ഐ.ഐ.ടി. ചെന്നൈയില്‍ ഇന്ന് സമാപിച്ച 36 മണിക്കൂര്‍ നീണ്ട സിംഗപ്പൂര്‍ -ഇന്ത്യ ഹാക്കത്തോണിലെ വിജയികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സിംഗപ്പൂര്‍ ഗവണ്‍മെന്റ്, ഇന്ത്യാ ഗവണ്‍മെന്റ്, മദ്രാസ് ഐ.ഐ.ടി, സിംഗപ്പൂരിലുള്ള നാന്‍യാംങ് സര്‍വ്വകലാശാല (എന്‍.ടി.യു) എന്നിവ സംയുക്തമായാണ് ഇത്തരത്തിലുള്ള രണ്ടാമത്തെ ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്. 

|

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുന്നോട്ട് വച്ച ആശയത്തെ അടിസ്ഥാനമാക്കി 2018 ല്‍ എന്‍.ടി.യുവാണ് ആദ്യ ഹാക്കത്തോണ്‍ സിംഗപ്പൂരില്‍ സംഘടിപ്പിച്ചത്. 
വിദ്യാര്‍ത്ഥികളെയും അക്കാദമിക്ക് സമൂഹത്തെയും അഭിസംബോധന ചെയ്യവെ, ഹാക്കത്തോണ്‍ വിജയികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

|

'സുഹൃത്തുക്കളെ, ഹാക്കത്തോണിലെ വിജയികളെ ഞാന്‍ അഭിനന്ദിക്കുന്നു. ഒപ്പം ഇവിടെ കൂടിയിരിക്കുന്ന എല്ലാ യുവ സുഹൃത്തുകളെയും, പ്രത്യേകിച്ച് എന്റെ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ ഞാന്‍ അഭിനന്ദിക്കുന്നു. വെല്ലുവിളികളെ നേരിടാനും, പ്രാവര്‍ത്തികമായ പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള നിങ്ങളുടെ സന്നദ്ധത, നിങ്ങളുടെ ഊര്‍ജ്ജം, നിങ്ങളുടെ ഉത്സാഹം, ഇവയ്‌ക്കെല്ലാം കേവലം ഒരു മത്സരം ജയിക്കുന്നതിനെക്കാള്‍ മൂല്യമുണ്ട്'.
ഏറ്റവും മുന്തിയ മൂന്ന് സ്റ്റാര്‍ട്ട് അപ്പ് സൗഹൃദ സംവിധാനങ്ങളില്‍ ഇതിനകം തന്നെ ഇന്ത്യ ഇടം പിടിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നവീനാശയങ്ങളെയും അവയുടെ വികാസത്തെയും പ്രോത്സാഹിപ്പിക്കാന്‍ വമ്പിച്ച ഊന്നലാണ് നല്‍കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

|

'നവീനാശയ സംസ്‌ക്കാരത്തെ പരിപോഷിപ്പിക്കുന്ന ഒരു ഇന്ത്യയുടെ, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ അടിത്തറയാണ് അടല്‍ ഇന്നവേഷന്‍ മിഷന്‍, പി.എം റിസര്‍ച്ച് ഫെല്ലോഷിപ്പുകള്‍, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ അഭിയാന്‍ മുതലായ പദ്ധതികള്‍. ഇപ്പോള്‍ ഞങ്ങള്‍ ആധുനിക സാങ്കേതികവിദ്യകളായ മെഷീന്‍ ലേണിംഗ്, നിര്‍മ്മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍ തുടങ്ങിയവയെ കുറിച്ച് ആറാം തരം മുതല്‍ തന്നെ കുട്ടികളെ പരിചയപ്പെടുത്തുകയാണ്. നവീനാശയങ്ങള്‍ക്കുള്ള ഒരു മാധ്യമമായി മാറുന്ന ഒരു പരിസ്ഥിതി സ്‌കൂള്‍ തലം മുതല്‍ ഉന്നത വിദ്യാഭ്യാസ ഗവേഷണ തലം വരെ  സൃഷ്ടിച്ച് വരികയാണ്'. 
ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അനായാസ പരിഹാരങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്യവെ, ലോകത്തിന് മൊത്തമായും, പ്രത്യേകിച്ച് അങ്ങേയറ്റം പാവപ്പെട്ട രാഷ്ട്രങ്ങള്‍ക്ക് ഈ പരിഹാരങ്ങള്‍ നല്‍കാന്‍ ഇന്ത്യയ്ക്ക് ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

|

'നവീനാശയങ്ങളെയും അവയുടെ വികസനത്തെയും രണ്ട് കാരണങ്ങള്‍കൊണ്ടാണ് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ഒന്ന്, ജീവിതം ആയാസകരമാക്കാന്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്ക് എളുപ്പത്തിലുള്ള പരിഹാരം നമുക്ക് വേണം. മറ്റൊന്ന് ലോകത്തിന് മൊത്തമായുള്ള പരിഹാരങ്ങള്‍ നമുക്ക് കണ്ടെത്തണം. ആഗോളതലത്തില്‍ പ്രയോഗിക്കാവുന്ന ഇന്ത്യന്‍ പരിഹാരങ്ങള്‍ – ഇതാണ് നമ്മുടെ ലക്ഷ്യവും, നമ്മുടെ പ്രതിബദ്ധതയും. പാവപ്പെട്ട രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമായ നമ്മുടെ ചിലവ് കുറഞ്ഞതും ഫലപ്രദവുമായ പരിഹാര മാര്‍ഗങ്ങള്‍ ലഭ്യമാക്കാനും നമുക്ക് ആഗ്രഹമുണ്ട്. പാവപ്പെട്ടവരും, അങ്ങേയറ്റം ക്ലേശിക്കുന്നവരും, അവര്‍ എവിടെ ജീവിച്ചാലും അവരെ സഹായിക്കാന്‍ ഇന്ത്യയുടെ നൂതനാശയങ്ങള്‍ ഉണ്ടാകും'.
മദ്രാസ് ഐ.ഐ.ടി.യുടെ വജ്ര ജൂബിലി ആഘോഷങ്ങളിലും, ബിരുദ ദാന ചടങ്ങിലും പ്രധാനമന്ത്രി സംബന്ധിക്കും.

 

 

 

 

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Rice exports hit record $ 12 billion

Media Coverage

Rice exports hit record $ 12 billion
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഏപ്രിൽ 17
April 17, 2025

Citizens Appreciate India’s Global Ascent: From Farms to Fleets, PM Modi’s Vision Powers Progress