QuotePM Modi holds talks with Nepalese PM KP Oli to deepen bilateral ties
QuoteI have assured Nepal PM Oli that India will cooperate in Nepal's economic and social development: PM Modi
QuoteNew railway line will be developed from Kathmandu to India: PM Modi

ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ക്ഷണത്തെത്തുടര്‍ന്നു നേപ്പാള്‍ പ്രധാനമന്ത്രി ബഹുമാന്യനായ ശ്രീ. കെ.പി. ശര്‍മ്മ ഒലി 2018 ഏപ്രില്‍ ആറു മുതല്‍ എട്ടു വരെ ഇന്ത്യാസന്ദര്‍ശനം നടത്തുകയാണ്.

രണ്ടു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബഹുതല ബന്ധത്തിന്റെ മുഴുവന്‍ തലങ്ങളും 2018 ഏപ്രില്‍ ഏഴിന് രണ്ടു പ്രധാനമന്ത്രിമാരും സമഗ്രമായി അവലോകനം ചെയ്തു. ഗവണ്‍മെന്റ് തലത്തിലും സ്വകാര്യതലത്തിലും ജനങ്ങളുടെ തലത്തിലും രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുന്നതിനെ അവര്‍ സ്വാഗതം ചെയ്തു. സമത്വം, പരസ്പര വിശ്വാസം, ബഹുമാനം, ഗുണഫലങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഉഭയകക്ഷി ബന്ധപ്പെത്തെ പുത്തന്‍ തലങ്ങളിലേക്ക് വളര്‍ത്തുന്നതിനായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് രണ്ടു പ്രധാനമന്ത്രിമാരും തീരുമാനിച്ചു.

|

ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധത്തിലൂടെയും പങ്കാൡത്തിലൂടെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിലൂടെയും വികസിപ്പിച്ചെടുത്ത ഇന്‍ഡോ-നേപ്പാള്‍ ബന്ധം വളരെ സൗഹൃദപരവും ആളത്തിലുള്ളതുമാണെന്നു വിലയിരുത്തിയ നേതാക്കള്‍ ഇവയുടെ അടിത്തറ ശക്തമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഉഭയകക്ഷിബന്ധം കൂടുതല്‍ ഉറപ്പുള്ളതാക്കുന്നതിനായി നിരന്തരം ഉന്നത രാഷ്ട്രീയ സംഘങ്ങളുടെ സന്ദര്‍ശനത്തിന്റെ അനിവാര്യതയും രണ്ടു നേതാക്കളും ഉയര്‍ത്തിക്കാട്ടി.

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് തന്റെ ഗവണ്‍മെന്റ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി ഒലി വ്യക്തമാക്കി. സാമ്പത്തിക പരിവര്‍ത്തനത്തിനും വികസനത്തിനും ഇന്ത്യയുടെ പുരോഗതിയും സമ്പുഷ്ടിയും ഗുണകരമാകു തരത്തിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിച്ചെടുക്കുതിനുള്ള നേപ്പാള്‍ ഗവമെന്റിന്റെ താല്‍പര്യം അദ്ദേഹം പ്രകടിപ്പിച്ചു. നേപ്പാള്‍ ഗവമെന്റിന്റെ മുന്‍ഗണനകളുടെ അടിസ്ഥാനത്തില്‍ നേപ്പാളുമായുള്ള ബന്ധം ശക്തിപ്പെടുത്തുതിന് പ്രതിജ്ഞാബദ്ധമാണെ് പ്രധാനമന്ത്രി മോദി പ്രധാധനമന്ത്രി ഒലിക്ക് ഉറപ്പുനല്‍കി.

|

”എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികാസം” എന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ വീക്ഷണമാണ് അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ ചട്ടക്കൂട്.

സമഗ്രവികസനവും സമ്പല്‍സമൃദ്ധിയുമെന്ന പങ്കാളിത്ത വികസന വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണത്. നാഴികക്കല്ലായ രാഷ്ട്രീയ അധികാര കൈമാറ്റത്തിന് ശേഷം തന്റെ ഗവണ്‍മെന്റ് ‘സമൃദ്ധ നേപ്പാള്‍ സുഖി നേപ്പാള്‍’ എന്ന മുദ്രാവാക്യത്തോടൊപ്പമുള്ള സാമ്പത്തിക പരിവര്‍ത്തനത്തിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. നേപ്പാളില്‍ പ്രാദേശികതലത്തിലും ഫെഡറല്‍ പാര്‍ലമെന്റിലും ആദ്യത്തെ പ്രൊവിഷണല്‍ തെരഞ്ഞെടുപ്പു വിജയകരമായി നടത്തിയതിന് പ്രധാനമന്ത്രി മോദി നേപ്പാളിലെ ജനങ്ങളെയും ഗവണ്‍മെന്റിനെയും അഭിനന്ദിച്ചു.

നേപ്പാളിലെ ബിര്‍ഗുഞ്ചിലെ സംയോജിത ചെക്ക്‌പോസ്റ്റ് രണ്ടു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇതിന്റെ നേരത്തെയുള്ള പ്രവര്‍ത്തനം അതിര്‍ത്തികടന്നുള്ള വ്യാപാരത്തെയും ചരക്കുകളുടെയും ജനങ്ങളുടെയും കടന്നുപോക്കിനെയും വര്‍ധിപ്പിക്കുകയും പങ്കാളിത്ത വളര്‍ച്ചയുടെയും വികസനത്തിന്റെയും വലിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഇരുകൂട്ടരും പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയിലെ മോത്തിഹാരിയില്‍ അതിര്‍ത്തികടന്നുള്ള പെട്രോളിയം ഉല്‍പ്പന്ന പൈപ്പ്‌ലൈനായ മോത്തിഹാരി-അമേല്‍ഹഗുഞ്ച് പദ്ധതിയുടെ നിലമൊരുക്കല്‍ ചടങ്ങിലും രണ്ടു പ്രധാനമന്ത്രിമാരും സാക്ഷികളായിരുന്നു.

നേപ്പാളിലെ പദ്ധതികളുടെ വേഗത്തിലുള്ള നടത്തിപ്പും വിവിധ മേഖലകളില്‍ നിലവിലുള്ള ഉഭയകക്ഷി സഹകരണസംവിധാനം കൂടുതല്‍ സജീവമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രണ്ടു പ്രധാനമന്ത്രിമാരും ഊന്നിപ്പറഞ്ഞു.
പരസ്പരം താല്‍പര്യമുള്ള വ്യത്യസ്ത മേഖലകളെ സംബന്ധിച്ചു സംയുക്ത പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ഓജസ് പകരുന്നതിനും ബഹുതല പങ്കാളിത്തം ഉറപ്പാക്കുന്നതിനും രണ്ടു പ്രധാനമന്ത്രിമാരും സമ്മതിച്ചു.
ഇന്ത്യയിലേക്കുള്ള ക്ഷണത്തിനും തനിക്കും തന്റെ പ്രതിനിധിസംഘത്തിനും നല്‍കിയ ഊഷ്മളമായ ആതിഥേയത്വത്തിനും പ്രധാനമന്ത്രി ഒലി പ്രധാനമന്ത്രി മോദിയോട് നന്ദി പ്രകടിപ്പിച്ചു.

എത്രയും വേഗം നേപ്പാള്‍ സന്ദര്‍ശിക്കുന്നതിനു പ്രധാനമന്ത്രി മോദിയെ പ്രധാനമന്ത്രി ഒലി ക്ഷണിച്ചു. പ്രധാനമന്ത്രി മോദി ക്ഷണം സ്വീകരിക്കുകയും ചെയ്തു. തീയതി പിന്നീീട് നയതന്ത്രപരമായ ചര്‍ച്ചകളിലൂടെ തീരുമാനിക്കും.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
'Operation Sindoor on, if they fire, we fire': India's big message to Pakistan

Media Coverage

'Operation Sindoor on, if they fire, we fire': India's big message to Pakistan
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 12
May 12, 2025

PM Modi’s Decisive Leadership Powering India’s Unbreakable and Unshakable Defence