പശ്ചാത്തല വികസനത്തിലൂടെ അസം ആത്മനിര്‍ഭര്‍ ഭാരതിന്റെ പ്രധാനപ്പെട്ട കേന്ദ്രമായി ഉയര്‍ന്നുവരുന്നു: പ്രധാനമന്ത്രി

അസമിലെ ശിവസാഗറിലലെ തദ്ദേശ വാസികളായ  ഭൂരഹിതര്‍ക്ക് ഭൂമി അനുവദിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു. ആസം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കേന്ദ്ര മന്ത്രി ശ്രീ രാമേശ്വര്‍ തേലിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.


അസമിലെ ഒരു ലക്ഷത്തിലേറെ സ്വദേശകുടുംബങ്ങള്‍ക്ക് ഭൂമിയുടെ അവകാശം ലഭിക്കുന്നതോടെ ശിവസാഗറിലെ ജനങ്ങളുടെ ഒരു വലിയ ആശങ്ക ഒഴിയുമെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് വേണ്ടി നടത്തിയ ത്യാഗത്തിന്റെ പേരിലുള്ള ശിവസാഗറിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.ആസമിന്റെ ചരിത്രത്തില്‍ ശിവസാഗറിന്റെ പ്രാധാന്യം കണക്കിലെടുത്ത് രാജ്യത്തെ അഞ്ച് പ്രധാന പുരാവസ്തു കേന്ദ്രങ്ങളില്‍ ശിവസാഗറിനെക്കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യം നേതാജിയെ അദ്ദേഹത്തിന്റെ 125-ാം ജന്മവാര്‍ഷികത്തില്‍ അനുസ്മരിച്ചുകൊണ്ട് ജനുവരി 23നെ 'പരാക്രം ദിവസ'മായി ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ന് നവ ഇന്ത്യ നിര്‍മ്മിക്കുന്നതിനുള്ള പ്രചോദനത്തെ ആഘോഷമാക്കുന്നതിനായി ഇന്ന് രാജ്യത്ത് അങ്ങേളമിങ്ങോളം നിരവധി പരിപാടികള്‍ക്കാണ് തുടക്കം കുറിച്ചത്. നേതാജിയുടെ ധീരതയും ത്യാഗവും ഇപ്പോഴും നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂപേന്‍ ഹസാരികയുടെ ഈരടികള്‍ ഉദ്ധരിച്ചുകൊണ്ട് ഭൂമിയുടെ പ്രാധാന്യത്തിനെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.


“ओ मुर धरित्री आई,

चोरोनोटे डिबा थाई,

खेतियोकोर निस्तार नाई,

माटी बिने ओहोहाई।”

ഭൂമി മാതാവേ, എനിക്ക് നിങ്ങളുടെ പാദങ്ങളില്‍ സ്ഥാനം നല്‍കുക; നിങ്ങളില്ലാതെ ഒരു കര്‍ഷകന്‍ എന്തുചെയ്യും? ഭൂമിയില്ലാതെ അദ്ദേഹം നിസ്സഹായനാണ്, എന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത്.


സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയധികം വര്‍ഷങ്ങളായിട്ടും; അസമിൽ  ഇന്നും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് മുമ്പ് ഭൂമി ഇല്ലായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സോനോവാള്‍ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ 6 കോടിയിലധികം ഗിരിവര്‍ഗ്ഗക്കാര്‍ക്ക് തങ്ങളുടെ ഭൂമിയുടെ അവകാശം ഉന്നയിക്കാന്‍ ഒരു രേഖകളുമുണ്ടായിരുന്നില്ല. പുതിയ ഭൂമി നയത്തിനും അസമിലെ ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയുടെ പേരിലും അദ്ദേഹം സോനോവാള്‍ ഗവണ്‍മെന്റിനെ പ്രശംസിച്ചു. ഭൂമി പാട്ടം മൂലം യഥാര്‍ത്ഥ  അസം നിവാസികളുടെ ദീര്‍ഘകാലമായ ആവശ്യമാണ് സാക്ഷാത്കരിച്ചിരിക്കുന്നത്. ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തന്നതിന് വഴിതെളിച്ചു. ഭൂമിയുടെ അവകാശത്തോടെ ഈ ഗുണഭോക്താക്കള്‍ക്ക് അവര്‍ക്ക് നഷ്ടപ്പെട്ടിരുന്ന പി.എം. കിസാന്‍ സമ്മാന്‍, കിസാന്‍ ക്രഡിറ്റ് കാര്‍ഡ്, വിള ഇന്‍ഷ്വറന്‍സ് പോലുള്ള മറ്റ് നിരവധി പദ്ധതികളുടെ നേട്ടവും ഉറപ്പാക്കാം. ഇതുമാത്രമല്ല, അവര്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പകളും ലഭിക്കും.


അസമിലെ ഗിരിവര്‍ഗ്ഗക്കാരുടെ അതിവേഗ വികസനവും സാമൂഹിക സുരക്ഷവും ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. അസമീസ് ഭാഷയേയും അതിന്റെ സാഹിത്യത്തേയും പ്രോത്സാഹിപ്പിക്കാനായി നിരവധി നടപടികളും സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ സമുഹത്തിലെ ഓരോ മഹാന്മാരായ വ്യക്തിത്വങ്ങളെയും ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് മതപരവും ആത്മീയമായും പ്രാധാന്യമുള്ളവയുടെ ചരിത്രവസ്തുതകള്‍ സംരക്ഷിക്കുന്നതിന് നിരവധി പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കടന്നുകയറ്റങ്ങളില്‍ നിന്നും സ്വതന്ത്രമാക്കുന്നതിനും കാസിരംഗ ദേശീയ ഉദ്യാനത്തെ മെച്ചപ്പെടുത്തുന്നതിനും നിരവധി അതിവേഗ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാശ്രയ ഇന്ത്യ, വടക്കുകിഴക്കിന്റെയും അസമിന്റെയൂം അതിവേഗ വികസനം അനിവാര്യമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്വാശ്രയ ആസമിലേക്കുള്ള വഴി അസമിലെ ജനങ്ങളുടെ ആത്മവിശ്വാസത്തിലൂടെയാണ് കടന്നുപോകുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുമ്പോഴും പശ്ചാത്തലസൗകര്യം മെച്ചമാകുമ്പോഴുമാണ് ആത്മവിശ്വാസം വളരുന്നത്. ഈ രണ്ടുമേഖലയിലും കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി മുമ്പൊന്നുമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് അസമില്‍ നടന്നുകൊണ്ടിരിക്കുന്നത്. അസമില്‍ 1.75 കോടി പാവപ്പെട്ടവരാണ് ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നത്. ഈ അക്കൗണ്ടുകളിലൂടെ കൊറോണ സമയത്ത് ആയിരക്കണക്കിന് കുടുംബങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. അസമിലെ ജനസംഖ്യയിലെ ഏകദേശം 40%ത്തോളം ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പരിധിയില്‍ വന്നിട്ടുണ്ട്. അതില്‍ 1.5 ലക്ഷം പേര്‍ക്ക് സൗജന്യ ചികിത്സയും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആറുവര്‍ഷം കൊണ്ട് അസമിലെ ശൗച്യാലയ പരിധി 38%ല്‍ നിന്നും 100 ശതമാനമായി. ജല്‍ ജീവന്‍ മിഷനില്‍ അസമില്‍ കഴിഞ്ഞ 1.5 വര്‍ഷത്തില്‍ 2.5 വീടുകളില്‍ പൈപ്പുവെള്ളം ലഭ്യമാക്കി.


ഈ സൗകര്യങ്ങളൊക്കെ വനിതകള്‍ക്കാണ് ഏറെ നേട്ടമുണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉജ്ജ്വല്‍ യോജന 35 ലക്ഷം കുടുംബങ്ങളുടെ അടുക്കളകളില്‍ പാചകവാതക കണക്ഷനുകള്‍ കൊണ്ടുവന്നു അതില്‍ 4 ലക്ഷം പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. 2014ലെ 40ല്‍ നിന്ന് പാചകവാതകകണക്ഷന്‍ 99%ല്‍ എത്തി. പാചകകവാതക വിതരണക്കാര്‍ 2014ലെ 330ല്‍ നിന്ന് 576 ആയി. കൊറോണ സമയത്ത് 50 ലക്ഷം സൗജന്യ സിലിണ്ടറുകള്‍ വിതരണം ചെയ്തു. ഉജ്ജ്വല പദ്ധതി ഈ മേഖലയിലെ വനിതകളുടെ ജീവിതം സുഗമമാക്കുകയും പുതിയ വിതരണ കേന്ദ്രങ്ങള്‍ പുതിയ തൊഴിലുകള്‍ കൊണ്ടുവരികയും ചെയ്തു.


ഗവണ്‍മെന്റിന്റെ മന്ത്രമായ എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയൂം വികാസം, എല്ലാവരുടെയൂം വിശ്വാസം (സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്)ക്കുറിച്ച് പറഞ്ഞുകൊണ്ട് വികസനത്തിന്റെ നേട്ടം എല്ലാ വിഭാഗങ്ങളിലേക്കും ഗവണ്‍മെന്റ് കൊണ്ടുപോകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവഗണനകള്‍ കൊണ്ട് വളരെക്കാലമായി കഷ്ടപ്പെട്ടിരുന്ന ഛായ് ഗിരിവർഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി നിരവധി നടപടികള്‍ സ്വീകരിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. ഗിരിവര്‍ഗ്ഗക്കാരുടെ വീടുകള്‍ക്ക് ശൗചാലയ  സൗകര്യങ്ങള്‍, ലഭ്യമാക്കി, കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ആരാഗ്യ സൗകര്യവും തൊഴിലും ലഭിക്കുന്നുണ്ട്. ഛായ് ഗിരിവര്‍ഗ്ഗ അംഗങ്ങളെ ബാങ്കിംഗ് സൗകര്യങ്ങളുമായി ബന്ധപ്പിക്കുകയും അവര്‍ക്ക് വിവിധ പദ്ധതികളുടെ നേട്ടം നേരിട്ട് അവരുടെ അക്കൗണ്ടുകളില്‍ ലഭിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ നേതാക്കളായ തൊഴിലാളി നേതാക്കളെപ്പോലുള്ള,  സന്തോഷ് ടോപ്‌നോയുടെപോലുള്ളവരുടെ ,പ്രതിമകള്‍ സ്ഥാപിച്ചു്  ഗിരിവിഭാഗത്തിന്റെ സംഭാവനകള്‍ അംഗീകരിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

എല്ലാ ഗിരിവര്‍ഗ്ഗങ്ങളേയും ഒന്നിച്ചുകൊണ്ടുവരികയെന്ന നയം മൂലം അസമിന്റെ ഓരോ മേഖലയും സമാധാനത്തിന്റെയൂം പുരോഗതിയുടെയും പാതയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രപരമായ ബോഡോ കരാറിലൂടെ, അസമിന്റെ ഒരു വലിയ ഭാഗം ഇപ്പോള്‍ സമാധാനത്തിന്റെയും വികസനത്തിന്റെയൂം പാതയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. കരാറിന്റെ ഭാഗമായുള്ള ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലിലേക്ക് പ്രതിനിധികളെ കണ്ടെത്തുന്നതിന് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് വികസനത്തിന്റെ മാതൃകയെ അനുഗമിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശപ്രകടിപ്പിച്ചു.

ബന്ധിപ്പിക്കലും മറ്റ് പശ്ചാത്തലസൗകര്യങ്ങളും ആധുനികവല്‍ക്കരിക്കുന്നതിന് കഴിഞ്ഞ ആറുവര്‍ഷമായി സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി എണ്ണിയെണ്ണി പറഞ്ഞു. കിഴക്കല്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളാണ് വടക്കുകിഴക്കും ആസമും. പശ്ചാത്തല സൗകര്യം മെച്ചപ്പെട്ടതിലൂടെ അസം  ആത്മനിര്‍ഭര്‍ ഭാരതിന്റെ പ്രധാനപ്പെട്ട കേന്ദ്രമായി വരികയാണ്. അസം ഗ്രാമങ്ങളിലെ 11,000 കിലോമീറ്റര്‍ റോഡുകളുടെ പട്ടികയും ഡോ: ഭൂപേന്‍ഹസാരിക സേതു, ബോഗിബീല്‍ പാലം, സാരൈഗാട്ട് പാലം തുടങ്ങി നിര്‍മ്മിച്ചവയും അല്ലെങ്കില്‍ നിര്‍മ്മിച്ചവ അസമിലെ ബന്ധിപ്പിക്കല്‍ ശക്തമാക്കിയതിന്റെ പട്ടിക പ്രധാനമന്ത്രി അവതരിപ്പിച്ചു. അതിനുപുറമെ ബംഗ്ലാദേശ് , നേപ്പാള്‍, ഭൂട്ടാന്‍,  മ്യാന്‍മര്‍ എന്നിവയുമായുള്ള ജലപാത ബന്ധിപ്പിക്കലും ശ്രദ്ധയിലുണ്ട്.

വര്‍ദ്ധിച്ചുവരുന്ന റെയില്‍ വ്യോമ ബന്ധിപ്പിക്കല്‍ അസമില്‍ പുതിയ വ്യാവസായിക തൊഴില്‍ അവസരങ്ങള്‍ കൊണ്ടുവരുന്നു. ലോക്പ്രിയ ഗോപിനാഥ് ബോര്‍ദോളൈ അന്താരാഷ്ട്ര വിമാനത്താവളം, എന്നിവിടങ്ങളിലെ പുതിയ ആധുനിക ടെര്‍മിനലും കസ്റ്റംസ് ക്ലിയറന്‍സ് കേന്ദ്രവും കൊക്രാജാറിലെ രൂപ്‌സി വിമാനത്താവളത്തിന്റെ ആധുനികവല്‍ക്കരണവും ബോംഗായ്ഗാവോണിലെ ബഹുമാതൃക ലോജിസ്റ്റിക്ക് ഹബ്ബ് എന്നിവ അസമിലെ വ്യവസായ വികസനത്തിന് പുതിയ ഊര്‍ജ്ജം പകരും.

രാജ്യത്തെ വാതകാധിഷ്ഠിത സമ്പദ്ഘടനയിലേക്കുള്ള ദിശയിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രധാന പങ്കാളിയാണ് ആസമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആസമിലെ എണ്ണ വാതക പശ്ചാത്തല സൗകര്യത്തിനായി 40,000 കോടിയിലേറെ രൂപ ചെലവഴിച്ചു. ഗോഹട്ടി-ബാറുണി വാതക പൈപ്പ്‌ലൈന്‍ വടക്ക് കിഴക്കും കിഴക്കന്‍ ഇന്ത്യയും തമ്മിലുള്ള ബന്ധിപ്പിക്കല്‍ ശക്തിപ്പെടുത്തും. ജൈവ റിഫൈനറി സൗകര്യങ്ങളോടെ ന്യൂമാലിഗാഡ് റിഫൈനറിയുടെ ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അത് ആസമിനെ എത്തനോള്‍പോലുള്ള ബയോ ഇന്ധനങ്ങളുടെ പ്രധാനപ്പെട്ട ഉല്‍പ്പാദകരാക്കും. വരാന്‍ പോകുന്ന എയിംസും ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ഈ മേഖലയിലെ യുവജനങ്ങള്‍ക്ക് പുതിയ വേദികള്‍ ലഭ്യമാക്കുകയും ഇതിന്‍െ ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഐ.ഒ.ടി ഹബ്ബാക്കി മാറ്റുമെന്നും പറഞ്ഞ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi