ഇറ്റലിയിലെ റോമിൽ നടക്കുന്ന G20 ഉച്ചകോടിക്കിടെ, 2021 ഒക്ടോബർ 31 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഡോ ആംഗല മെർക്കലുമായി കൂടിക്കാഴ്ച നടത്തി.
തങ്ങളുടെ ദീർഘകാല സഹകരണവും വ്യക്തിപരമായ സൗഹൃദവും അനുസ്മരിച്ചുകൊണ്ട്, ജർമ്മനിയിൽ മാത്രമല്ല യൂറോപ്യൻ, ആഗോള തലത്തിലും ചാൻസലർ മെർക്കലിന്റെ നേതൃത്വത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഡോ മെർക്കലിന്റെ പിൻഗാമിയുമായി അടുത്ത തന്ത്രപരമായ പങ്കാളിത്തം നിലനിർത്താൻ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം വ്യക്തമാക്കി .
ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിക്കുകയും തങ്ങളുടെ വ്യാപാര നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇന്ത്യ-ജർമ്മനി തന്ത്രപരമായ പങ്കാളിത്തത്തിന്റെ വ്യാപ്തി ഹരിത ഹൈഡ്രജൻ ഉൾപ്പെടെയുള്ള പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും അവർ സമ്മതിച്ചു.
ഡോ മെർക്കലിന് പ്രധാനമന്ത്രി ഭാവി ആശംസകൾ അറിയിക്കുകയും ഇന്ത്യ സന്ദർശിക്കാൻ അവരെ ക്ഷണിക്കുകയും ചെയ്തു.
PM @narendramodi and Chancellor Merkel met on the sidelines of the Rome @g20org Summit. There were extensive deliberations on India-Germany relations. The strong friendship between the two nations augurs well for the well-being of our planet. pic.twitter.com/7dsEOjRBU7
— PMO India (@PMOIndia) October 31, 2021