നിശാൻ ഇസുദ്ദീൻ എന്ന വിദേശികൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതി, മാലദ്വീപ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു.
പ്രിയ ദേശവാസികളെ, നമസ്കാരം
നമ്മളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ ശക്തിയും സംയമനവും കണ്ടു.
ഞാൻ ആദ്യമായി ഭാരതത്തിലെ പരാക്രമശാലികളായ സൈനികർക്ക്, സായുധസേനാ വിഭാഗങ്ങളെ, നമ്മുടെ ശാസ്ത്രജ്ഞരെയും ഓരോ ഭാരതീയരുടേയും പേരിൽ സല്യൂട്ട് ചെയ്യുകയാണ്
നമ്മുടെ വീരസൈനികർ ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യപ്രാപ്തിക്കായി അതിരുകളില്ലാത്ത ധൈര്യം പ്രകടിപ്പിച്ചു.
ഞാൻ അവരുടെ ധീരതയെ-സാഹസത്തെ-പരാക്രമശൈലിയെ ആദരിക്കുന്നു
അതിനായി ഇന്ന് സമർപ്പിക്കുന്നു
നമ്മുടെ രാജ്യത്തെ ഓരോ അമ്മമാർക്കും രാജ്യത്തെ ഓരോ പെൺമക്കൾക്കും ഈ പരാക്രമത്തെ ഇന്ന് സമർപ്പിക്കുന്നു
സുഹൃത്തുക്കളേ,
ഏപ്രിൽ 22ന് പഹൽഗാമിൽ തീവ്രവാദികൾ കാട്ടിയ കാടത്തം രാജ്യത്തെയും ലോകത്തെയും വേദനയിലാഴ്ത്തി
അവധിക്കാലം ആഘോഷിക്കാനെത്തിയ നിർദോഷികളായ സാധാരണ പൗരൻമാരെ മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തി
ഇത് ഭീകരവാദികളുടെ ബീഭത്സമായ മുഖമായിരുന്നു, ക്രൂരതയായിരുന്നു
ഇത് രാജ്യത്തിന്റെ സദ്ഭാവനയെ ഇല്ലാതാക്കാനുള്ള ശക്തമായ പരിശ്രമമായിരുന്നു
എന്നെ സംബന്ധിച്ച് ഇത് വ്യക്തിപരമായി വളരെയധികം വേദനിപ്പിച്ചു
ഈ ഭീകരവാദ ആക്രമണത്തിന് ശേഷം രാജ്യം മുഴുവൻ-ഓരോ പൗരനും-മുഴുവൻ സമൂഹവും-ഓരോ വിഭാഗവും-ഓരോ രാഷ്ട്രീയ പാർട്ടിയും-ഒരേ സ്വരത്തിൽ തീവ്രവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു.
ഞങ്ങൾ തീവ്രവാദികളെ ഇല്ലാതാക്കാൻ ഭാരതീയ സൈനികർക്ക് പൂർണമായ അധികാരം നൽകി
ഇന്ന് ഓരോ തീവ്രവാദിയും-ഓരോ തീവ്രവാദി സംഘടനയും ഇത് മനസിലാക്കിയിട്ടുണ്ട്
അതായത് നമ്മുടെ സഹോദരിമാരുടെ-പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചാൽ അവസ്ഥ എന്താകുമെന്ന്.
സുഹൃത്തുക്കളേ,
ഓപ്പറേഷൻ സിന്ദൂർ കേവലം ഒരു പേര് മാത്രമല്ല
ഇത് രാജ്യത്തെ കോടാനുകോടി ആളുകളുടെ ഭാവനകളുടെ പ്രതിബിംബമാണ്.
ഓപ്പറേഷൻ സിന്ദൂർ നീതിക്ക് വേണ്ടിയുള്ള അഖണ്ഡമായ പ്രതിജ്ഞയാണ്
മെയ് 6ആം തീയതി അർധരാത്രി, മെയ് 7ന് അതിരാവിലെ, ലോകം ഈ പ്രതിജ്ഞയുടെ ഫലപ്രാപ്തി തിരിച്ചറിഞ്ഞു
ഭാരതീയ സൈനികർ പാകിസ്ഥാന്റെ തീവ്രവാദി കേന്ദ്രങ്ങളിൽ, അവരുടെ പരിശീലന കേന്ദ്രങ്ങളിൽ അവരുടെ പരിശീലന കേന്ദ്രങ്ങളിൽ ശക്തിയായ ആക്രമണം നടത്തി.
തീവ്രവാദികൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, ഭാരതം ഇത്ര ശക്തമായ തീരുമാനം കൈക്കൊള്ളുമെന്ന്
എന്നാൽ ഇന്ന് രാജ്യം ഒരുമിച്ച് നിൽക്കുന്നു
രാഷ്ട്രം പ്രഥമം എന്ന ഭാവനയിൽ ഉറച്ച് നിൽക്കുന്നു
എല്ലാത്തിനും മുകളിൽ രാഷ്ട്രം എന്ന ചിന്തക്ക് പ്രാധാന്യം നൽകുന്നു
ശക്തമായ, ഉറച്ച തീരുമാനം കൈക്കൊള്ളുന്നു.
അതിന്റെ ഫലവും കാണുന്നു.
പാകിസ്ഥാന്റെ തീവ്രവാദ കേന്ദ്രങ്ങളിൽ ഭാരതീയ മിസൈലുകൾ ആക്രമിച്ചപ്പോൾ, ഭാരതീയ ഡ്രോണുകൾ ആക്രമിച്ചപ്പോൾ അത് തീവ്രവാദ സംഘടനകളുടെ കെട്ടിടങ്ങൾ മാത്രമല്ല തകർത്തത്.
അവരുടെ ആവേശത്തെയും അത് ഇല്ലാതാക്കി.
ബഹാവൽപൂർ, മുരിദ്കെ തുടങ്ങിയ തീവ്രവാദ കേന്ദ്രങ്ങൾ ഇവയെല്ലാം ഒരുതരത്തിൽ ആഗോള തീവ്രവാദത്തിന്റെ സർവകലാശാലകളാണ്.
ലോകത്താകമാനം നടന്ന തീവ്രവാദ ആക്രമണങ്ങൾ- 9/11 ആയാലും ലണ്ടൻ ട്യൂബ് ബോംബിംഗുകൾ അല്ലെങ്കിൽ ഭാരതത്തിന് നേരെ ദശകങ്ങളായി നടന്ന വലിയ തീവ്രവാദ ആക്രമണങ്ങൾ ആയാലും അതിന്റെയെല്ലാം അടിസ്ഥാന വേര് ഒരു തരത്തിൽ ഈ തീവ്രവാദ കേന്ദ്രങ്ങളായിരുന്നു.
തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു.
അതിനാൽ ഭാരതം ഭീകര തീവ്രവാദത്തിന്റെ ഈ ഹെഡ് ക്വാട്ടേഴ്സ് അടിച്ച് തകർത്തു. ഭാരതത്തിന്റെ ഈ ആക്രമണങ്ങളിൽ നൂറിലധികം ഭീകരന്മാർ കൊല്ലപ്പെട്ടു.
ഭീകരവാദത്തിന്റെ ശക്തി കേന്ദ്രങ്ങൾ കഴിഞ്ഞ രണ്ടര - മൂന്ന് ദശകങ്ങളായി പാകിസ്ഥാനിൽ പരസ്യമായി ചുറ്റി തിരിഞ്ഞിരുന്നവർ..
അവർ ഭാരതത്തിനെതിരായി പ്രവർത്തിച്ച് വന്നിരുന്നു.
അവരെ ഭാരതം ഒരു ആക്രമണത്തിലൂടെ ഇല്ലാതാക്കി.
സുഹൃത്തുക്കളെ....
ഭാരതത്തിന്റെ ഈ പ്രവർത്തനത്തിലൂടെ പാകിസ്ഥാൻ കടുത്ത നിരാശയിലകപ്പെട്ടു.
നിരാശയുടെ പടുകുഴിയിലകപ്പെട്ടു.
ഇതിനിടയിൽ അവർ ഒരു ദുഃസ്സാഹസം കാട്ടി.
ഭാരതം ഭീകര വാദത്തിനെതിരെ കൈകൊണ്ട നടപടിക്കെതിരായി പാകിസ്ഥാൻ ഭാരതത്തെ ആക്രമിക്കാൻ ആരംഭിച്ചു.
പാകിസ്ഥാൻ നമ്മുടെ സ്കൂളുകളും കോളേജുകളും, ഗുരുദ്വാരകളും, ക്ഷേത്രങ്ങളും, സാധാരണക്കാരുടെ വീടുകളും ലക്ഷ്യം വച്ചു.
പാകിസ്ഥാൻ നമ്മുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വച്ചു.
എന്നാൽ ഇവിടെയും പാകിസ്ഥാൻ സ്വയം പരാജയപ്പെട്ടു.
പാകിസ്താന്റെ ഡ്രോണുകളും മിസൈലുകളും ഭാരതത്തിന് മുന്നിൽ പുല്കൊടിയെ പോലെ ചിതറിയാത്ത ലോകം കണ്ടു.
ഭാരതത്തിന്റെ ശക്തമായ എയർ ഡിഫെൻസ് സിസ്റ്റം, അവയെല്ലാം ആകാശത്ത് വച്ച് തന്നെ നശിപ്പിച്ചു.
പാകിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്തുന്നതിനും തയ്യാറായി.
എന്നാൽ, ഭാരതം പാകിസ്ഥാന്റെ നെഞ്ചിന് നേരെ നിറയൊഴിച്ചു.
ഭാരതീയ ഡ്രോണുകളും ഭാരതീയ മിസൈലുകളും ശക്തമായി തിരിച്ചടിച്ചു.
പാകിസ്ഥാൻ വായു സേനയുടെ ബസുകൾക്ക് കേടുപാടുകൾ വരുത്തി.
ഇതിൽ പാകിസ്ഥാൻ അഹങ്കരിച്ചിരുന്നു.
ഭാരതം ആദ്യത്തെ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പാകിസ്ഥാനിൽ വരുത്തിയ നാശം, അത് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
അതിനാൽ.
ഭാരതത്തിന്റെ ശക്തമായ ആക്രമണത്തിന് ശേഷം - പാകിസ്ഥാൻ രക്ഷാമാർഗം ചിന്തിച്ച് തുടങ്ങി.
പാകിസ്ഥാൻ - ലോകത്താകമാനം ആക്രമണം ലഘൂകരിക്കുന്നതിനുള്ള മാർഗം തേടി.
വളരെ അധികം നാശ നഷ്ടങ്ങൾ ഉണ്ടായ ശേഷം നിർബന്ധിതമായി മെയ് പത്തിന് ഉച്ചയ്ക്ക് പാകിസ്ഥാൻ സൈന്യം നമ്മുടെ DGMO യുമായി ബന്ധപ്പെട്ടു.
അതിനിടയിൽ നാം തീവ്രവാദത്തിൻറെ അടിസ്ഥാന കേന്ദ്രങ്ങളെ വലിയ രീതിയിൽ നശിപ്പിച്ചു.
ഭീകരവാദികളെ മൃത്യുവിൻറെ മാർഗ്ഗത്തിലേയ്ക്ക് നയിച്ചു.
പാകിസ്ഥാന്റെ നെഞ്ചിൽ തഴച്ച് വളർന്ന തീവ്രവാദ കേന്ദ്രങ്ങളെ
നാം നിലംപരിശാക്കി.
അതിനാൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും അഭ്യർഥന വരാൻ തുടങ്ങി.
പാകിസ്ഥാൻ ഇത് പറഞ്ഞപ്പോൾ-ഇനി അവരുടെ ഭാഗത്ത് നിന്നും ഭീകരവാദ പ്രവർത്തനങ്ങളും ആക്രമണവും ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോൾ ഭാരതം അതിനെക്കുറിച്ച് ചിന്തിച്ചു.
ഞാൻ വീണ്ടും ആവത്തിക്കുകയാണ്, നാം പാകിസ്ഥാന്റെ തീവ്രവാദ-സൈനിക കേന്ദ്രങ്ങൾക്കെതിരെ സ്വീകരിച്ച മറുപടി നടപടികൾ ഇപ്പോൾ കേവലം നിർത്തിവെച്ചിരിക്കുകയാണ്.
വരും ദിവസങ്ങളിൽ നാം പാകിസ്ഥാന്റെ ഓരോ ചുവടും പ്രത്യേകം നിരീക്ഷിക്കും-അളക്കും.
അവർ സ്വീകരിക്കുന്ന നടപടികൾ എന്താണെന്ന് നിരീക്ഷിക്കും.
സുഹൃത്തുക്കളേ,
ഭാരതത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങൾ-നമ്മുടെ എയഫോഴ്സ്-നമ്മുടെ ആർമി-നമ്മുടെ നേവി-നമ്മുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-BSF-ഭാരതീയ അധസൈനിക വിഭാഗങ്ങൾ ഇവരെല്ലാം ജാഗരൂകരാണ്.
സജിക്കൽ സ്ട്രൈക്ക് - എയർ സ്ട്രൈക്ക് എന്നിവക്ക് ശേഷം ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ തീവ്രവാദത്തിനെതിരായ ഭാരതത്തിന്റെ നീതിയാണ്.
ഓപ്പറേഷൻ സിന്ദൂർ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ ഒരു അതിര് നിശ്ചയിച്ചിരിക്കുകയാണ്. പുതിയ അതിര്.
ന്യൂ നോർമൽ നിശ്ചയിച്ചിരിക്കുകയാണ്.
ആദ്യം- ഭാരതം തീവ്രവാദത്തിനെതിരായി ശക്തമായ മറുപടി നൽകി.
നാം നമ്മുടെ രീതിയിൽ -നമ്മുടെ തീരുമാനങ്ങളിൽ മറുപടി നൽകുക തന്നെ ചെയ്യും.
തീവ്രവാദത്തിന്റെ വേരുകൾ പിഴുതെറിയാൻ നാം ഓരോ സ്ഥലത്തും കടന്നുചെന്ന് ശക്തമായ നടപടി സ്വീകരിക്കും.
രണ്ടാമത്-ഒരിക്കലും ആരിൽ നിന്നുമുള്ള ന്യൂക്ലിയർ ബ്ലാക്മെയിലിംഗ് ഭാരതം സഹിക്കില്ല.
ന്യൂക്ലിയർ ബ്ലാക്മെയിലിംഗിന്റെ തണലിൽ വളർന്ന ഭീകരവാദ കേന്ദ്രങ്ങൾ ഭാരതം ശക്തമായി നശിപ്പിച്ചു.
മൂന്നാമത്- തീവ്രവാദികളെ പിന്തുണക്കുന്ന സർക്കാരിനെയും തീവ്രവാദികളെയും നാം വ്യത്യസ്തമായി കാണുന്നില്ല.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ലോകം പാകിസ്ഥാന്റെ യാദാർഥ്യം തിരിച്ചറിഞ്ഞു.
മരണപ്പെട്ട തീവ്രവാദികളുടെ സംസ്കാരച്ചടങ്ങ്-അതിൽ വലിയ വലിയ പാകിസ്ഥാൻ സൈനിക ഓഫീസർമാർ പങ്കെടുത്തു.
സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസത്തിന് ഇത് ഉത്തമ ഉദാഹരണമാണ്.
നാം ഭാരതത്തിന്റെ, നമ്മുടെ ദേശവാസികളുടെ-രക്ഷക്കായി അപകടത്തിൽ നിന്നും മോചിപ്പിക്കാനായി തുടർച്ചയായി ശക്തമായ നടപടികൾ സ്വീകരിക്കും
സുഹൃത്തുക്കളേ,
യുദ്ധമൈതാനത്ത് നാം ഓരോ തവണയും പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്.
ഇപ്രാവശ്യം ഓപ്പറേഷൻ സിന്ദൂർ പുതിയ മാതൃകയാണ്.
നാം മരുഭൂമിയിലും, പർവ്വതത്തിലും സ്വന്തം ശക്തി, ശക്തമായി പ്രകടിപ്പിക്കുന്നു.
ഒപ്പം ന്യൂ ഏജ് വാർഫെയറിനും സ്വന്തം ശക്തി തെളിയിക്കുന്നു.
ഈ ഓപ്പറേഷന് ശേഷം നാം മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങളുടെ ശക്തി തിരിച്ചറിയുന്നു.
അത് ലോകം കണ്ടു.
21ാം നൂറ്റാണ്ടിലെ വാർഫെയറിൽ മെയ്ഡ് ഇൻ ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ സമയം വന്നു വഴിഞ്ഞു.
സുഹൃത്തുക്കളേ,
ഇങ്ങനെ തീവ്രവാദത്തിനെതിരായി നാം ഒത്തുചേരുന്നതാണ് നമ്മുടെ ഐക്യം.
അതാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.
തീർച്ചയായും ഈ യുഗം യുദ്ധത്തിന്റേതല്ല.
എന്നാൽ ഈ യുഗം തീവ്രവാദ

നാം ഭാരതത്തിന്റെ, നമ്മുടെ ദേശവാസികളുടെ-രക്ഷക്കായി അപകടത്തിൽ നിന്നും മോചിപ്പിക്കാനായി തുടർച്ചയായി ശക്തമായ നടപടികൾ സിവീകരിക്കും.
സുഹൃത്തുക്കളേ,
യുദ്ധമൈതാനത്ത് നാം ഓരോ തവണയും പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്.
ഇപ്രാവശ്യം ഓപ്പറേഷൻ സിന്ദൂർ പുതിയ മാതൃകയാണ്.
നാം മരുഭൂമിയിലും, പർവ്വതത്തിലും സ്വന്തം ശക്തി, ശക്തമായി പ്രകടിപ്പിക്കുന്നു.
ഒപ്പം ന്യൂ ഏജ് വാർഫെയറിനും സ്വന്തം ശക്തി തെളിയിക്കുന്നു.
ഈ ഓപ്പറേഷന് ശേഷം നാം മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങളുടെ ശക്തി തിരിച്ചറിയുന്നു.
അത് ലോകം കണ്ടു.
21ാം നൂറ്റാണ്ടിലെ വാർഫെയറിൽ മെയ്ഡ് ഇൻ ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ സമയം വന്നു വഴിഞ്ഞു.
സുഹൃത്തുക്കളേ,
ഇങ്ങനെ തീവ്രവാദത്തിനെതിരായി നാം ഒത്തുചേരുന്നതാണ് നമ്മുടെ ഐക്യം.
അതാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.
തീർച്ചയായും ഈ യുഗം യുദ്ധത്തിന്റേതല്ല.
എന്നാൽ ഈ യുഗം തീവ്രവാദ ത്തിന്റേതുമല്ല.
തീവ്രവാദത്തിനെതിരായി സീറോ ടോളറൻസ് എന്നതാണ് ഒരു മികച്ച മാർഗം ലോകത്തിൻറെ ഗ്യാരന്റി.
സുഹൃത്തുക്കളെ..
പാകിസ്ഥാൻ സേന - പാകിസ്ഥാൻ സർക്കാർ എങ്ങനെയാണോ തീവ്രവാദത്തെ പരിപോക്ഷിപ്പിക്കുന്നത്- അത് ഒരു ദിവസം പാകിസ്ഥാനെ തന്നെ ഇല്ലാതാക്കും.
പാകിസ്ഥാന് രക്ഷപ്പെടണമെന്നുണ്ടെങ്കിൽ അവർ തീവ്രവാദത്തെ തുടച്ച് നീക്കണം.
ഇതല്ലാതെ സമാധാനത്തിന് മറ്റൊരു മാർഗമില്ല.
ഭാരതത്തിന്റെ അഭിപ്രായം വ്യക്തമാണ്.
തീവ്രവാദവും - സംഭാഷണവും ഒരുമിച്ച് മുന്നോട്ട് പോകില്ല.
തീവ്രവാദവും വ്യാപാരവും ഒരുമിച്ച് പോകില്ല.
വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല.
എനിക്ക് ലോകത്തോട് പറയാനുള്ളത് നമ്മുടെ നീതിയുടെ പ്രഖ്യാപനം പാകിസ്താനുമായി സംസാരിക്കുന്നുണ്ടെങ്കിൽ അത് തീവ്രവാദത്തിന് എതിരായി.
പാകിസ്ഥാനുമായി സംസാരിക്കുന്നെങ്കിൽ അത് പാക് occupied kashmir നെ പറ്റിയായിരിക്കും.
പ്രിയ ദേശവാസികളെ,
ഇന്ന് ബുദ്ധ പൂർണിമ. ഭഗവാൻ ബുദ്ധൻ നമുക്ക് സമാധാനത്തിന്റെ മാർഗം കാട്ടിത്തന്നു. സമാധാനത്തിന്റെ മാർഗവും ശക്തി പകരുന്നു. മാനവ - സമാധാനം - സമൃദ്ധി എന്നിവ കൊണ്ടുവരും. ഓരോ ഭാരതീയനും സമാധാനത്തോടെ ജീവിക്കണം. വികസിത ഭാരതമെന്ന സ്വപനം പൂര്തത്തീകരിക്കണം. അതിനായി ഭാരതം കൂടുതൽ ശാക്തീകരിക്കേണ്ടത് ആവശ്യമാണ്. ആവശ്യമുണ്ടെങ്കിൽ ഈ ശക്തി പ്രയോജനപ്പെടുത്താം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഭാരതം അതാണ് ചെയ്തത്. ഒരിക്കൽ കൂടി ഭാരതീയ സൈനികർക്ക് - സായുധ സെനങ്ങൾക്ക്ക് അഭിവാദ്യങ്ങൾ. നാം ഭാരതീയയുടെ ഐക്യം ഒരുമ എന്നിവയെ ഞാൻ നമിക്കുന്നു.
നന്ദി
ഭാരത് മാതാ കീ ജയ്
ഭാരത് മാതാ കീ ജയ്
ഭാരത് മാതാ കീ ജയ്