QuoteShri Narendra Modi addresses a huge rally in Badaun, Uttar Pradesh
QuoteOur Govt is devoted to serve the poor, marginalized & farmers: PM Modi
QuoteWhat is the reason that fruits of development could not reach this land under SP, BSP?, asks Shri Modi
QuoteWhy is it that even after 70 years of independence, 18,000 villages did not have electricity? Previous goverenments must answer: PM
QuoteWe eliminated interview processes for class III & IV jobs. This has reduced corruption: PM

ഉത്തർപ്രദേശിലെ ബദോനിൽ ഒരു കൂറ്റൻ റാലിയെ പ്രധാനമന്ത്രി മോദി ഇന്ന് അഭിസംബോധന ചെയ്തു. ഉത്തർപ്രദേശിലെ ജനങ്ങളുടെ ഉത്സാഹം കണ്ടതിൽനിന്ന് ജനങ്ങൾക്ക് ഒരു മാറ്റം വേണമെന്ന കാര്യം വ്യക്തമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

|

മുൻസർക്കാരുകളെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ബദോനെക്കുറിച്ച് ഞാൻ ഗുജറാത്തിലായിരിക്കുമ്പോഴേ കേട്ടിട്ടുണ്ട്. എസ്.പിയുടെയും ബി.എസ്.പിയുടെയും കീഴിൽ വികസനത്തിൻ്റെ ഫലങ്ങൾ എന്തുകൊണ്ടാണ് ഈ നാട്ടിൽ എത്താതിരുന്നത്.”

പ്രധാനമന്ത്രി മോദി സൂചിപ്പിച്ചു, “ഞങ്ങളുടെ സർക്കാർ പാവങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും കർഷകരെയും സേവിക്കാൻ പ്രതിജ്ഞാബദ്ധമാണ്. അവരുടെ ഉന്നമനത്തിനായി നിരവധി നടപടികൾ ഞങ്ങൾ ആരംഭിക്കുന്നുണ്ട്”.

|

പ്രധാനമന്ത്രി എതിരാളികളെ ആക്രമിച്ചുകൊണ്ട് പറഞ്ഞു, “എന്തുകൊണ്ടാണ് സ്വാതന്ത്ര്യം കിട്ടി 70 വർഷമായിട്ടും 18,000 ഗ്രാമങ്ങളിൽ വൈദ്യുതിയില്ലാത്തത്.” അദ്ദേഹം തുടർന്നു, “ബദോനിലെ ഏതാണ്ട് 500 ഗ്രാമങ്ങളിൽ വൈദ്യുതിയില്ല. എന്താണ് മുൻസർക്കാരുകൾ ഇതുവരെ ചെയ്തത്? അവർ ഉത്തരം പറയണം.”

ഉത്തർപ്രദേശിലെ എസ്.പി. സർക്കാരിന് ജനങ്ങളെ ക്രിമിനലുകളിൽ നിന്ന് സുരക്ഷ നൽകാനാവുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു “എന്തിനാണ് ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടി ക്രിമിനലുകളെ സംരക്ഷിക്കുന്നത്?” എന്നദ്ദേഹം ചോദിച്ചു.

|

ഉത്തർപ്രദേശിലെ 3 എം.എൽ.സി. സീറ്റുകളിൽ ബി.ജെ.പിയെ വിജയിപ്പിച്ചതിന് പ്രധാനമന്ത്രി മോദി ജനങ്ങളോട് നന്ദി പറഞ്ഞു. “എം.എൽ.സി. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണച്ചതിനും വിജയിപ്പിച്ചതിനും ഞാൻ ഉത്തർപ്രദേശിലെ ഓരോരുത്തരെയും അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്യുന്നു”, എന്നദ്ദേഹം പറഞ്ഞു.

|

അഴിമതി കുറക്കുന്നതിന് സർക്കാരിലെ 3, 4 ഗ്രേഡ് ജോലികൾക്കുള്ള ഇൻ്റർവ്യൂ തൻ്റെ സർക്കാർ നിർത്തലാക്കിയത് പ്രധാനമന്ത്രി മോദി പരാമർശിച്ചു, “ക്ലാസ് III, IV ജോലികൾക്കായുള്ള ഇൻറർവ്യൂ പ്രക്രിയ ഞങ്ങൾ നിർത്തലാക്കി. ഇത് അഴിമതി കുറച്ചു.” അദ്ദേഹം തുടർന്നു, “രാട്രീയനേട്ടങ്ങൾക്കായി, യു.പി. സർക്കാർ സംസ്ഥാനത്തെ യുവജനങ്ങളുടെ ആശകൾവച്ച് പന്താടുകയായിരുന്നു.”

|

കർഷകക്ഷേമം എൻ.ഡി.എ. സർക്കാരിൻഅ സുപ്രധാനമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രധാനമന്ത്രി ഫസൽ ബീമ യോജനയെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു, “അനവധിപ്പേർക്ക് ഗുണകരമായ ഫസൽ ബീമ യോജന ഞങ്ങൾ കൊണ്ടുവന്നു പക്ഷേ എസ്.പി. സർക്കാർ എന്തുകൊണ്ടാണ് അത് നടപ്പാക്കാതിരുന്നത്?”

|
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
How the makhana can take Bihar to the world

Media Coverage

How the makhana can take Bihar to the world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഫെബ്രുവരി 25
February 25, 2025

Appreciation for PM Modi’s Effort to Promote Holistic Growth Across Various Sectors