Quoteആഗ്രയ്ക്ക് മികച്ചതും കൂടുതല്‍ ഉറപ്പുള്ളതുമായ ജലവിതരണം ഉറപ്പു നല്‍കുന്ന ഗംഗാജല്‍ പദ്ധതി പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും
Quoteആഗ്ര സ്മാര്‍ട്ട് സിറ്റിക്കായുള്ള സമഗ്ര കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനു പ്രധാനമന്ത്രി തറക്കല്ലിട്ടു.
Quoteആഗ്രയിലെ എസ്.എന്‍. മെഡിക്കല്‍ കോളജ് വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
Quoteവികസനത്തിന്റെ അഞ്ചു മുഖങ്ങളായ പഞ്ചധാര രാജ്യത്തിന്റെ വികസന കാര്യത്തില്‍ നിര്‍ണായകമാണ്: പ്രധാനമന്ത്രി മോദി

ആഗ്രയിലെ വിനോദസഞ്ചാര അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഊര്‍ജം പകര്‍ന്നുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആഗ്ര നഗരത്തിലും പരിസര പ്രദേശങ്ങളിലും ആയുള്ള 2,900 കോടി രൂപ മൂല്യം വരുന്ന വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

2,880 കോടി രൂപ മൂല്യമുള്ളതും ആഗ്രയില്‍ മെച്ചപ്പെട്ട നിലയില്‍ ജലം ലഭ്യമാക്കുന്നതുമായ ഗംഗാജല്‍ പദ്ധതി അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. 140 ക്യൂസെക് ഗംഗാജലം ആഗ്രയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണു പദ്ധതി. ഇത്രത്തോളം ജലം എത്തിക്കുന്നതോടെ നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരമാകും.

|

ആഗ്ര സ്മാര്‍ട്ട് സിറ്റിക്കായുള്ള സമഗ്ര കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനു പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ പദ്ധതിയുടെ ഭാഗമായി, സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തില്‍ എല്ലായിടത്തും സി.സി.ടി.വികള്‍ സ്ഥാപിക്കും. ഇത് ആഗ്രയെ ആഗോള നിലവാരത്തിലുള്ള നൂതന സ്മാര്‍ട് സിറ്റിയായി മാറ്റും. 285 കോടി രൂപയുടെ പദ്ധതി നഗരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കിത്തീര്‍ക്കും.

ആഗ്രയിലെ കോതി മീന ബസാറില്‍ റാലിയ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി വിശദീകരിച്ചു: ‘ഗംഗാജല്‍ പദ്ധതിയും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കല്‍ പോലുള്ള പദ്ധതികളുംകൊണ്ട് ആഗ്രയെ സ്മാര്‍ട് സിറ്റിയാക്കാന്‍ ശ്രമിക്കുകയാണു നാം’. ഈ സൗകര്യങ്ങള്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ നഗരത്തില്‍ എത്തിച്ചേരാന്‍ ഇടയാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

|

ആയുഷ്മാന്‍ ഭാരത് യോജന പ്രകാരം ആഗ്രയിലെ എസ്.എന്‍. മെഡിക്കല്‍ കോളജ് വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അദ്ദേഹം തറക്കല്ലിട്ടു. ഇതു പ്രകാരം സ്ത്രീകള്‍ക്കായുള്ള ആശുപത്രിയില്‍ 200 കോടി രൂപ മുതല്‍മുടക്കില്‍ നൂറു കിടക്കകളോടു കൂടിയ പ്രസവ വാര്‍ഡ് നിര്‍മിക്കും. ഇതു വഴി സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കു പ്രസവശുശ്രൂഷ ലഭിക്കും. ആയുഷ്മാന്‍ ഭാരതിനെ പ്രശംസിച്ച പ്രധാനമന്ത്രി, പദ്ധതി ആരംഭിച്ച് നൂറു ദിവസത്തിനകം ഏഴു ലക്ഷം പേര്‍ക്ക് ഇതുകൊണ്ടു നേട്ടമുണ്ടായി എന്നു വെളിപ്പെടുത്തി.

മുന്നോക്കവിഭാഗത്തിലെ ദരിദ്രര്‍ക്കായി 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതു ശരിയായ ദിശയിലുള്ള ചുവടാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ സംവരണം മറ്റു വിഭാഗക്കാരായ വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുമെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. ‘പൊതുവിഭാഗത്തിലെ ദരിദ്ര വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്നതിനു പുറമെ, ഉന്നത, സാങ്കേതിക, വിദഗ്ധ പരിശീലന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ പഠന സൗകര്യം ലഭ്യമാക്കുന്നതിലേക്കു വലിയ ചുവടു വെക്കാന്‍ നമുക്കു സാധിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പത്തു ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ആരുടെയെങ്കിലും അവകാശം കവര്‍ന്നെടുക്കുന്ന സംവിധാനമല്ല നമ്മുടേത്’, പ്രധാനമന്ത്രി പറഞ്ഞു.
‘നാലര വര്‍ഷം മുമ്പ് അഴിമതിക്കെതിരെ നിങ്ങള്‍ എനിക്കു നല്‍കിയ ജനഹിതത്തിനു ചേരുംവിധം ജീവിക്കാന്‍ ഞാന്‍ ശ്രമിച്ചുവരികയായിരുന്നു. അതാണ് ചിലര്‍ ഈ ചൗക്കിദാറിനെതിരെ യോജിക്കാന്‍ കാരണം.’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഗവണ്‍മെന്റിന്റെ മുന്‍ഗണനകളെക്കുറിച്ചു വിശദീകരിക്കവേ, വികസനത്തിന്റെ അഞ്ചു മുഖങ്ങളായ പഞ്ചധാര രാജ്യത്തിന്റെ വികസന കാര്യത്തില്‍ നിര്‍ണായകമാണെന്നു ശ്രീ. മോദി ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കു വിദ്യാഭ്യാസം, കര്‍ഷകര്‍ക്കു നന, യുവാക്കള്‍ക്കു ജീവനോപാധി, മുതിര്‍ന്നവര്‍ക്കു മരുന്നുകള്‍, എല്ലാവരുടെയും പരാതി പരിഹരിക്കല്‍ എന്നിവ അതില്‍ ഉള്‍പ്പെടും.

|

ആഗ്രയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ക്കായുള്ള അഴുക്കുചാല്‍ ശൃംഖലാ പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ പദ്ധതിയിലൂടെ 50, 000 വീടുകളിലെ ശുചിത്വം മെച്ചപ്പെടും.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Over 238 crore cylinders refilled in nine years, reflects success of PM Ujjwala Yojana: Hardeep Puri

Media Coverage

Over 238 crore cylinders refilled in nine years, reflects success of PM Ujjwala Yojana: Hardeep Puri
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 5
May 05, 2025

PM Modi's People-centric Policies Continue Winning Hearts Across Sectors