PM flags off the first #UDAN flight under the regional connectivity scheme
PM Modi lays Foundation Stone of a Hydro Engineering College at Bilaspur, Himal Pradesh
The lives of the middle class are being transformed and their aspirations are rising. If given the right chance, they can do wonders: PM Modi
Aviation sector in India is filled with immense opportunity: PM Modi

രാജ്യത്തെ ചെറിയ നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ വിമാന യാത്ര സാധ്യമാക്കുന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉഡാന്‍ പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഷിംല വിമാനത്താവളത്തില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് കീഴില്‍ ആരംഭിച്ച ആദ്യ സര്‍വ്വീസുകളായ ഷിംല ഡല്‍ഹി, കടപ്പ – ഹൈദരാബാദ്, നന്ദേദ് – ഹൈദരാബാദ് വിമാന സര്‍വ്വീസുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 

 

ഷിംല വിമാനത്താവളത്തില്‍ നിന്ന് വീഡിയോ ലിങ്ക് വഴി ശ്രീ. നരേന്ദ്ര മോദി നന്ദേദിലെയും, കടപ്പയിലെയും ജനങ്ങളെ അഭിസംബോധന ചെയ്തു..

രാജ്യത്തെ മധ്യവര്‍ഗ്ഗത്തിന്റെ ജീവിത നിലവാരം പരിവര്‍ത്തനത്തിന്റെ പാതയിലാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, അവരുടെ അഭിലാഷങ്ങളും ഉയരുകയാണെന്ന് ചൂണ്ടിക്കാട്ടി.

ശരിയായ അവസരം ലഭിച്ചാല്‍ അവര്‍ക്ക് അത്ഭുതങ്ങള്‍ കാട്ടാനാകും. ഇന്ത്യയിലെ വ്യോമയാന മേഖല അവസരങ്ങള്‍ നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഉഡാന്‍ പദ്ധതിയെ പരാമര്‍ശിക്കവെ, ഒരു കാലത്ത് തിരഞ്ഞെടുത്ത ചിലര്‍ക്ക് മാത്രം സാധ്യമായിരുന്നു വിമാന യാത്രയെങ്കില്‍ ഇന്ന് സ്ഥിതിയാകെ മാറിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു അവസരമാണ് പുതിയ വ്യോമയാന നയമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട്, മൂന്ന് ശ്രേണികളില്‍പ്പെടുന്ന നഗരങ്ങള്‍ ഇന്ന് വളര്‍ച്ചാ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവയെ തമ്മില്‍ വിമാന സര്‍വ്വീസുകളിലൂടെ കൂടുതല്‍ ബന്ധിപ്പിക്കുന്നത് ഗുണകരമായിരിക്കും. ഉഡാന്‍ പദ്ധതി ഹിമാചല്‍ പ്രദേശിലെ വിനോദ സഞ്ചാരത്തെയും സഹായിക്കുമെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ ഒരു ഹൈഡ്രോ എഞ്ചിനീയറിംഗ് കോളേജിന് തറക്കല്ലിട്ട് കൊണ്ടുള്ള ഒരു ഇ-ഫലകവും പ്രധാനമന്ത്രി അനാവരണം ചെയ്തു.

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi