QuotePeople want to be rid of evils like corruption and black money existing within the system: PM Modi
QuoteNDA Government’s objective is to create a transparent and sensitive system that caters to needs of all: PM Modi
QuoteWe are working to fulfill the needs of the poor and to free them from all the problems they face: PM Modi
QuoteMudra Yojana is giving wings to the aspirations of our youth: PM Modi
QuoteNon-Performing Asset (NPA) is the biggest liability on the NDA Government passed on by the economists of previous UPA government: PM Modi
QuoteWe are formulating new policies keeping in mind the requirements of people; we are repealing old and obsolete laws: PM Modi
QuoteMajor reforms have been carried out in the last three years in several sectors: PM Modi

ഫിക്കിയുടെ തൊണ്ണൂറാമത് വാര്‍ഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

ഫിക്കി രൂപീകരിക്കപ്പെട്ട 1927 കാലത്താണ് ഇന്ത്യന്‍ വ്യവസായ മേഖല അന്നത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റ് രൂപീകരിച്ച സൈമണ്‍ കമ്മീഷനെതിരെ സംഘടിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. അക്കാലത്ത്, ഇന്ത്യന്‍ സമൂഹത്തിലെ മറ്റെല്ലാ മേഖലകളിലും ഉള്ളവര്‍ക്കു സമാനമായി വ്യവസായ രംഗത്ത് ഉള്ളവരും ദേശീയതാല്‍പര്യത്തിനായി നിലകൊണ്ടിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

|



സമാനമായ സാഹചര്യമാണ് രാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനായി ഇപ്പോള്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിയും കള്ളപ്പണവും പോലുള്ള ആഭ്യന്തര പ്രശ്‌നങ്ങളില്‍നിന്നു രക്ഷ നേടണമെന്ന മോഹമാണു ജനങ്ങള്‍ക്ക് ഉള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയപ്പാര്‍ട്ടികളും വര്‍ത്തക മണ്ഡലങ്ങളും രാജ്യത്തിന്റെ ആവശ്യങ്ങളും ജനങ്ങളുടെ വികാരവും മനസ്സിലാക്കി അതിനനുസരിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യാനന്തരം പല നേട്ടങ്ങളും ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും ഒട്ടേറെ വെല്ലുവിളികള്‍ ഉയര്‍ന്നുവരികയും ചെയ്തുവെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ബാങ്ക് അക്കൗണ്ടുകള്‍, ഗ്യാസ് കണക്ഷനുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, പെന്‍ഷനുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ പാവങ്ങള്‍ക്കു ഗുണകരമായില്ല. ഈ ദുരവസ്ഥ അവസാനിപ്പിക്കാനും സുതാര്യവും പ്രതികരണാത്മകവുമായ സംവിധാനം ഒരുക്കാനും കേന്ദ്ര ഗവണ്‍മെന്റ് ശ്രമിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജന്‍ ധന്‍ യോജന ഇതിന് ഉദാഹരണമാണെന്നും ജീവിതം എളുപ്പമാക്കുന്നതിലാണു കേന്ദ്ര ഗവണ്‍മെന്റ് ശ്രദ്ധയൂന്നുന്നതെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. ഉജ്വല യോജന, സ്വച്ഛ് ഭാരത് പദ്ധതി പ്രകാരമുള്ള ശൗചാലയ നിര്‍മാണം, പ്രധാനമന്ത്രി ആവാസ് യോജന എന്നിവയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. താന്‍ ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ടെന്നും ദരിദ്രര്‍ക്കും രാജ്യത്തിനുമായി പ്രവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചു ബോധ്യമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സംരംഭകര്‍ക്കു വസ്തുജാമ്യമില്ലാതെ വായ്പ അനുവദിക്കുന്ന മുദ്ര യോജനയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

|

 

ബാങ്കിങ് സംവിധാനം മെച്ചപ്പെടുത്താനാണു കേന്ദ്ര ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. നിഷ്‌ക്രിയാസ്തി മുന്‍ ഗവണ്‍മെന്റുകളില്‍നിന്നു കൈമാറി ലഭിച്ചതാണ്. സാമ്പത്തിക നിയന്ത്രണ നിക്ഷേപ ഇന്‍ഷുറന്‍സ് (എഫ്.ആര്‍.ഡി.ഐ.) ബില്ലിനെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കൗണ്ടുടമകളുടെ താല്‍പര്യം സംരക്ഷിക്കാനാണു ഗവണ്‍മെന്റ് ശ്രമിക്കുന്നതെങ്കില്‍ നേരെ മറിച്ചാണു പ്രചരിപ്പിക്കപ്പെടുന്നത്. ജി.എസ്.ടി. കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഫിക്കിക്കു സാധിക്കുമെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. പരമാവധി കച്ചവടങ്ങള്‍ക്കു ജി.എസ്.ടി. റജിസ്‌ട്രേഷന്‍ ഉണ്ടാകണമെന്നാണു ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. വ്യവസ്ഥകള്‍ എത്രകണ്ടു ചിട്ടയുള്ളതായിത്തീരുന്നുവോ അത്രത്തോളം പാവങ്ങള്‍ക്കു ഗുണകരമായിത്തീരും.

അത്തരമൊരു സാഹചര്യം ബാങ്ക് വായ്പ എളുപ്പത്തില്‍ ലഭ്യമാകുകയും ചരക്കുകടത്തുകൂലി കുറയുകയും ചെയ്യുന്നതുവഴി കച്ചവടരംഗത്തെ മത്സരക്ഷമത വര്‍ധിക്കാനിടയാക്കും. ചെറുകിട കച്ചവടക്കാര്‍ക്കിടയില്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്താനുള്ള പദ്ധതി ഫിക്കിക്ക് ഉണ്ടെന്നാണു ഞാന്‍ കരുതുന്നത്. കെട്ടിടനിര്‍മാതാക്കള്‍ സാധാരണക്കാരെ ചൂഷണം ചെയ്യുന്നതുപോലുള്ള കാര്യങ്ങളില്‍ വേണ്ടിവന്നാല്‍ ശബ്ദമുയര്‍ത്താന്‍ ഫിക്കി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
യൂറിയ, തുണിത്തരങ്ങള്‍, വ്യോമഗതാഗതം, ആരോഗ്യം തുടങ്ങിയ മേഖലകളെ സംബന്ധിച്ചു കൈക്കൊണ്ട നയപരമായ തീരുമാനങ്ങളും അതുകൊണ്ട് ഉണ്ടായ നേട്ടങ്ങളും പ്രധാനമന്ത്രി പരാമര്‍ശിച്ചു. പ്രതിരോധം, നിര്‍മാണം, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളിലെ പരിഷ്‌കാരങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികള്‍ നിമിത്തം, ബിസിനസ് ചെയ്യുന്നത് എളുപ്പമായുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 142ല്‍നിന്ന് നൂറിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമ്പദ്‌വ്യവസ്ഥയുടെ കരുത്തുറ്റ വളര്‍ച്ചയെ സൂചിപ്പിക്കുന്ന മറ്റു സൂചികകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഗവണ്‍മെന്റ് കൈക്കൊള്ളുന്ന നടപടികള്‍ തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഭക്ഷ്യസംസ്‌കരണം, സ്റ്റാര്‍ട്ടപ്പുകള്‍, കൃത്രിമ ബുദ്ധി, സൗരോര്‍ജം, ആരോഗ്യസംരക്ഷണം തുടങ്ങിയ രംഗങ്ങളില്‍ ഫിക്കിക്കു വഹിക്കാനുള്ളതു പ്രധാനപ്പെട്ട പങ്കാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ചെറുകിട, ഇടത്തരം സംരഭകത്വ മേഖലയില്‍ ബുദ്ധികേന്ദ്രമായി ഫിക്കി പ്രവര്‍ത്തിക്കണമെന്നു പ്രധാനമന്ത്രി ആഹ്വാനംചെയ്തു.

Click here to read the full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s Average Electricity Supply Rises: 22.6 Hours In Rural Areas, 23.4 Hours in Urban Areas

Media Coverage

India’s Average Electricity Supply Rises: 22.6 Hours In Rural Areas, 23.4 Hours in Urban Areas
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM pays tributes to revered Shri Kushabhau Thackeray in Bhopal
February 23, 2025

Prime Minister Shri Narendra Modi paid tributes to the statue of revered Shri Kushabhau Thackeray in Bhopal today.

In a post on X, he wrote:

“भोपाल में श्रद्धेय कुशाभाऊ ठाकरे जी की प्रतिमा पर श्रद्धा-सुमन अर्पित किए। उनका जीवन देशभर के भाजपा कार्यकर्ताओं को प्रेरित करता रहा है। सार्वजनिक जीवन में भी उनका योगदान सदैव स्मरणीय रहेगा।”