Quoteഎല്ലാ ഉത്സവങ്ങളും നമ്മുടെ സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നു: പ്രധാനമന്ത്രി മോദി
Quoteഈ ദീപാവലി വേളയില്‍ നമ്മുടെ നാരീശക്തിയുടെ നേട്ടങ്ങള്‍ ആഘോഷിക്കാം: പ്രധാനമന്ത്രി

ന്യൂഡെല്‍ഹിയില്‍ ദ്വാരക ഡി.ഡി.എ. ഗ്രൗണ്ടില്‍ നടന്ന ദസറ ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. എല്ലാ ഭാരതീയര്‍ക്കും പ്രധാനമന്ത്രി വിജയദശമി ആശംസകള്‍ നേര്‍ന്നു.

ഇന്ത്യ ആഘോഷങ്ങളുടെ ഭൂമികയാണെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു. നമ്മുടേതു സജീവമായ സംസ്‌കാരമാണെന്നതിനാല്‍ ഇന്ത്യയുടെ ഓരോ ഭാഗങ്ങളിലായി എല്ലായ്‌പ്പോഴും ഉല്‍സവങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. ഭാരതീയമായ ആഘോഷങ്ങളിലൂടെ നാം കൊണ്ടാടുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സവിശേഷതകളാണ്. നമുക്കു വിവിധ തരം കലയും സംഗീതവും നൃത്തവും വശമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

|

ഇന്ത്യ ശക്തിസാധനയുടെ കേന്ദ്രമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒന്‍പതു ദിവസങ്ങളിലായി നാം ദേവിയെ ആരാധിച്ചു. ഇതില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സ്ത്രീകളുടെ അഭിമാനം ഉയര്‍ത്തുന്നതിനും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

മന്‍ കീ ബാത്തില്‍ താന്‍ ഘര്‍ കീ ലക്ഷ്മിയെക്കുറിച്ചു സൂചിപ്പിച്ചതു പരാമര്‍ശിക്കവേ, ഈ ദീപാവലി വേളയില്‍ നമ്മുടെ നാരീശക്തിയുടെ നേട്ടങ്ങള്‍ ആഘോഷിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്നു വിജയദശമിയും വ്യോമസേനാ ദിനവും ആണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വ്യോമസേനയെക്കുറിച്ച് ഇന്ത്യക്ക് അഭിമാനമുണ്ടെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

|

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയായതിനാല്‍ വിജയദശമി നാളില്‍ പ്രധാനമന്ത്രി ഒരു അഭ്യര്‍ഥന നടത്തി. ഈ വര്‍ഷം ഒരു ദൗത്യം ഏറ്റെടുക്കാനും അതു ഫലപ്രാപ്തിയില്‍ എത്തിക്കുന്നതിനായി യത്‌നിക്കാനും ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ദൗത്യം ഭക്ഷണം കഴിക്കാതെ ഉപേക്ഷിക്കില്ല എന്നതോ ഊര്‍ജം സംരക്ഷിക്കും എന്നതോ ജലം നഷ്ടപ്പെടുത്തില്ല എന്നതോ ആവാം. യോജിച്ചുനില്‍ക്കുന്നതിന്റെ കരുത്തു തിരിച്ചറിയാന്‍ നാം ഭഗവാന്‍ ശ്രീകൃഷ്ണനില്‍നിന്നും ഭഗവാന്‍ ശ്രീരാമനില്‍നിന്നും ആവേശം ഉള്‍ക്കൊള്ളണമെന്നു പ്രധാനമന്ത്രി പറഞ്ഞു.

|

ദ്വാരക ശ്രീരാമ ലീല സൊസൈറ്റി സംഘടിപ്പിച്ച രാംലീല പ്രധാനമന്ത്രി കണ്ടു. ചടങ്ങിനിടെ, തിന്‍മയ്ക്കുമേലുള്ള നന്മയുടെ വിജയത്തിന്റെ പ്രതീകമായി രാവണന്റെയും കുംഭകര്‍ണന്റെയും മേഘനാദന്റെയും കോലങ്ങള്‍ കത്തിക്കുന്നതിന് അദ്ദേഹം സാക്ഷ്യം വഹിച്ചു.

|

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'Operation Brahma': First Responder India Ships Medicines, Food To Earthquake-Hit Myanmar

Media Coverage

'Operation Brahma': First Responder India Ships Medicines, Food To Earthquake-Hit Myanmar
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM reaffirms commitment to Dr. Babasaheb Ambedkar's vision during his visit to Deekshabhoomi in Nagpur
March 30, 2025

Hailing the Deekshabhoomi in Nagpur as a symbol of social justice and empowering the downtrodden, the Prime Minister, Shri Narendra Modi today reiterated the Government’s commitment to work even harder to realise the India which Dr. Babasaheb Ambedkar envisioned.

In a post on X, he wrote:

“Deekshabhoomi in Nagpur stands tall as a symbol of social justice and empowering the downtrodden.

Generations of Indians will remain grateful to Dr. Babasaheb Ambedkar for giving us a Constitution that ensures our dignity and equality.

Our Government has always walked on the path shown by Pujya Babasaheb and we reiterate our commitment to working even harder to realise the India he dreamt of.”