തമിഴ് നാട് ഗവര്‍ണര്‍,
തമിഴ് നാട് മുഖ്യമന്ത്രി,
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ,
തമിഴ്‌നാട് ഉപമുഖ്യമന്ത്രി
വേദിയിലെ മറ്റ് വിശിഷ്ടവ്യക്തികളേ,
സഹോദരീ, സഹോദരന്‍ാരേ,
സമാഗതമായിരിക്കുന്ന വിളംബി തമിഴ് പുതുവര്‍ഷാരംഭമായ ഏപ്രില്‍ 14 ന് മുന്നോടിയായി ലോകത്താകമാനമുള്ള തമിഴ്ജനതക്ക് ഞാന്‍ ആശംസകള്‍ നേരുന്നു. അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വരാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. ഇത് പഴക്കമുള്ളതും വളരെ സുപ്രധാനമായതും സമഗ്രമായതുമായ ഇന്ത്യയിലെ കാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങളിലൊന്നാണ്.
ജീവിതശൈലിയുള്ള മാറ്റം സാംക്രമികേതര രോഗങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കുയാണ്. ചില കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്ന് നമ്മുടെ രാജ്യത്തുണ്ടാകുന്ന മരണങ്ങളിലെ 60 ശതമാനത്തിനും കാരണം സാംക്രമികേതര രോഗങ്ങളാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 20 സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും 50 ത്രിതീയ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളും സ്ഥാപിക്കാനായി കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി തയാറാക്കുകയാണ്. സംസ്ഥാന കാന്‍സര്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനായി 120 കോടിയുടെയും മേഖല കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ക്കായി 45 കോടി രൂപയുടെയും പദ്ധതികള്‍ അംഗീകരിച്ചു കഴിഞ്ഞു. ഇതിനകം തന്നെ പതിനഞ്ച് സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും 20 മേഖലാ കാന്‍സര്‍ ചികാത്സാ കേന്ദ്രങ്ങള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞുവെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതിന് പുറമെ ഓങ്കോളജിയുടെ വിവിധ വശങ്ങളില്‍ ശ്രദ്ധ ഊന്നിക്കൊണ്ട് 14 പുതിയ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുകളും സ്ഥാപിച്ചുകഴിഞ്ഞു.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെയുടെ അടിസ്ഥാനത്തില്‍ നിലവിലെ എട്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഓങ്കോളജി സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നിലവാരമുയര്‍ത്തി. പ്രതിരോധ ആരോഗ്യസുരക്ഷയ്ക്കാണ് 2017ലെ ദേശീയ ആരോഗ്യനയം ഊന്നല്‍ നല്‍കുന്നത്.
സമഗ്ര പ്രാഥമിക ആരോഗ്യ സുരക്ഷാ സംവിധാനമായ ആയുഷ്മാന്‍ ഭാരതിന്റെ കീഴില്‍ പ്രതിരോധവും ഒപ്പം ചികിത്സക്കുമായി മെഡിക്കല്‍ സേവനം പ്രാഥമികതലത്തില്‍ ആളുകള്‍ക്ക് അവരുടെ വീടുകളുടെ സമീപത്ത് തന്നെ ഞങ്ങള്‍ ലഭ്യമാക്കും.
പ്രമേഹം, രക്തസമ്മര്‍ദ്ദം, സാധാരണ അര്‍ബുദങ്ങള്‍ തുടങ്ങിയ സാംക്രമികേതര രോഗങ്ങള്‍ക്ക് ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രതിരോധ, നിയന്ത്രണ, പരിശോധന, പരിപാലന സംവിധാനത്തിന് ഞങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്.
ആയുഷ്മാന്‍ ഭാരതില്‍ പ്രധാനമന്ത്രി ദേശീയ ആരോഗ്യ സംരക്ഷണ ദൗത്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് പത്തു കോടിയിലധികം കുടംബങ്ങള്‍ക്ക് പരിരക്ഷ നല്‍കും. ഈ ദൗത്യത്തിലുടെ ഏകദേശം 50 കോടി ജനങ്ങള്‍ക്ക് ഗുണം ലഭിക്കും. ഈ ദൗത്യത്തിന്റെ കീഴില്‍ ഒരു കുടുംബത്തിന് ദ്വീതിയ, ത്രിതീയ പരിരക്ഷയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സയ്ക്ക് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപയുടെ സഹായം ലഭിക്കും.
ഇത് ഗവണ്‍മെന്റ് സഹായത്തോടെയുള്ള ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതിയാണ്. രാജ്യത്തിന്റെ ഏത് ഭാഗത്തും സഹായം ലഭിക്കുകയും ചെയ്യും. ജനങ്ങള്‍ക്ക് പൊതുമേഖലയോടൊപ്പം പ്രത്യേക പട്ടികയില്‍പ്പെടുത്തിയിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും സഹായം ലഭിക്കും. ഇത് ആരോഗ്യസംരക്ഷണത്തിന് സ്വന്തം കീശയില്‍ നിന്നും പണംചെലവിടുന്നത് കുറക്കും.
അര്‍ബുദം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും നമുക്ക് സന്നദ്ധസംഘടനകളുടെയും സ്വകാര്യമേഖലയുടെയും ഉള്‍പ്പെടെ സമുഹത്തിന്റെ എല്ലാ വിഭാഗത്തിന്റെയും സഹായം ആവശ്യമുണ്ട്.
പരേതയായ ഡോ: മുത്തുലക്ഷ്മി റെഡ്ഡിയുടെ നേതൃത്വത്തിനു കീഴില്‍ ഒരു കൂട്ടം സ്ത്രീകള്‍ സ്വമേധയാ രംഗത്തുവന്ന് സ്ഥാപിച്ച ഒരു ചാരിറ്റബിള്‍ സ്ഥാപനമാണ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡബ്ല്യു.ഐ.എ. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.
ചെറിയ ഒരു കുടില്‍ ആശുപത്രിയായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ദക്ഷിണേന്ത്യയിലെ ആദ്യത്തേയും രാജ്യത്തെ രണ്ടാമത്തെയും കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയായിരുന്നു ഇത്. ഇന്ന് ഈ സ്ഥാപനത്തിന് 500 കിടക്കകളുള്ള ഒരു കാന്‍സര്‍ ആശുപത്രിയുണ്ട്. ഇതില്‍ 30% കിടക്കകള്‍ സൗജന്യമാണെന്നാണ് എനിക്ക് അറിയാനായത്. അതായത് രോഗികളില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കാറില്ല.
കേന്ദ്ര ഗവണ്‍മെന്റ് 2007 ല്‍ ഈ സ്ഥാപനത്തിലെ മോളിക്കുലാര്‍ ഓങ്കോളജി വകുപ്പിന് മികവിന്റെ കേന്ദ്രം പദവി നല്‍കിയിരുന്നു. 1984ല്‍ ആരംഭിച്ച ഇതാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോളജ്. ഇതൊക്കെയാണ് മുന്‍പന്തിയിലുള്ളതും വിലമതിക്കാനാകാത്തതുമായ നേട്ടങ്ങള്‍.
തന്റെ ആമുഖ പ്രസംഗത്തില്‍ ഡോ. ശാന്ത ഈ സ്ഥാപനം അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. അക്കാര്യങ്ങളില്‍ ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതോടൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രിയോടും ഇക്കാര്യങ്ങളില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നോക്കാന്‍ ആവശ്യപ്പെടും. അവസാനമായി ചില നിക്ഷിപ്തതാല്‍പര്യക്കാര്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു വിഷയത്തിലേക്ക് ഞാന്‍ ഒന്നു തിരിയട്ടെ.
പതിനഞ്ചാം ധനകാര്യകമ്മിഷന്റെ പരിഗണനാവിഷയങ്ങളെ സംബന്ധിച്ച് അടിസ്ഥാനരഹിതവും ചില സംസ്ഥാനങ്ങളോട് അല്ലെങ്കില്‍ ഒരു പ്രത്യേക പ്രദേശത്തോട് പക്ഷപാതം കാട്ടിയെന്ന തരത്തിലുമുള്ള ആരോപണമാണ് ഉയര്‍ത്തുന്നത്. നമ്മുടെ വിമര്‍ശകര്‍ വിട്ടുപോയ ചില കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട് പറയട്ടെ. ജനസംഖ്യാ നിയന്ത്രണത്തിന് വേണ്ടി പ്രവര്‍ത്തിച്ച സംസ്ഥാനങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് പരിഗണിക്കണമെന്നാണ് കേന്ദ്ര ഗവണ്‍മെന്റ് ധനകാര്യകമ്മിഷനോട് നിര്‍ദ്ദേശിച്ചത്. ഈ അളവുകോലിന്റെ അടിസ്ഥാനത്തില്‍ ജനസംഖ്യാ നിയന്ത്രണത്തിനായി തങ്ങളുടെ കാര്യശേഷിയും ഊര്‍ജ്ജവും വിഭവവും സമര്‍പ്പിച്ച തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഗുണമുണ്ടാകും. മുമ്പ് ഇതായിരുന്നില്ല സ്ഥിതി.
സുഹൃത്തുക്കളേ,
കേന്ദ്ര ഗവണ്‍മെന്റ് സഹകരണ ഫെഡറലിസത്തിന് പ്രതിജ്ഞാബദ്ധമാണ്. ‘ എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനം’ എന്നതാണ് നമ്മുടെ മന്ത്രം. നമ്മുടെ മഹാന്‍മാരായ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് അഭിമാനമുണ്ടാക്കുന്ന നവ ഇന്ത്യയ്ക്കായി നമ്മുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം.
നിങ്ങള്‍ക്ക് നന്ദി.
നിങ്ങള്‍ക്ക് വളരെയധികം നന്ദി.
A baseless allegation is being made about the Terms of Reference of the 15th Finance Commission, being biased against certain states or a particular region: PM
— PMO India (@PMOIndia) April 12, 2018
The Union Government has suggested to the Finance Commission to consider incentivizing States who have worked on population control. Thus, a state like Tamil Nadu, which has devoted a lot of effort, energy and resources towards population control would certainly benefit: PM
— PMO India (@PMOIndia) April 12, 2018