അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രഥമ സഭായോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. രണ്ടാമത് ഐ.ഒ.ആര്‍.എ. പുനരുപയോഗ ഊര്‍ജ്ജ മന്ത്രിതല സമ്മേളനം, പുനരുപയോഗ ഊര്‍ജ്ജ നിക്ഷേപകരുടെ രണ്ടാമത് ആഗോള നിക്ഷേപക സമ്മേളനം, പ്രദര്‍ശനവും (ഗ്ലോബല്‍ ആര്‍.ഇ. ഇന്‍വെസ്റ്റ്) എന്നിവയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ശ്രീ. അന്റോണിയോ ഗ്വിറ്ററസും സന്നിഹിതനായിരുന്നു.
സദസിനെ അഭിസംബോധന ചെയ്യവെ, കഴിഞ്ഞ 150 മുതല്‍ 200 വര്‍ഷം വരെ മനുഷ്യരാശി തങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഫോസില്‍ ഇന്ധനങ്ങളെയാണ് ആശ്രയിച്ച് പോന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സൂര്യന്‍, വായു, ജലം എന്നിവ കൂടുതല്‍ സ്ഥായിയായ ഊര്‍ജ്ജ സ്‌ത്രോതസുകളാണെന്ന് പ്രകൃതി തന്നെ ഇപ്പോള്‍ കാണിച്ച് തരുന്നു. ഈ പശ്ചാത്തലത്തില്‍, 21-ാം നൂറ്റാണ്ടില്‍ മനുഷ്യരാശിയുടെ ക്ഷേമത്തിനായി സ്ഥാപിച്ച സംഘടനകളെ കുറിച്ച് ഭാവിയില്‍ ജനങ്ങള്‍ സംസാരിക്കുമ്പോള്‍ അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ സ്ഥാനം ആ പട്ടികയില്‍ മുകളിലായിരിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സൗര സഖ്യം ഭാവിയില്‍ മുഖ്യ ആഗോള ഊര്‍ജ്ജ വിതരണക്കാര്‍ എന്ന നിലയ്ക്ക് ഒപ്പെക്കിന് പകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വര്‍ദ്ധിച്ച തോതിലുള്ള പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉപയോഗം മൂലമുള്ള ഫലം ഇന്ത്യയില്‍ ഇന്ന് ദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഔരു കര്‍മ്മ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2030 ഓടെ ഇന്ത്യയുടെ മൊത്തം ഊര്‍ജ്ജ ആവശ്യത്തിന്റെ 40 ശതമാനം ഫോസില്‍ ഇതര ഇന്ധന സ്‌ത്രോതസുകള്‍ വഴി നേരിടുകയെന്നതാണ് ലക്ഷ്യം. ‘ദാരിദ്ര്യത്തില്‍ നിന്ന് ഊര്‍ജ്ജത്തിലേയ്ക്ക്’ എന്ന പുതിയൊരു ആത്മവിശ്വാസത്തിലാണ് ഇന്ത്യ വികസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഊര്‍ജ്ജ ഉല്‍പ്പാദനത്തോടൊപ്പം, ഊര്‍ജ്ജ സംഭരണവും പ്രധാനപ്പെട്ടതാണെന്ന് പ്രധാനന്ത്രി പറഞ്ഞു. ദേശീയ ഊര്‍ജ്ജ സംഭരണ ദൗത്യത്തെ കുറിച്ച് ഇത്തരുണത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു. ഈ ദൗത്യത്തിന് കീഴില്‍ ആവശ്യം സൃഷ്ടിക്കല്‍, തദ്ദേശീയ നിര്‍മ്മാണം, നൂതന ആശയങ്ങള്‍, ഊര്‍ജ്ജ സംഭരണം എന്നിവയ്ക്കാണ് ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സൗരോര്‍ജ്ജത്തിനും കാറ്റില്‍ നിന്നുള്ള വൈദ്യുതിക്കും പുറമെ ജൈവ ഇന്ധനങ്ങള്‍, ജൈവ ഊര്‍ജ്ജം എന്നിവയിലും ഗവണ്‍മെന്റ് പ്രവര്‍ത്തിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഗതാഗത സംവിധാനം ശുദ്ധ ഊര്‍ജ്ജത്തെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്ന് വരുന്നത്. ജൈവ മാലിന്യത്തെ, ജൈവ ഊര്‍ജ്ജമായി മാറ്റിക്കൊണ്ട് ഇന്ത്യ ഒരു വെല്ലുവിളിയെ അവസരമാക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
पिछले 150-200 वर्षों में मानव जाति अपनी ऊर्जा जरूरतों के लिए धरती के नीचे दबे संसाधनों पर ही ज्यादा निर्भर रही है।
— PMO India (@PMOIndia) October 2, 2018
हमारी प्रकृति ने कैसे इसका विरोध किया है, और आज भी कर रही है, ये हम सभी देख रहे हैं: PM
प्रकृति हमें लगातार संदेश दे रही है कि जमीन के ऊपर मौजूद ऊर्जा, चाहे वो सूर्य में हो, वायु में हो या पानी में, यही बेहतर और सुरक्षित भविष्य का समाधान है।
— PMO India (@PMOIndia) October 2, 2018
मुझे खुशी है कि आज हम सभी, प्रकृति से मिल रहे इस संदेश पर मंथन के लिए एकजुट हुए हैं: PM
मुझे लगता है जब भी भविष्य में 21वीं सदी में स्थापित मानव कल्याण के बड़े संगठनों की चर्चा होगी, तो International Solar Alliance (ISA) का नाम उसमें सबसे ऊपर होगा।
— PMO India (@PMOIndia) October 2, 2018
ISA के तौर पर हम सभी ने Climate Justice को सुनिश्चित करने की दिशा में, एक बहुत बड़ा मंच तैयार किया है: PM
मेरा ये मानना रहा है कि दुनिया की ऊर्जा आवश्यकताओं की पूर्ति के लिए जो भूमिका आज OPEC निभार रहा है, वही भूमिका आने वाले समय में International Solar Alliance की होने वाली है।
— PMO India (@PMOIndia) October 2, 2018
जो रोल आज तेल के कुओं का है, वही रोल भविष्य में सूर्य की किरणों का होने वाला है: PM
Renewable Energy के बढ़ते उपयोग का भारत में असर दिखने लगा है
— PMO India (@PMOIndia) October 2, 2018
पैरिस समझौते के लक्ष्यों को पूरा करने के लिए Renewable Energy की deployment के एक्शन प्लान पर काम हम शुरु कर चुके हैं
हमने तय किया है कि 2030 तक हमारी 40% बिजली की क्षमता Non Fossil Fuel Based संसाधनों से पैदा हो: PM
आज भारत Poverty to Power के नए आत्मविश्वास के साथ विकास कर रहा है।
— PMO India (@PMOIndia) October 2, 2018
इस नए आत्मविश्वास को शक्ति देने के लिए भी हमने उसको चुना है, जो हज़ारों वर्षों से हमारी शक्ति का स्रोत रहा है, ऊर्जा का भंडार रहा है।
ये भंडार है सूर्य का जिसको हम भारतीय सूर्यदेव भी कहते हैं: PM
Power Generation के साथ-साथ Power Storage भी अहम है। National Energy Storage Mission पर काम किया जा रहा है।
— PMO India (@PMOIndia) October 2, 2018
इस मिशन के तहत सरकार Demand Creation, Indigenous Manufacturing, Innovation और Energy Storage की क्षमता बढ़ाने के लिए Policy Support पर बल दे रही है: PM
Solar और Wind power के साथ-साथ हम B3 यानी Biomass-Biofuel-Bioenergy पर भी तेज़ी से काम कर रहे हैं।
— PMO India (@PMOIndia) October 2, 2018
भारत में ट्रांसपोर्ट सिस्टम को क्लीन फ्यूल बेस्ड बनाने की तरफ गंभीर प्रयास किए जा रहे हैं।
बायोवेस्ट से बायोफ्यूल बनाकर हम इस चुनौती को अवसर में बदल रहे हैं: PM