പ്രധാനമന്ത്രിയും, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും രണ്ട് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഇ-ഫലകങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംയുക്തമായി അനാവരണം ചെയ്തു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജ്, പെട്രോളിയം, പ്രകൃതി വാതക മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരും സന്നിഹിതരായിരുന്നു.
പദ്ധതികള്‍ ഇവയാണ് :
1. ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ് ലൈന്‍
2. ധാക്കാ-ടോങ്കി-ജോയ് ദേബ് പൂര്‍ റെയില്‍വേ പദ്ധതി
തദവസരത്തില്‍ സംസാരിക്കാവെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ലോകത്ത് തന്നെ മികച്ച ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭൂമിശാസ്ത്രപരമായി ഈ രണ്ട് രാജ്യങ്ങളും അയല്‍ക്കാരും, വൈകാരികമായി കുടുംബാംഗങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ദിഷ്ട പൈപ്പ് ലൈന്‍ ബംഗ്ലാദേശിന്‍റെ സമ്പദ്ഘടനയെ മാത്രമല്ല രണ്ട് രാജ്യങ്ങളുടെയും ബന്ധത്തെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശില്‍ ദേശീയ നഗര ഗതാഗതത്തെ ശക്തിപ്പെടുത്താന്‍ നിര്‍ദിഷ്ട റെയില്‍വേ പദ്ധതി സഹായിക്കുമെന്നും പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.