പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഗാണ്ടൻ പ്രസിഡന്റ് മുസേവേനിയുമായി ഫലപ്രദമായ ചർച്ചകൾ നടത്തി.ഇരു നേതാക്കളും പ്രതിനിധിസംഘങ്ങളുടെ ചർച്ചയിൽ അധ്യക്ഷത വഹിക്കുകയും കൂടാതെ ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാ വശങ്ങളും സമഗ്രമായി അവലോകനം ചെയുകയും ചെയ്തു .
ഊർജ്ജ അടിസ്ഥാനസൗകര്യ, കൃഷി, ക്ഷീര തുടങ്ങിയ മേഖലകളിൽ പ്രധാനമന്ത്രി മോദി 200 മില്യൻ ഡോളറിന്റെ രണ്ട് വായ്പകൾ പ്രഖ്യാപിച്ചു
പ്രതിനിധിസംഘങ്ങളുടെ ചർച്ചകൾക്കു ശേഷം, പ്രതിരോധ സഹകരണ മേഖലകൾ , ഔദ്യോഗിക നയതന്ത്ര പാസ്പോർട്ടുള്ളവർക്ക് വിസ ഇളവ്, സാംസ്കാരിക വിനിമയ പരിപാടി, ഭൗതിക പരീക്ഷണശാല എന്നിവയിൽ നാല് ധാരണാപത്രങ്ങൾ ഒപ്പുവച്ചു.