Science and technology ecosystem should be impactful as well as inspiring: PM Modi
Scientific Temper wipes out superstition: PM Modi
There are no failures in science; there are only efforts, experiments and success: PM

കൊല്‍ക്കത്തയിലെ അഞ്ചാമത് അന്താരാഷ്ട്ര ശാസ്‌ത്രോത്സവം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്ന് ഉദ്ഘാടനം ചെയ്തു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യയുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ശാസ്‌ത്രോത്സവത്തിന്റെ പ്രമേയമെന്ന് സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഉയിര്‍ത്തെഴുന്നേല്‍ക്കുക : രാജ്യത്തെ ശാക്തീകരിക്കുന്നതിന് ഗവേഷണം, നവീകരണം, ശാസ്ത്രം എന്നതാണ് പ്രമേയം.

സമൂഹത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രഭാവം ഏറെയുള്ളതിനാല്‍, കണ്ടുപിടിത്തങ്ങള്‍ക്കും, നവീകരണത്തിനും വേണ്ടി സ്ഥാപനവല്കൃത പിന്തുണ ഗവണ്‍മെന്റ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന കരുത്തുറ്റ ഒരു പരിസ്ഥിതിക്കായി വാദിച്ചുകൊണ്ട് രാജ്യത്തെ ഓരോ കണ്ടുപിടിത്തങ്ങളെയും സഹായിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അയ്യായിരത്തിലധികം അടല്‍ ടിങ്കറിംഗ് ലാബുകളും, ഇരുനൂറിലേറെ അടല്‍ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ നമ്മുടെ ജീവിതം സുഗമമാക്കുന്നതില്‍ ശാസ്ത്രം എപ്രകാരം സഹായകമാകുമെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് സമൂഹത്തിനായുള്ള ശാസ്ത്രത്തിന് വര്‍ദ്ധിച്ച പ്രസക്തിയുള്ളത്. ഓരോ ശാസ്ത്രജ്ഞനും ഓരോ പൗരനും ഇപ്രകാരം ചിന്തിച്ചാല്‍ രാജ്യം പുരോഗമിക്കും.” പ്രധാനമന്ത്രി പറഞ്ഞു.

ശാസ്ത്രത്തിന് നമുക്ക് നല്‍കാന്‍ കഴിയുന്ന ദീര്‍ഘകാല പരിഹാരങ്ങളിലും ദീര്‍ഘകാല പ്രയോജനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ‘അന്താരാഷ്ട്ര നിയമങ്ങളെ കുറിച്ചും, മാനദണ്ഡങ്ങളെ കുറിച്ചും നിങ്ങള്‍ എപ്പോഴും സൂക്ഷിച്ചിരിക്കണം.’ അദ്ദേഹം പറഞ്ഞു.

‘രണ്ട് ഘടകങ്ങളുടെ ഫലമാണ് സാങ്കേതികവിദ്യയെന്ന് നമുക്കെല്ലാമറിയാം – പ്രശ്‌നം നിലനില്‍ക്കുന്നുവെന്നതും അവയെ പരിഹരിക്കാനുള്ള നമ്മുടെ പരീക്ഷണങ്ങളും’ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

‘ശാസ്ത്രത്തില്‍ തോല്‍വികളില്ല. പരിശ്രമങ്ങള്‍, പരീക്ഷണങ്ങള്‍, വിജയം എന്നിവ മാത്രമേ ഉള്ളൂ. ജോലിക്കിടെ ഇത് നിങ്ങള്‍ മനസ്സില്‍ വച്ചാല്‍ നിങ്ങളുടെ ശാസ്ത്രാന്വേഷണങ്ങളിലും, നിങ്ങളുടെ ജീവിതത്തിലും ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ല, ‘ അദ്ദേഹം പറഞ്ഞു.

Click here to read PM's speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage