ഗുരു നാനാക് ദേവ്ജിയുടെ ഉപദേശങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുവാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഗുരു നാനാക് ദേവ്ജിയുടെ 550 -ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കര്‍തര്‍പൂര്‍ ഇടനാഴിയുടെയും ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്റെയും ഉദ്ഘാടനവും സ്മാരക നാണയത്തിന്റെ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ദേരാ ബാബ നാനാക്കിന്റെ പവിത്രഭൂമിയായ കാര്‍തര്‍പൂര്‍ ഇടനാഴി രാജ്യത്തിനു സമര്‍പ്പിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയായി കരുതുന്നതായി സമ്മേളനത്തില്‍ തടിച്ചു കൂടിയ വന്‍ ജനാവലിയോട് പ്രധാനമന്ത്രി പറഞ്ഞു.
ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി നേരത്തെ ക്വാമി സേവ പുരസ്‌കാരം നല്കി പ്രധാനമന്ത്രിയെ ആദരിച്ചിരുന്നു.
പുരസ്‌കാരം ശ്രീ ഗുരു നാനാക് ദേവ് ജിയുടെ പാദപത്മങ്ങളില്‍ സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗുരു നാനാക് ദേവ്ജിയുടെ 550 -ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കര്‍തര്‍പൂര്‍ ഇടനാഴിയുടെയും ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്റെയും ഉദ്ഘാടനം വലിയ ആനന്ദദായകമായ അനുഗ്രഹമാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കാരണം ഇനി പാക്കിസ്ഥാനിലെ ഗുരുദ്വാരാ ദര്‍ബാര്‍ സാഹിബിലേയ്ക്കുള്ള തീര്‍ത്ഥയാത്ര ഇതുവഴി കൂടുതല്‍ എളുപ്പമാകും.
ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയോടും പഞ്ചാബ് ഗവണ്‍മെന്റിനോടും റെക്കോഡ് സമയപരിധിക്കുള്ളില്‍ ഇടനാഴിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി അതിര്‍ത്തിയിലേയ്ക്കുള്ള തീര്‍ത്ഥാടകരുടെ യാത്രയ്ക്ക് സൗകര്യമൊരുക്കിയവരോടും പ്രധാന മന്ത്രി തന്റെ കൃതജ്ഞത അറിയിച്ചു. ഇതു സാധ്യമാക്കിയിതിന് പാക് പ്രധാനമന്ത്രി ഇമ്രാം ഖാനോടും അതിര്‍ത്തിക്കപ്പുറത്തുള്ള പാക് ജനതയോടും പ്രധാന മന്ത്രി തന്റെ നന്ദി അറിയിച്ചു.
ശ്രീ.ഗുരു നാനാക് ദേവ് ജി, ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനു മുഴുവന്‍ പ്രചോദനമാണ് എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഗുരു നാനാക് ദേവ് ജി ഒരു ഗുരു മാത്രമല്ല ഒരു ദര്‍ശനമാണ്, നമ്മുടെയൊക്കെ ജീവിതത്തെ താങ്ങി നിര്‍ത്തുന്ന സ്തൂപമാണ്. യഥാര്‍ത്ഥ മൂല്യങ്ങളനുസരിച്ച് ജീവിക്കുന്നതിന്റെ പ്രാധാന്യം നമ്മെ പഠിപ്പിച്ചത് ഗുരുനാനാക് ദേവ്ജിയാണ്. സത്യത്തിലും ആത്മ വിശ്വാസത്തിലും അധിഷ്ഠിതമായഒരു സാമ്പത്തിക സംവിധാനം അദ്ദേഹം നമുക്ക് നല്കി. പ്രധാനമന്ത്രി തുടര്‍ന്നു.
വിവിധ സാമൂഹിക തിന്മകളെ നീക്കം ചെയ്യുന്നതിനുള്ള സമത്വം, സാഹോദര്യം, ജനങ്ങള്‍ക്കിടയിലെ ഐക്യം എന്നിവയെ കുറിച്ചാണ് ഗുരുനാനാക് ദേവ് ദി പഠിപ്പിച്ചത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
നാനാക് ദേവ് ജിയുടെ ദിവ്യ പരിവേഷം നിറഞ്ഞ പുണ്യഭൂമിയാണ് കര്‍താര്‍പൂര്‍ എന്നും ഈ ഇടനാഴി ആയിരക്കണക്കിനു തീര്‍ത്ഥാടകര്‍ക്കും ഭക്തര്‍ക്കും വലിയ സഹായമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുവാന്‍ ഈ ഗവണ്‍മെന്റ് ശ്രമിച്ചുവരികയാണ് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഗുരു നാനാക് ദേവ് ജിയുടെ 550 -ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യമെമ്പാടും വിവിധ പരിപാടികള്‍ നടത്തും. ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങളുടെ ആഭിമുഖ്യത്തില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലും പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് – പ്രധാനമന്ത്രി അറിയിച്ചു.
രാജ്യമെമ്പാടും ഗുരു ഗോബിന്ദ് സിങ്ങിന്റെ 350-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ നടന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. ഗുരു ഗോബിന്ദ് സിംങ് ജിയുടെ സ്മരണാര്‍ത്ഥം ജാം നഗറില്‍ 750 കിടക്കകളുള്ള ആധുനിക ആശുപത്രി സ്ഥാപിച്ച കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
യുവ തലമുറയ്ക്ക് പ്രയോജനപ്പെടുന്നതിന് യുനെസ്‌കോയുടെ സഹായത്തോടെ ഗുരുവചനങ്ങള്‍ വിവിധ ലോക ഭാഷകളിലേയ്ക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു.
സുല്‍ത്താന്‍പൂര്‍ ലോധി ഒരു പൈതൃകനഗരമായി വികസിപ്പിച്ചുവരികയാണ് എന്നും അദ്ദേഹം പ്രസ്താവിച്ചു. ഗുരുനാനാക് ജിയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളെയെല്ലാം കൂട്ടിയിണക്കി ഒരു പ്രത്യേക തീവണ്ടി സര്‍വീസും ആരംഭിച്ചിട്ടുണ്ട്. ശ്രീ.അകാല്‍ തക്ത്, ദാം ദാമാ സാഹിബ്, തേജ്പൂര്‍ സാഹിബ്, കേശഗ്ര സാബിഹ്, പറ്റ്‌നാ സാഹിബ്,ഹുസൂര്‍ സാഹിബ് എന്നിവിടങ്ങളിലേയ്ക്കുള്ള റെയില്‍ വ്യോമ യാത്രാ സൗകര്യം ശക്തമാക്കി വരുന്നു എന്നും പ്രധാന മന്ത്രി വിശദീകരിച്ചു. അമൃത്സറിനും നന്ദേദിനും മധ്യേ പ്രത്യേക വിമാന സര്‍വീസും തുടങ്ങി. അതുപോലെ അമുൃത്സറിനും ലണ്ടനും മധ്യേ എയര്‍ ഇന്ത്യയുടെ സര്‍വീസും ഇപ്പോള്‍ നിലവിലുണ്ട്.
വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന സിക്ക് കുടംബങ്ങള്‍ക്ക് പ്രയോജനകരമായ ഒരു സുപ്രധാന തീരുമാനം കൂടി കേന്ദ്രഗവണ്‍മെന്റ് സ്വീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഇതോടെ വിദേശരാജ്യങ്ങളില്‍ താമസിക്കുന്നവര്‍ ഇന്ത്യയിലേയ്ക്കു വരാന്‍ അനേക വര്‍ഷങ്ങളായി അനുഭവിച്ചു വരുന്ന ബുദ്ധിമുട്ട് പരിഹരിക്കപ്പെട്ടു. ഇനി അനേകം കുടിംബങ്ങള്‍ക്ക് വിദേശ ഇന്ത്യന്‍ പൗരത്യ കാര്‍ഡിനും വിസായ്ക്കും അപേക്ഷിക്കാം. അങ്ങിനെ അവര്‍ക്ക് ഇന്ത്യയിലുള്ള അവരുടെ ബന്ധുക്കളെയും തീര്‍ത്ഥാടന കേന്ദ്രങ്ങളും എളുപ്പത്തില്‍ സന്ദര്‍ശിക്കാം.
കേന്ദ്ര ഗവണ്‍മെന്റിന്റെ രണ്ടു തീരുമാനങ്ങള്‍കൂടി സിഖ് സമൂഹത്തിന് സഹായകമായിട്ടുണ്ട്. അതില്‍ ഒന്ന് ഭരണഘടനയിലെ 370-ാം വകുപ്പ് നീക്കം ചെയ്തതാണ്. ജമ്മു കാഷ്മീരിലെയും ലെയിലെയും സിക്ക് സമൂഹത്തിന് ഇത് സഹായകരമാണ്. രാജ്യത്തെ മറ്റ് പൗരന്മാര്‍ക്കു ലഭിക്കുന്ന എല്ലാ അവകാശങ്ങളും അവര്‍ക്കും ഇനി ലഭിക്കും. അതുപോലെ സിക്കുകാര്‍ക്കും രാജ്യത്തെ പൗരന്മാരാന്‍ പൗരത്വ ഭേദഗതി ബില്ല് സഹായിക്കും.
ഗുരു നാനാക്ക് ദേവ് ജി മുതല്‍ ഗുരു ഗോബിന്ദ്ജിവരെ ഐക്യത്തിനും ഇന്ത്യയുടെ സുരക്ഷിതത്വത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച നിരവധി ആത്മീയ ഗുരുക്കന്മാരുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അനേകം സിക്കുകാര്‍ അവരുടെ ജീവിതങ്ങള്‍ ഹോമിച്ചിട്ടുണ്ട്. ഇവരെയെല്ലാം ആദരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജാലിയന്‍വാലാബാഗ് സ്മാരകം നവീകരിച്ചതായി പ്രധാനമന്ത്രി സൂചിപ്പിച്ചു. സിക്ക് വിദ്യാര്‍ത്ഥികളുടെ നൈപുണ്യവും സ്വയം തൊഴിലും മെച്ചപ്പെടുത്തുക എന്നതാണ് അടുത്ത ലക്ഷ്യം. അതിനായി 27 ലക്ഷം സിക്ക് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നല്കി വരുന്നത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ये मेरा सौभाग्य है कि मैं आज देश को करतारपुर साहिब कॉरिडोर समर्पित कर रहा हूं।
— PMO India (@PMOIndia) November 9, 2019
जैसी अनुभूति आप सभी को ‘कार सेवा’ के समय होती है, वही मुझे इस वक्त हो रही है।
मैं आप सभी को, पूरे देश को, दुनिया भर में बसे सिख भाई-बहनों को बहुत-बहुत बधाई देता हूं: PM @narendramodi
गुरु नानक देव जी के 550वें प्रकाश-उत्सव से पहले, इंटीग्रेटेड चेकपोस्ट, करतारपुर साहिब कॉरिडोर का खुलना, हम सभी के लिए दोहरी खुशी लेकर आया है।
— PMO India (@PMOIndia) November 9, 2019
इस कॉरिडोर के बनने के बाद, अब गुरुद्वारा दरबार साहिब के दर्शन आसान हो जाएंगे: PM @narendramodi
गुरु नानक देव जी, सिर्फ सिख पंथ की, भारत की ही धरोहर नहीं, बल्कि पूरी मानवता के लिए प्रेरणा पुंज हैं।
— PMO India (@PMOIndia) November 9, 2019
गुरु नानक देव एक गुरु होने के साथ-साथ एक विचार हैं, जीवन का आधार हैं: PM @narendramodi
अपनी यात्राओं का मकसद, गुरु नानक देव जी ने ही बताया था।
— PMO India (@PMOIndia) November 9, 2019
बाबे आखिआ, नाथ जी, सचु चंद्रमा कूडु अंधारा !!
कूडु अमावसि बरतिआ, हउं भालण चढिया संसारा !!
PM @narendramodi
उन्होंने सीख दी है कि सच्चाई और ईमानदारी से किए गए विकास से हमेशा तरक्की और समृद्धि के रास्ते खुलते हैं।
— PMO India (@PMOIndia) November 9, 2019
उन्होंने सीख दी है कि धन तो आता जाता रहेगा पर सच्चे मूल्य हमेशा रहते हैं: PM @narendramodi
कहते हैं शब्द हमेशा ऊर्जा बनकर वातावरण में विद्यमान रहते हैं।
— PMO India (@PMOIndia) November 9, 2019
करतारपुर से मिली गुरुवाणी की ऊर्जा, सिर्फ हमारे सिख भाई-बहनों को ही नहीं बल्कि हर भारतवासी को अपना आशीर्वाद देगी: PM @narendramodi
करतारपुर में ही उन्होंने प्रकृति के गुणों का गायन किया था। उन्होंने कहा था- “पवणु गुरु, पाणी पिता, माता धरति महतु”!!!
— PMO India (@PMOIndia) November 9, 2019
यानि हवा को गुरु मानो, पानी को पिता और धरती को माता के बराबर महत्व दो: PM @narendramodi
बीते एक साल से देश और विदेश में कीर्तन, कथा, प्रभात फेरी, लंगर, जैसे आयोजनों के माध्यम से गुरु नानक देव की सीख का प्रचार किया जा रहा है।
— PMO India (@PMOIndia) November 9, 2019
इससे पहले गुरु गोबिंद सिंह जी के 350वें प्रकाशोत्सव को भी इसी तरह भव्यता के साथ पूरी दुनिया में मनाया गया था: PM @narendramodi
सुल्तानपुर लोधी को हैरिटेज टाउन बनाने का काम चल रहा है।
— PMO India (@PMOIndia) November 9, 2019
हैरिजेट कॉम्प्लैक्स हो, म्यूजियम हो, ऑडिटोरियम हो, ऐसे अनेक काम यहां या तो पूरे हो चुके हैं या फिर जल्द पूरे होने वाले हैं: PM @narendramodi
केंद्र सरकार ने एक और महत्वपूर्ण फैसला लिया है, जिसका लाभ दुनियाभर में बसे अनेक सिख परिवारों को हुआ है।
— PMO India (@PMOIndia) November 9, 2019
कई सालों से, कुछ लोगों को भारत में आने पर जो दिक्कत थी, अब उन दिक्कतों को दूर कर दिया गया है: PM @narendramodi
हमारी गुरु परंपरा, संत परंपरा, ऋषि परंपरा, ने अलग-अलग कालखंड में, अपने-अपने हिसाब से चुनौतियों से निपटने के रास्ते सुझाए हैं।
— PMO India (@PMOIndia) November 9, 2019
उनके रास्ते जितने तब सार्थक थे, उतने ही आज भी अहम हैं।
राष्ट्रीय एकता और राष्ट्रीय चेतना के प्रति हर संत, हर गुरु का आग्रह रहा है: PM @narendramodi
आइए, इस अहम और पवित्र पड़ाव पर हम संकल्प लें कि गुरु नानक जी के वचनों को अपने जीवन का हिस्सा बनाएंगे।
— PMO India (@PMOIndia) November 9, 2019
हम समाज के भीतर सद्भाव पैदा करने के लिए हर कोशिश करेंगे: PM @narendramodi