ആദിത്യബിര്‍ളാ ഗ്രൂപ്പ് തായ്‌ലന്‍ഡില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന്റെ 50 വര്‍ഷ ആഘോഷപരിപാടികളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംബന്ധിച്ചു. തായ്‌ലന്‍ഡില്‍ ഗ്രൂപ്പിന്റെ സുവര്‍ണ്ണജൂബിലി ആഘോഷത്തില്‍ പങ്കുചേര്‍ന്നതിന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.

ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെയും വ്യാപാരപ്രമുഖരുടേയും ഒത്തുചേരലിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, നിരവധിപേര്‍ക്ക് അവസരങ്ങളും സമ്പല്‍സമൃദ്ധിയും സൃഷ്ടിക്കുന്നതിലേക്ക് നയിച്ച പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ആദിത്യബിര്‍ള ഗ്രൂപ്പിനെ അഭിനന്ദിച്ചു. ലോകത്തെ ഒന്നിച്ചുകൊണ്ടുവരുന്നതിനുള്ള സ്വാഭാവികമായ ശക്തിയാണ് വാണിജ്യവും സംസ്‌ക്കാരവുമെന്ന് ഇന്ത്യയും തായ്‌ലന്‍ഡും തമ്മിലുള്ള ശക്തമായ സാംസ്‌ക്കാരിക ബന്ധത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ രൂപാന്തരപ്പെടുന്ന മാറ്റങ്ങള്‍

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നിരവധി വിജയഗാഥകള്‍ പ്രധാനമന്ത്രി പങ്കുവച്ചു. പതിവ് രീതികള്‍ മാറ്റിമറിച്ചുകൊണ്ടും ഒരു ദൗത്യനിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടും മാത്രമേ പരിവര്‍ത്തനാത്മകമായ മാറ്റങ്ങള്‍ സാദ്ധ്യമാകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

മുമ്പ് സാദ്ധ്യമല്ലെന്ന് കരുതിയിരുന്നതെല്ലാം ഇപ്പോള്‍ സാദ്ധ്യമാകുന്നു, അതുകൊണ്ടുതന്നെ ഇന്ത്യയിലുണ്ടായിരിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സമയമാണിത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ലോകബാങ്കിന്റെ വ്യാപാരം എളുപ്പമാക്കുന്നതിനുള്ള സൂചികയില്‍ ഇന്ത്യ 2014ലെ 142-ാം സ്ഥാനത്തുനിന്നും 79 സ്ഥാനം മറികടന്ന് 2019ല്‍ 63ല്‍ എത്തി, മികച്ച വ്യാപാര പരിസ്ഥിതിയുണ്ടാക്കാനുള്ള പ്രതിജ്ഞാബദ്ധതയാണതെന്നത് പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ലോക സാമ്പത്തിക ഫോറത്തിന്റെ ട്രാവല്‍ ആന്റ് ടൂറിസം കോംപറ്റിറ്റീവ് സൂചികയില്‍ ഇന്ത്യയുടെ റാങ്കിംഗ് 2013ലെ 65ല്‍ നിന്നും 2019ല്‍ 34 ആയതായും അദ്ദേഹം പറഞ്ഞു. ക്ഷേമം, മികച്ച റോഡുകളിലൂടെ സൗകര്യവും സുരക്ഷയും, ബന്ധിപ്പിക്കല്‍, ശുചിത്വവും മെച്ചപ്പെട്ട ക്രമസമാധാനവും എന്നിവയ്ക്കുള്ള വ്യവസ്ഥകള്‍ വിദേശ സഞ്ചാരികളുടെ വരവില്‍ 50%വരെ വര്‍ദ്ധനയുണ്ടാക്കി.

പണം ലാഭിക്കുന്നത് പണം സമ്പാദിക്കലാണെന്നും ഊര്‍ജ്ജം സംരക്ഷിക്കുന്നത് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കലാണെന്നും പറഞ്ഞ പ്രധാനമന്ത്രി നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതികളിലൂടെ വിടവുകള്‍ അടച്ചത് മുലം 20 ബില്യണ്‍ ഡോളര്‍ ലാഭിച്ചതായി പറഞ്ഞു. കാര്‍ബണ്‍ വികരണം കുറയ്ക്കുന്നതും ഊര്‍ജ്ജകാര്യക്ഷമതയുള്ളതുമായ എല്‍.ഇ.ഡി വിളക്കുകള്‍ വിതരണം ചെയ്തതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

ഇന്ത്യ: നിക്ഷേപത്തിനുള്ള ആകര്‍ഷകമായ ലക്ഷ്യസ്ഥാനം

ഇന്ത്യയെ ഏറ്റവും മികച്ച ജനസൗഹൃദ ഭരണസംവിധാനമായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇടത്തരക്കാര്‍ക്കുള്ള നികുതി ഭാരം കുറച്ചത്, പീഡിപ്പിക്കല്‍ ഒഴിവാക്കാനായി മുഖമില്ലാത്ത നികുതി വിലയിരുത്തലിന് തുടക്കം കുറിച്ചത് കോര്‍പ്പറേഷന്‍ നികുതിയിലെ വെട്ടിക്കുറവ് ഉള്‍പ്പെടെ അടുത്തകാലത്ത് സ്വീകരിച്ച നടപടികള്‍ ഉയര്‍ത്തിക്കാട്ടി. സാമ്പത്തിക സംയോജനം എന്ന ലക്ഷ്യം ജി.എസ്.ടിയുടെ നടപ്പാക്കലിലൂടെ സാക്ഷാത്കരിച്ചതായി പറഞ്ഞ അദ്ദേഹം ഇത് കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു. ഈ നടപടികളെല്ലാം ഇന്ത്യയെ നിക്ഷേപത്തിന്റെ ഏറ്റവും ആകര്‍ഷകമായ ലക്ഷ്യസ്ഥാനമാക്കി മാറിയത് ഐക്യരാഷ്ട്രസഭയുടെ വ്യാപാര വികസന കോണ്‍ഫറന്‍സിന്റെ (യു.എന്‍.സി.ടി.എ.ഡി) മികച്ച പത്തു നേരിട്ടുള്ള വിദേശ നിക്ഷേപസ്ഥാനങ്ങളില്‍ രാജ്യം എത്തിയതിലൂടെ പ്രതിഫലിക്കുന്നുണ്ട്.

തായ്‌ലന്‍ഡ് 4.0 ലൂടെ പരിപൂരകമാകുക

ഇന്ത്യയെ 5 ത്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാക്കുകയെന്ന സ്വപ്നത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി എങ്ങനെ 2014ലെ 2 ട്രില്യൺ ഡോളര്‍ സമ്പദ്ഘടനയില്‍ നിന്നും 2019ലെ 3 ട്രില്യൺ സമ്പദ്ഘടനയായതെന്ന് വ്യക്തമാക്കി.

തായ്‌ലന്‍ഡിനെ മൂല്യാധിഷ്ഠ സമ്പദ്ഘടനയായി പരിവര്‍ത്തനപ്പെടുത്തുന്ന തായ്‌ലന്‍ഡ് 4.0 മുന്‍കൈയെക്കുറിച്ച് സംസാരിച്ച അദ്ദേഹം ഇത് ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്വച്ച് ഭാരത് മിഷന്‍, സ്മാര്‍ട്ട് സിറ്റികള്‍, ജല്‍ജീവന്‍ മിഷന്‍ തുടങ്ങിയ ഇന്ത്യയുടെ മുന്‍കൈകള്‍ക്ക് അനുഗുണമായ പരസ്പരപൂരകങ്ങളുമാണ്. പങ്കാളിത്തത്തിനുള്ള സവിശേഷമായ അവസരങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഭൂതലരാഷ്ട്രിയ അടുപ്പത്തിന്റെ സാംസ്‌ക്കാരിക സമൂഹത്തിന്റെ വ്യാപാര പങ്കാളിത്തം കൂടുതല്‍ ഉയര്‍ത്തുന്നതിനുള്ള നല്ലപേരിന്റെയൊക്കെ നേട്ടം ഇരു രാജ്യങ്ങളുമെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തായ്‌ലന്‍ഡില്‍ ആദിത്യബിര്‍ള ഗ്രൂപ്പ്

ഇന്ത്യന്‍ സമ്പദ്ഘടന ഔപചാരികമായി 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുറന്ുനകൊടുത്തപ്പോള്‍ ആദിത്യ വിക്രം ബിര്‍ള തായ്‌ലന്‍ഡില്‍ ഏറ്റുവും മുന്നില്‍ കടന്നുകയറി ഒരു സ്പിന്നിംഗ് യൂണിറ്റ് ആരംഭിച്ചു. ഇന്ന് ഈ ഗ്രൂപ്പ് 1.1 ബില്യണ്‍ ഡോളറിന്റെ വൈവിദ്ധ്യമായ വ്യാപാരങ്ങളുമായി തായ്‌ലന്‍ഡിലെ ഏറ്റവും വലിയ സംരംഭകരായി അതിവേഗം മാറി. ടെക്‌സ്‌റ്റൈല്‍സ്, കാര്‍ബണ്‍ ബ്ലാക്കും രാസവസ്തുക്കളും പോലെ വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഏറ്റവും അത്യന്താധുനികമായ ഒന്‍പത് പ്ലാന്റുകളിലൂടെ ആദിത്യബിര്‍ളയുടെ സാന്നിദ്ധ്യം ഇന്ന് തായ്‌ലന്‍ഡിലുണ്ട്.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
25% of India under forest & tree cover: Government report

Media Coverage

25% of India under forest & tree cover: Government report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi