Metro in Delhi has positively impacted the lives of citizens: PM Modi
There is a direct link between connectivity and development; Metro will mean more employment opportunities for the people: PM
Union Government has brought out a policy relating to Metros, to bring uniformity and standardization in metro rail networks across the country: PM
Our aim is also to boost “Make in India” by making metro rail coaches in India itself: PM Modi
Metro systems are an example of cooperative federalism, the Centre and the respective State Govts are working together: PM Modi
New India requires new and smart infrastructure, Union Government is working on roads, railways, highways, airways, waterways and i-ways: PM Modi

ബഹദൂര്‍ഗഢ്-മുണ്ട്ക മെട്രോ ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

ഡെല്‍ഹി മെട്രോയുടെ ഈ ഭാഗം പ്രവര്‍ത്തനക്ഷമമായതിനു ഹരിയാനയിലെയും ഡെല്‍ഹിയിലെയും ജനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഡെല്‍ഹി മെട്രോയുമായി ബഹദൂര്‍ഗഢ് ബന്ധിപ്പിക്കപ്പെട്ടു എന്നതു സന്തോഷം പകരുന്നു എന്നു വ്യക്തമാക്കുകയും ചെയ്തു.

ഹരിയാനയില്‍ ഗുരുഗ്രാമവും ഫരീദാബാദും കഴിഞ്ഞാല്‍ ഇതുപോലെ ബന്ധിപ്പിക്കപ്പെടുന്ന മൂന്നാമത്തെ സ്ഥലമാണിത്.

പൗരന്‍മാരുടെ ജീവിതത്തില്‍ എതു തരത്തില്‍ ഗുണകരമായ മാറ്റം സൃഷ്ടിക്കാന്‍ ഡെല്‍ഹി മെട്രോയ്ക്കു സാധിച്ചു എന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബഹദൂര്‍ഗഢില്‍ നല്ല രീതിയിലുള്ള സാമ്പത്തിക വളര്‍ച്ച ഉണ്ടാവുന്നുണ്ടെന്നു നിരീക്ഷിച്ച അദ്ദേഹം, ഒട്ടേറെ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഈ നഗരത്തില്‍ ഉണ്ടെന്നും അവിടെനിന്നുള്ള കുട്ടികള്‍ ഡെല്‍ഹിയിലേക്കു പോലും യാത്ര ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. ഇതിനൊക്കെ മെട്രോ സഹായകമാകുമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കണക്റ്റിവിറ്റിയും വികസനവും തമ്മില്‍ പ്രത്യക്ഷബന്ധമുണ്ടെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ഈ പ്രദേശത്തെ ജനങ്ങള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനു മെട്രോ സഹായകമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ മെട്രോ റെയില്‍ ശൃംഖലകളെല്ലാം ഒരേ രീതിയില്‍ ഉള്ളവയാക്കുന്നതിനു കേന്ദ്ര ഗവണ്‍മെന്റ് നയരൂപീകരണം നടത്തിയിട്ടുണ്ടെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. സൗകര്യപ്രദവും സുഖകരവും ചെലവു കുറഞ്ഞതുമായ ഗതാഗത സംവിധാനം നമ്മുടെ നഗരങ്ങളില്‍ യാഥാര്‍ഥ്യമാക്കുക എന്നതാണു ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെട്രോ റെയില്‍ കോച്ചുകള്‍ ഇന്ത്യയില്‍ത്തന്നെ ഉല്‍പാദിപ്പിക്കുക വഴി ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ക്കു പ്രോല്‍സാഹനം പകരൂക എന്ന ലക്ഷ്യവും ഉണ്ടെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

മെട്രോ പദ്ധതികള്‍ ഒരുക്കുന്നത് സഹകരണ ഫെഡറലിസം സജീവമാക്കുന്നു എന്നു പ്രധാനമന്ത്രി വ്യക്തമാക്കി. മെട്രോ പദ്ധതി നടപ്പാക്കിയ ഇടങ്ങളിലൊക്കെ കേന്ദ്ര ഗവണ്‍മെന്റും അതതു സംസ്ഥാന ഗവണ്‍മെന്റുകളും സഹകരിച്ചാണു പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഇന്ത്യക്കു നൂതന അടിസ്ഥാന സൗകര്യം അനിവാര്യമാണെന്നു സൂചിപ്പിച്ച അദ്ദേഹം, റോഡുകള്‍, റെയില്‍വേ, ഹൈവേകള്‍, വ്യോമപാതകള്‍, ജലപാതകള്‍, ഐ-വേകള്‍ എന്നിവയ്ക്കായി കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുവരികയാണെന്നു വെളിപ്പെടുത്തി. കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ വെക്കുന്നതിനൊപ്പം വികസന പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കപ്പെടുന്നു എന്നതിനും ഊന്നല്‍ നല്‍കിവരുന്നു എന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet extends One-Time Special Package for DAP fertilisers to farmers

Media Coverage

Cabinet extends One-Time Special Package for DAP fertilisers to farmers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 2
January 02, 2025

Citizens Appreciate India's Strategic Transformation under PM Modi: Economic, Technological, and Social Milestones