ആഗ്രയിലെ വിനോദസഞ്ചാര അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഊര്‍ജം പകര്‍ന്നുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആഗ്ര നഗരത്തിലും പരിസര പ്രദേശങ്ങളിലും ആയുള്ള 2,900 കോടി രൂപ മൂല്യം വരുന്ന വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.
2,880 കോടി രൂപ മൂല്യമുള്ളതും ആഗ്രയില്‍ മെച്ചപ്പെട്ട നിലയില്‍ ജലം ലഭ്യമാക്കുന്നതുമായ ഗംഗാജല്‍ പദ്ധതി അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. 140 ക്യൂസെക് ഗംഗാജലം ആഗ്രയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണു പദ്ധതി. ഇത്രത്തോളം ജലം എത്തിക്കുന്നതോടെ നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരമാകും.
ആഗ്ര സ്മാര്‍ട്ട് സിറ്റിക്കായുള്ള സമഗ്ര കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനു പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ പദ്ധതിയുടെ ഭാഗമായി, സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തില്‍ എല്ലായിടത്തും സി.സി.ടി.വികള്‍ സ്ഥാപിക്കും. ഇത് ആഗ്രയെ ആഗോള നിലവാരത്തിലുള്ള നൂതന സ്മാര്‍ട് സിറ്റിയായി മാറ്റും. 285 കോടി രൂപയുടെ പദ്ധതി നഗരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കിത്തീര്‍ക്കും.
ആഗ്രയിലെ കോതി മീന ബസാറില്‍ റാലിയ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി വിശദീകരിച്ചു: ‘ഗംഗാജല്‍ പദ്ധതിയും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കല്‍ പോലുള്ള പദ്ധതികളുംകൊണ്ട് ആഗ്രയെ സ്മാര്‍ട് സിറ്റിയാക്കാന്‍ ശ്രമിക്കുകയാണു നാം’. ഈ സൗകര്യങ്ങള്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ നഗരത്തില്‍ എത്തിച്ചേരാന്‍ ഇടയാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആയുഷ്മാന്‍ ഭാരത് യോജന പ്രകാരം ആഗ്രയിലെ എസ്.എന്‍. മെഡിക്കല്‍ കോളജ് വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അദ്ദേഹം തറക്കല്ലിട്ടു. ഇതു പ്രകാരം സ്ത്രീകള്‍ക്കായുള്ള ആശുപത്രിയില്‍ 200 കോടി രൂപ മുതല്‍മുടക്കില്‍ നൂറു കിടക്കകളോടു കൂടിയ പ്രസവ വാര്‍ഡ് നിര്‍മിക്കും. ഇതു വഴി സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കു പ്രസവശുശ്രൂഷ ലഭിക്കും. ആയുഷ്മാന്‍ ഭാരതിനെ പ്രശംസിച്ച പ്രധാനമന്ത്രി, പദ്ധതി ആരംഭിച്ച് നൂറു ദിവസത്തിനകം ഏഴു ലക്ഷം പേര്‍ക്ക് ഇതുകൊണ്ടു നേട്ടമുണ്ടായി എന്നു വെളിപ്പെടുത്തി.
മുന്നോക്കവിഭാഗത്തിലെ ദരിദ്രര്‍ക്കായി 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതു ശരിയായ ദിശയിലുള്ള ചുവടാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ സംവരണം മറ്റു വിഭാഗക്കാരായ വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുമെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. ‘പൊതുവിഭാഗത്തിലെ ദരിദ്ര വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്നതിനു പുറമെ, ഉന്നത, സാങ്കേതിക, വിദഗ്ധ പരിശീലന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ പഠന സൗകര്യം ലഭ്യമാക്കുന്നതിലേക്കു വലിയ ചുവടു വെക്കാന്‍ നമുക്കു സാധിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പത്തു ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ആരുടെയെങ്കിലും അവകാശം കവര്‍ന്നെടുക്കുന്ന സംവിധാനമല്ല നമ്മുടേത്’, പ്രധാനമന്ത്രി പറഞ്ഞു.
‘നാലര വര്‍ഷം മുമ്പ് അഴിമതിക്കെതിരെ നിങ്ങള്‍ എനിക്കു നല്‍കിയ ജനഹിതത്തിനു ചേരുംവിധം ജീവിക്കാന്‍ ഞാന്‍ ശ്രമിച്ചുവരികയായിരുന്നു. അതാണ് ചിലര്‍ ഈ ചൗക്കിദാറിനെതിരെ യോജിക്കാന്‍ കാരണം.’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഗവണ്‍മെന്റിന്റെ മുന്‍ഗണനകളെക്കുറിച്ചു വിശദീകരിക്കവേ, വികസനത്തിന്റെ അഞ്ചു മുഖങ്ങളായ പഞ്ചധാര രാജ്യത്തിന്റെ വികസന കാര്യത്തില്‍ നിര്‍ണായകമാണെന്നു ശ്രീ. മോദി ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കു വിദ്യാഭ്യാസം, കര്‍ഷകര്‍ക്കു നന, യുവാക്കള്‍ക്കു ജീവനോപാധി, മുതിര്‍ന്നവര്‍ക്കു മരുന്നുകള്‍, എല്ലാവരുടെയും പരാതി പരിഹരിക്കല്‍ എന്നിവ അതില്‍ ഉള്‍പ്പെടും.
ആഗ്രയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ക്കായുള്ള അഴുക്കുചാല്‍ ശൃംഖലാ പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ പദ്ധതിയിലൂടെ 50, 000 വീടുകളിലെ ശുചിത്വം മെച്ചപ്പെടും.
GST कोई अलग से लगाया गया टैक्स नहीं है। बल्कि पहले जो आप सभी सामान पर या सेवाओं पर दर्जनों टैक्स देते थे, उनको समेटकर कम कर दिया गया है.
— PMO India (@PMOIndia) January 9, 2019
पहले बहुत सी चीजों पर 30% से भी अधिक टैक्स लगते थे, जो कहीं दिखते नहीं थे। अब जितना टैक्स आप देते हैं उतना दिखता भी है, यही पारदर्शिता है: PM
अब सामान्य मानवी के काम आने वाला ज्यादातर सामान यानि करीब-करीब 99 प्रतिशत सामान पर GST 18% से कम है।
— PMO India (@PMOIndia) January 9, 2019
GST को व्यापारियों और उपभोक्ताओं के लिए और सरल करने की प्रक्रिया निरंतर चल रही है।
जनभागीदारी से चलने वाली ये सरकार आप सभी से मिल रहे सुझावों पर अमल कर रही है: PM
कल पूरे देश ने देखा है कि किस प्रकार लोकसभा में एक ऐतिहासिक बिल पास किया गया है।
— PMO India (@PMOIndia) January 9, 2019
आजादी के इतने दशकों के बाद गरीबी के कारण बढ़ी असमानता को स्वीकार किया गया है।
सामान्य श्रेणी के गरीब परिवारों को 10% का आरक्षण मिले, इस तरफ एक महत्वपूर्ण बड़ा कदम उठाया गया: PM
किसी भी वर्ग के हितों का नुकसान किए बिना, गरीबों को समता और समानता देने की एनडीए सरकार की ये पहल भविष्य के भारत के लिए बहुत महत्वपूर्ण है।
— PMO India (@PMOIndia) January 9, 2019
मैं देश के हर नागरिक का, संसद के सभी साथियों का, समता और समरसता की भावना को मज़बूत करने के लिए आभार व्यक्त करता हूं: PM
इस प्रकार की व्यवस्था को लेकर मांग नई नहीं है।
— PMO India (@PMOIndia) January 9, 2019
आर्थिक स्थिति के आधार पर जो हमारे समाज में जो एक खाई बनी है उसके आधार पर दशकों से इसकी मांग चल रही थी।
इस मांग को पूरा करने का काम सरकार ने किया है: PM
अब उन ताकतों से भी सावधान रहना है जो अपने स्वार्थ के लिए अफवाहों का बाज़ार गर्म करने में जुट गई हैं।
— PMO India (@PMOIndia) January 9, 2019
गरीबों के दुश्मन सोशल मीडिया से लेकर बड़े मंचों पर अब झूठ फैलाने के काम में जुट गए हैं।
समाज में बंटवारे से जिनका स्वार्थ सिद्ध होता है, उनकी हर चाल को हमें असफल करना है: PM