ബ്രസീലില്‍ നടന്ന പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മറ്റു ബ്രിക്‌സ് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരും പ്ലീനറി സമ്മേളത്തെ അഭിസംബോധന ചെയ്തു.
‘നവീനത്വമുള്ള ഭാവിയ്ക്ക് സാമ്പത്തിക വളര്‍ച്ച’ എന്ന ഈ ഉച്ചകോടിയുടെ പ്രമേയം വളരെ ഉചിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നവീനാശയങ്ങള്‍ നമ്മുടെ വികസനത്തിന്റെ അടിസ്ഥാനമായി മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നവീനാശയരംഗത്ത് ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
ബ്രിക്‌സിന്റെ ദിശ നമുക്കിപ്പോള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അടുത്ത പത്തു വര്‍ഷക്കാലത്ത്് പരസ്പര സഹകരണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് പറഞ്ഞു. പല മേഖലകളിലും വിജയിച്ചുവെങ്കിലും ചില മേഖലകളില്‍ കൂടുതല്‍ ശ്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ ലോക ജനസംഖ്യയുടെ നാല്‍പ്പത് ശതമാനത്തിലധികം വരുമെങ്കിലും ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ വ്യാപാരം ലോക വ്യാപാരത്തിന്റെ കേവലം 15 ശതമാനം മാത്രമാകയാല്‍, പരസ്പര വ്യാപാരത്തിനും നിക്ഷേപത്തിനും പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഇന്ത്യയില്‍ ഫിറ്റ് ഇന്ത്യ പ്രസ്ഥാനം തുടങ്ങിയതിനെക്കുറിച്ച് പരാമര്‍ശിക്കവെ, ഫിറ്റ്‌നസിന്റെയും ആരോഗ്യത്തിന്റെയും മേഖലകളില്‍ ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്കിടയിലെ ബന്ധപ്പെടലും വിനിമയവും വര്‍ദ്ധിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജല വിഭവങ്ങളുടെ സുസ്ഥിരമായ കൈകാര്യം ചെയ്യലും, ശുചിത്വവും നഗര മേഖലകളിലെ സുപ്രധാന വെല്ലുവിളികളാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ബ്രിക്‌സ് ജലവിഭവ മന്ത്രിമാരുടെ ആദ്യയോഗം ഇന്ത്യയില്‍ നടത്താമെന്ന് നിര്‍ദ്ദേശിച്ചു.
ഭീകരതയെ ചെറുക്കുന്നതിനുള്ള ബ്രിക്‌സ് തന്ത്രങ്ങള്‍ സംബന്ധിച്ച ആദ്യ സെമിനാര്‍ സംഘടിപ്പാക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തുഷ്ടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു പ്രവര്‍ത്തക ഗ്രൂപ്പുകളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ശ്രമങ്ങളും ഭീകരതയ്ക്കും മറ്റു സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ ബ്രിക്‌സ് സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വിസകള്‍ പരസ്പരം അംഗീകരിക്കുന്നതിലൂടെയും, സാമൂഹിക സുരക്ഷാ കരാറിലൂടെയും അഞ്ച് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പരസ്പരം യാത്രചെയ്യുന്നതിനും ജോലി എടുക്കുന്നതിനും കൂടുതല്‍ അനുഗുണമായൊരു പരിസ്ഥിതി നല്‍കാനാകുമെന്ന് പ്രധാനമന്ത്രി ഉപസംഹരിച്ചു.
इस समिट की थीम - “Economic growth for an इनोवेटिव future”, बहुत सटीक है।Innovation हमारे विकास का आधार बन चुका है। इसलिए, आवश्यक है कि हम innovation के लिए BRICS के अंतर्गत सहयोग मज़बूत करें: PM @narendramodi pic.twitter.com/fpaXB347LX
— PMO India (@PMOIndia) November 14, 2019
अब हमें अगले दस सालों में BRICS की दिशा, तथा आपसी सहयोग को और प्रभावी बनाने पर विचार करना होगा।
— PMO India (@PMOIndia) November 14, 2019
कई क्षेत्रों में सफलता के बावजूद कुछ क्षेत्रों में प्रयास बढ़ाने की काफी गुंजाइश है: PM @narendramodi pic.twitter.com/rYdpWiUf1e
हमें आपसी व्यापार और निवेश पर विशेष ध्यान देने की ज़रूरत है। Intra-BRICS व्यापार, विश्व-व्यापार का सिर्फ 15% है, जबकि हमारी सम्मिलित आबादी दुनिया की आबादी की 40% से ज्यादा है: PM @narendramodi pic.twitter.com/nOORHJE1Qy
— PMO India (@PMOIndia) November 14, 2019
हाल ही में भारत में हमने ‘Fit India Movement’ शुरू किया है। मैं चाहता हूं कि Fitness और स्वास्थ्य के क्षेत्र में हमारे बीच संपर्क और आदान-प्रदान बढ़े: PM @narendramodi pic.twitter.com/1gH604qaAr
— PMO India (@PMOIndia) November 14, 2019
शहरी क्षेत्रों में sustainable water management और sanitation महत्वपूर्ण चुनौतियां हैं। मैं भारत में ब्रिक्स Water Ministers की पहली बैठक आयोजित करने का प्रस्ताव करता हूँ: PM @narendramodi pic.twitter.com/ggVrFmCqM2
— PMO India (@PMOIndia) November 14, 2019
मुझे ख़ुशी है कि BRICS Strategies for Countering Terrorism पर पहला Seminar आयोजित किया गया। हम आशा करते हैं कि ऐसे प्रयासों और पाँच working groups की गतिविधियाँ आतंकवाद और दूसरे organized crimes के खिलाफ़ सशक्त BRICS Security Cooperation बढ़ाएँगी: PM @narendramodi pic.twitter.com/3EhED9bAVL
— PMO India (@PMOIndia) November 14, 2019
वीजा, social security agreement और qualifications के mutual recognition से हम पाँच देशों के लोगों को परस्पर यात्रा और काम के लिए और अनुकूल माहौल मिलेगा: PM @narendramodi pic.twitter.com/cvNaNBI02t
— PMO India (@PMOIndia) November 14, 2019