PM Narendra Modi address public meeting in Meerut
Our Government is trying everything possible for progress of Uttar Pradesh: PM Modi
Shri Modi attacks Congress for allying with Samajwadi party
This election is about UP’s fight against SCAM - Samajwadi Party, Congress, Akhilesh Yadav and Mayawati, says Shri Modi

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശിലെ മീററ്റിൽ, വലിയൊരു പൊതുയോഗത്തെ അഭിസംബോധന ചെയ്‌തു. പരിപാടിയിൽ സംസാരിക്കവെ, ശ്രീ മോദി പറഞ്ഞു “1857-ൽ ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആദ്യ പോരാട്ടം മീററ്റിൽ നിന്നാണ് തുടങ്ങിയത്, ഇപ്പോൾ ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടവും ഇവിടെ നിന്നാണ് തുടങ്ങേണ്ടത്." ഉത്തർപ്രദേശിന്റെ ഭാഗധേയം മാറ്റുന്നതിന് സംസ്ഥാനത്തെ സർക്കാരിനെ മാറ്റുവാൻ  ശ്രീ മോദി  ജനങ്ങളോടഭ്യർത്ഥിച്ചു.

സംസ്ഥാനത്തെ യുവാക്കളുടെ ക്ഷേമത്തിനും അവർക്കു  തൊഴിലവസരങ്ങൾ നൽകുവാനും ബിജെപി ആഗ്രഹിക്കുന്നു എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. "ഞങ്ങളുടെ സർക്കാർ ഉത്തർപ്രദേശിൻ്റെ പുരോഗതിക്ക് വേണ്ടി സാധ്യമായ എന്തും ചെയ്യാൻ ശ്രമിക്കുന്നു. ഒട്ടേറെ കാര്യങ്ങൾ ചെയ്തു കഴിഞ്ഞു, എന്നാൽ  സംസ്ഥാനത്തെ പുരോഗതിയുടെ പുതിയ ഉയരങ്ങളിൽ എത്തിക്കുവാൻ  ഇനിയും പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

ഉത്തർപ്രദേശിലെ കുറ്റവാളികൾ നിയമത്തെ ഭയക്കുന്നില്ല എന്ന് ശ്രീ മോദി  അഭിപ്രായപ്പെട്ടു. “എന്തുകൊണ്ട് നിരപരാധികളായ പൗരന്മാർ കൊല്ലപ്പെടുന്നു? എന്തുകൊണ്ട് നിരപരാധികളായ കച്ചവടക്കാർ കൊല്ലപ്പെടുന്നു" എന്ന് പ്രധാനമന്ത്രി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു

കോൺഗ്രസ് പാർട്ടിയെ ആക്രമിച്ചുകൊണ്ട്, ശ്രീ മോദി പറഞ്ഞു, "എങ്ങനെയാണ് ഉത്തർപ്രദേശ് കൊള്ളയടിക്കപ്പെട്ടതെന്ന് കോൺഗ്രസ് എല്ലാ ഗ്രാമങ്ങളിലും പോയി ചോദിച്ചിരുന്നു. അവർ സമാജ്വാദി പാർട്ടിയുടെയും   സംസ്ഥാന സർക്കാരിന്റെയും  വിലയിടിക്കുകയായിരുന്നു. പക്ഷേ കോൺഗ്രസ് സമാജ്വാദി പാർട്ടിയുമായെ സഖ്യത്തിലായതിനെത്തുടർന്ന് ഒറ്റയടിക്ക് എന്തുപറ്റി?"

ശ്രീ മോദി പറഞ്ഞു, ഇപ്പോഴാണ് ഉത്തർപ്രദേശ് 'SCAM'-സമാജ്വാദി പാർട്ടി, കോൺഗ്രസ്, അഖിലേഷ് യാദവ്, മായാവതി-നെതിരെ പോരാടുന്നത്”. അദ്ദേഹം കൂട്ടിച്ചേർത്തു ഇത് അഴിമതിക്കെതിരെയുള്ള  യുദ്ധമാണ്. അഴിമതി വേണോ അല്ലെങ്കിൽ വികസനത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു ബിജെപി സർക്കാർ വേണോ എന്നത് ജനങ്ങൾ തീരുമാനിക്കണം. ഉത്തർപ്രദേശി വേണ്ടി  സാധ്യമായതെല്ലാം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. "

പൊതുജനാരോഗ്യരംഗത്ത് ശ്രദ്ധിക്കാത്തതിൽ പ്രധാനമന്ത്രി സംസ്ഥാന സർക്കാരിനെ വിമർശിച്ചു. ശ്രീ മോദി  പറഞ്ഞു, "കേന്ദ്രം  ആരോഗ്യപരിപാലനത്തിനായി  പണം അനുവദിച്ചിട്ടുണ്ട്. പക്ഷേ സംസ്ഥാനസർക്കാർ അത്  ജനങ്ങൾക്കായി ചെലവാക്കിയിട്ടില്ല. വികസനകാര്യങ്ങളും ആരോഗ്യരക്ഷയും ജനങ്ങൾക്കെത്തിക്കുന്നതിൽനിന്ന് തടയുവാൻ എന്ത് രാഷ്ട്രീയതത്വമാണ് നിങ്ങളെ നയി്കകുന്നത്?”

കരിമ്പ് കർഷകരുടെ ക്ഷേമത്തിനും വിമുക്തഭടന്മാർക്ക് വേണ്ടി ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കിയതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. നോട്ട് നിരോധനത്തെക്കുറിച്ചും അതുമൂലം കുറച്ചുപേർക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും  ശ്രീ മോദി സംസാരിച്ചു. "രാജ്യത്തെ  കൊള്ളയടിച്ചവർക്ക്  ഞാൻ  നവംബർ 8ന് എടുത്ത തീരുമാനം ഇഷ്ടപെട്ടിട്ടില്ല  എന്നത് എനിക്കറിയാം, അവർ എനിക്കെതിരെ കൈകോർക്കും. എന്നാൽ  അഴിമതിയുടെയും കള്ളപ്പണത്തിൻ്റെയും തിന്മകൾക്കെതിരെയുള്ള ഞാൻ പോരാട്ടം  തുടരും " എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."