QuotePM Modi inaugurates first National Tribal Carnival in New Delhi
QuoteDespite several challenges, the tribal communities show us the way how to live cheerfully: PM
QuoteIt is necessary to make the tribal communities real stakeholders in the development process: PM
QuoteGovernment is committed to using modern technology for development which would minimize disturbance to tribal settlements: PM

ദേശീയ ഗോത്രവര്‍ഗ പ്രദര്‍ശനം ന്യഡെല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ആവേശപൂര്‍ണമായ ഘോഷയാത്ര കണ്ട പ്രധാനമന്ത്രി, ഇതാദ്യമായിട്ടാകും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗോത്രവര്‍ഗക്കാര്‍ ദീപാവലിസമയത്ത് ഡെല്‍ഹിയില്‍ സംഗമിക്കുന്നതെന്നു ചൂണ്ടിക്കാട്ടി. ഗോത്രവര്‍ഗക്കാര്‍ക്ക് അവരുടെ കഴിവുകള്‍ തലസ്ഥാനത്തു പ്രദര്‍ശിപ്പിക്കാന്‍ ലഭിക്കുന്ന അവസരമാണ് ഈ ഗോത്രവര്‍ഗ പ്രദര്‍ശനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

|

ഇന്ത്യ വൈജാത്യങ്ങളുടെ നാടാണെന്നും അതു പ്രതിഫലിപ്പിക്കാന്‍ ഇന്നു നടത്തിയ ഘോഷയാത്രയ്ക്കു സാധിച്ചുവെന്നും ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

|

ഗോത്രവര്‍ഗ സമുദായക്കാരുടെ ജീവിതം തീവ്രമായ സഹനത്തിന്റേതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങളുണ്ടെങ്കിലും ഒരുമിച്ചു കഴിയാനും സന്തോഷത്തോടെ ജീവിക്കാനും ഗോത്രവര്‍ഗക്കാര്‍ക്കു കഴിയുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

|

യുവാവായിരിക്കെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്താനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. പരാതി പറയുന്ന ശീലം ഗോത്രവര്‍ഗക്കാര്‍ക്ക് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ നഗരവാസികള്‍ ഇവരെ മാതൃകയാക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

|

ചുറ്റും കാണുന്ന വസ്തുക്കള്‍ ഉപയോഗപ്പെടുത്തി പുതുമയാര്‍ന്ന ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ ആദിവാസികള്‍ക്കു നൈപുണ്യമുണ്ടെന്നു ശ്രീ. മോദി പറഞ്ഞു. ഇവ ശരിയായി വിപണനം ചെയ്യപ്പെടുന്നപക്ഷം നല്ല സാമ്പത്തിക സാധ്യതയാണ്. ഗോത്രവര്‍ഗക്കാരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റത്തിനു കാരണമായിത്തീര്‍ന്ന പല പുതുമകളും അദ്ദേഹം വിശദീകരിച്ചു. കേന്ദ്ര ഗവണ്‍മെന്റില്‍ ഗോത്രവര്‍ഗ കാര്യങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചതു പ്രധാനമന്ത്രിയായിരിക്കെ ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നെന്നു ശ്രീ. മോദി ഓര്‍മപ്പെടുത്തി.

|

ഗോത്രവര്‍ഗക്കാരുടെ കാര്യത്തില്‍ മുകള്‍ത്തട്ടില്‍നിന്നു കീഴോട്ടു വികസനം വരുമെന്നു പറയുന്നതില്‍ അര്‍ഥമില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗോത്രവര്‍ഗക്കാരെ വികസനപ്രക്രിയയില്‍ പങ്കാളികളാക്കാന്‍ സാധിക്കണം. വനബന്ധു കല്യാണ്‍ യോജനയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

വനസംരക്ഷണത്തില്‍ ഗോത്രവര്‍ഗക്കാര്‍ വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയില്‍ ഗോത്രവര്‍ഗക്കാരുള്ള ഭാഗങ്ങളിലാണ് മിക്ക പ്രകൃതിവിഭവങ്ങളും വനങ്ങളും ലഭ്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെടണമെന്നും ഗോത്രവര്‍ഗക്കാര്‍ ചൂഷണം ചെയ്യപ്പെടരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗോത്രവര്‍ഗക്കാരുടെ ഉന്നതിക്കായി പണം കണ്ടെത്താന്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന ഡിസ്ട്രിക്റ്റ് മിനറല്‍ ഫൗണ്ടേഷന്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധാതുസമ്പുഷ്ടമായ ജില്ലകളില്‍ വന്‍തോതില്‍ പണമെത്താന്‍ ഇത്തരമൊരു തീരുമാനം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

|

ഖനനം നിമിത്തം ഗോത്രവര്‍ഗ ആവാസകേന്ദ്രങ്ങളില്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ പുതിയ ഖനനരീതി പോലുള്ള വഴികല്‍ പിന്‍തുടരാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗ്രാമീണ വളര്‍ച്ചാ കേന്ദ്രങ്ങളുടെ വികസനത്തില്‍ ശ്രദ്ധയൂന്നുന്ന റൂര്‍ബന്‍ മിഷനെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.

|

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
In Mann Ki Baat, PM Stresses On Obesity, Urges People To Cut Oil Consumption

Media Coverage

In Mann Ki Baat, PM Stresses On Obesity, Urges People To Cut Oil Consumption
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഫെബ്രുവരി 24
February 24, 2025

6 Years of PM Kisan Empowering Annadatas for Success

Citizens Appreciate PM Modi’s Effort to Ensure Viksit Bharat Driven by Technology, Innovation and Research