ആദരണീയനായ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് ശ്രീ. അല്‍മസ്‌ബെക്ക് അറ്റാംബയേവ്
സഹോദരീ സഹോദരന്മാരേ,
മാധ്യമ പ്രതിനിധികളേ,
ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പ്രസിഡന്റ് ശ്രീ. അല്‍മസ്‌ബെക്ക് അറ്റാംബയേവിനെ സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ശ്രീമാന്‍, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഞാന്‍ കിര്‍ഗിസ് റിപ്പബ്ലിക് സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച അങ്ങയുടെ ആഥിത്യത്തിന്റെയും സ്വാഗതത്തിന്റെയും ഊഷ്മളത ഇപ്പോഴും മങ്ങാതെ എന്റെ മനസിലുണ്ട്. നമ്മുടെ സഹകരണത്തിന്റെയും ഉന്നതതല ബന്ധങ്ങളുടെയും ഗതി മുന്നോട്ടു കൊണ്ടുപോകാന്‍ അങ്ങയുടെ ഈ സന്ദര്‍ശനം നമുക്ക് സഹായകമാകും. ഇന്ത്യയ്ക്കും കിര്‍ഗിസ് റിപ്പബ്ലിക്കിനും ഇടയിലുള്ള ബന്ധം നൂറ്റാണ്ടുകളായി പങ്കുവയ്ക്കപ്പെടുന്ന ചരിത്രപരമായ ബന്ധങ്ങളുടെ പെരുമ നിറഞ്ഞതാണ്. കിര്‍ഗിസ് റിപ്പബ്ലിക് ഉള്‍പ്പെടെ മധ്യേഷ്യയുമായുള്ള ബന്ധത്തില്‍ വ്യാപിച്ച ഒരു ഊഷ്മളതാ ബോധമാണ് നമ്മുടെ സമൂഹങ്ങള്‍ പങ്കുവയ്ക്കുന്നത്. ജനാധിപത്യ മൂല്യങ്ങളുടെയും പാരമ്പര്യത്തിന്റെയും പൊതുവായ ഒരു വിശ്വാസത്താലും നമ്മള്‍ ബന്ധിതരാണ്. കിര്‍ഗിസ് റിപ്പബ്ലിക്കില്‍ ജനാധിപത്യത്തിന്റെ ശക്തമായ അടിത്തറകള്‍ പരിപോഷിപ്പിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്തതിന്റെ കീര്‍ത്തി പ്രസിഡന്റ് അറ്റാംബയേവിനാണ്.
സുഹൃത്തുക്കളേ,
നമ്മുടെ വിപുലമായ ഉഭയകക്ഷി ബന്ധത്തെ കുറിച്ച് ഞാനും പ്രസിഡന്റ് അറ്റാംബയേവും വിശദമായ ചര്‍ച്ചകള്‍ നടത്തി. ഉഭയകക്ഷി ബന്ധം വൈവിധ്യപൂര്‍ണവും ആഴത്തിലുമാക്കുന്നതിലുള്ള നമ്മുടെ പൊതുവായ മുന്‍ഗണനയ്ക്കാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കിയത്. ഭീകരപ്രവര്‍ത്തനം, തീവ്രവാദം, വ്യവസ്ഥിതിമാറ്റ വാദം എന്നിവയുടെ പൊതുവായ വെല്ലുവിളികള്‍ക്കെതിരേ നമ്മുടെ യുവജനങ്ങളെയും സമൂഹത്തെയും സുരക്ഷിതമാക്കുന്നതിന് എങ്ങനെ യോജിച്ചു പ്രവര്‍ത്തിക്കാമെന്നും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. നമ്മുടെ പൊതുവായ നേട്ടത്തിനു വേണ്ടി ഈ വെല്ലുവിളികളെ നേരിടാനും മറികടക്കാനും ഏകോപനം ഉറപ്പാക്കുകയും അടുത്തു പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഞങ്ങള്‍ അംഗീകരിച്ചു. മധ്യേഷ്യയെ സുസ്ഥിര സമാധാനത്തിന്റെയും സ്ഥിരത, സമൃദ്ധി എന്നിവയുടെയും മേഖലയായി മാറ്റുന്നതിനുള്ള നമ്മുടെ പൊതുവായ ഉദ്യമത്തിലെ മൂല്യവത്തായ പങ്കാളിയായാണ് കിര്‍ഗിസ് റിപ്പബ്ലിക്കിനെ നാം കണക്കാക്കുന്നത്. ഇക്കാര്യങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഷാംഗ്ഹായി സഹകരണ സംഘടന നമുക്ക് ഒരു മൂല്യവത്തായ ചട്ടക്കൂട് തരികയും ചെയ്യും.
സുഹൃത്തുക്കളേ,
പ്രതിരോധ രംഗത്തെ സഹകരണ ധാരണ പ്രസിഡന്റ് അറ്റാംബയേവും ഞാനും പുനരവലോകനം ചെയ്തു. കിര്‍ഗിസ്-ഇന്ത്യ പര്‍വ്വത ബയോ- കെമിക്കല്‍ ഗവേഷണ കേന്ദ്രം നമ്മുടെ വിജയകരമായ സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ്. നാം കെട്ടിപ്പടുക്കേണ്ട യോഗ്യമായൊരു ഗവേഷണ സംരംഭമാണെന്ന് അത് തെളിയിക്കുകയും ചെയ്തു. കിര്‍ഗിസ് റിപ്പബ്ലിക്കില്‍ ഒരു കിര്‍ഗിസ്-ഇന്ത്യ സംയുക്ത സൈനിക പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണം നാം തുടങ്ങി. ഭീകരപ്രവര്‍ത്തനം തടയാനുള്ള നമ്മുടെ സംയുക്ത സൈനിക അഭ്യാസം ഇപ്പോള്‍ വര്‍ഷത്തിലൊരിക്കലാണ്.അതിന്റെ അടുത്ത ഘട്ടം അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കിര്‍ഗിസ് റിപ്പബ്ലിക്കില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.
സുഹൃത്തുക്കളേ,
നമ്മുടെ സമ്പദ്ഘടനകള്‍ കൂടുതല്‍ ആഴത്തില്‍ അടുപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രസിഡന്റ് അറ്റാംബയേവും ഞാനും അംഗീകരിച്ചു. ഈ ദിശയില്‍ ഉഭയകക്ഷി വ്യാപാരവും സാമ്പത്തിക ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനും രണ്ടു രാജ്യങ്ങളിലെയും ജനതകള്‍ തമ്മിലുള്ള വിനിമയങ്ങള്‍ വന്‍തോതില്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും നാം പ്രവര്‍ത്തിക്കും. ആരോഗ്യപരിക്ഷ, വിനോദ സഞ്ചാരം, വിവരസാങ്കേതിക വിദ്യ, കൃഷി, ഖനനം, ഊര്‍ജ്ജം എന്നിവയിലെ അവസരങ്ങള്‍ മുതലാക്കാന്‍ മുഖ്യ പങ്ക് വഹിക്കുന്നതിന് രണ്ടിടത്തെയും വ്യവസായ,വ്യാപാര മേഖകള്‍ക്ക് പിന്തുണ നല്‍കും. ശേഷി കെട്ടിപ്പടുക്കുന്നതിലും പരിശീലനത്തിലും ഉള്‍പ്പെടെ നമ്മുടെ സഹകരണ വികസനം കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ജനകേന്ദ്രീകൃതമായിരിക്കും അത്തരം സംരംഭങ്ങള്‍. കിര്‍ഗിസ് റിപ്പബ്ലിക്കുമായി സാങ്കേതിക, സാമ്പത്തിക പരിപാടികളില്‍ യുവജന വിനിമയങ്ങള്‍ക്ക് നാം പ്രത്യേക ഊന്നല്‍ നല്‍കും. ഇന്ന് എത്തിച്ചേര്‍ന്ന ധാരണകള്‍ ഈ ദിശകളിലെ നമ്മുടെ യത്‌നത്തിനു പിന്തുണയേകും. മധ്യേഷ്യന്‍ മേഖലയില്‍ ഇതാദ്യമായി കിര്‍ഗിസ് റിപ്പബ്ലിക്കുമായി ചേര്‍ന്ന് ഒരു ടെലി-മെഡിസിന്‍ ബന്ധം തുടങ്ങാന്‍ നാം കഴിഞ്ഞ വര്‍ഷം മുന്‍കൈയെടുത്തു. കിര്‍ഗിസ് റിപ്പബ്ലിക്കിന്റെ മറ്റു മേഖലകളില്‍ ഈ പദ്ധതി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിച്ച് വരുന്നു.
സുഹൃത്തുക്കളേ,
രണ്ടു രാജ്യങ്ങള്‍ക്കും ഇടയില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 25-ാം വാര്‍ഷികം ഇന്ത്യയും കിര്‍ഗിസ് റിപ്പബ്ലിക്കും 2017 മാര്‍ച്ചില്‍ ആഘോഷിക്കും. നാം ഈ നാഴികക്കല്ലിലേക്ക് എത്താനിരിക്കെ, പ്രസിഡന്റ് അറ്റാംബയേവിന്റെ ഇന്ത്യാ സന്ദര്‍ശനം ഈ പ്രക്രിയയെയും നമ്മുടെ പങ്കാളിത്തം വിശാലമാക്കാനുള്ള യത്‌നത്തെയും മുന്നോട്ടു കൊണ്ടുപോകും. നമ്മുടെ ഇപ്പോഴത്തെ ഇടപാടുകളിലെ വിജയങ്ങളെ അത് ബലപ്പെടുത്തുകയും മാസങ്ങളും വര്‍ഷങ്ങളും മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ ബന്ധങ്ങളെ കൂടുതല്‍ ബലിഷ്ഠമാക്കുകയും ചെയ്യും. ഓര്‍മയില്‍ നില്‍ക്കുന്നതും പ്രത്യുല്‍പ്പാദനപരവുമായ ഒരു ഇന്ത്യാ സന്ദര്‍ശനം ഞാന്‍ ആശംസിക്കുന്നു.
നിങ്ങള്‍ക്ക് നന്ദി
നിങ്ങള്‍ക്ക് വളരെ നന്ദി.
The relationship between India and the Kyrgyz Republic is filled with goodwill from centuries of shared historical links: PM @narendramodi
— PMO India (@PMOIndia) December 20, 2016
We discussed how we could work together to secure our youth & society against common challenges of terrorism, extremism & radicalism: PM
— PMO India (@PMOIndia) December 20, 2016
Kyrgyz Republic is a valuable partner in our common pursuit of making Central Asia a region of sustainable peace, stability & prosperity: PM
— PMO India (@PMOIndia) December 20, 2016
President Atambaev and I agreed on the need to connect our economies more deeply: PM @narendramodi
— PMO India (@PMOIndia) December 20, 2016
We will work to strengthen bilateral trade and economic linkages and facilitate greater people-to-people exchanges: PM @narendramodi
— PMO India (@PMOIndia) December 20, 2016
PM @narendramodi on economic ties: We will encourage engagement in healthcare, tourism, IT, agriculture, mining and energy. pic.twitter.com/Zz1W60O92N
— Vikas Swarup (@MEAIndia) December 20, 2016
— Vikas Swarup (@MEAIndia) December 20, 2016
PM @narendramodi: We have decided to build on our development cooperation including in capacity building and training. pic.twitter.com/BIgHnitJx5
— Vikas Swarup (@MEAIndia) December 20, 2016
PM concludes: As we approach 25 years of diplomatic relations President's visit will drive our efforts of deepening our partnership. pic.twitter.com/48rZXaZ2wS
— Vikas Swarup (@MEAIndia) December 20, 2016