Quoteപ്രതിവര്‍ഷം പത്തു കോടിയിലേറെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന #AyushmanBharat Yojana പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു
Quoteജാതി, മത ഭേദമില്ലാതെ #AyushmanBharat ആരോഗ്യ പദ്ധതിയുടെ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കുന്നതായിരിക്കും:പ്രധാനമന്ത്രി മോദി
Quote#AyushmanBharat ലോകത്തെ തന്നെ സർക്കാരിന്റെ കീഴിലുള്ള ഏറ്റവും വലിയ ഇൻഷുറൻസ് പദ്ധതിയാണ്: പ്രധാനമന്ത്രി മോദി
Quote#AyushmanBharat ത്തിന്റെ മൊത്തം ഗുണഭോക്താക്കളുടെ എണ്ണം ഏകദേശം യൂറോപ്യൻ യൂണിയന്റെ ജനസംഖ്യയ്യ്‌ക്കോ അല്ലെങ്കിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ മൊത്തം ജനസംഖ്യയ്യ്‌ക്കോ തുല്യമാണ്: പ്രധാനമന്ത്രി
Quoteആയുഷ്മാൻ ഭാരത്തിന്റെ ആദ്യ ഭാഗം – ഉദ്‌ഘാടനം ചെയ്തത് ബാബ സാഹേബ് അംബേദ്ക്കറുടെ ജന്മ വാര്ഷികത്തിനും , രണ്ടാം ഭാഗമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ദീനദയാൽ ഉപാധ്യായയുടെ ജന്മ വാർഷികത്തിന് രണ്ടു ദിവസം മുൻപുമാണ്: പ്രധാനമന്ത്രി മോദി
Quote#AyushManBharat- ത്തിലൂടെ പാവപ്പെട്ടവർക്ക് ക്യാൻസർ, ഡയബറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ ലഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Quote#AyushmanBharat: 5 ലക്ഷം രൂപയെന്ന തുകയിൽ എല്ലാ പരിശോധനകളും, മരുന്നുകളും, ആശുപത്രിയിൽ കിടക്കുന്നതിന് മുമുമ്പുള്ള ചെലവുകൾ മുതലായവ ഉൾപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Quoteരാജ്യത്തുടനീളം 13,000 ത്തിൽ അധികം ആശുപത്രികൾ #AyushmanBharat:ത്തിന്റെ ഭാഗമായി:പ്രധാനമന്ത്രി മോദി
Quoteരാജ്യത്തുടനീളം 2,300 വെൽനെസ്സ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ഇവയുടെ എണ്ണം 1. 5 ലക്ഷം മായി ഉയർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം: പ്രധാനമന്ത്രി മോദി
Quoteരാജ്യത്തെ ആരോഗ്യ രംഗം മെച്ചപ്പെടുത്താനുള്ള സമഗ്ര സമീപനത്തിനാണ് കേന്ദ്ര ഗവണ്മെന്റ് ശ്രമിക്കുന്നത്. താങ്ങാവുന്ന ആരോഗ്യ പരിചരണത്തിനും , പ്രതിരോധ പരിചരണത്തിനും ഒരു പോലെ പ്രാധാന്യമാണ് ഞങ്ങൾ നൽകുന്നത്: പ്രധാനമന്ത്രി മോദി
Quoteപി എം ജെ എ വൈ യിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരുടെയും ശ്രമഫലമായും , ഡോക്ടർമാർ, നേഴ്സ് മാർ , ആരോഗ്യസേവന ദാതാക്കൾ , ആശാ , എ എൻ എം വർക്കർമാർ മുതലായവരുടെ സമർപ്പണബോധവും വഴി #AyushmanBharat വൻ വിജയമാകും: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ജാർഖണ്ഡിലെ റാഞ്ചിയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ -ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജന ആരോഗ്യ യോജന ഉദ്ഘാനം ചെയ്തു.

ഒരു വമ്പിച്ച പൊതുയോഗത്തിൽ പി എം ജെ എ വൈ ഉദ്‌ഘാടനം ചെയ്യാൻ വേദിയിൽ എത്തുന്നതിന് മുൻപ് പ്രധാനമന്ത്രി പദ്ധതിയെ കുറിച്ചുള്ള ഒരു പ്രദർശനം സന്ദർശിച്ചു.
അതേ ചടങ്ങിൽ വച്ച് പ്രധാനമന്ത്രി ചൈബാസ , കോഡെർമ എന്നീ മെഡിക്കൽ കോളേജുകളുടെ തറക്കൽറ്റു കൊടുള്ള ഫലകവും അനാവരണം ചെയ്തു . 10 ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളുടെ ഉദ്‌ഘാടനവും അദ്ദേഹം നിർവ്വഹിച്ചു .

|

തദവസരത്തിൽ സംസാരിക്കവെ , സമൂഹത്തിലെ പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്കും , അവശ ജനവിഭാഗങ്ങൾക്കും മെച്ചപ്പെട്ട ആരോഗ്യ പരിചരണവും , ചികിത്സയും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി കൊണ്ട് വന്നിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ കുടുംബത്തിനും പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന 50 കോടി ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഈ പദ്ധതി ലോകത്തെ തന്നെ ഏറ്റവും വലിയ ഇൻഷുറൻസ് പദ്ധതിയാണെന്നു അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയുടെ മൊത്തം ഗുണഭോക്താക്കളുടെ എണ്ണം ഏകദേശം യൂറോപ്യൻ യൂണിയന്റെ ജനസംഖ്യയ്യ്‌ക്കോ അല്ലെങ്കിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ മൊത്തം ജനസംഖ്യയ്യ്‌ക്കോ തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

|

ആയുഷ്മാൻ ഭാരത്തിന്റെ ആദ്യ ഭാഗം – ആരോഗ്യ , സൗഖ്യ കേന്ദ്രങ്ങൾ ഉദ്‌ഘാടനം ചെയ്തത് ബാബ സാഹേബ് അംബേദ്ക്കറുടെ ജന്മ വാര്ഷികത്തിനും , രണ്ടാം ഭാഗമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ദീനദയാൽ ഉപാധ്യായയുടെ ജന്മ വാർഷികത്തിന് രണ്ടു ദിവസം മുൻപുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പി എം ജെ എ വൈ എത്ര സമഗ്രമാണെന്ന് വിവരിച് കൊണ്ട് , അത് കാൻസർ , ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾ ഉൾപ്പെടെ 1300 രോഗങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളും ഈ പദ്ധതിയുടെ ഭാഗമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

|

5 ലക്ഷം രൂപയെന്ന തുക എല്ലാ പരിശോധനകളും , മരുന്നുകളും , ആശുപത്രിയിൽ കിടക്കുന്നതിന് മുൻപുള്ള ചെലവുകൾ മുതലായവ ഉൾപ്പെടും. ഈ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാൻ ജനങ്ങൾക്ക്
14555 എന്ന നമ്പർ ഡയല് ചെയ്യുകയോ അല്ലെങ്കിൽ അടുത്തുള്ള പൊതു സേവന കേന്ദ്രത്തിൽ നിന്നോ ലഭ്യമാകും .

|

പി എം ജെ എ വൈയുടെ ഭാഗമായ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് അവർ ഏതു സംസ്ഥാനത്തു് പോയാലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇത് വരെ രാജ്യത്തു് അങ്ങോളമിങ്ങോളം പതിമൂവായിരത്തിലധികം ആശുപത്രികൾ ഈ പദ്ധതിയിൽ ചേർന്ന് കഴിഞ്ഞു.

|

ഇന്ന് ഉദ്‌ഘാടനം ചെയ്ത 10 ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇത്തരം കേന്ദ്രങ്ങളുടെ എണ്ണം രാജ്യത്തു് 2300 ആയതായി അദ്ദേഹം പറഞ്ഞു. രാജ്യത്തു് അടുത്ത നാല് വർഷത്തിനകം ഇത്തരം 1. 5 ലക്ഷം കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

|

രാജ്യത്തെ ആരോഗ്യ രംഗം മെച്ചപ്പെടുത്താനുള്ള സമഗ്ര സമീപനത്തിനാണ് കേന്ദ്ര ഗവണ്മെന്റ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. താങ്ങാവുന്ന ആരോഗ്യ പരിചരണത്തിനും , പ്രതിരോധ പരിചരണത്തിനും ഒരു പോലെ പ്രാധാന്യമാണ് ഗോവെർന്മെമുണ്ട് നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

|

പി എം ജെ എ വൈ യിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരുടെയും ശ്രമഫലമായും , ഡോക്ടർമാർ, നേഴ്സ് മാർ , ആരോഗ്യസേവന ദാതാക്കൾ , ആശാ , എ എൻ എം വർക്കർമാർ മുതലായവരുടെ സമർപ്പണബോധവും വഴി ഈ പദ്ധതി ഒരു വാൻ വിജയമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

|

 

 

 

 

 

 

 

 

 

 

 

  • Ajay Kumar Singh PS January 30, 2024

    Mera aayushman card nahin ban pa raha hai family mein 3 log Hain arthik sthiti bahut acchi nahin hai
  • naveen kumar agrawal January 13, 2024

    mera ayushman card nahi ban pa raha hai modiji mujhe ilaz mai bahut problem ho rahi hai.
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Big boost for water management: PM ‘krishi sinchayee yojana’ expanded

Media Coverage

Big boost for water management: PM ‘krishi sinchayee yojana’ expanded
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister pays tributes to Bhagwan Mahavir on Mahavir Jayanti
April 10, 2025

The Prime Minister, Shri Narendra Modi paid tributes to Bhagwan Mahavir on the occasion of Mahavir Jayanti today. Shri Modi said that Bhagwan Mahavir always emphasised on non-violence, truth and compassion, and that his ideals give strength to countless people all around the world. The Prime Minister also noted that last year, the Government conferred the status of Classical Language on Prakrit, a decision which received a lot of appreciation.

In a post on X, the Prime Minister said;

“We all bow to Bhagwan Mahavir, who always emphasised on non-violence, truth and compassion. His ideals give strength to countless people all around the world. His teachings have been beautifully preserved and popularised by the Jain community. Inspired by Bhagwan Mahavir, they have excelled in different walks of life and contributed to societal well-being.

Our Government will always work to fulfil the vision of Bhagwan Mahavir. Last year, we conferred the status of Classical Language on Prakrit, a decision which received a lot of appreciation.”