പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ സന്ദര്‍ശിച്ചു. വൃന്ദാവന്‍ ചന്ദ്രോദയ മന്ദിറില്‍ അക്ഷയപാത്ര ഫൗണ്ടേഷന്‍ തേഡ് ബില്യന്‍ത് ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ സൂചകമായുള്ള ഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു. സ്‌കൂളുകളില്‍ നിന്നുള്ള ദരിദ്രരായ കുട്ടികള്‍ക്ക് പ്രധാനമന്ത്രി തേഡ് ബില്യന്‍ത് ഭക്ഷണം നല്‍കി. ഇസ്‌കോണിന്റെ ആചാര്യയായ ശ്രീല പ്രഭുദാസിന്റെ വിഗ്രഹത്തില്‍ അദ്ദേഹം പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. രാം നായിക്, മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ്, അക്ഷയപാത്ര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്വാമി മധു പണ്ഡിറ്റ് ദാസ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
അക്ഷയപാത്ര ഫൗണ്ടേഷന്റെ പരിശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. 1500 കുട്ടികള്‍ക്കു ഭക്ഷണം നല്‍കിക്കൊണ്ടു പ്രവര്‍ത്തനമാരംഭിച്ച പ്രസ്ഥാനം രാജ്യത്തെങ്ങുമുള്ള സ്‌കൂളുകളിലെ 17 ലക്ഷത്തോളം കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടല്‍ ബിഹാരി വാജ്‌പേയിജിയുടെ ഭരണകാലത്താണ് ആദ്യമായി ഭക്ഷണം വിതരണം ചെയ്തതെന്നതും മൂന്നാമത്തെ ബില്യന്‍ത് ഭക്ഷണം നല്‍കാന്‍ തനിക്ക് അവസരം ലഭിച്ചു എന്നതും സന്തോഷിപ്പിക്കുന്നു എന്നു പ്രധാനമന്ത്രി വ്യക്തമാക്കി. നല്ല പോഷകാഹാരവും ആരോഗ്യകരമായ ബാല്യവുമാണ് പുതിയ ഇന്ത്യയുടെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യത്തിന്റെ മൂന്നു ഘടകങ്ങളായ പോഷകാഹാരത്തിനും പ്രതിരോധത്തിനും ശുചിത്വത്തിനുമാണു തന്റെ ഗവണ്‍മെന്റ് മുന്‍ഗണന നല്‍കിവരുന്നതെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. ദേശീയ പോഷകാഹാര മിഷന്‍, മിഷന്‍ ഇന്ദ്രധനുഷ്, സ്വച്ഛ് ഭാരത് അഭിയാന്‍ എന്നിവ പ്രധാന പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ അമ്മയ്ക്കും കുട്ടിക്കും നല്ല പോഷകാഹാരം നല്‍കുന്നതിനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണു കഴിഞ്ഞ വര്‍ഷം ആരംഭിച്ച ദേശീയ പോഷകാഹാര മിഷന്‍. 'ഓരോ അമ്മയ്ക്കും ഓരോ കുട്ടിക്കും പോഷകാഹാര പരിരക്ഷ നല്‍കുന്നതില്‍ വിജയിച്ചാല്‍ എത്രയോ ജീവനുകള്‍ രക്ഷിക്കപ്പെടും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഷന്‍ ഇന്ദ്രധനുഷ് പരിപാടി സംബന്ധിച്ചു പരാമര്‍ശിക്കവേ, ഈ ദേശീയ പരിപാടിയില്‍ അഞ്ചോളം വാക്‌സിനുകള്‍ കൂടി ചേര്‍ത്തിട്ടുണ്ടെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. മൂന്നു കോടി 40 ലക്ഷം കുട്ടികളും 90 ലക്ഷം ഗര്‍ഭിണികളുമാണ് ഇക്കാലത്ത് രോഗപ്രതിരോധ കുത്തിവെപ്പു നേടിയത്. പ്രമുഖ മെഡിക്കല്‍ ജേര്‍ണല്‍ ലോകമെമ്പാടുമുള്ള 12 മികച്ച സമ്പ്രദായങ്ങളില്‍ ഒന്നായി മിഷന്‍ ഇന്ദ്രധനുഷ് തെരഞ്ഞെടുക്കപ്പെട്ടതിനെ അദ്ദേഹം അഭിനന്ദിച്ചു.
സ്വച്ഛ് ഭാരത് അഭിയാന്‍, ശുചിത്വം എന്നിവയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മൂന്നു ലക്ഷം ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ശൗചാലയങ്ങള്‍ സഹായകമാകുമെന്ന് ഒരു അന്താരാഷ്ട്ര റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതായി പ്രധാനമന്ത്രി വിശദീകരിച്ചു. ഈ ദിശയിലുള്ള ഒരു മുന്നേറ്റമാണ് സ്വച്ഛ് ഭാരത് അഭിയാന്‍.
പ്രധാനമന്ത്രി മാതൃവന്ദന യോജന, ഉജ്വല യോജന, രാഷ്ട്രീയ ഗോകുല്‍ മിഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള മറ്റു പദ്ധതികള്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ഉജ്വല യോജനയില്‍ ഉത്തര്‍പ്രദേശില്‍ മാത്രം ഒരു കോടി സൗജന്യ ഗ്യാസ് കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.
പശുക്കളുടെ സംരക്ഷണത്തിനും വികസനത്തിനുമായി രാഷ്ട്രീയ കാമധേനു ആയോഗ് ആരംഭിക്കുകയാണ്. മൃഗസംരക്ഷണ രംഗത്ത് ഏര്‍പ്പെട്ടിരിക്കുന്നവരെ സഹായിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ എടുത്തുപറയവേ, കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് കീഴില്‍ മൂന്നു ലക്ഷം രൂപയുടെ വായ്പ അവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.
പി.എം.കിസാന്‍ യോജന ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്കാണ് ഏറ്റവും ഗുണകരമായിത്തീരുക. ഭൂരിഭാഗം കര്‍ഷകരും അഞ്ച് ഏക്കറില്‍ താഴെ ഭൂമിയുള്ളവരായതിനാലാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു.
നാം സമൂഹത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങുന്നതോടെ ഞാന്‍ എന്നതില്‍നിന്നു നാം എന്നതിലേക്കു മാറേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതാണു ഫൗണ്ടേഷന്റെ പ്രവര്‍ത്തനമെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഉച്ചഭക്ഷണ പരിപാടിയില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ഗുണനിലവാരവും ശുചിത്വവും പോഷകഗുണവുമുള്ള ഭക്ഷണം വിതരണം ചെയ്യുന്നതിന് അക്ഷയപാത്ര ഫൗണ്ടേഷന്‍ മാനവ വിഭവശേഷി മന്ത്രാലയത്തോടും സംസ്ഥാന സര്‍ക്കാരുകളോടും സഹകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. ഉച്ചഭക്ഷണ പരിപാടിയില്‍ 17.6 ലക്ഷം കുട്ടികള്‍ക്ക് ഫൗണ്ടേഷന്‍ ഭക്ഷണം നല്‍കി. 12 സംസ്ഥാനങ്ങളിലെ 14,702 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടു ബില്ല്യന്‍ ഭക്ഷണം വിതരണം ചെയ്തത് 2016ല്‍ അന്നത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സാന്നിധ്യത്തില്‍ അക്ഷയപാത്ര ആഘോഷിച്ചിരുന്നു. സ്‌കൂളുകളില്‍ നിന്നുള്ള ദരിദ്രരായ കുട്ടികള്‍ക്ക് 3 ബില്ല്യന്‍ത് ഭക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്തതു സമൂഹത്തിലെ പാവപ്പെട്ടവരിലേക്കും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്കും എത്തിച്ചേരാനുള്ള മറ്റൊരു ചുവടുവെപ്പാണ്.
आज थोड़ी देर बाद मुझे कुछ बच्चों को अपने हाथ से खाना परोसने का अवसर मिलने वाला है।
— PMO India (@PMOIndia) February 11, 2019
जितनी थालियां परोसी जाएंगी, उसमें से एक थाली 3 अरबवी है।
जैसा कि यहां बताया गया है कि 1500 बच्चों से ये अभियान शुरु हुआ था और आज 17 लाख बच्चों को पोषक आहार से जोड़ रहा है: PM
अब बदली परिस्थितियों में पोषकता के साथ, पर्याप्त और अच्छी गुणवत्ता वाला भोजन बच्चों को मिले, ये सुनिश्चित किया जा रहा है।
— PMO India (@PMOIndia) February 11, 2019
इस काम में अक्षय पात्र से जुड़े आप सभी लोग, खाना बनाने वालों से लेकर खाना पहुंचाने और
परोसने वाले तक के काम में जुटे सभी व्यक्ति देश की मदद कर रहे हैं: PM
यदि हम सिर्फ पोषण के अभियान को हर माता, हर शिशु तक पहुंचाने में सफल हुए तो अनेक जीवन बच जाएंगे।
— PMO India (@PMOIndia) February 11, 2019
इसी सोच के साथ हमारी सरकार ने पिछले वर्ष राजस्थान के झूंझनू से देशभर में राष्ट्रीय पोषण मिशन की शुरुआत की थी।
पिछले वर्ष सितंबर के महीने को पोषण के लिए ही समर्पित किया गया था: PM
मिशन इंद्रधनुष के तहत देश के हर बच्चे तक पहुंचने का लक्ष्य लिया गया।
— PMO India (@PMOIndia) February 11, 2019
अब तक इस मिशन के तहत देश में लगभग 3 करोड़ 40 लाख बच्चों और करीब 90 लाख गर्भवती महिलाओं का टीकाकरण करवाया जा चुका है।
जिस गति से काम हो रहा है, उससे तय है संपूर्ण टीकाकरण का लक्ष्य अब ज्यादा दूर नहीं है: PM
हमने टीकाकरण अभियान को तेज़ी तो दी ही है, टीकों की संख्या में भी बढ़ोतरी की है।
— PMO India (@PMOIndia) February 11, 2019
पहले के कार्यक्रम में 5 नए टीके जोड़े गए हैं, जिसमें से एक एनसेफलाइटिस यानि जापानी बुखार का भी है, जिसका सबसे ज्यादा खतरा उत्तर प्रदेश में देखा गया है।
अब कुल 12 टीके बच्चों को लगाए जा रहे हैं: PM
मिशन इंद्रधनुष को आज दुनियाभर में सराहा जा रहा है।
— PMO India (@PMOIndia) February 11, 2019
हाल में ही एक मशहूर मेडिकल जर्नल ने इस कार्यक्रम को दुनिया की 12 Best Practices में चुना है: PM
बच्चों के सुरक्षा कवच का एक और महत्वपूर्ण पहलू है स्वच्छता है।
— PMO India (@PMOIndia) February 11, 2019
स्वच्छ भारत अभियान के माध्यम से इस खतरे को दूर करने का बीड़ा हमने उठाया।
एक अंतर्राष्ट्रीय रिपोर्ट आई है, जिसमें संभावना जताई गई कि सिर्फ स्वच्छ भारत मिशन से,
करीब 3 लाख लोगों का जीवन बच सकता है: PM
ये प्रयास 'मैं से हम’ तक की यात्रा का सबसे अच्छा उदाहरण हैं,
— PMO India (@PMOIndia) February 11, 2019
‘मैं’ जब ‘हम’ बन जाता है तो हम खुद से ऊपर उठकर समाज के बारे में सोचते हैं,
मैं जब ‘हम’ बन जाता है तो सोच का दायरा बढ़ जाता है,
‘हम’ का विचार अपने देश को, अपनी संस्कृति को व्यक्ति से ज्यादा महत्वपूर्ण बनाता है: PM