പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ധരംശാലയിലെ ആഗോള നിക്ഷേപക സമ്മേളനം 2019 'റൈസിംഗ് ഹിമാചല്‍' ഇന്ന് ഉദ്ഘാടനം ചെയ്തു. നിക്ഷേപകര്‍ക്ക് അനുകൂലമായ നിരവധി നടപടികള്‍ ഇന്ത്യ കൈക്കൊണ്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ ഈ പരിപാടി സംഘടിപ്പിച്ചതില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു. 

സമ്പത്ത് ഉല്പാദകരെ ഈ മേളയിലേക്ക് സ്വാഗതം ചെയ്യാന്‍ തനിക്ക് സന്തോഷമുണ്ടെന്ന് ശ്രീ. മോദി പറഞ്ഞു. നേരത്തെ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സംസ്ഥാനങ്ങള്‍ വിവിധ ഇളവുകള്‍ വാഗ്ദാനം ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ ഇളവുകളും, കിഴിവുകളും ഏത് സംസ്ഥാനമാണ് നല്‍കുന്നതെന്നറിയാന്‍ നിക്ഷേപകര്‍ കാത്തുനില്‍ക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായികള്‍ക്ക് ഇളവുകളും കിഴിവുകളും നല്‍കുന്ന ഈ മത്സരം കൊണ്ട് ആര്‍ക്കും , സംസ്ഥാനത്തിനോ, വ്യവസായികള്‍ക്കോ യാതൊരു പ്രയോജനവുമില്ലെന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
ഓരോ ഘട്ടത്തിലെയും അനുമതിയും, ഇന്‍സ്‌പെക്ടര്‍ രാജും ഇല്ലാത്ത നിക്ഷേപക അനുകൂലമായ സാഹചര്യം ഉണ്ടായാല്‍ മാത്രമേ സംസ്ഥാനങ്ങളില്‍ നിക്ഷേപമിറക്കാന്‍ വ്യവസായികള്‍ താല്പര്യപ്പെടുകയുള്ളൂ.

ഇന്നത്തെ കാലത്ത് നിക്ഷേപകര്‍ക്ക് അത്തരമൊരു അന്തരീക്ഷം ഒരുക്കിക്കൊടുക്കുന്നതിനാണ് സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരിക്കുന്നത്. 

ബിസിനസ്സ് ചെയ്യല്‍ എളുപ്പമാക്കല്‍, കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കല്‍ തുടങ്ങിയ പരീക്ഷണങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ ദിശയില്‍ കൈക്കൊണ്ടു വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരം  ആഗോള വേദികളില്‍ നമ്മുടെ വ്യവസായങ്ങളുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കും.
ഇത് ആത്യന്തികമായി സംസ്ഥാനങ്ങള്‍ക്കും, തദ്ദേശീയര്‍ക്കും, രാജ്യത്തിന് മൊത്തത്തിലും ഗുണകരമാവുകയും ത്വരിതഗതിയില്‍ ഇന്ത്യ പുരോഗതി നേടുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ശുദ്ധവും, സുതാര്യവുമായ സംവിധാനത്തെയും, ഗവണ്‍മെന്റുകളെയുമാണ് വ്യവസായങ്ങള്‍ ഇഷ്ടപ്പെടുന്നത്.

അനാവശ്യ നിയമങ്ങളും, ഗവണ്‍മെന്റ് ഇടപെടലുകളും വ്യവസായങ്ങളുടെ പുരോഗതിക്ക് തടസ്സമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇത്തരം മാറ്റങ്ങള്‍ മൂലമാണ് ഇന്ത്യയിന്ന് ഒരു ബിസിനസ് സൗഹൃദ ലക്ഷ്യസ്ഥാനമായി ഉയര്‍ന്ന് നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

പുതിയൊരു കാഴ്ചപ്പാടും, സമീപനവുമായി ഇന്ത്യയുടെ വികസന വാഹനം ഇന്ന് നാല് ചക്രങ്ങളിലാണ് മുന്നോട്ട് നീങ്ങുന്നത്. 'സമൂഹം, നവ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന ഗവണ്‍മെന്റ്, സാഹസികരായ വ്യവസായികള്‍, പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിജ്ഞാനം' എന്നിവയാണ് അവയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

2014 നും 2019 നുമിടയില്‍ ബിസിനസ് ചെയ്യല്‍ സുഗഗമാക്കല്‍ പട്ടികയില്‍ ഇന്ത്യ 79 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. 'ഓരോ വര്‍ഷവും നാം ഓരോ മാനദണ്ഡങ്ങളില്‍ മെച്ചപ്പെടുകയാണ്. ഈ ശ്രേണിയിലെ മെച്ചപ്പെടല്‍ സൂചിപ്പിക്കുന്നത് അടിസ്ഥാനതലത്തിലെ ആവശ്യങ്ങള്‍ നല്ലവണ്ണം മനസ്സിലാക്കിക്കൊണ്ട് വ്യവസായങ്ങള്‍ക്കായി ഗവണ്‍മെന്റ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുവെന്നതാണ്.' 

'ഇത് കേവലം മൂല്യനിര്‍ണ്ണയത്തിലെ മെച്ചപ്പെടല്‍ മാത്രമല്ല, മറിച്ച് ഇന്ത്യയിലെ ബിസിനസ്സ് നടത്തിപ്പിലെ ഒരു വന്‍ വിപ്ലവമാണിത്. ഇന്നത്തെ ആഗോള സാഹചര്യങ്ങളില്‍ നമ്മുടെ സാമ്പത്തിക അടിത്തറ ദുര്‍ബലപ്പെടാന്‍ നാം അനുവദിക്കാത്തതിനാല്‍ ഇന്ത്യ ഉറച്ചു നിലകൊള്ളുകയാണ്. '

കരുത്തുറ്റ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്‌സി കോഡിലൂടെ വ്യവസായികള്‍ക്ക് പുറത്തേക്കുള്ള ശരിയായ വഴി ഒരുക്കിക്കൊടുത്തിരിക്കുകയാണ്.

ഇടത്തരക്കാര്‍ക്ക് ഗുണകരമാകുന്ന ഒരു സുപ്രധാന തീരുമാനം കേന്ദ്രഗവണ്‍മെന്റ് കൈക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തൊട്ടാകെ മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികള്‍ വീണ്ടും തുടങ്ങാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. 4.58 ലക്ഷം കുടുംബങ്ങള്‍ക്ക് തങ്ങള്‍ നിക്ഷേപം നടത്തിയ വീടുകള്‍ സ്വന്തമാക്കാനാകും.

പുതുതായി ആരംഭിക്കുന്ന ആഭ്യന്തര കമ്പനികളുടെ കമ്പനി നികുതി കേന്ദ്രഗവണ്‍മെന്റ് 15 ശതമാനമായി വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും പ്രിയങ്കരമായ നിക്ഷേപ ലക്ഷ്യസ്ഥാനമായി ഇന്ത്യയെ കാണാന്‍ പ്രധാനമന്ത്രി വ്യവസായികളോടും, ആഗോള പ്രതിനിധികളോടും അഭ്യര്‍ത്ഥിച്ചു.

അടിസ്ഥാന സൗകര്യവികസനത്തിനായി 100 ലക്ഷം കോടി രൂപ നിക്ഷേപിക്കാനുള്ള തീരുമാനം ഹിമാചല്‍ പ്രദേശിനും, ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപ അനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ നിരവധി സുപ്രധാന നടപടികള്‍ കൈക്കൊണ്ട ഹിമാചല്‍ പ്രദേശ് ഗവണ്‍മെന്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അനുമതികള്‍ നല്‍കുന്നതിനുള്ള ഏകജാലക സംവിധാനം, മേഖലാ കേന്ദ്രീകൃതമായ നയങ്ങള്‍, ഭൂമി അനുവദിക്കുന്നതിന് സുതാര്യമായ സംവിധാനം തുടങ്ങി സംസ്ഥാന ഗവണ്‍മെന്റ് കൈക്കൊണ്ട വിവിധ നടപടികള്‍ സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഫറന്‍സ് ടൂറിസത്തിന് അതിബൃഹത്തായ സാധ്യതകളാണ് ഹിമാചല്‍ പ്രദേശിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഹിമാചല്‍ പ്രദേശിന്റെ നിക്ഷേപ സാധ്യതകളും,  അവസരങ്ങളും എടുത്തുകാട്ടുന്ന പ്രദര്‍ശനവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഒരു കോഫി ടേബിള്‍ ബുക്കും അദ്ദേഹം തദവസരത്തില്‍ പ്രകാശനം ചെയ്തു.

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Andhra Pradesh meets Prime Minister
December 25, 2024

Chief Minister of Andhra Pradesh, Shri N Chandrababu Naidu met Prime Minister, Shri Narendra Modi today in New Delhi.

The Prime Minister's Office posted on X:

"Chief Minister of Andhra Pradesh, Shri @ncbn, met Prime Minister @narendramodi

@AndhraPradeshCM"