിരിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ ആഗോള ബിസിനസ് രംഗത്ത് 65 സ്ഥാനങ്ങള്‍ ഉയര്‍ന്നു. വരുംവര്‍ഷങ്ങളില്‍ ഇന്ത്യ 50ാം സ്ഥാനത്തുണ്ടെന്ന് ഉറപ്പാക്കാന്‍ എന്റെ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘

 

ലോകബാങ്കും ഐ.എം.എഫും മൂഡിയും പോലുള്ള രാജ്യാന്തര ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇന്ത്യയുടെ സമ്പദ്ഘടനയിലും സമീപകാലത്തെ പരിഷ്‌കാരങ്ങളുടെ കാര്യത്തിലും ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ‘ഞങ്ങള്‍ ബിസിനസ്സ് ചെയ്യുന്നതിന്റെ ചെലവു കുറച്ചുകൊണ്ടുവന്നിട്ടുണ്ട്. ജി എസ് ടി നടപ്പാക്കലും മറ്റ് നികുതി നടപടികള്‍ ലളിതവല്‍ക്കരിക്കലും ഇടപാടിന്റെ ചെലവുകള്‍ കുറച്ചുകൊണ്ടുവരികയും നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്തു. ഡിജിറ്റല്‍ ഇടപാടുകളിലൂടെയും സിംഗിള്‍ പോയിന്റ് ഇന്റര്‍ഫേസുകളിലൂടെയും ബിസിനസ് വേഗം വര്‍ധിപ്പിച്ചു. ‘

ഇന്ത്യയുടെ വളര്‍ച്ചയ്ക്കും അതിന്റെ ശക്തമായ സാമ്പത്തിക അടിത്തറകളുടെ പ്രാധാന്യത്തിനും അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു: ‘1991 നു ശേഷമുള്ള ഗവണ്‍മെന്റുകളുടെ കാലത്ത് ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴത്തെ 7.3 ശതമാനം ശരാശരി ജിഡിപി. അതേസമയം, ശരാശരി നാണയപ്പെരുപ്പം 4.6 എന്നത് ഇന്ത്യ ഉദാരവല്‍ക്കരണത്തിനു തുടക്കമിട്ട 1991 മുതല്‍ ഏതൊരു ഗവണ്‍മെന്റിന്റെയും കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കുമാണ്.

ഇന്ത്യ സ്ഥിരമായി സന്ദര്‍ശിക്കുന്നവക്കു ദിശ, തീവ്രത എന്നീ കാര്യങ്ങളിലുള്ള മാറ്റം ബോധ്യമാകും. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഗവണ്‍മെന്റിന്റെ വലിപ്പം കുറയ്ക്കുകയും ഭരണം വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് എന്റെ ഗവണ്‍മെന്റിന്റെ ലക്ഷ്യം. നമ്മുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ആഴത്തിലുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗമേറിയ സമ്പദ്ഘടനകളില്‍ ഒന്നായി നമ്മുടേതു തുടരുന്നു, ‘
സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സാഹരച്യമായാണ് ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ലോകനിലവാരത്തിലുള്ള ഗവേഷണ സംവിധാനങ്ങള്‍ നിക്ഷേപത്തിന് അനുയോജ്യമായ അന്തരീക്ഷം നല്‍കുന്നുണ്ട്. യുവതയ്ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങള്‍ കഠിനമായി പരിശ്രമിച്ചു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലൂടെയുള്ള നിക്ഷേപത്തെ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങിയ പരിപാടികള്‍ നന്നായി പിന്തുണച്ചിട്ടുണ്ട്.

 

അദ്ദേഹം തുടര്‍ന്നു: ‘2017 ല്‍ ലോകത്തിലെ ഏറ്റവും വളരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. 2016 ല്‍ 14 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയിലുണ്ടായിരുന്നത്. അതേ സമയം അതേ വര്‍ഷം ലോകത്ത് ഏഴ് ശതമാനം വളര്‍ച്ചയുണ്ടായി. ലോകത്തിലെ ഏറ്റവും വേഗമേറിയ വ്യോമയാത്രാ വിപണിയാണു നമ്മുടേത്. നാലു വര്‍ഷത്തിലധികം യാത്രക്കാര്‍ക്കുള്ള ടിക്കറ്റിങ്ങില്‍ ഇരട്ട അക്ക വളര്‍ച്ചയാണ് നാം കൈവരിച്ചത്. അദ്ദേഹം ഇങ്ങനെ സംഗ്രഹിച്ചു: ‘ഇന്ത്യ ധാരാളം അവസരങ്ങളുടെ നാടാണ്. ജനാധിപത്യവും ജനസംഖ്യയും ആവശ്യകതയും ഉള്ള ഏക സ്ഥലം ഇതാണ് ‘.

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ഇപ്പോള്‍ ഒരു ആഗോള പ്ലാറ്റ്‌ഫോമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. നിരവധി നേതാക്കളുടെ സാന്നിദ്ധ്യം അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം ദേശീയ തലസ്ഥാനങ്ങളിലേക്ക് മാത്രമല്ല, സംസ്ഥാന തലസ്ഥാനങ്ങളിലേക്കും വ്യാപിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നയങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭരണത്തിനും ദീര്‍ഘവീക്ഷണത്തോടുകൂടിയ നേതൃത്വത്തിനും പ്രധാനമന്ത്രി ശ്രീ. മോദിയെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രശംസിച്ചു. ബിസിനസ് സുഗമമാക്കാന്‍ എല്ലാ പിന്തുണയും അദ്ദേഹം വ്യവസായ നായകര്‍ക്കു വാഗ്ദാനം ചെയ്തു.

ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവ,് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി ലാര്‍സ് ലോക്കെ റാസ്മസെന്‍, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി ആന്‍ഡ്രേജ് ബാബിസ്, മാള്‍ട്ട പ്രധാനമന്ത്രി, ഡോ ജോസഫ് മസ്‌കറ്റ് എന്നിവരാണു ചടങ്ങില്‍ സംബന്ധിച്ച രാഷ്ട്രത്തലവന്‍മാര്‍.

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി 2019 ലെ പ്രധാന കാര്യങ്ങളിലൊന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീഡിയോ കോണ്‍ഫറസിങ് വഴി നല്‍കിയ പ്രത്യേക സന്ദേശമായിരുന്നു. ‘നമ്മുടെ ജനതകള്‍ക്കിടയിലുള്ള ശക്തമായ ബന്ധത്തെ ഗുജറാത്ത് പ്രതിനിധാനം ചെയ്യുന്നു. ഭാവിയിലേക്കുള്ള അനന്തസാധ്യതകള്‍ സൃഷ്ടിക്കുകയാണു നാം’, അദ്ദേഹം പറഞ്ഞു.

ആഗോള ഫണ്ടുകളുടെ തലവന്‍മാരുമായുള്ള സംവാദം, ആഫ്രിക്ക ദിനം, ചെറുകിട, ഇടത്തരം സംരംഭകത്വ കണ്‍വെന്‍ഷന്‍ എന്നിവയും ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, ഗണിതം (എസ്.ടി.ഇ.എം.) വിദ്യാഭ്യാസവും ഗവേഷണവും എന്നീ വിഷയങ്ങളിലെ സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചയും ആയിരുന്നു മൂന്നു ദിവസത്തെ പ്രധാന പരിപാടികള്‍. കൂടാതെ, ഭാവികാല സാങ്കേതിക വിദ്യയും ബഹിരാകാശ പര്യവേക്ഷണവും സംബന്ധിച്ചുള്ള പ്രദര്‍ശനം, തുറമുഖ കേന്ദ്രീകൃത വികസനവും ഇന്ത്യയെ ഏഷ്യയുടെ ട്രാന്‍സ് ഷിപ്‌മെന്റ് ഹബ് ആക്കുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച സെമിനാര്‍ എന്നിവയും മെയ്ക്ക് ഇന്ത്യയില്‍ അതുവഴി ഉണ്ടായ വിജയഗാഥകളും ഈ രംഗത്തു ഗവണ്‍മെന്റ് നടത്തിയ പ്രധാന ഇടപെടലുകളും ഉള്‍ക്കൊള്ളിച്ചിരുന്നു.

 



 

വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിന്റെ ആദ്യപതിപ്പ് 2003ല്‍ അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണു നടന്നത്. ഗുജറാത്തില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. ഇതു സമാനമായ ഉച്ചകോടി രാജ്യത്താകമാനമുള്ള സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്നതിന് ഊര്‍ജമേകുന്നുണ്ട്.



Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Annual malaria cases at 2 mn in 2023, down 97% since 1947: Health ministry

Media Coverage

Annual malaria cases at 2 mn in 2023, down 97% since 1947: Health ministry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles passing away of Shri MT Vasudevan Nair
December 26, 2024

The Prime Minister, Shri Narendra Modi has condoled the passing away of Shri MT Vasudevan Nair Ji, one of the most respected figures in Malayalam cinema and literature. Prime Minister Shri Modi remarked that Shri MT Vasudevan Nair Ji's works, with their profound exploration of human emotions, have shaped generations and will continue to inspire many more.

The Prime Minister posted on X:

“Saddened by the passing away of Shri MT Vasudevan Nair Ji, one of the most respected figures in Malayalam cinema and literature. His works, with their profound exploration of human emotions, have shaped generations and will continue to inspire many more. He also gave voice to the silent and marginalised. My thoughts are with his family and admirers. Om Shanti."