There was a period when only 15 paise out of one rupee reached the beneficiaries. But now the poor directly get benefits without intervention of the middlemen: PM
Our Government has always given priority to the interests of our farmers: PM Modi
Due to the efforts of the government, both the production and export of spices from India has increased considerably: PM

മികച്ച കര്‍ഷകര്‍ക്കുള്ള കൃഷിമന്ത്രിയുടെ കൃഷി കര്‍മണ്‍ പുരസ്‌ക്കാരങ്ങളും സംസ്ഥാനങ്ങള്‍ക്കുള്ള പ്രശംസാ പുരസ്‌ക്കാരങ്ങളും കര്‍ണ്ണാടകത്തിലെ തുംകൂറില്‍ നടന്ന ഒരു പൊതുയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സമ്മാനിച്ചു. 2019 ഡിസംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ മൂന്നാം ഗഡുവിന് വേണ്ട 2000 കോടി രൂപയും അദ്ദേഹം അനുവദിച്ചു. ഏകദേശം 6 കോടി ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും, കര്‍ണ്ണാടകത്തില്‍ നിന്നുള്ള തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡുകളും (കെ.സി.സി) വിതരണം ചെയ്തു. എട്ട് സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി കിസാന്റെ കീഴിലുള്ള സര്‍ട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി കൈമാറി. തമിഴ്‌നാട്ടില്‍നിന്നുള്ള തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങളുടെ താക്കോലുകളും മത്സ്യബന്ധനയാനങ്ങള്‍ക്ക് വേണ്ട ട്രാന്‍സ്‌പോണ്ടറുകളും പധാനമന്ത്രി കൈമാറി.

    ഒരു പുതിയ ദശാബ്ദത്തിന്റെ  തുടക്കമായ പുതുവര്‍ഷാരംഭത്തില്‍ നമ്മുടെ അന്നദാതാക്കളായ കര്‍ഷക സഹോദരീ സഹോദരന്മാരെ കാണാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായി കരുതുന്നുവെന്ന് ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.  രാജ്യത്തെ കര്‍ഷകരോട് അവരുടെ കഠിനാദ്ധ്വാനത്തിന് 130 കോടി ജനങ്ങള്‍ക്കു വേണ്ടി പ്രധാനമന്ത്രി നന്ദി പ്രകാശിപ്പിച്ചു.


    പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ കീഴില്‍ രാജ്യത്തെ ആറു കോടി കര്‍ഷകരുടെ വ്യക്തിഗത അക്കൗണ്ടുകളില്‍ പണം നേരിട്ട് ബാങ്കുകളില്‍ നിക്ഷേപിച്ചപ്പോള്‍ കര്‍ണ്ണാടകവും ആ ചരിത്രനിമിഷത്തിന് സാക്ഷിയായെന്ന് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിയുടെ മൂന്നാം ഗഡുവിനു കീഴില്‍ മൊത്തം 12,000 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

    ഇതുവരെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ അത് ചെയ്യുമെന്നും തങ്ങളുടെ സംസ്ഥാനങ്ങളിലെ കര്‍ഷകരെ സഹായിക്കാനായി രാഷ്ട്രീയപാര്‍ട്ടികള്‍ രാഷ്ട്രീയത്തിന് അതീതമായി ഉയരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
    രാജ്യത്തെ പാവങ്ങള്‍ക്ക് വേണ്ടി ഒരു രൂപ ചെലവാക്കുമ്പോള്‍ 15 പൈസ മാത്രം ഗുണഭോക്താക്കളുടെ കൈകളില്‍ എത്തിച്ചേര്‍ന്നിരുന്ന ഒരു കാലവും ഇന്ത്യയ്ക്കുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ ഇടത്തട്ടുകാരുടെ ഇടപെടലുകള്‍ ഒന്നുമില്ലാതെ പണം നേരിട്ട് പാവപ്പെട്ടവരുടെ പക്കല്‍ എത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
    പല പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ജലസേചന പദ്ധതികള്‍ ഇപ്പോള്‍ നടപ്പാക്കിവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിള ഇന്‍ഷ്വറന്‍സ്, സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍, 100% വേപ്പെണ്ണപുരട്ടിയ യൂറിയ എന്നീ പദ്ധതികളിലൂടെ കേന്ദ്രം കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
    ഗവണ്‍മെന്റിന്റെ പരിശ്രമഫലമായി ഇന്ത്യയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പ്പാദനവും കയറ്റുമതിയും വലിയതോതില്‍ വര്‍ദ്ധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ത്യയിലെ സുഗന്ധനവ്യഞ്ജന ഉല്‍പ്പാദനം 2.5 മില്യണ്‍ ടണ്ണിന് മേല്‍ വര്‍ദ്ധിച്ചു. അതുകൊണ്ടുതന്നെ കയറ്റുമതിയും 15,000 കോടി രൂപയില്‍ നിന്നും ഏകദേശം 19,000 കോടി രൂപയായി വര്‍ദ്ധിച്ചു''.

    പുഷ്പ, ഫലകൃഷിക്ക് പുറമെ പയറുവര്‍ഗ്ഗങ്ങള്‍, എണ്ണ, പരുക്കന്‍ ധാന്യങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനത്തിലും ദക്ഷിണേന്ത്യയ്ക്ക് വലിയൊരു പങ്കാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
    'ഇന്ത്യയില്‍ പയറുവര്‍ഗ്ഗ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി സീഡ് ഹബ്ബുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്, ഇതില്‍ 30 ലേറെ കേന്ദ്രങ്ങള്‍ കര്‍ണ്ണാടകം, ആന്ധ്രാ പ്രദേശ്, കേരളം, തമിഴ്‌നാട്, തെലുങ്കാന എന്നിവടങ്ങളില്‍ തന്നെയാണ്'', പ്രധാനമന്ത്രി പറഞ്ഞു.

മത്സ്യമേഖലയിലെ ഗവണ്‍മെന്റിന്റെ പരിശ്രമങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ത്രിതല പ്രവര്‍ത്തനങ്ങളിലാണ് ഗവണ്‍മെന്റ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
    ആദ്യത്തേത്-മത്സ്യതൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് ഗ്രാമങ്ങളില്‍ മത്സ്യ വ്യവസായം പ്രോത്സാഹിപ്പിക്കുക.
    രണ്ടാമത്-നീല വിപ്ലവ പദ്ധതിയുടെ കീഴില്‍ മത്സ്യബന്ധനത്തിനുള്ള ബോട്ടുകള്‍ ആധുനികവല്‍ക്കരിക്കുക.
    മൂന്നാമത്തേത്-മത്സ്യ കച്ചവടവും ബന്ധപ്പെട്ട വ്യാപാരങ്ങള്‍ക്കുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കുക.
    ''മത്സ്യതൊഴിലാളികളെ കിസാന്‍ ക്രഡിറ്റ് സൗകര്യവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. മത്സ്യകൃഷിക്കാരുടെ സൗകര്യത്തിനായി വന്‍ നദികളിലും കടലുകളിലും പുതിയ മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മ്മിക്കും. മത്സ്യതൊഴിലാളികളുടെ ബോട്ടുകള്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഉതകുന്ന വിധം ആധുനികവല്‍ക്കരിക്കുകയും മത്സ്യതൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ടി ഐ.എസ്.ആര്‍.ഒയുടെ സഹായത്തോടെ ബോട്ടുകളില്‍ സമുദ്രഗതി നിര്‍ണ്ണയത്തിന് വേണ്ട ഉപകരണങ്ങള്‍ സ്ഥാപിച്ചു വരികയും ചെയ്യുന്നു, പ്രധാനമന്ത്രി വ്യക്തമാക്കി.
    രാജ്യത്തിന്റെ പോഷകസുരക്ഷ കണക്കിലെടുത്തുകൊണ്ട് കൃഷി കര്‍മണ്‍ പുരസ്‌ക്കാരത്തിന് കീഴില്‍ പോഷക ഭക്ഷ്യധാന്യങ്ങള്‍, പുഷ്പ ഫല കൃഷി, ജൈവകൃഷി എന്നീ പുതിയ വിഭാഗങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഈ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ജനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും ഇത് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

 

 

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

Prime Minister Shri Narendra Modi paid homage today to Mahatma Gandhi at his statue in the historic Promenade Gardens in Georgetown, Guyana. He recalled Bapu’s eternal values of peace and non-violence which continue to guide humanity. The statue was installed in commemoration of Gandhiji’s 100th birth anniversary in 1969.

Prime Minister also paid floral tribute at the Arya Samaj monument located close by. This monument was unveiled in 2011 in commemoration of 100 years of the Arya Samaj movement in Guyana.