This nation will always be grateful to the scientists who have worked tirelessly to empower our society: PM
Tomorrow’s experts will come from investments we make today in our people and infrastructure: PM Modi
Science must meet the rising aspirations of our people: Prime Minister
By 2030 India will be among the top three countries in science and technology: PM
The brightest and best in every corner of India should have the opportunity to excel in science: PM Narendra Modi
Seeding the power of ideas and innovation in schoolchildren will broaden the base of our innovation pyramid: PM
For sustainable development, we must take strong measures to focus on Waste to Wealth Management: Shri Modi
Indian space programme has put India among the top space faring nations: PM Modi

ആന്ധ്രാപ്രദേശ് ഗവര്ണര് ശ്രീ.ഇ.എസ്.എല് നരസിംഹന്, മുഖ്യമന്ത്രി ശ്രീ. എന്. ചന്ദ്രബാബുനായിഡു, കേന്ദ്ര ശാസ്ത്ര സാങ്കേതിക ഭൗമശാസ്ത്ര വകുപ്പ് മന്ത്രി ഡോ: ഹര്ഷവര്ദ്ധന്, കേന്ദ്ര ശാസ്ത്ര സാങ്കേതിക ഭൗമശാസ്ത്ര വകുപ്പ് സഹമന്ത്രി വൈ.എസ് ചൗധരി, ഇന്ത്യന് ശാസ്ത്ര കോണ്ഗ്രസ് അസോസിയേഷന് ജനറല് പ്രസിഡന്റ് പ്രൊഫ: ഡി. നാരായണ റാവു, ശ്രീ വെങ്കിടേശ്വര സര്വകലാശാല വൈസ് ചാന്സിലര് പ്രൊഫ: ഡി. ദാമോദരം, ബഹുമാനപ്പെട്ട പ്രതിനിധികളെ, സഹോദരി സഹോദരന്മാരെ…

തിരുപ്പതി സ്ഥിതിചെയ്യുന്ന ഈ പുണ്യനഗരത്തില് ഇന്ത്യയിലേയും വിദേശത്തേയും പ്രമുഖരായ ശാസ്ത്രജ്ഞരോടൊപ്പം ഈ പുതുവര്ഷം തുടങ്ങാനായതില് എനിക്ക് അതിയായ ആഹ്ളാദമുണ്ട്. പ്രകൃതിരമണീയവും മനോഹരവുമായ ശ്രീ വെങ്കിടേശ്വര സര്വകലാശാലയില് വച്ച് ഇന്ത്യന് ശാസ്ത്ര കോണ്ഗ്രസിന്റെ നൂറ്റിനാലാം സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതില് അതിനേക്കാള് വലിയ സന്തോഷവുമുണ്ട്.
കാലത്തിന് അനുയോജ്യമായ ”ശാസ്ത്രവും സാങ്കേതികവിദ്യയും രാജ്യപുരോഗതിക്ക്” എന്ന വിഷയം തന്നെ ഈ ശാസ്ത്രകോണ്ഗ്രസിന്റെ വിഷയമായി തെരഞ്ഞെടുത്തില് ഇന്ത്യന് ശാസ്ത്ര കോണ്ഗ്രസ് അസോസിയേഷനെ ആദ്യമായി ഞാന് അഭിനന്ദിക്കുകയാണ്.

ബഹുമാന്യരായ പ്രതിനിധികളെ,

നാടിന് വേണ്ടി വിശ്രമമില്ലാതെ കഠിനാദ്ധ്വാനം ചെയ്യുന്ന ശാസ്ത്രസമൂഹത്തെ രാജ്യം എന്നും ആദരവോടെയാണ് കാണുന്നത്. സ്വന്തം കഴിവും വീക്ഷണവും നേതൃത്വപാടവും ഉപയോഗിച്ച് രാജ്യത്തെ ശാക്തീകരിക്കാന് കഠിനാദ്ധ്വാനം ചെയ്യുന്ന ശാസ്ത്രകാരോട് നാട് എന്നും നന്ദിയുള്ളവരുമായിരിക്കും. അത്തരത്തിലുളള ഒരു പ്രമുഖ ശാസ്ത്രജ്ഞനും വിവിധ സ്ഥാപനങ്ങളുടെ ഉപജ്ഞാതവുമായ ഡോ: എം.ജി.കെ. മേനോനെ ഞാന് ഈ അവസരത്തില് സ്മരിക്കുകയാണ്. കഴിഞ്ഞ വര്ഷം നവംബര് മാസത്തില് നമ്മെ വിട്ടുപിരിഞ്ഞ ആ മഹാനായ ആ ശാസ്ത്രകാരന് നിങ്ങളോടൊപ്പം ഞാനും ആദരാജ്ഞലികള് അര്പ്പിക്കുന്നു.

ബഹുമാന്യരായ പ്രതിനിധികളെ,

ഈ കാലട്ടത്തില് മുമ്പെങ്ങുമില്ലാത്ത വേഗത്തിലും അളവിലുമാണ് മാറ്റങ്ങളാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. എന്താണ് നാളെ സംഭവിക്കുകയെന്ന് അറിയാന് പോലും കഴിയാത്ത സാഹചര്യം. നാളത്തെ മാറ്റത്തെക്കുറിച്ച് അറിയാതെ അതിനെ നേരിടാനും നമുക്ക് കഴിയില്ല. എന്നാല് ശാസ്ത്രബോധത്തിലധിഷ്ഠിതമായ ആകാംക്ഷ നമ്മില് ആഴത്തില് വേരോടിയിട്ടുള്ളതുകൊണ്ട് പുതിയ സത്യങ്ങളെ അതേ വേഗത്തില് നമുക്ക് ഉള്ക്കൊള്ളാന് കഴിയുന്നുണ്ട്.

നാളത്തെ സംഭാവനകള് എന്നത് ഇന്ന് നമ്മുടെ അടിസ്ഥാനസൗകര്യവികസനങ്ങളിലും മാനവവികസനത്തിലൂം നാം നടത്തുന്ന നിക്ഷേപങ്ങളാണ്. അതുകൊണ്ടുതന്നെ ശാസ്ത്രത്തിന്റെ എല്ലാ വിഭാഗങ്ങളേയും പ്രോത്സാഹിപ്പിക്കാനാണ് എന്റെ സര്ക്കാര് ശ്രമിക്കുന്നത്. അടിസ്ഥാന ശാസ്ത്രം മുതല് നൂതനാശയങ്ങള്ക്ക് ഊന്നല് നല്കുന്ന പ്രായോഗികശാസ്ത്രം വരെയുള്ളയുളള വിവിധ ധാരകള്ക്ക് വേണ്ടത്ര പിന്തുണ നല്കാനും അവയ്ക്ക് വേണ്ട സഹായം നല്കാനും എന്റെ സര്ക്കാര് പ്രതിജ്ഞാബദ്ധമായിരിക്കും.

ബഹുമാന്യരായ പ്രതിനിധികളെ,

കിഞ്ഞ രണ്ടു ശാസ്ത്രകോണ്ഗ്രസുകളിലായി രാജ്യം അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികളും സാദ്ധ്യതകളും ഞാന് നിങ്ങളുടെ മുന്നില് അവതരിപ്പിച്ചിട്ടുണ്ട്. അടിസ്ഥാനമേഖലകളായ ശുദ്ധജലം, ഊര്ജ്ജം, ഭക്ഷണം, പരിസ്ഥതി, കാലാവസ്ഥ, സുരക്ഷ, ആരോഗ്യപരിരക്ഷ എന്നിവയിലാണ് ഇന്ന് നാം പ്രധാന വെല്ലുവിളികള് നേരിടുന്നത്. ഈ സമയത്ത് വിനാശകരമായ സാങ്കേതികവിദ്യകളുടെ വളര്ച്ചയെക്കുറിച്ച് തികച്ചും നാം ബോധവാന്മാരുമായിരിക്കണം. അവയെ സസൂക്ഷമം നിരീക്ഷിക്കുകയും അതിനെ തടയുന്നതിന് വേണ്ട സമയത്ത് ശക്തമായ നിലപാടുകള് സ്വീകരിക്കുകയും വേണം.അതോടൊപ്പം തന്നെ കിടമത്സരത്തന്റെ ഈ കാലത്ത് അവയെ നേരിടുന്നതിന് നമ്മുടെ സാങ്കേതികവിദ്യകളെ സജ്ജമാക്കുന്നതിനായി അവയുടെ വെല്ലുവിളികളെയും സാദ്ധ്യതകളെയും കുറിച്ച് നാം കൃത്യമായി മനസിലാക്കേണ്ടതുണ്ട്.

കഴിഞ്ഞ ശാസ്ത്ര കോണ്ഗ്രസില് അവതരിപ്പിച്ച ടെക്നോളജി വിഷന് -2035 എന്ന പേപ്പര് ഇന്ന് രാജ്യത്തിന് ഒരു മാര്ഗ്ഗരേഖയായി മാറുകയാണെന്ന് എനിക്ക് അറിയാന് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പ്രധാന 12 സാങ്കേതികമേഖലകള്ക്ക് വഴികാട്ടിയാകുന്ന രൂപരേഖയായി ഇത് പരിണമിക്കുകയാണ്. ഇതിന് പുറമെ ഹോളിസ്റ്റിക്ക് ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയുടെയും രൂപവല്ക്കരത്തിനും പ്രോത്സാഹനത്തിനുമുള്ള ശ്രമത്തിലാണ് നീതി ആയോഗും.

ആഗോളതലത്തില് ധൃതഗതിയില് വളര്ന്നുവരുന്ന സൈബര് ഫിസിക്കല് സംവിധാനം ഇന്ന് നമ്മുടെ മുന്നില് വലിയ ഭീഷണിയാണുണ്ടാക്കിയിട്ടുള്ളത്. ജനങ്ങളെ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തതുപോലെ ശക്തമായ സമ്മര്ദ്ദത്തിനും പരിമുറുക്കത്തിനും അടിമപ്പെടുത്താന് കഴിയുന്ന ഇവ വലിയ വെല്ലുവിളിയാണ് ഇന്നുയര്ത്തിയിട്ടുള്ളത്. പക്ഷേ ഇവയെ നാം ശരിയായി വിനിയോഗിക്കുകയാണെങ്കില് അത് വലിയ നേട്ടമാക്കാം. റോബോട്ടിക്സ്, കമ്പ്യൂട്ടര് കൃത്രിമ ബുദ്ധി, ഡിജിറ്റല് ഉല്പ്പാദനം, ആഴത്തിലുള്ള പഠനം, വിശാലമായ ഡാറ്റവിശകലനം, ക്വാണ്ടം കമ്മ്യൂണിക്കേഷന്, ഇന്റര്നെറ്റ്-ഓഫ്-തിങ്ക്സ് എന്നവയില് കാര്യമായ ഗവേഷണ-വികസനപ്രവര്ത്തനങ്ങള് നടത്തുകയും പരിശീലനവും പ്രാവീണ്യവും നേടുകയും ചെയ്താല് ഈ ഭീഷണിയെ നമുക്ക് വലിയ സാദ്ധ്യതയായി മാറ്റാന് കഴിയും.

ഇത്തരം സാങ്കേതിക വിദ്യകളെ വികസിപ്പിക്കുകയും പരമാവധി ചൂഷണംചെയ്യുകയും ചെയ്താല് സേവന-ഉല്പ്പാദനമേഖലകളില് ഗുണപരമായ മാറ്റങ്ങളുമുണ്ടാക്കാം . കൃഷി, ജലസേചനം, ഊര്ജ്ജം, ഗതാഗത നിയന്ത്രണം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാനസൗകര്യവികസനം, ഭൗമവിവര ശേഖരണം, സുരക്ഷ, ധനകാര്യസംവിധാനങ്ങള്, കുറ്റകൃത്യങ്ങള് തടയല് എന്നീമേഖലകളില് ഈ സാങ്കേതികസംവിധാനം ഫലപ്രദമായ ഉപയോഗിക്കാന് കഴിയും.

നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് സൈബര്-ഫിസിക്കല് സിസ്്റ്റത്തിന്റെ ഫലപ്രദമായ ഉപയോഗം അനിവാര്യമാണ്. ഇതിന് രാജ്യത്തെ സജ്ജമാക്കാനായി രാജ്യാന്തര മന്ത്രിതല സമിതിയുടെ നേതൃത്വത്തില് ഒരു ദേശീയ മിഷന് വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഗവേഷണം-വികസനം, അടിസ്ഥാന സൗകര്യവികസനം, മാനവശേഷിയുണ്ടാക്കല് എന്നിവ മുന്നില്കണ്ടായിരിക്കണം ഈ മിഷന്റെ പ്രവര്ത്തനം.

ബഹുമാന്യരായ പ്രതിനിധികളെ,

പതിമൂന്നായിരത്തില്പരം ദ്വീപുകളാല് സമ്പന്നമാണ നമ്മുടെ ഇന്ത്യന് ഉപഭൂഖണ്ഡത്തെ ചുറ്റികിടക്കുന്ന സമുദ്രം. അവ 7,500 കിലോമീറ്റര് തീരദേശവും 2.4 മില്യണ് ചതുരശ്ര കിലോമീറ്റര് സാമ്പത്തികമേഖലയും നമുക്ക് മാത്രമായി നല്കുന്നുണ്ട്. ഊര്ജ്ജം, ഭക്ഷ്യവസ്തുക്കള്, മുരുന്നുകള് ഉള്പ്പെടെ നിരവധി പ്രകൃതിസമ്പത്തുകളുള്ളതുകൊണ്ട് ഇവ നമ്മുടെ മുന്നില വന് സാദ്ധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. നമ്മുടെ ഭാവികാലത്തെ സുസ്ഥിരവികസനത്തിന് ഈ സമുദ്രവിഭവങ്ങള്ക്ക് വലിയ പങ്ക്വഹിക്കാനുമുണ്ട്. ഈ സാദ്ധ്യതകളെക്കുറിച്ച് മനസിലാക്കാനും അവയെ ഉത്തരവാദിത്വത്തോടെ എങ്ങനെ ഉപയോഗപ്പെടുത്താന് കഴിയുമെന്നുമുളള വിവരശേഖരണത്തിനുമായി ഭൗമശാസ്ത്ര മന്ത്രാലയം ഒരു ബൃഹദ് പദ്ധതിക്ക് രൂപം നല്കുന്നതായി അറിയാനിടയായിട്ടുണ്ട്. ഇത് നമ്മുടെ നാടിനെ സമ്പല്സമൃദ്ധിയുടെയും സുരക്ഷയുടെയും പാതയിമലക്ക് നയിക്കും.

ബഹുമാന്യരായ പ്രതിനിധികളെ,

നമ്മുടെ ഏറ്റവും മുന്തിയ ശാസ്ത്ര-സാങ്കേതിസ്ഥാപനങ്ങള് പോലും ആഗോളതലത്തിലുള്ള മികച്ച രീതികള് സ്വീകരിച്ച് അവരുടെ ഗവേഷണപ്രവര്ത്തനങ്ങള് ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇത്തരം അടിസ്ഥാന അറിവുകളെ നുതന ആശയങ്ങളും പുത്തന് സംരംഭങ്ങളും വ്യവസായങ്ങളുമാക്കി മാറ്റുന്നതിലൂടെ മാത്രമേ രാജ്യത്ത് സമഗ്രവും സുസ്ഥിരവുമായ വളര്ച്ച സാദ്ധ്യമാകുകയുള്ളു.
സ്കേപ്പസിന്റെ കണക്കുകളുടെ അടിസ്ഥാനത്തില് ശാസ്ത്ര പ്രസിദ്ധീകരണ മേഖലയില് ഇന്ന് ഇന്ത്യ ആറാം സ്ഥാനത്താണ്. ആഗോളതലത്തില് തന്നെ ഈ മേഖലയിലെ വളര്ച്ച വെറും നാലുശതമാനമായിരിക്കെയാണ് നാം ഇതില് പതിനാലുശതമനം വളര്ച്ചനേടിയത്. ഇതോടൊപ്പം തന്നെ നമ്മുടെ ശാസ്ത്രജ്ഞര് ഗവേഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുംഅവയെ സാങ്കേതികവിദ്യയിലേക്ക് പരിവര്ത്തനംചെയ്യാനും അതിലൂടെ സാമൂഹികമായ പരസ്പര ബന്ധിപ്പിക്കലിനും വേണ്ട പ്രവര്ത്തനങ്ങളില് ഏര്പ്പെടുമെന്നും എനിക്ക് പൂര്ണ്ണ വിശ്വാസമുണ്ട്.

2030-ഓടെ ശാസ്ത്ര-സാങ്കേതിക രംഗത്തെ ലോകത്തെ പ്രമുഖ മൂന്ന് രാജ്യങ്ങളില് ഒന്ന് ഇന്ത്യയായിരിക്കും. മാത്രമല്ല, ലോകത്തെതന്നെ മികച്ച പ്രതിഭകളുടെ ആകര്ഷണകേന്ദ്രവുമായി നമ്മുടെ രാജ്യം മാറും. ഇന്ന് നാം ചലനാത്മകമാക്കുന്ന ഈ ചക്രങ്ങള് നാളെ നമ്മെ അതിലേക്ക് എത്തിക്കും.

ബഹുമാന്യരായ പ്രതിനിധികളെ,

നമ്മുടെ ജനങ്ങളുടെ വളര്ന്നുവരുന്ന ആവശ്യങ്ങള് നിറവേറ്റാന് കൂടി ശാസ്ത്രത്തിന് കഴിയണം. സാമൂഹികാവശ്യങ്ങള് നിറവേറ്റുന്നതിന് ശാസ്ത്രവും-സാങ്കേതികവിദ്യയും നടത്തുന്ന ശക്തമായ പ്രവര്ത്തനങ്ങളെ രാജ്യം അഭിനന്ദിക്കുകയാണ്. നഗര-ഗ്രാഭേദമില്ലാതെ എല്ലാ പ്രശ്നങ്ങളെയും അഭിമുഖീകരിക്കുകയും സമഗ്രവികസനത്തിനും സാമ്പത്തികവളര്ച്ചയ്ക്കും തൊഴിലവസരങ്ങള് സൃഷ്ടിക്കുന്നതിനും വേണ്ടി പ്രവര്ത്തിക്കുന്നവയുമാകണം ഇവ.

രാജ്യത്തിന്റെ പരിവര്ത്തനത്തിന് ബൃഹദ്പദ്ധതികളെ കര്മ്മപഥത്തില് എത്തിക്കേണ്ടത് അനിവാര്യമാണ്. അതിനായി വലിയ ഓഹരിപങ്കാളിത്തതോടെയുള്ള സംയുക്തസംരംഭങ്ങള് ആവശ്യമാണ്. ഇത്തരം ബൃഹദ്പദ്ധതികളുടെ വിജയത്തിനും വ്യത്യസ്തങ്ങളായ വെല്ലുവിളികള് നേരിടുന്നതിനും നമ്മള് സ്വയം മാറേണ്ടതുണ്ട്. കാലങ്ങളായി നമ്മുടെ ഉള്ളില് ആഴത്തില് വേരാടിയിരിക്കുന്ന വായുകടക്കാത്ത അറകളായ പ്രതിലോമചിന്തകളില് നിന്ന് നാം പുറത്തുവരണം. സഹകരണമാണ് ഇത്തരം സംരംഭങ്ങളുടെ വിജയത്തിന് ആവശ്യം. നമ്മുടെ മന്ത്രാലയങ്ങള്, ശാസ്ത്രജ്ഞര്, ഗവേഷണ-വികസന സംവിധാനങ്ങള്, വ്യാവസായികമേഖല, പുത്തന് സംരംഭങ്ങള്, സര്വകലാശാലകള്, ഐ.ഐ.ടികള്, എന്നിവയെല്ലാം വിളിക്കിചേര്ക്കാത്ത കണ്ണികള് പോലെ ഒരേ മനസോടെ യോജിച്ച് പ്രവര്ത്തിക്കണം.

അതിപ്രഗല്ഭരായ വിദേശ ശാസ്ത്രജ്ഞരേയും വിദേശത്തുള്ള ഇന്ത്യന് ശാസ്ത്രജ്ഞരെയും ദീര്ഘകാല ഗവേഷണ സഹകരണത്തിന് കൊണ്ടുവരുന്നതിന് നമ്മുടെ സ്ഥാപനങ്ങള് ശ്രമിക്കണം. വിദേശത്തേയൂം വിദേശ ഇന്ത്യാക്കാരായ പി.എച്ച്ഡി വിദ്യാര്ത്ഥികളെയും ഗവേഷണപദ്ധതികളുടെ ഭാഗഭാക്കാക്കണം.

ശാസ്ത്രത്തെ കൂടുതല് ശക്തിപ്പെടുത്തണമെങ്കില് അതിന്റെ പ്രയോഗവല്ക്കരണം ലളിതമാക്കണം. ശാസ്ത്രത്തെ വേണ്ട രീതിയില് ഉപയോഗിക്കണമെങ്കില് അത് കാഠിന്യമേറിയതാകരുത്.

വിദ്യാഭ്യാസ, പുത്തന് സംരംഭക, വ്യാവസായിക, ഗവേഷക ലാബുകള് എന്നിവയ്ക്ക് ലഭ്യമാകുന്ന തരത്തില് ശക്തമായ ശാസ്ത്ര-സാങ്കേതിക അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള് സര്ക്കാരിന്റെ മുന്ഗണനയിലുണ്ട് .ശാസ്ത്ര സ്ഥാപനങ്ങള്ക്ക്വേണ്ട വിലകൂടിയ ഉപകരണങ്ങളുടെ ലഭ്യതകുറവ്, പരിപാലനം, ഇരട്ടിക്കല്, അപരിമിതം തുടങ്ങിയ പ്രശ്നങ്ങളെ ഇതിനായി വിജയകരമായിഅഭിമുഖീകരിക്കേണ്ടത് ഏറ്റവും അനിവാര്യമാണ്. വിലകൂടിയ ശാസ്ത്രീയ ഉപകരണങ്ങള് ഉള്ക്കൊള്ളുന്ന പ്രൊഫഷണലുകള് നയിക്കുന്ന വലിയ ഗവേഷണകേന്ദ്രങ്ങള് പി.പി.പി മാതൃകയില് ആരംഭിക്കുന്നതിനെക്കുറിച്ച് പരിശോധിക്കണം.
കോര്പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തെപ്പോലെത്തന്നെ ശാസ്ത്രീയ സാമൂഹിക ഉത്തരവാദിത്വാശ്വയവും സമസ്ത വിഭാഗത്തിലും പ്രബോധനം നടത്തുന്നതിന് സ്കൂളുകളും കോളജുകളും ഉള്പ്പെടെയുള്ള എല്ലാ പ്രമുഖസ്ഥാപനങ്ങളും തയാറാകണം. ആശയങ്ങളും സമ്പത്തും പങ്കുവയ്ക്കുന്നതിനുളള ഒരു പരിസ്ഥിതി നാം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.

രാജ്യത്തിന്റെ ഏത് കോണിലായാലും മിടുക്കരും മുമ്പന്മാരുമായവര്ക്ക് ശാസ്ത്രത്തില് ശോഭിക്കാനുളള അവസരം ലഭിക്കണം. നമ്മുടെ യുവത്വത്തിന് ഇനിന് വേണ്ടി ശാസ്ത്ര-സാങ്കേതിക രംഗത്തെ ഏറ്റവും മികച്ച സംവിധാനങ്ങള് തന്നെ തുറന്നുകൊടുക്കണം. അങ്ങനെ വരുമ്പോള് മാത്രമേ ഈ മത്സരാധിഷ്ഠിത ലോകത്ത് അവര്ക്ക് തൊഴിലുറപ്പാക്കാന് കഴിയുകയുള്ളു.

ദേശീയ നിലവാരത്തിലുള്ളപരീക്ഷണശാലകള് സ്കൂളുകളും കോളജുകളുമായി ചേര്ന്നുകൊണ്ട് ആവശ്യമായ പരിശീലനപരിപാടികള് വികസിപ്പിച്ചെടുക്കണമെന്നാണ് ഈ ലക്ഷ്യപ്രാപ്തിക്ക് എനിക്ക് നല്കാനുള്ള ഉപദേശം. നമ്മുടെ വിശാലമായ ശാസ്ത്ര സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളുടെ ഗുണപരമായ വിനിയോഗത്തിനും പരിപാലനത്തിനും ഇത് സഹായകരമാകും.

ഓരോ പ്രമുഖ നഗരപ്രദേശങ്ങളിലേയും ലബോറട്ടറികള്, ഗവേഷണ സ്ഥാപനങ്ങള്, സര്വകലാശാലകള് എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ട് മാതൃകാ പ്രവര്ത്തനകേന്ദ്രങ്ങളായി മുന്നോട്ടുപേകാണം. ഈ കേന്ദ്രങ്ങള് തങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള് പങ്കുവയ്ക്കുകയും ദേശീയ ശാസ്ത്രീയലക്ഷ്യത്തിന് അനുസൃതമായ പ്രവര്ത്തനങ്ങളില് ഏര്പ്പെടുകയും ആവശ്യമായ കണ്ടുപിടുത്തങ്ങള്ക്ക് വഴിവയ്ക്കുകയും ചെയ്യേണ്ടതുണ്ട്.

ഗവേഷണാടിത്തറയുള്ള കോളജ് അദ്ധ്യാപകര് അയല്പക്കത്തുള്ള സര്വകലാശാലകളും ഗവേഷണ വികസനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നത് ഏറെ ഗുണപരമാകും. ഇതിലൂടെ ഇക്കാര്യങ്ങളില് പിന്നിലായിപ്പോയ പ്രമുഖ സ്കൂളുകള്, കോളജുകള്, പോളിടെക്നിക്കുകള് തുടങ്ങിയ സ്ഥാപനങ്ങള്ക്കും മെച്ചപ്പെടാന് കഴിയും. ഈ പ്രവര്ത്തനത്തിലൂടെ നമ്മുടെ അയല്പക്കത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില് ഒളിഞ്ഞുകിടക്കുന്ന ശാസ്ത്ര-സാങ്കേതിക പ്രതിഭകളെ കണ്ടെത്താനുംകഴിയും.

ബഹുമാന്യരായ പ്രതിനിധികളെ,

സ്കൂള് വിദ്യാര്ത്ഥികളില് ആശയങ്ങളുടെയും നൂനതചിന്തകളുടെയും വിത്തുകള് വിതയ്ക്കുന്നത് നമ്മുടെ പരിവര്ത്തന സിദ്ധിയുടെ പിരമിഡിന്റെ അടിത്തറ വിപുലമാക്കുകയും നമ്മുടെ രാജ്യത്തിന്റെ ഭാവി ശോഭനമാക്കുകയുംചെയ്യും. ഈ ലക്ഷ്യം മുന്നില്കണ്ടുകൊണ്ട് ശാസ്ത്ര-സാങ്കേതിക മന്ത്രാലയം 6 മുതല് 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്ക്കു വേണ്ടി ഒരു പദ്ധതി ആവിഷ്ക്കരിക്കുന്നുണ്ട്. ഈ പദ്ധതിയിലൂടെ കഴിവുള്ളവരെ കണ്ടെത്തി അവര്ക്ക് വേണ്ട മാര്ഗ്ഗനിര്ദ്ദേശവും പ്രതിഫലവും നല്കും. ഇതിലൂടെ അഞ്ചുലക്ഷം സ്കൂളുകളില് നിന്ന് പ്രാദേശികാവശ്യത്തിനുള്ള പത്തുലക്ഷം നൂതനാശയങ്ങള് കണ്ടെത്തുകയാണ് ലക്ഷ്യം.

പെണ്കുട്ടികള്ക്കും ശാസ്ത്രപഠനത്തിന് തുല്യ അവസരം ലഭ്യമാക്കണം. ഇതുവരെ കൈവയ്ക്കാത്ത ശാസ്ത്ര-സാങ്കേതികമേഖലകളില് അവരെ പ്രവേശിപ്പിച്ച് അതില് മികവുള്ളവരാകാനുള്ള അവസരമൊരുക്കണ്ടേതുണ്ട്. അതോടൊപ്പം തന്നെ പരിശീലനം ലഭിച്ച വനിതാ ശാസ്ത്രജ്ഞരുടെ സേവനം രാഷട്രനിര്മ്മാണത്തിനായി തുടര്ന്നും ഉറപ്പാക്കേണ്ടതുമുണ്ട്.

ബഹുമാന്യരായ പ്രതിനിധികളെ,

ഇന്ത്യയെപ്പോലെ ഇത്രയും വലുതും വൈവിധ്യപൂര്ണ്ണവുമായ ഒരു രാജ്യത്ത് സാങ്കേതികവിദ്യയുടെ വിശാലമായ തലങ്ങള് നമുക്ക് ആവശ്യമാണ്. ഏറ്റവും ആധുനികമായ ബിഹരാകാശ, അണുശാസ്ത്ര, പ്രതിരോധ സാങ്കേതിക വിദ്യമുതല് ഗ്രാമീണജീവിതം മെച്ചപ്പെടുത്തുന്നതിന് വേണ്ട ശുദ്ധജലം, ശുചിത്വം, പാരമ്പര്യേത ഊര്ജ്ജം, സാമൂഹിക ആരോഗ്യസംരക്ഷണം എന്നിവയില് വരെ ഇവയുടെ പ്രയോജനം ലഭിക്കണം.

ആഗോളതലത്തില് നാം വിജയകരമായി മുന്നേറുമ്പോഴും നമ്മുടെ നാടിന്റെ പ്രത്യേകള്ക്ക് അനുസൃതമായ പ്രശ്നപരിഹാരമാര്ഗ്ഗങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. ലഭ്യമാകുന്ന പ്രാദേശികവിഭവങ്ങളും കഴിവും ഉപയോഗിച്ച് ഗ്രാമീണമേഖലയ്ക്ക് യോജിക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങള് കണ്ടെത്തേണ്ടതുണ്ട്. ഇത് ആവിടുത്തെ ആവശ്യങ്ങള് പൂര്ത്തികരിക്കുന്നതിനോടൊപ്പം തൊഴില് സാദ്ധ്യതകള് വര്ദ്ധിപ്പിക്കാനും പ്രാദേശികമായി പുതിയ സംരംഭങ്ങള്ക്ക് തുടക്കം കുറിക്കാനും സഹായകരമാകും. ഉദാഹരണത്തിന് ഗ്രാമങ്ങളിലേയും അര്ദ്ധനഗരങ്ങളിലേയും വിവിധ മേഖലകളില് പുനുരുല്പ്പാദകാത്മകമായ സാങ്കേതികവിദ്യകള് വികസിപ്പിച്ചെടുക്കണം. വര്ദ്ധിച്ചുവരുന്ന വിവിധങ്ങളായ ആവശ്യങ്ങള് നേടിയെടുക്കുന്നതിനായി ഇവയെ നമുക്ക് ഉപയോഗിക്കാനാകും. കാര്ഷിക-ജൈവ മാലിന്യങ്ങളെ വൈദ്യുതിയായി മാറ്റുന്നതിനും ശുദ്ധജലത്തിന്റെ ആവശ്യകതയ്ക്കും, വിളകളില് നിന്ന് ഉല്പ്പന്നമുണ്ടാക്കാനും, കോള്ഡ് സ്റ്റോറേജ് പ്രവര്ത്തനത്തിനുമൊക്കെ കഴിയുന്നവിധമുള്ള സാങ്കേതിക വിദ്യകള് വികസിപ്പിച്ചെടുക്കണം.

ബഹുമാന്യരായ പ്രതിനിധികളെ,

ഭരണത്തിന്റെ വിവിധ തലങ്ങളില് ശാസ്ത്രത്തിന്റെ പ്രാധാന്യം ഒരിക്കലുമില്ലാത്ത തരത്തില് വര്ദ്ധിച്ചുവരികയാണ്. ആസൂത്രണം, തീരുമാനമെടുക്കല്, ഭരണംനടത്തല് എന്നിവയിലൊക്കെ വന് പ്രാധാന്യമാണ് ഇന്ന് ശാസ്ത്രത്തിനുളളത്.

നമ്മുടെ രാജ്യത്തെ പൗരന്മാരുടെയും ഗ്രാമ പഞ്ചായത്തുകള്, ജില്ലകള്, സംസ്ഥാനങ്ങള് എന്നിവയുടെ വികസനാവശ്യങ്ങള് നിറവേറ്റാനായി ഭൗമ വിവരസാങ്കേതിക സംവിധാനം നടപ്പാക്കേണ്ടതുണ്ട്. സര്വേ ഓഫ് ഇന്ത്യ, ഐ.എസ്.ആര്.ഒ. കേന്ദ്ര വിവര സാങ്കേതികവിദ്യ-ഇലക്ട്രോണിക്സ് മന്ത്രാലയം എന്നിവയുടെ സംയുക്തമായ പരിശ്രമത്തിലൂടെ ഇതിലേക്കുള്ള നമ്മുടെ രാജ്യത്തിന്റെ പരിണാമം സാദ്ധ്യമാക്കാന് കഴിയും.

സുസ്ഥിര വികസനം നേടിയെടുക്കാന് മാലിന്യ നിര്മ്മാര്ജ്ജനം മുതല് സമ്പത്ത് കൈകാര്യം ചെയ്യുന്നതുവരെയുള്ള മേഖലകളില് ശക്തമായ തീരുമാനങ്ങളും നടപടികളും ആവശ്യമാണ്. ബയോ മെഡിക്കല് മാലിന്യങ്ങള്, ഇലക്ട്രോണിക്ക് മാലിന്യങ്ങള്, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്, ഖരമാലിന്യങ്ങള്, ദ്രവമാലിന്യങ്ങള് എന്നിവയുടെ കൈകാര്യചെയ്യല് ഇതില് ഏറ്റവും പ്രാധാന്യമേറിയതുമാണ്.
കാര്ബണ് ശുചിതത്തിന്റെ മേഖലയില് നമ്മുടെ ഗവേഷങ്ങള് വളരെ ത്വരിതഗതിയില് മുന്നേറുന്നുണ്ട്. അതോടൊപ്പം തന്നെ ഊര്ജ്ജത്തിന്റെ കാര്യക്ഷമത വര്ദ്ധിപ്പിക്കുന്നതിനുളള സാങ്കേതിക വിദ്യകളും പാരമ്പര്യ ഊര്ജ്ജങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും ലക്ഷ്യമാക്കിയുളള പ്രവര്ത്തനങ്ങളും നടക്കുന്നുണ്ട്.

സുസ്ഥിരവികസനം സാദ്ധ്യമാകുന്നതിനായി പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥ പഠനത്തിനും നാം മുന്തിയ പരിഗണനയാണ് നല്കുന്നത്. രാജ്യത്തിന് സ്വന്തമായുള്ള മികവുറ്റതും ശക്തവുമായ ശാസ്ത്രസമുഹത്തിനും നാം ഇന്ന് നേരിടുന്ന പ്രത്യേക വെല്ലുവിളികളെ ഫലപ്രദമായി അഭിമുഖീകരിക്കാന് കഴിയും. ഉദാഹരണത്തിന് വിളകള് കത്തിച്ചുകളയുന്നതിനെതിരെ കര്ഷകേന്ദ്രീകൃതമായ ഒരു പരിഹാരം കണ്ടെത്താന് കഴിയുമോ? നമ്മുടെ ഇഷ്ടികചൂളകള് കുറഞ്ഞ വികിരണവും കൂടുതല് കാര്യക്ഷമതയുമുള്ളവയായി പരിവര്ത്തനം ചെയ്യാന് കഴിയുമോ? എന്നിവയെക്കുറിച്ച് ചിന്തിക്കണം.

കഴിഞ്ഞ 2016 ല് രാജ്യത്ത് തുടക്കം കുറിച്ച സ്റ്റാര്ട്ട് അപ്പ് പരിപാടിയിലെ ഏറ്റവും സുപ്രധാനമായ ഘടകം ശാസ്ത്ര-സാങ്കേതികവിദ്യകളാണ്. അതിനുപുറെ ഈ മേഖല ലക്ഷ്യമാക്കിയുള്ള രണ്ട് കര്മ്മപദ്ധതികളാണ് അടല് ഇന്നവോറ്റീവ് മിഷനും നിതിയും ( ദി നാഷണല് ഇന്ഷിയേറ്റീവ് ഫോര് ഡെവലപ്പ്മെന്റ് ആന്റ് ഹാര്നെസ്സിംഗ് ഇന്നവോഷന്). നൂതന ആശയങ്ങളിലൂന്നിയ ഒരു ഇക്കോസംവിധാനം നിര്മ്മിക്കുകയെന്നതാണ് ഇവയുടെ ലഷ്യം. ഈ അതിനൂതന ഇക്കോ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി സി.ഐ.ഐ, ഫികി, ഏറ്റവും ആധുനിക സാങ്കേതിസംവിധാനങ്ങളുള്ള സ്വകാര്യ കമ്പനികള് എന്നിവയുള്പ്പെടുന്ന പൊതു-സ്വകാര്യ പങ്കാളിത്തത്തിനുള്ള ശക്തമായ ശ്രമങ്ങളും തുടരുന്നുണ്ട്.

ബഹുമാന്യരായ പ്രതിനിധികളെ,

രാജ്യത്തിന്റെ തന്ത്രപ്രധാനമായ വീക്ഷണങ്ങളിലെല്ലാം നമ്മുടെ ശാസ്ത്രശാഖകള് വേണ്ടത്ര സംഭാവനകള് നല്കുന്നുണ്ട്.
ലോകത്തെ പ്രമുഖ ബഹിരാകാശ ശക്തികളായ രാജ്യങ്ങളോടൊപ്പം നമ്മെയും എത്തിക്കാന് ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രശാഖയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബഹിരാകാശ ഗവേഷണരംഗത്ത് ആവശ്യംവേണ്ട സാങ്കേതികവിദ്യകളായ ഉപഗ്രഹപേടകവാഹക വിഭാഗം, പേയ് ലോഡ്, ഉപഗ്രഹ നിര്മ്മാണം, തുടങ്ങി ഇവയുടെ രൂപകല്പ്പനയ്ക്കും നിര്മ്മാണത്തിനും വേണ്ട ഏറ്റവും സൂക്ഷമവും മികച്ചതുമായ എല്ലാ സാങ്കേതികവിദ്യയും നാം സ്വായത്തമാക്കിയിട്ടുണ്ട്.

പ്രതിരോധ ഗവേഷണ വികസന സംവിധാനം നമമുടെ സൈന്യത്തിന് ആവശ്യമായ വിവിധതരം സാങ്കേതികവിദ്യകളും മറ്റും ലഭ്യമാക്കുന്നതിന് ശക്തമായ ഒരു സംവിധാനമായി നിലകൊള്ളുന്നുമുണ്ട്.

ഇന്ത്യന് ശാസ്ത്രത്തെ ആഗോളതലത്തില് തന്നെ മികച്ചതാക്കാനായി പരസ്പരാശ്രായം, സമലതുല്യത, പരസ്പരധാര്മ്മികത എന്നിവയിലൂന്നിക്കൊണ്ടുള്ള ആന്താരാഷ്ട്ര സഹകരണത്തിനും പങ്കാളിത്തത്തിനുമായി നാം കഠിനമായശ്രമം നടത്തിവരികയാണ്. നമ്മുടെ അയല് രാജ്യങ്ങളും ബ്രിക്സ് രാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിനാണ് നാം കൂടുതല് പ്രാധാന്യം നല്കുന്നത്.സൃഷ്ടിയുടെ രഹസ്യങ്ങളുടെ കുരുക്കഴിക്കാനും ഏറ്റവും മികച്ച സാങ്കേതികസംവിധാനങ്ങള്ക്ക് രൂപം നല്കാനും ആഗോളതലത്തിലുണ്ടാകുന്ന ഈ മികച്ച ശാസ്ത്രസഹകരണത്തിലൂടെ നമുക്ക് കഴിയുന്നുണ്ട്. കഴിഞ്ഞവര്ഷം ഉത്തരാഖണ്ഡിലെ ദേവസ്ഥലത്ത് 3.5 മീറ്റര് നീളമുളള ഒപ്റ്റിക്കല് ടെലിസ്കോപ് നമുക്ക് ഇന്തോ-ബെല്ജിയം സംയുക്ത സംരംഭത്തിന്റെ ഭാഗമായി സ്ഥാപിക്കാനുംഅത് പ്രവര്ത്തനനിരതാക്കാനും കഴിഞ്ഞു. അടുത്തകാലത്തായി യു.എസ്.എയുമായി സഹകരിച്ച് അത്യന്താധുനികമായ ഒരു നിരീക്ഷണ സംവിധാനം, സ്ഥാപിക്കാനുള്ള ലിഗോ പദ്ധതിക്ക് അംഗീകാരവും നല്കിക്കഴിഞ്ഞു.

ബഹുമാന്യരായ പ്രതിനിധികളെ,

അവസാനായി, ശാസ്ത്രജഞര്ക്കും ശാസ്ത്ര സ്ഥാപനങ്ങള്ക്കും എല്ലാവിധ മികച്ച സഹായങ്ങളും ലഭ്യമാക്കാന് സര്ക്കാര് പ്രതിജ്ഞാബദ്ധമാണെന്ന് ഞാന് തറപ്പിച്ചുപറയാന് ആഗ്രഹിക്കുകയാധണ്. നമ്മുടെ ശാസ്ത്രകാരന്മാര് അടിസ്ഥാന ശാസ്ത്രത്തിന്റെ ഗുണമേന്മ വര്ദ്ധിപ്പിച്ച് അതിനൂതനമായ സാങ്കേതികവിദ്യകള്ക്ക് രൂപം നല്കുന്നതിന് വേണ്ടി പരിശ്രമിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. രാജ്യത്തിന്റെ സമഗ്രവികസനത്തിനും നമ്മുടെ സമൂഹത്തിലെ പാവപ്പെട്ടവരുടെയും ദുര്ബലരുടേയും ഉന്നമനത്തിനുമുള്ള ഏറ്റവുംശക്തമായ ആയുധമായി ശാസ്ത്രവും സാങ്കേതികവിദ്യയും മാറട്ടെ. ഒരു നീതിയുക്തവും സമതുലിതവും ഐശ്വര്യ സമൃദ്ധവുമായ ഒരു രാജ്യത്തിന് വേണ്ടി നമുക്ക് ഒന്നിച്ച് സംയുക്തമായ മുന്നേറാം

ജയ്ഹിന്ദ്

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."