ന്യൂഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ബുദ്ധപൂര്‍ണിമ ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംബന്ധിച്ചു.
അദ്ദേഹം സംഘദാനം നിര്‍വഹിച്ചു.
തുടര്‍ന്ന്, സാരാനാഥിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ ടിബറ്റന്‍ സ്റ്റഡീസിനും ബോധഗയയിലെ അഖിലേന്ത്യാ ഭിക്ഷു സംഘത്തിനും വൈശാഖ സമ്മാന്‍ പ്രശസ്തിപത്രം സമ്മാനിച്ചു.
മാനവകുലത്തിനു നന്മ എന്ന ചിന്ത നിറഞ്ഞ സവിശേഷമായ പാരമ്പര്യമാണ് ഇന്ത്യയുടേതെന്ന് ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബുദ്ധഭഗവാന്‍ പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ ഏറെ രാഷ്ട്രങ്ങളെ രൂപപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരിക്കലും കീഴടക്കാന്‍ തുനിഞ്ഞിട്ടില്ലെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ബുദ്ധഭഗവാന്റെ അഷ്ടാംഗമാര്‍ഗത്തെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം, ഇന്നു നാം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ അനുയോജ്യമാണ് ആ മാര്‍ഗമെന്നു വിശദീകരിച്ചു.
ബുദ്ധന്‍ നല്‍കിയ സ്‌നേഹത്തിന്റെയും കരുണയുടെയും സന്ദേശം ഇക്കാലത്തെ ലോകത്തിനു വളരെ ഗുണകരമാണെന്നും ശ്രീ. മോദി കൂട്ടിച്ചേര്‍ത്തു. ഈ ലക്ഷ്യത്തിനായി ഒന്നിക്കാന്‍ ബുദ്ധനില്‍ വിശ്വസിക്കുന്ന എല്ലാവരും തയ്യാറാകണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ബുദ്ധഭഗവാന്‍ കാട്ടിത്തന്ന പാത പിന്‍തുടര്‍ന്നു കനിവു പ്രകടിപ്പിക്കാനുള്ള വഴിയിലാണു കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധഭഗവാനുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പാരമ്പര്യം സംരക്ഷിക്കാനായി വിശാലമായ കാഴ്ചപ്പാടോടെയാണു ഗവണ്‍മെന്റ് മുന്നേറുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബുദ്ധിസ്റ്റ് സര്‍ക്യൂട്ടിനായി 360 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
രാജ്യം 75ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ആകുമ്പോഴേക്കും പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കണമെന്നു ജനങ്ങളോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആ സമയമാകുമ്പോഴേക്കും അവനവനു ചെയ്തുതീര്‍ക്കാന്‍ സാധിക്കുന്ന ദൗത്യം ഓരോരുത്തരും ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
समय की मांग है कि संकट से अगर विश्व को बचाने के लिए, बुद्ध का करुणा प्रेम का संदेश काम आता है तो बुद्ध को मानने वाली सभी शक्तियां सक्रिय होनी चाहिए।
— PMO India (@PMOIndia) April 30, 2018
भगवान बुद्ध ने भी कहा था कि इस रास्ते पर संगठित होकर चलने से ही सामर्थ्य प्राप्त होगा: PM
भगवान बुद्ध कहते थे कि किसी के दुख को देखकर दुखी होने से ज्यादा बेहतर है कि उस व्यक्ति को उसके दुख को दूर करने के लिए तैयार करो, उसे सशक्त करो।
— PMO India (@PMOIndia) April 30, 2018
मुझे प्रसन्नता हैं की हमारी सरकार करुणा और सेवाभाव के उसी रास्ते पर चल रही हैं जिस रास्ते को भगवान बुद्ध ने हमें दिखाया था: PM
गुलामी के कालखंड के बाद अनेक वजहों से हमारे यहां अपनी सांस्कृतिक विरासत को सहेजने का कार्य उस तरीके से नहीं हुआ, जैसे होना चाहिए था।
— PMO India (@PMOIndia) April 30, 2018
इसे ध्यान में रखते हुए हमारी सरकार अपनी सांस्कृतिक धरोहर और भगवान बुद्ध से जुड़ी स्मृतियों की रक्षा के लिए एक बृहद विजन पर भी काम कर रही है: PM
Buddhist Circuit के लिए सरकार 360 करोड़ रुपए से ज्यादा स्वीकृत कर चुकी है। इससे उत्तर प्रदेश, बिहार, मध्य प्रदेश, आंध्र प्रदेश और गुजरात में बौद्ध स्थलों का और विकास किया जा रहा है: PM
— PMO India (@PMOIndia) April 30, 2018
ये हम सभी का सौभाग्य है कि 2500 वर्ष बाद भी भगवान बुद्ध की शिक्षाएं हमारे बीच हैं। निश्चित तौर पर हमारे पहले जो लोग थे, इसमें उनकी बड़ी भूमिका रही है। ये हमसे पहले वाली पीढ़ियों का योगदान था,कि आज हम बुद्ध पूर्णिमा पर इस तरह के कार्यक्रम कर पा रहे हैं: PM
— PMO India (@PMOIndia) April 30, 2018
अब आने वाला मानव इतिहास आपकी सक्रिय भूमिका का इंतजार कर रहा है । मैं चाहता हूं कि आज जब आप यहां से जाएं, तो मन में इस विचार के साथ जाएं कि 2022 में, जब हमारा देश स्वतंत्रता के 75 वर्ष का पर्व मना रहा होगा, तब तक ऐसे कौन से
— PMO India (@PMOIndia) April 30, 2018
5 या 10 संकल्प होंगे, जिन्हें आप पूरा करना चाहेंगे: PM