വികസനത്തിൻ്റെ കാര്യത്തിൽ കച്ച് നടത്തുന്ന കാൽവെപ്പുകൾ എടുത്തുപറയേണ്ടതാണെന്ന് പ്രാധാനമന്ത്രി മോദി അഞ്ജാറിൽ പറഞ്ഞു
കച്ചിലെ വൈറ്റ് റാന്‍ ലോകത്താകമാനമുള്ളവരുടെ ശ്രദ്ധാകേന്ദ്രമായി മാറി: പ്രാധാനമന്ത്രി മോദി അഞ്ജാറിൽ
നിലവിലുള്ള അടിസ്ഥാന സൗകര്യവികാസത്തെ ശക്തിപ്പെടുത്താനും ഭാവിയിലെ വികസന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി മോദി
ഇന്ത്യയിലെ സാധാരണ പൗരന്റെ ജീവിതത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി മോദി അഞ്ചാറില്‍
വ്യോമഗതാഗതത്തെ ചെലവുകുറഞ്ഞതാക്കാനും, കൂടുതല്‍ വിമാസ സര്‍വീസുകള്‍ യാഥാര്‍ഥ്യമാക്കാനും ഞങ്ങൾ ശ്രമിക്കുകയാണ് എന്ന് പ്രധാനമന്ത്രി മോദി
ഊർജ്ജം ആവശ്യത്തിനില്ലെങ്കിൽ നമുക്ക് ദാരിദ്ര്യം തുടച്ചുനീക്കാനാവില്ല, രാജ്യത്തിന്റെ വളർച്ചയ്ക്ക് ശക്തമായ ഒരു ഊർജ്ജ മേഖല ആവശ്യമാണ്: പ്രധാനമന്ത്രി

അഞ്ചാറില്‍ മുന്ദ്ര എല്‍.എന്‍.ജി. ടെര്‍മിനലും അഞ്ചാര്‍-മുന്ദ്ര പൈപ്പ്‌ലൈന്‍ പദ്ധതിയും പാലന്‍പൂര്‍-പാലി-ബാര്‍മര്‍ പൈപ്പ്‌ലൈന്‍ പദ്ധതിയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

തനിക്കു കച്ചില്‍നിന്നു ലഭിക്കുന്ന സ്‌നഹം സമാനതകളില്ലാത്തതാണെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ കച്ച് മേഖലയില്‍ ഉണ്ടായിട്ടുള്ള വികസനപ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. 
ഇന്നത്തെ പരിപാടികളില്‍ ഏറ്റവും പ്രധാനം എല്‍.എന്‍.ജി. ടെര്‍മിനല്‍ ഉദ്ഘാടനമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. മൂന്ന് എല്‍.എന്‍.ജി. ടെര്‍മിനലുകള്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതു ഭാഗ്യമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

ഗുജറാത്തിന് ആദ്യ എല്‍.എന്‍.ജി. ടെര്‍മിനല്‍ ലഭിച്ചപ്പോള്‍ ജനങ്ങള്‍ അദ്ഭുതപ്പെട്ടുപോയിരുന്നു എന്നു ശ്രീ. നരേന്ദ്ര മോദി ഓര്‍മിപ്പിച്ചു. എന്നാല്‍, ഇപ്പോള്‍ സംസ്ഥാനത്തെ നാലാമത്തെ എല്‍.എന്‍.ജി. ടെര്‍മിനലിന്റെ ഉദ്ഘാടനമാണു നടക്കാന്‍ പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഗുജറാത്ത് രാഷ്ട്രത്തിന്റെ എല്‍.എന്‍.ജി. ഹബ് ആയി മാറുകയാണെന്നും ഇതില്‍ ഓരോ ഗുജറാത്തിക്കും അഭിമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം കരുത്തുറ്റ ഊര്‍ജമേഖലയാണെന്നും ഊര്‍ജസമ്പത്തില്ലാതെ നമുക്കു ദാരിദ്ര്യം ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ജനങ്ങളുടെ പ്രതീക്ഷകള്‍ വര്‍ധിക്കുകയാണെന്നും പരമ്പരാഗത അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം അവര്‍ ഐ-വേകളും ഗ്യാസ് ഗ്രിഡുകളും ജല ഗ്രിഡുകളും ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലകളും ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 
വിനോദസഞ്ചാര രംഗത്തു വളരെയധികം അവസരങ്ങള്‍ ഉണ്ടെന്നും ലോകം മുഴുവന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കച്ചിലെ വൈറ്റ് റാന്‍ ലോകത്താകമാനമുള്ളവരുടെ ശ്രദ്ധാകേന്ദ്രമായി മാറിയതെങ്ങനെ എന്നു നാം കണ്ടതാണെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. വ്യോമഗതാഗതം ചെലവുകുറഞ്ഞതാക്കാനും കൂടുതല്‍ വിമാസ സര്‍വീസുകള്‍ യാഥാര്‍ഥ്യമാക്കാനംു കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ടുവരുന്ന നടപടികള്‍ അദ്ദേഹം വിശദീകരിച്ചു. 
എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കപ്പെട്ടുവെന്ന് ഉറപ്പാക്കാനും ഇന്ത്യയിലെ ഓരോ വീടും വൈദ്യുതീകരിക്കപ്പെട്ടു എന്നും ഉറപ്പാക്കാനും നടത്തിവരുന്ന ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ സാധാരണ പൗരന്റെ ജീവിതത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിക്കാന്‍ നമുക്കു സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Modi’s welfare policies led to significant women empowerment, says SBI report

Media Coverage

Modi’s welfare policies led to significant women empowerment, says SBI report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles demise of eminent playback singer, Shri P. Jayachandran
January 10, 2025

The Prime Minister, Shri Narendra Modi has expressed deep grief over the demise of eminent playback singer, Shri P. Jayachandran and said that his soulful renditions across various languages will continue to touch hearts for generations to come.

The Prime Minister posted on X;

“Shri P. Jayachandran Ji was blessed with legendary voice that conveyed a wide range of emotions. His soulful renditions across various languages will continue to touch hearts for generations to come. Pained by his passing. My thoughts are with his family and admirers in this hour of grief.”