We live in an era in which connectivity is all important: PM Modi
Governance cannot happen when the dominant thought process begins at 'Mera Kya' and ends at 'Mujhe Kya’: PM Modi
Atal Bihari Vajpayee Ji is the 'Bharat Marg Vidhata.' He has shown us the way towards development: PM Modi

നോയിഡ-ഡെല്‍ഹി മെട്രോ പാത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. നോയിഡയിലെ സസ്യശാസ്ത്ര ഉദ്യാനം മുതല്‍ ദക്ഷിണ ഡെല്‍ഹിയിലെ കല്‍ക്കാജി ക്ഷേത്രം വരെയുള്ള പാത, സസ്യശാസ്ത്ര ഉദ്യാനം മെട്രോ സ്‌റ്റേഷനില്‍ ഫലകം അനാച്ഛാദനം ചെയ്തുകൊണ്ടാണു പ്രധാനമന്ത്രി തുറന്നുകൊടുത്തത്. മെട്രോ ട്രെയിനില്‍ അല്‍പദൂരം യാത്രചെയ്ത ശേഷമാണ് അദ്ദേഹം ഉദ്ഘാടനവേദിയിലേക്ക് എത്തിയത്. 

ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ഭാരത രത്‌നങ്ങളായ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെയും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെയും ജന്മദിനമാണ് ഇന്നെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 
ഉത്തര്‍പ്രദേശിലെ ജനതയാണു രാജ്യത്തിനു സുസ്ഥിരമായ ഗവണ്‍മെന്റിനെ ലഭ്യമാക്കിയതെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ജനത കാണിക്കുന്ന സ്‌നേഹത്തിന് എന്നും താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണക്ടിവിറ്റി സര്‍വപ്രധാനമായ കാലഘട്ടമാണെന്നും ഇന്ന് ഉദ്ഘാടനം ചെയ്ത പാത ഇന്നേക്കു മാത്രമല്ല ഭാവികാലത്തേക്കുകൂടി ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോഴേക്കും വളരെ കുറച്ചു മാത്രം പെട്രോള്‍ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രമായി ഇന്ത്യ മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി മേന്മയാര്‍ന്ന ഗതാഗതസംവിധാനങ്ങള്‍ അനിവാര്യമാണ്. 2002ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ജി ഡെല്‍ഹി മെട്രോയില്‍ യാത്ര ചെയ്തിരുന്നുവെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി, അന്നു മുതല്‍ ദേശീയ തലസ്ഥാനമേഖലയിലെ മെട്രോ ശൃംഖല വികസിച്ചുവരികയാണെന്നു ചൂണ്ടിക്കാട്ടി.

എനിക്കെന്ത് എന്ന ചിന്ത ഉയരുന്നിടത്തു ഭരണം നടക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം ചിന്തകള്‍ ഇപ്പോള്‍ മാറിവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതു ദേശീയ താല്‍പര്യത്തോടെയാണെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്നതാണ് മുന്‍ ഗവണ്‍മെന്റുകള്‍ അഭിമാനകരമായി കണ്ടിരുന്നത്. എന്നാല്‍, കാലഹരണപ്പെട്ട നിയമങ്ങള്‍ ഇല്ലാതാക്കുന്ന ഗവണ്‍മെന്റായിത്തീരാനാണ് ഇപ്പോഴത്തെ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കാലഹരണപ്പെട്ട നിയമങ്ങള്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനു തടസ്സം നില്‍ക്കുമ്പോള്‍ സദ്ഭരണം പ്രാവര്‍ത്തികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, സദ്ഭരണത്തിന് അദ്ദേഹം നല്‍കിവരുന്ന ഊന്നല്‍ സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലേക്കു നയിക്കുന്നുവെന്നു വ്യക്തമാക്കി. നോയിഡ സന്ദര്‍ശിക്കുകവഴി ഈ നഗരത്തെക്കുറിച്ചുള്ള അന്ധവിശ്വാസം അവസാനിപ്പിച്ചതിനും യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒരു പ്രത്യേക സ്ഥലം സന്ദര്‍ശിക്കുന്നതുകൊണ്ട് മുഖ്യമന്ത്രിപദം നഷ്ടമാകുമെന്നും ആ സ്ഥലത്തു പോകാതിരുന്നതുകൊണ്ട് മുഖ്യമന്ത്രിപദം നിലനില്‍ക്കുമെന്നും ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അത്തരക്കാര്‍ മുഖ്യമന്ത്രിപദം അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

റെയില്‍ അടിസ്ഥാനസൗകര്യം, റോഡ് ശൃംഖല വികസിപ്പിക്കല്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജമേഖലയിലെ ചുവടുകള്‍ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. അടല്‍ ബിഹാരി വാജ്‌പേയി ജിയെ ‘ഭാരതമാര്‍ഗ വിധാതാ’ എന്നു വിശേഷിപ്പിച്ച അദ്ദേഹം, വികസനത്തിലേക്കു വഴികാട്ടിത്തന്നത് വാജ്‌പേയി ജിയാണെന്നു വ്യക്തമാക്കുകയും ചെയ്തു. 
നേരത്തേ പ്രസംഗിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും അദ്ദേഹം രാഷ്ട്രീയത്തിനു പുതിയ മാനം പകര്‍ന്നുവെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. വികസനപാതയില്‍ മുന്നേറണമെന്നാണു പ്രധാനമന്ത്രി എല്ലായ്‌പ്പോഴും പറയാറുള്ളതെന്നും ശ്രീ. യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

Click here to read the full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'You Are A Champion Among Leaders': Guyana's President Praises PM Modi

Media Coverage

'You Are A Champion Among Leaders': Guyana's President Praises PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."