15-ാമത് പ്രവാസി ഭാരതീയ ദിവസിന്റെ പ്ലീനറി സമ്മേളനം വാരാണസിയിലെ ദീന്‍ ദയാല്‍ ഹസ്ത് കലാ സങ്കൂളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.

2019 പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിലെ മുഖ്യാതിഥി മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ. പ്രവിന്ദ് ജുഗ്നൗത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്, വിദേശ കാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഹരിയാന മുഖ്യമന്ത്രി ശ്രീ. മനോഹര്‍ ലാല്‍ ഖട്ടാര്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ. ത്രിവേന്ദ്ര സിംഗ് റാവത്ത്, കേന്ദ്ര പ്രവാസി കാര്യ സഹമന്ത്രി ജനറല്‍ (റിട്ട.)ശ്രീ. വി.കെ. സിംഗ്, മറ്റ് നിരവധി വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

തങ്ങളുടെ പൂര്‍വ്വ പിതാമഹന്‍മാരുടെ നാടിനോടുള്ള സ്‌നേഹവും, പ്രതിപത്തിയുമാണ് വിദേശ ഇന്ത്യന്‍ സമൂഹത്തെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നിട്ടുള്ളതെന്ന് പ്രധാനമന്ത്രി തന്റെ അഭിസംബോധനയില്‍ പറഞ്ഞു. ഒരു നവ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് കൈകോര്‍ക്കാന്‍ പ്രധാനമന്ത്രി വിദേശ ഇന്ത്യക്കാരുടെ സമൂഹത്തോട് ആവശ്യപ്പെട്ടു. 

വസുധൈവ കുടുംബകം എന്ന പാരമ്പര്യം സജ്ജീവമായി നിലനിര്‍ത്തിയതി്ല്‍ വിദേശത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയുടെ ബ്രാന്റ് അംബാസിഡര്‍മാര്‍ മാത്രമല്ല, മറിച്ച് ഇന്ത്യയുടെ കരുത്ത്, സാധ്യതകള്‍, സവിശേഷതകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നവ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് പ്രത്യേകിച്ച് ഗവേഷണ, നവീനാശയ മേഖലയില്‍ പങ്കാളികളാകാന്‍ അദ്ദേഹം വിദേശ ഇന്ത്യന്‍ സമൂഹത്തോട് ആവശ്യപ്പെട്ടു. ദ്രുതഗതിയിലുള്ള പുരോഗതി കാരണം ഇന്ത്യയെ ലോകമാസകലം ഉന്നത നിലയിലും ആഗോള സമൂഹത്തെ നയിക്കാന്‍ കഴിവുള്ള സ്ഥാനത്തുമാണ് കാണുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം അത്തരത്തിലൊരു ഉദാഹരണമാണ്. പ്രാദേശികമായ പരിഹാരങ്ങളും ആഗോളതലത്തിലെ അവയുടെ പ്രയോഗവുമാണ് നമ്മുടെ  മന്ത്രമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തെ ഒരു ലോകം, ഒരു സൂര്യന്‍, ഒരൊറ്റ ഗ്രിഡ് എന്ന ദിശയിലുള്ള ചുവട് വയ്പ്പായി പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

ആഗോള സാമ്പത്തിക ശക്തിയാകാനുള്ള ദിശയിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് പരിസ്ഥിതിയും, ആരോഗ്യ രക്ഷാ പദ്ധതിയും ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. ഇന്ത്യയില്‍ നിര്‍മ്മിക്കൂവില്‍ വെല്ലുവിളികള്‍ മറികടന്ന് നാം മുന്നേറി. ബമ്പര്‍ വിളവെടുപ്പ് സാധ്യമായത് നമ്മുടെ പ്രധാന നേട്ടമാണ്. 

മുന്‍ ഗവണ്‍മെന്റിന്റെ ഇച്ഛാശക്തി ഇല്ലായ്മയും, നയവൈകല്യങ്ങളും നിമിത്തം ഗുണഭോക്താക്കള്‍ക്കായി നീക്കി വച്ചിരുന്ന വലിയൊരളവ് തുകയും അവര്‍ക്ക് ലഭ്യമായില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ന്, നാം സംവിധാനത്തിലെ പഴുതുകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ അടച്ചു. പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്നത് നിര്‍ത്തലാക്കി. നഷ്ടപ്പെട്ടതില്‍ 85 ശതമാനവും തിരിച്ച് പിടിച്ചു. അത് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേയ്ക്ക് നേരിട്ട് കൈമാറി. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് ജനങ്ങളുടെ അക്കൗണ്ടിലേയ്ക്ക് 5,80,000 കോടി രൂപ നേരിട്ട് കൈമാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 7 കോടി വ്യാജനാമങ്ങള്‍ നീക്കം ചെയ്തത് എങ്ങനെയെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളിലെ ജനസംഖ്യയ്ക്ക് തുല്യമാണിത്. തന്റെ ഗവണ്‍മെന്റ് നടപ്പിലാക്കിയ മാറ്റത്തിന്റെ ചില ഉദാഹരണങ്ങളാണ് ഇവ എന്നും നവ ഇന്ത്യയുടെ പുതിയ ആത്മവിശ്വാസമാണിത് പ്രതിഫലിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നവ ഇന്ത്യയ്ക്കായുള്ള നമ്മുടെ പരിശ്രമത്തില്‍ വിദേശ ഇന്ത്യന്‍ സമൂഹത്തിനും തുല്യ പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അവരുടെ സുരക്ഷ നമ്മുടെയും ആശങ്കയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി വിവിധ സംഘര്‍ഷ മേഖലകളില്‍ അകപ്പെട്ട രണ്ട് ലക്ഷം ഇന്ത്യാക്കാരെ ഒഴുപ്പിക്കാന്‍ ഗവണ്‍മെന്റ് ഏറ്റെടുത്ത വെല്ലുവിളികള്‍ എടുത്ത് പറഞ്ഞു. വിദേശ ഇന്ത്യാക്കാരുടെ ക്ഷേമത്തെ കുറിച്ച് പറയവെ പാസ്സ്‌പോര്‍ട്ട് , വിസ നിയമങ്ങള്‍ ലഘൂകരിച്ചതായും ഇ-വിസ യാത്ര ചെയ്യുന്നത് ഏറ്റവും എളുപ്പമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ പ്രവാസി ഇന്ത്യാക്കാരെയും ഇപ്പോള്‍ പാസ്സ്‌പോര്‍ട്ട് സേവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ചിപ്പ് അധിഷ്ഠിത ഇ-പാസ്സ്‌പോര്‍ട്ട് അനുവദിക്കാനുള്ള ശ്രമങ്ങളും നടന്ന് വരുന്നു.

ഒരു പ്രവാസി തീര്‍ത്ഥ ദര്‍ശന്‍ പദ്ധതി പരിഗണനയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദേശത്തുള്ള ഓരോ ഇന്ത്യക്കാരനും ഇന്ത്യാക്കാരല്ലാത്ത അഞ്ച് കുടുംബങ്ങളെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിജിയുടെയും, ഗുരു നാനാക്കിന്റെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും, ഇരുവരുടെയും വാര്‍ഷിക ആഘോഷങ്ങളില്‍ ഭാഗഭാക്കാകുവാനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ബാപ്പുജിയുടെ പ്രീയപ്പെട്ട ഭജന്‍ ആയ വൈഷ്ണവ ജനതോയുടെ ശേഖരണത്തില്‍ ആഗോള സമൂഹം നമ്മോളൊപ്പം ചേര്‍ന്നത് നമുക്ക് അഭിമാനം പകര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

തങ്ങളുടെ ഊഷ്മളമായ ആതിഥ്യത്തിലൂടെ പ്രവാസി ഭാരതീയ ദിവസ് വിജയകരമാക്കിയതില്‍ കാശി നിവാസികളുടെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വരുന്ന സ്‌കൂള്‍ ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായി നമോ ആപ്പ് വഴി ഈ മാസം 29 ന് രാവിലെ 11 മണിക്ക് പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയിലൂടെ മാതാപിതാക്കളുമായും, വിദ്യാര്‍ത്ഥികളുമായും താന്‍ ആശയ വിനിമയം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രവാസി ഭാരതീയ ദിവസ് 2019 ന്റെ മുഖ്യാതിഥിയായി മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ. പ്രവിന്ദ് ജുഗ്നൗത് വിദേശ ഇന്ത്യാക്കാരുടെ സ്മരണകളും തങ്ങളുടെ പൂര്‍വ്വ പിതാമഹന്മാരുടെ നാടുമായുള്ള തങ്ങളുടെ ബന്ധവും അനുസ്മരിച്ചു. ഹിന്ദിയിലും, ഇംഗ്ലീഷിലും സംസാരിച്ച അദ്ദേഹം ഇത്തരം ഒത്തുചേരലുകള്‍ ഓരേ ചരിത്രവും, സംസ്‌ക്കാരവും പങ്കിടുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് തങ്ങണെന്ന വിദേശ ഇന്ത്യാക്കരുടെ സ്വത്ത്വത്തെ ബലപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യ അന്യൂനമാണെങ്കില്‍ ഭാരതീയത സാര്‍വ്വ ജനീനമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം നേടിയ സ്വാശ്രയത്വമുള്ള മറുനാടന്‍ ജനതയ്ക്ക് രാഷ്ട്ര നിര്‍മ്മാണത്തില്‍ സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും അവരുടെ ബന്ധങ്ങള്‍ ബഹുമുഖത്വത്തിന് സഹായകമാകുമെന്നും മൗറീഷ്യസ് പ്രധാനമന്ത്രി പറഞ്ഞു. 

തന്റെ ഭോജ്പുരി ഗ്രാമ്യ ഭാഷയിലൂടെ സദസിനെ വശീകരിച്ച അദ്ദേഹം മൗറീഷ്യസ് പ്രഥമ അന്താരാഷ്ട്ര ഭോജ്പുരി സമ്മേളനം സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന് കീഴില്‍ ഇന്ത്യ ഇന്ന് അഭിമാനം കൊള്ളുന്നതായി സ്വാഗത പ്രസംഗത്തില്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് പറഞ്ഞു. മാതൃഭൂമിയുമായുള്ള തങ്ങളുടെ ബന്ധങ്ങള്‍ക്ക് അവര്‍ വിദേശ ഇന്ത്യാക്കാരോട് നന്ദി അറിയിച്ചു. പ്രവാസി ഭാരതീയ ദിവസും, കുംഭമേളയും ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നതിന്റെ പ്രതിഫലനമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ഇന്ത്യയെ അറിയൂ പ്രശ്‌നോത്തരിയിലെ വിജയികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വിദേശത്തെ യുവ ഇന്ത്യാക്കാരെ ഉദ്ദേശിച്ചുള്ള പ്രശ്‌നോത്തരിയാണിത്.

തിരഞ്ഞെടുത്ത വിദേശ ഇന്ത്യാക്കാര്‍ക്ക് തങ്ങളുടെ സംഭാവനകള്‍ കണക്കിലെടുത്ത് നാളെ (2019  ജനുവരി 23) ന് നടക്കുന്ന പ്രവാസി ഭാരതീയ ദിവസിന്റെ സമാപന ചടങ്ങില്‍ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് പ്രവാസി ഭാരതീയ പുരസ്‌ക്കാരം സമ്മാനിക്കും. 

സമ്മേളനത്തിന് ശേഷം ജനുവരി 24 ന് വിദേശ ഇന്ത്യാക്കാരായ പ്രതിനിധികള്‍ കുംഭമേള കാണാനായി പ്രയാഗ് രാജ് സന്ദര്‍ശിക്കും. ജനുവരി 25 ന് ന്യൂഡല്‍ഹിക്ക് പുറപ്പെടുന്ന അവര്‍ പിറ്റേന്ന് രാജ്പഥിലെ റിപ്പബ്‌ളിക് ദിന പരേഡും വീക്ഷിക്കും.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi