The relationship between India and Palestine is built on the foundation of long-standing solidarity and friendship: PM 
India is committed to be a useful development partner of Palestine, says PM Modi 
India & Palestine sign five MoUs to strengthen cooperation in key sectors

 

പലസ്തീന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. മഹ്മൂദ് അബ്ബാസ്, പലസ്തീനിയന്‍, ഇന്ത്യന്‍ പ്രതിനിധി സംഘാംഗങ്ങളേ, മാധ്യമപ്രവര്‍ത്തകരേ, സഹോദരീസഹോദരന്മാരേ,

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യയുടെ പഴയകാല സുഹൃത്തായ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ സ്വാഗതം ചെയ്യാന്‍ എനിക്കു സന്തോഷമുണ്ട്. സ്വാതന്ത്ര്യസമര കാലം മുതല്‍ക്കുള്ളതും, ദീര്‍ഘകാലമായി നിലനില്‍ക്കുന്നതുമായ ഐക്യവും സൗഹൃദവുമാണ് ഇന്ത്യ-പലസ്തീന്‍ ബന്ധത്തിന്റെ അടിസ്ഥാനം. പലസ്തീന്റെ ആവശ്യങ്ങള്‍ക്കു ചാഞ്ചല്യമേതുമില്ലാതെ ഇന്ത്യ പിന്തുണ നല്‍കിവരികയാണ്. ഇസ്രായേലുമായി സമാധാനപരമായി സഹവര്‍ത്തിക്കുന്ന, പരമാധികാരമുള്ളതും സ്വതന്ത്രവും ഏകീകൃതവും വിജയപ്രദവുമായ പലസ്തീന്‍ യാഥാര്‍ഥ്യമാകുമെന്നു നാം പ്രതീക്ഷിക്കുന്നു. ഈ നിലപാട് പ്രസിഡന്റ് അബ്ബാസുമായുള്ള ചര്‍ച്ചയില്‍ ഇന്നു ഞാന്‍ ആവര്‍ത്തിച്ചിട്ടുമുണ്ട്.

.

സുഹൃത്തുക്കളേ,

നാം തമ്മിലുള്ള പങ്കാളിത്തത്തിനു കൂടുതല്‍ കരുത്തു പകരുന്നവിധമുള്ള ചര്‍ച്ചയാണ് പ്രസിഡന്റ് അബ്ബാസും ഞാനും ഇന്നു നടത്തിയത്. പടിഞ്ഞാറന്‍ ഏഷ്യയിലെയും മധ്യപൂര്‍വദേശത്തെയും സമാധാനപ്രക്രിയയെക്കുറിച്ചുള്ള വിശദമായ കാഴ്ചപ്പാടുകള്‍ ഞങ്ങള്‍ പങ്കുവെച്ചു. പടിഞ്ഞാറന്‍ ഏഷ്യയിലെ വെല്ലുവിളികളെ തുടര്‍ രാഷ്ട്രീയ ചര്‍ച്ചകളിലൂടെയും സമാധാന പ്രക്രിയയിലൂടെയും നേരിടണമെന്ന കാര്യം ഞങ്ങളിരുവരും സമ്മതിച്ചു. പ്രശ്‌നത്തിനുള്ള സമഗ്രപരിഹാരത്തിനായി പലസ്തീനും ഇസ്രായേലും തമ്മിലുള്ള ചര്‍ച്ച പരമാവധി നേരത്തേ പുനരാരംഭിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ഉഭയകക്ഷിബന്ധത്തിന്റെ കാര്യത്തിലാണെങ്കില്‍ പലസ്തീന്റെ വികസനത്തില്‍ സഹായകമായ നിലപാട് കൈക്കൊള്ളാന്‍ സാധിക്കുന്ന പങ്കാളിയായിരിക്കും ഇന്ത്യ. പലസ്തീന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനും ജനജീവിതം മെച്ചപ്പെടുത്തുന്നതിനായി സംഭാവനകള്‍ അര്‍പ്പിക്കാനും പ്രായോഗികമായി സഹകരിച്ചുകൊണ്ട് ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നു പ്രസിഡന്റ് അബ്ബാസും ഞാനും പരസ്പരം സമ്മതിച്ചിട്ടുണ്ട്. ശേഷി വര്‍ധിപ്പിക്കാനുള്ള പലസ്തീന്റെ ശ്രമങ്ങള്‍ക്കു തുടര്‍ന്നും ഞങ്ങള്‍ പിന്തുണയേകും. ഈ ദിശയിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള ഉദ്ദേശ്യം ഊട്ടിയുറപ്പിക്കുന്നതാണ് ഇന്നത്തെ കരാറുകള്‍. വിവരസാങ്കേതിക വിദ്യ, യൂവത്വം, നൈപുണ്യവികസനം എന്നീ മേഖലകളില്‍ സഹായം നല്‍കുന്നതിന് ഇന്ത്യ ഊന്നല്‍ നല്‍കുമെന്ന കാര്യത്തിലും തീരുമാനമായി. രാമല്ലയില്‍ മുന്‍നിര ടെക്‌നോപാര്‍ക്ക് വികസിപ്പിക്കുന്നതിനുള്ള പദ്ധതിസഹായം നല്‍കാനുള്ള ഉത്തരവാദിത്തം ഇന്ത്യ ഏറ്റെടുക്കുകയാണ്. ഈ പദ്ധതി പൂര്‍ത്തിയായാല്‍ പലസ്തീനില്‍ എല്ലാ വിവരസാങ്കേതിക വിദ്യാ അധിഷ്ഠിത പരിശീലനങ്ങളും സേവനങ്ങളും ഒരേ സ്ഥലത്തു ലഭിക്കുന്ന സാഹചര്യമുണ്ടാകും. യോഗ ഉള്‍പ്പെടെ പല മേഖലകളിലും നാം തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താന്‍ ഇരു രാഷ്ട്രങ്ങളും ആഗ്രഹിക്കുന്നു. അടുത്ത മാസം നടക്കുന്ന രാജ്യാന്തര യോഗ ദിനാഘോഷത്തില്‍ കൂടുതല്‍ പലസ്തീന്‍ ജനത പങ്കെടുക്കുമെന്നു നാം പ്രതീക്ഷിക്കുന്നു. അവസാനമായി, പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനും പ്രതിനിധിസംഘത്തിനും ഇന്ത്യയില്‍ സന്തോഷപ്രദവും ഉല്‍പാദനപരവുമായ ദിനങ്ങള്‍ ആശംസിക്കുകയാണ്. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താന്‍ പ്രസിഡന്റ് അബ്ബാസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനായി ഞാന്‍ കാത്തിരിക്കുകയാണ്.

നന്ദി.

വളരെയധികം നന്ദി.

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi