Quoteജൻ ധൻ, വൻ ധൻ, ഗോബർ ധൻ എന്നീ പദ്ധതികളിൽ സർക്കാർ ഊന്നൽ നൽകുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു
Quoteസർദാർ പട്ടേൽ വഴികാട്ടിയ പാതയിലൂടെ പ്രിതംരായ ദേശായ് അഹമ്മദാബാദിലെ സഹകരണസ്ഥാപനങ്ങളിൽ വൻ രീതിയിൽ പ്രവർത്തിച്ചു.  ഈ പരിശ്രമങ്ങൾ നിരവധി ആളുകളുടെ പ്രതീക്ഷകൾക്ക് ചിറകുകൾ നൽകി: പ്രധാനമന്ത്രി ആനന്ദില്‍
Quoteഅമുല്‍ ക്ഷീരസംസ്‌കരണ കേന്ദ്രം മാത്രമല്ല, ശാക്തീകരണത്തിന്റെ മികച്ച മാതൃക കൂടിയാണെന്ന്: പ്രധാനമന്ത്രി മോദി
Quoteസർദാർ പട്ടേൽ സഹകരണസ്ഥാപനങ്ങളിൽ വലിയ രീതിയിൽ പ്രവർത്തിച്ചു: പ്രധാനമന്ത്രി മോദി
Quoteനൂതന ആശയങ്ങള്‍ക്കും മൂല്യവര്‍ധനയ്ക്കും പ്രാധാന്യം കല്‍പിക്കേണ്ട സാഹചര്യം സംജാതമായി: പ്രധാനമന്ത്രി മോദി ആനന്ദിൽ

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആനന്ദില്‍ ആനന്ദിന്റെ അതിനൂതന ചോക്കലേറ്റ് പ്ലാന്റ് ഉള്‍പ്പെടെ ആധുനിക ഭക്ഷ്യസംസ്‌കരണ സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചേക്കലേറ്റ് പ്ലാന്റ് സന്ദര്‍ശിച്ച അദ്ദേഹത്തിനു മുന്‍പാകെ ഉപയോഗിക്കപ്പെടുന്ന വിവിധ സാങ്കേതികവിദ്യകളെക്കുറിച്ചും നിര്‍മിക്കപ്പെടുന്ന ഉല്‍പന്നങ്ങളെക്കുറിച്ചും വിശദീകരിക്കപ്പെട്ടു. 

|

 ചടങ്ങിനെത്തിയ വമ്പിച്ച ആള്‍ക്കൂട്ടത്തോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 

|

ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന വികസന പദ്ധതികള്‍ സഹകരണ മേഖലയ്ക്കു വേഗം പകരുമെന്ന് അദ്ദേഹം പറഞ്ഞു. അമുല്‍ എന്ന ബ്രാന്‍ഡ് ലോകപ്രശസ്തമാണെന്നും ലോകത്താകമാനം ഒരു ആവേശമായി അതു മാറിയിരിക്കുന്നു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അമുല്‍ ക്ഷീരസംസ്‌കരണ കേന്ദ്രം മാത്രമല്ല, ശാക്തീകരണത്തിന്റെ മികച്ച മാതൃക കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റിനോ വ്യവസായികള്‍ക്കോ സാധിക്കതു സഹകരണസ്ഥാപനങ്ങളിലൂടെ സര്‍ദാര്‍ പട്ടേല്‍ സാധ്യമാക്കിയെന്നു പ്രധാനമന്ത്രി പറഞ്ഞു. ജനകേന്ദ്രീകൃതമായ സവിശേഷ മാതൃകയാണ് അതെന്നും ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ഗുജറാത്തിലെ സഹകരണ മേഖലയിലെ സംരംഭങ്ങള്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക്, വിശേഷിച്ചു കര്‍ഷകര്‍ക്കു സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നഗരവികസനത്തിനു സര്‍ദാര്‍ പട്ടേല്‍ കല്‍പിച്ചിരുന്ന പ്രാധാന്യവും അദ്ദേഹം അനുസ്മരിച്ചു.

|

2022ല്‍ നടക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ഇന്ത്യ ക്ഷീരസംസ്‌കരണത്തില്‍ മികച്ച നിലയിലാണെന്നും അത് ഇനിയും മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നൂതന ആശയങ്ങള്‍ക്കും മൂല്യവര്‍ധനയ്ക്കും പ്രാധാന്യം കല്‍പിക്കേണ്ട സാഹചര്യം സംജാതമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തേന്‍ ഉല്‍പാദിപ്പിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

|

 

 

 

 

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'Operation Brahma': First Responder India Ships Medicines, Food To Earthquake-Hit Myanmar

Media Coverage

'Operation Brahma': First Responder India Ships Medicines, Food To Earthquake-Hit Myanmar
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 29
March 29, 2025

Citizens Appreciate Promises Kept: PM Modi’s Blueprint for Progress