അഹമ്മദാബാദിലെ സബര്‍മതി നദീതീരത്ത് അഹമ്മദാബാദ് ഷോപ്പിങ് ഫെസ്റ്റിവല്‍ 2019 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ”തെരുവു കച്ചവക്കാര്‍ മുതല്‍ ഷോപ്പിങ് മാളുകള്‍ നടത്തുന്നവര്‍ വരെയും കരകൗശല തൊഴിലാളികള്‍ മുതല്‍ ഹോട്ടലുകളും റസ്റ്ററന്റുകളുമായി ബന്ധമുള്ള ബിസിനസുകള്‍ നടത്തുന്നവര്‍ വരെയുമായ ഗുജറാത്തിലെങ്ങും ഉള്ളവര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പ്രചരിപ്പിക്കാനും ഇവിടെ വന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്കൊപ്പം സംഘടിപ്പിക്കപ്പെടുന്നതിനാല്‍ ഈ ആഘോഷം സവിശേഷമാണ്”, ചടങ്ങിനോടനുബന്ധിച്ചു നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
‘സാധാരണയായി, ഇത്തരം വന്‍കിട വാണിജ്യ ഉച്ചകോടികള്‍ വിദേശത്തു മാത്രമേ കാണാന്‍ കഴിയൂ. ഇപ്പോള്‍ വൈബ്രന്റ് ഗുജറാത്തും അഹമ്മദാബാദ് ഷോപ്പിങ് ഫെസ്റ്റിവലും ശ്രദ്ധേയമായ മുന്നേറ്റമായിക്കഴിഞ്ഞു’, അഭിനന്ദനം അര്‍പ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ബിസിനസ് നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ പഴയ നിയമങ്ങള്‍ പലതും നിര്‍ത്തലാക്കി. നൂറുകണക്കിന് നിയമങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ ലളിതമാക്കി. ബിസിനസ് ചെയ്യുന്നതു സുഗമമായ രാഷ്ട്രങ്ങളുടെ പട്ടികയിലെ സ്ഥാനം 142ല്‍ നിന്ന് 77ലേക്ക് ഉയര്‍ത്തുക വഴി നില വളരെ മെച്ചപ്പെടുത്തി. ചെറിയ സംരംഭകര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ലളിതമാക്കാനുള്ള നിരന്തരശ്രമമാണ് ഞങ്ങള്‍ നടത്തിവരുന്നത്. ജി.എസ്.ടിയുടെയും മറ്റ് വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ചെറിയ സംരംഭകര്‍ക്കു വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്കു സാധിക്കുന്ന രീതിയിലേക്കു നാം മാറുകയാണ്. 59 മിനിട്ടിനകം ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്നുണ്ട്’, അദ്ദേഹം പറഞ്ഞു.
നേരത്തേ, ഗാന്ധിനഗറിലെ മഹാത്മ മന്ദിര്‍ പ്രദര്‍ശന-കണ്‍വന്‍ഷന്‍ സെന്ററില്‍ വൈബ്രന്റ് ഗുജറാത്ത് ആഗോള വാണിജ്യ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇതോടെ ജനുവരി 18 മുതല്‍ 20 വരെ ഗാന്ധിനഗറില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്കു കളമൊരുങ്ങി. ഉച്ചകോടിയില്‍ രാഷ്ട്രത്തലവന്‍മാരും ആഗോള വ്യവസായ നായകരും ധൈഷണികനേതാക്കളും പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തെ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.
आमतौर पर बड़ी बिजनेस समिट के साथ इस प्रकार के आयोजन हम विदेश में ही देखते थे।
— PMO India (@PMOIndia) January 17, 2019
अब वाइब्रेंट गुजरात के साथ ही अहमदाबाद शॉपिंग फेस्टिवल की शुरुआत, एक सराहनीय पहल है: PM
मुझे बताया गया है कि गुजरात के अलग-अलग हिस्सों से स्ट्रीट वेंडर से लेकर शॉपिंग मॉल तक के व्यापारी इस फेस्टिवल में शामिल हुए हैं।
— PMO India (@PMOIndia) January 17, 2019
हस्तशिल्पियों से लेकर इलेक्ट्रॉनिक्स और होटल-रेस्तरां से जुड़े कारोबारी अपने उत्पादों का प्रचार प्रसार करने यहां आए हैं: PM
देश में व्यापार के लिए अनुकूल माहौल बनाने के लिए सरकार लगातार काम कर रही है। बीते 4 वर्ष में सैकड़ों नियमों को आसान बनाया गया है, पुराने कानूनों को समाप्त किया गया है।
— PMO India (@PMOIndia) January 17, 2019
इन्हीं का नतीजा है कि 4 वर्ष पहले जहां हम Ease of Doing Business में 142 नंबर पर थे, आज 77 रैंक पर हैं: PM
सरकार का प्रयास है कि छोटे उद्यमियों के लिए प्रक्रियाओं को आसान किया जाए।
— PMO India (@PMOIndia) January 17, 2019
हम उस व्यवस्था की तरफ बढ़ रहे हैं जब GST और जो दूसरे रिटर्न हैं, उन्हीं के आधार पर बैंक छोटे उद्यमियों को ऋण की सुविधा दें।
59 मिनट में एक करोड़ रुपए तक के ऋण की सैधांतिक मंजूरी मिल रही है: PM