QuoteAyurveda isn’t just a medical practice. It has a wider scope and covers various aspects of public and environmental health too: PM
QuoteGovernment making efforts to integrate ayurveda, yoga and other traditional medical systems into Public Healthcare System: PM
QuoteAvailability of affordable healthcare to the poor is a priority area for the Government: PM Modi
QuoteThe simplest means to achieve Preventive Healthcare is Swachhata: PM Modi

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് രാജ്യത്തെ ആദ്യത്തെ അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

തദ്ദവസരത്തില്‍ സംസാരിക്കവെ, ധന്വന്തരി ജയന്തി ആയുര്‍വേദ ദിവസമായി ആഘോഷിക്കുന്ന വേളയില്‍ പ്രധാനമന്ത്രി സദസിനെ അഭിനന്ദിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിച്ചതിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തെയും അദ്ദേഹം അനുമോദിച്ചു.

|

തങ്ങളുടെ ചരിത്രവും പൈതൃകവും പരിപോഷിപ്പിക്കാത്ത രാജ്യങ്ങള്‍ക്ക് പുരോഗമിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തങ്ങളുടെ പൈതൃകം ഉപേക്ഷിക്കുന്ന രാജ്യങ്ങള്‍ക്ക് തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുന്നത് വിധികല്‍പ്പിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

|

ഇന്ത്യ സ്വതന്ത്രയാകും മുമ്പ് അതിന്റെ വിജ്ഞാനവും, യോഗാ, ആയുര്‍വേദം മുതലായ പാരമ്പര്യങ്ങളും താഴ്ത്തിക്കെട്ടിയിരുന്നു. അവയ്ക്ക് മേല്‍ ഇന്ത്യാക്കാര്‍ക്കുണ്ടായിരുന്ന വിശ്വാസം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് സാഹചര്യം വലിയൊരളവില്‍ മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പൈതൃകത്തിലടങ്ങിയിരിക്കുന്ന നന്മകളിലുള്ള ജനങ്ങളുടെ വിശ്വാസം പുനസ്ഥാപിച്ച് വരികയാണ്. ആയുര്‍വേദ ദിനത്തിനും, യോഗാ ദിനത്തിനുമൊക്കെ ജനങ്ങള്‍ കൂട്ടത്തോടെ പങ്ക് ചേരുന്നതില്‍ പ്രതിഫലിക്കുന്നത് നമ്മുടെ പൈതൃകത്തിലുള്ള അഭിമാനമാണ്.

|

ആയുര്‍വേദം കേവലം ഒരു വൈദ്യ സമ്പ്രദായം മാത്രമല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി പൊതുജനാരോഗ്യവും, പരിസ്ഥിതി ആരോഗ്യവും ഉള്‍ക്കൊള്ളുന്നതാണെതെന്ന് ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് ആയുര്‍വേദം, യോഗ, മറ്റ് ആയുഷ് സമ്പ്രദായങ്ങള്‍ മുതലായവയെ പൊതു ആരോഗ്യ സംരക്ഷണ സംവിധാനവുമായി സംയോജിപ്പിക്കുന്നതിന് ഗവണ്‍മെന്റ് ഊന്നല്‍കൊടുത്തിട്ടുള്ളത്.

രാജ്യത്തെ എല്ലാ ജില്ലകളിലും ആയുര്‍വേദ ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് ഗവണ്‍മെന്റ് ശ്രമിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 65ലധികം ആയുഷ് ആശുപത്രികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഔഷധ സസ്യങ്ങള്‍ ആഗോള തലത്തില്‍ തന്നെ ഗണ്യമായൊരു വരുമാന സ്രോതസ്സ് ആണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ രംഗത്തെ സാധ്യതകള്‍ ഇന്ത്യ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ആരോഗ്യ രക്ഷാ സംവിധാനങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ് നൂറ് ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

|

പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്ന ചെലവിലുള്ള ആരോഗ്യ പരിചരണം നല്‍കുന്നതിനാണ് ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. പ്രതിരോധ ആരോഗ്യ പരിചരണത്തിനും, താങ്ങാവുന്ന ചെലവിലുള്ള വൈദ്യസഹായത്തിന്റെ ലഭ്യത മെച്ചപ്പെടുത്തുന്നതിനുമാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. പ്രതിരോധ ആരോഗ്യ പരിചരണത്തിന്റെ ലളിതമായൊരു സംവിധാനമാണ് ശുചിത്വമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര ഗവണ്‍മെന്റ് അഞ്ച് കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചതായി പ്രധാമന്ത്രി അറിയിച്ചു.

ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ പരിചരണം ലഭിക്കുന്നതിന് പുതിയ എയിംസുകള്‍ സ്ഥാപിച്ചു വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്റ്റെന്റുകളുടെയും, മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെയും ചെലവ് വെട്ടിച്ചുരുക്കിയതും, താങ്ങാവുന്ന വിലയ്ക്ക് ഔഷധങ്ങള്‍ ലഭിക്കുന്നതിന് ജനഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിച്ചതും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

 

|

 

|

 

|

 

|

 

 

 

 

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Data centres to attract ₹1.6-trn investment in next five years: Report

Media Coverage

Data centres to attract ₹1.6-trn investment in next five years: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 10
July 10, 2025

From Gaganyaan to UPI – PM Modi’s India Redefines Global Innovation and Cooperation