14 April is an important day for the 125 crore Indians, says PM Modi on Babasaheb’s birth anniversary
I salute the security personnel who are playing an important role in infrastructure development in Chhattisgarh: PM Modi in Bijapur
Our government is committed to the dreams and aspirations of people from all sections of the society: PM Modi
If a person from a backward society like me could become the PM, it is because of Babasaheb Ambedkar’s contributions: PM Modi in Bijapur
Central government is working for the poor, the needy, the downtrodden, the backward and the tribals, says PM Modi
The 1st phase of #AyushmanBharat scheme has been started, in which efforts will be made to make major changes in primary health related areas: PM

അംബേദ്കര്‍ ജയന്തി ദിവസമായ ഇന്ന് കേന്ദ്രഗവണ്‍മെന്റിന്റെ ഏറ്റവും അഭിമാന ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഒരു ആരോഗ്യ-ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഛത്തീസ്ഗഡിലെ ബിജാപൂരിലെ ജംഗലാ വികസന ഹബ്ബിലാണ് ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.

ഒരു മണിക്കൂറോളം പ്രധാനമന്ത്രി നിരവധി പേരുമായി ആശയവിനിമയം നടത്തി. ഈ വികസനഹബ്ബിലുള്ള നിരവധി വികസനസംരംഭങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ആരോഗ്യ-ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടൊപ്പം അദ്ദേഹം ആശാ പ്രവര്‍ത്തകരുമായും സംവദിച്ചു. മാതൃകാ അംഗണവാടി കേന്ദ്രം സന്ദര്‍ശിച്ച പ്രധാനന്ത്രി അംഗണവാടി പ്രവര്‍ത്തകരും പോഷന്‍ അഭിയാനിന്റെ ഗുണഭോക്താക്കളായ കുട്ടികളുമായി ആശയവിനിമയം നടത്തി. ഹാത്ത് ബസാര്‍ ആരോഗ്യകിയോസ്‌ക് സന്ദര്‍ശിച്ച് അവിടെയുള്ള ആരോഗ്യപ്രവര്‍ത്തകരുമായും പ്രധാനമന്ത്രി സംവദിച്ചു. ജംഗലയിലെ ഒരു ബാങ്ക് ശാഖ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും മുദ്രാ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള വായ്പാ അനുമതി പത്രങ്ങള്‍ നല്‍കുകയും ചെയ്തു. ഗ്രാമീണ ബി.പി.ഒ അംഗങ്ങളുമായും അദ്ദേഹം ആശയവിനിമയം നടത്തി.

അതിനുശേഷം പൊതുസമ്മേളനത്തില്‍ ഗോത്രവിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യംവയ്ക്കുന്ന വന്‍ ധന്‍ യോജന അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചെറിയ വന ഉല്‍പ്പന്നങ്ങള്‍ പരമാവധി താങ്ങുവിലയ്ക്ക് വിപണനം നടത്തുന്നതിനുള്ള ഒരു സംവിധാനവും എം.എഫ്.പിക്കായി മുല്യശൃംഖല വികസിപ്പിക്കുകയുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ഭാനുപ്രതാപ്പൂര്‍-ഗുഡും റെയില്‍ പാത പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിച്ചു. ഡാലി രാജഹാരയ്ക്കും ഭാനുപ്രതാപ്പൂറിനും ഇടയ്ക്കുള്ള ട്രെയിന്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. ബിജാപൂര്‍ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഇടതു തീവ്രവാദസംഘടനകളുടെ സ്വാധീനമുള്ള മേഖലയില്‍ പി.എം.ജി.എസ്.വൈ പ്രകാരം 11988 കിലോമീറ്റര്‍ റോഡും ഈ മേഖലയില്‍ മറ്റ് റോഡുകളും നിര്‍മ്മിക്കുന്നതിനുള്ള തറക്കല്ലിടല്‍ കര്‍മ്മം പ്രധാനമന്ത്രി നിര്‍വഹിച്ചു. ഒപ്പം ബിജാപ്പൂര്‍ ജലവിതരണ പദ്ധതി, രണ്ടു പാലങ്ങള്‍ എന്നിവയ്ക്കും തറക്കല്ലിട്ടു.

ഉത്സാഹഭരിതരായ സദസിനെ അഭിസംബോധനചെയ്തുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി രക്തസാക്ഷിത്വം ഈ മേഖലയിലുള്ളവര്‍ക്ക് പ്രധാനമന്ത്രി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. അതോടൊപ്പം ഈ മേഖലയിലെ നക്‌സല്‍, മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട സുരക്ഷാ സൈനീകര്‍ക്കും അദ്ദേഹം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

േനരത്തെ ഛത്തീസ്ഗഡില്‍ നിന്നും കേന്ദ്രഗവണ്‍മെന്റ് തുടക്കം കുറിച്ച രണ്ടു സംരംഭങ്ങളായ ശ്യാമപ്രസാദ് മുഖര്‍ജി റുര്‍ബാന്‍ മിഷനേയും പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജനയേയും ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് ആയുഷ്മാന്‍ ഭാരതവും ഗ്രാമസ്വരാജ് അഭിയാനിനും ഈ സംസ്ഥാനത്തില്‍ നിന്നും തുടക്കം കുറിയ്ക്കുകയാണ്. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ എല്ലാ വികസന സംരംഭങ്ങളും സമൂഹത്തിലെ പാവപ്പെട്ടവരിലൂം അവഗണിക്കപ്പെട്ടവരിലും എത്തിച്ചേരുമെന്ന് ഉറപ്പാക്കുന്നതാണ് ഗ്രാമ സ്വരാജ് അഭിയാന്‍ എന്ന് അദ്ദേഹം പറഞ്ഞു. ഇന്നുമുതല്‍ മേയ് 5 വരെ ഗ്രാമസ്വരാജ് അഭിയാന്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോടിക്കണക്കിന് ജനങ്ങളുടെ മനസില്‍ അഭിലാഷങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബാബാസാഹേബ് അംബേദ്ക്കര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ വികസയാത്രയില്‍ പിന്നോക്കം വിട്ടുപോയ 100 പരിവര്‍ത്തനം ആഗ്രഹിക്കുന്ന ജില്ലകളില്‍ ഒന്നാണ് ബിജാപൂര്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു.

പിന്നോക്കമെന്ന് ലേബല്‍ ചെയ്തിരിക്കുകയാണെങ്കിലും ഈ ജില്ലകളെ അഭിവൃദ്ധിയും ആഭിലാഷവുമുള്ളതായി മാറ്റുന്നതിനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ജില്ലകള്‍ പരാശ്രയവും പിന്നോക്കവുമായി ഇനി നിലനില്‍ക്കില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. ജില്ലാ ഭരണകൂടവും, പൊതു പ്രതിനിധികളും, ജനങ്ങളും ഒരു പൊതുജന പ്രസ്ഥാനമായി ഒന്നിച്ചുനില്‍ക്കുകയാണെങ്കില്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ 115 ജില്ലകള്‍ക്കും വ്യത്യസ്ത സമീപനമാണ് ഗവണ്‍മെന്റ് തയാറാക്കികൊണ്ടിരിക്കുന്നത്. ഓരോ ജില്ലകളും അവരുടേതായ വെല്ലുവിളികളാണ് നേരിടുന്നത്, അതുകൊണ്ടുതന്നെ ഓരോ കേസിനും വ്യത്യസ്ത തന്ത്രങ്ങളാണ് ആവശ്യമായി വരിക.

രാജ്യത്തെ സാമൂഹിക അസമത്വം ഇല്ലാതാക്കുന്നതിനും സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനും ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഒരു സമഗ്രമാറ്റം കൊണ്ടുവരുന്നതിനുള്ള പ്രയത്‌നമാണ് നടത്തുക. രാജ്യത്തെ 1.5 ലക്ഷം സ്ഥലത്തെ ഉപ കേന്ദ്രങ്ങളേയും ആരോഗ്യ കേന്ദ്രങ്ങളേയും ഇതിനകം തന്നെ ആരോഗ്യ-ചികിത്സാകേന്ദ്രങ്ങളാക്കി വികസിപ്പിച്ചു കഴിഞ്ഞു. 2022 ഓടെ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ ആരോഗ്യ-ചികിത്സാകേന്ദ്രങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ഒരു കുടുംബഡോക്ടറെപ്പോലെ പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ആയുഷ്മാന്‍ ഭാരതത്തിന്റെ അടുത്ത ലക്ഷ്യം പാവപ്പെട്ടവര്‍ക്ക് ചികിത്സയ്ക്കായി 5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കുകയാണ്.

കഴിഞ്ഞ പതിനാലുവര്‍ഷം സംസ്ഥാനത്ത് നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഡോ: രമണ്‍ സിംഗിനെ പ്രധാനമന്ത്രി അനുമോദിച്ചു. തെക്കന്‍ ജില്ലകളായ സുഖ്മ, ദന്തേവാദ, ബിജാപ്പൂര്‍ എന്നിവിടങ്ങളില്‍ നടപ്പാക്കിയ വികസനങ്ങള്‍ക്ക് പ്രത്യേകം അഭിനന്ദിച്ചു. ബത്സാറിനെ അടുത്തുതന്നെ ഒരു സാമ്പത്തികഹബ്ബായി അംഗീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രാദേശിക അസമത്വം ഇല്ലാതാക്കുന്നതിന് ബന്ധിപ്പിക്കലിന്റെ പ്രാധാന്യത്തിന് അദ്ദേഹം ഊന്നല്‍ നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തുടക്കം കുറിച്ച ബന്ധിപ്പിക്കല്‍ പദ്ധതികളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ള മുന്‍കൈകളും എടുത്തിട്ടുള്ള തീരുമാനങ്ങളും സമൂഹത്തിലെ പാവപ്പെട്ടതും ദുര്‍ബലമായതുമായ വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ഈ ഗവണ്‍മെന്റ് എത്രത്തോളം പ്രതിജ്ഞാബദ്ധമാണെന്നതിന്റെ സൂചനകളാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇതിനായി അദ്ദേഹം ഗോഗ്രവിഭാഗങ്ങളുടെ ഗുണത്തിനായി സ്വീകരിച്ച വന ധന്‍ യോജനയും മറ്റുപദ്ധതികളും ചൂണ്ടിക്കാട്ടി. സ്വച്ഛ് ഭ ാരത് മിഷന്‍, ബേട്ടി ബച്ചാവോ-ബേട്ടി പഠാവോ, ഉജ്ജ്വല യോജന പോലെ സ്ത്രീകള്‍ക്ക് ഗുണംചെയ്ത പദ്ധതികളും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ പങ്കാളിത്തമാണ് ഗവണ്‍മെന്റിന്റെ ശക്തിയെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി അതാണ് 2022ല്‍ നവ ഇന്ത്യ സൃഷ്ടിക്കുന്നതിന് സഹായിക്കുകയെന്നും വ്യക്തമാക്കി.

 

Click here to read PM's speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi