അബുദാബിയിലെ കിരീടാവകാശിയായ രാജകുമാരന്‍, ആദരണീയനായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് നഹിയാന്‍,
മാധ്യമ സുഹൃത്തുക്കളേ,
ആദരണീയനായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് നഹിയാനെ, ഒരു പ്രിയ സുഹൃത്തിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ എനിക്ക് അതിയായ സന്തോഷമാണുള്ളത്. ആദരണീയനായ രാജകുമാരന്‍ ഇന്ത്യയില്‍ ഇത് രണ്ടാം തവണയാണ് ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത് എന്നതില്‍ നാം ആഹ്ലാദിക്കുന്നു. നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും എന്നത് നമുക്ക് ഒരു ബഹുമതിയും ഇതൊരു പ്രത്യേകതയുള്ള സന്ദര്‍ശനവുമാണ്. ആദരണീയരേ, 2015 ആഗസ്റ്റിലും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും നടന്ന മുന്‍ കൂടിക്കാഴ്ചകള്‍ ഞാന്‍ ഊഷ്മളതയോടെ സ്മരിക്കുന്നു. നമ്മുടെ ചര്‍ച്ചകള്‍ നമ്മുടെ ഉഭയ കക്ഷി ഇടപാടുകളുടെ മുഴുവന്‍ തലങ്ങളെയും സ്്പര്‍ശിക്കുന്ന വിധം വിശാലമായിരുന്നു. വ്യക്തിപരമായി, നമ്മുടെ പങ്കാളിത്തത്തേക്കുറിച്ചുള്ള താങ്കളുടെ കാഴ്്ചപ്പാടും നമ്മുടെ മേഖലയേക്കുറിച്ച്് താങ്കള്‍ക്കുള്ള ബഹുമാനവും താങ്കളുടെ ലോക വീക്ഷണവും എനിക്ക് വളരെയധികം നേട്ടമായി. താങ്കളുടെ നേതൃത്വത്തിനു കീഴില്‍ നമ്മുടെ സഖ്യത്തില്‍ പുതിയ കൂട്ടുത്തരവാദിത്തങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നാം വിജയിച്ചിരിക്കുന്നു. നമ്മുടെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കാര്യമുള്ളതും പ്രവര്‍ത്തനോന്മുഖവുമാക്കുന്നതിനും നാം ഒരു ഉല്‍ക്കര്‍ഷേഛ നിറഞ്ഞ റോഡ് മാപ്പ് രൂപപ്പെടുത്തിയിരിക്കുന്നു. ഇതാ ഇപ്പോള്‍ കൈമാറിയ കരാര്‍ ഈ ധാരണയെ സ്ഥാപനവല്‍ക്കരിച്ചു.
സുഹൃത്തുക്കളേ,
യുഎഇ നമ്മുടെ ഒരു മൂല്യവത്തായ പങ്കാളിയും ലോകത്തിലെ ഒരു പ്രധാന മേഖലയില്‍ വളരെ അടുത്ത സുഹൃത്തുമാണ്. അബുദാബി കിരീടാവകാശിയുമായി വളരെ ഫലപ്രദവും ഉല്‍പ്പാദനപരവുമായ ചര്‍ച്ചകള്‍ ഞാന്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചതേയുള്ളു. ഞങ്ങളുടെ കഴിഞ്ഞ രണ്ടു കൂടിക്കാഴ്ചകളില്‍ എടുത്ത വിവിധ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലാണ് പ്രത്യേകമായും ഞങ്ങള്‍ ഊന്നിയത്. ഊര്‍ജ്ജവും നിക്ഷേപവും ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ നമ്മുടെ ബന്ധങ്ങളുടെ ഗതി സുസ്ഥിരമാക്കാന്‍ ഞങ്ങള്‍ ധാരണയിലെത്തി.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ വളര്‍ച്ചയുടെ കഥയില്‍ ഒരു പ്രധാന പങ്കാളിയായാണ് യുഇയെ നാം കരുതുന്നത്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ നിക്ഷേപിക്കാനുള്ള യുഎഇയുടെ താല്‍പര്യത്തെ ഞാന്‍ പ്രത്യേകമായി സ്വാഗതം ചെയ്യുന്നു. നമ്മുടെ ദേശീയ നിക്ഷേപവും അടിസ്ഥാന സൗകര്യ ഫണ്ടുമായി യുഎഇയിലെ സ്ഥാപനവല്‍കൃത നിക്ഷേപകരെ ബന്ധിപ്പിക്കാനാണ് നാം പ്രവര്‍ത്തിക്കുന്നത്. ദുബൈയിലെ വേള്‍ഡ് എക്‌സ്‌പോ 2020നു വേണ്ടിയുള്ള അടിസ്ഥാന സൗകര്യ പദ്ധതികളില്‍ പങ്കാളികളാകാനുള്ള ഇന്ത്യന്‍ കമ്പനികളുടെ താല്‍പര്യവും ഞാന്‍ അദ്ദേഹവുമായി പങ്കുവച്ചു. നിര്‍മാണത്തിലും സേവനങ്ങളിലുമുള്ള നമ്മുടെ വളര്‍ച്ചയുമായി കണ്ണി ചേരുകവഴി യുഎഇയ്ക്ക് നേട്ടമുണ്ടാകും. ഇന്ത്യയില്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയും മനുഷ്യമൂലധനവും സ്മാര്‍ട്ട് നഗരവല്‍ക്കരണവും കെട്ടിപ്പടുക്കുക ലക്ഷ്യമിട്ടുള്ള നമ്മുടെ മുന്‍കൈ ശ്രമങ്ങളില്‍ നമുക്ക് സംയുക്തമായി വളരെയേറെ അവസരങ്ങളാണ് പകര്‍ന്നെടുക്കാനാവുക. ഉഭയകക്ഷി വ്യാപാരത്തിന്റെ ഗുണനിലവാരവും തോതും വര്‍ധിപ്പിക്കാന്‍ രണ്ടു രാജ്യങ്ങളിലെയും വ്യാപാരവും വ്യവസായവും നാം പ്രോല്‍സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇന്ന് ഒപ്പുവച്ച വ്യാപാര പ്രതിവിധി കരാര്‍ നമ്മുടെ വ്യാപാര പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തും. നമ്മുടെ ഊര്‍ജ്ജ പങ്കാളിത്തം നമ്മുടെ പരസ്പര ബന്ധത്തില്‍ ഒരു പ്രധാന പാലമാണ്. അത് നമ്മുടെ ഊര്‍ജ്ജ സുരക്ഷയ്ക്ക് സംഭാവന ചെയ്യും. കൃത്യമായ പദ്ധതികളിലൂടെയും നിര്‍ദേശങ്ങളിലൂടെയും ഒരു തന്ത്രപ്രധാന ദിശയില്‍ നമ്മുടെ ഊര്‍ജ്ജ ധാരണകള്‍ പരിവര്‍ത്തിപ്പിക്കുന്നതിനേക്കുറിച്ച് ഞാനും അദ്ദേഹവും ചര്‍ച്ച ചെയ്തു. ഇതു സംബന്ധിച്ച് ഊര്‍ജ്ജ മേഖലയില്‍ ദീര്‍ഘകാല വിതരണ കരാറുകളും സംയുക്ത ഉദ്യമങ്ങള്‍ സ്ഥാപിക്കലും നേട്ടത്തിന്റെ വിശാല വീഥികളാണ്.
സുഹൃത്തുക്കളേ,
സുരക്ഷയിലെയും പ്രതിരോധത്തിലെയും സഹകരണം നമ്മുടെ ബന്ധത്തില്‍ വളരുന്ന പുതിയ മാനങ്ങള്‍ കൂട്ടിച്ചേര്‍ക്കും. സമുദ്രതീരം ഉള്‍പ്പെടെ പ്രതിരോധത്തിന്റെ പുതിയ മേഖലളില്‍ ഉപകാരപ്രദമായ സഹകരണം വിശാലമാക്കാന്‍ നാം ധാരണയിലായി. ഇന്ന് മുമ്പേ ഒപ്പുവച്ച പ്രതിരോധ സഹകരണത്തിലെ ധാരണാപത്രം നമ്മുടെ പ്രതിരോധ ഇടപാടുകള്‍ ശരിയായ ദിശയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കും. അക്രമവും തീവ്രവാദവും നേരിടുന്നതില്‍ നമ്മുടെ വളരുന്ന ഇടപാടുകള്‍ നമ്മുടെ സമൂഹങ്ങളുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും നമുക്ക് അറിയാന്‍ കഴിയുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ വളരെ അടുപ്പമുള്ള സഖ്യങ്ങള്‍ നാം രണ്ട് രാജ്യങ്ങള്‍ക്കു മാത്രമല്ല പ്രധാനം എന്ന് അദ്ദേഹവും ഞാനും വിശ്വസിക്കുന്നു. എല്ലാ അയല്‍ക്കാര്‍ക്കും അവ സുപ്രധാനമാണ്. നമ്മുടെ ഒന്നിക്കല്‍ മേഖലയില്‍ സ്ഥിരതയ്ക്ക് സഹായകരമാകും. നമ്മുടെ സാമ്പത്തിക പങ്കാളിത്തം മേഖലയിലെയും ആഗോള തലത്തിലെയും ഐശ്വര്യത്തിന് ഒരു സ്രോതസാവുകയും ചെയ്യും. സമാധാനത്തിലും സ്ഥിരതയിലും പങ്കുവയ്ക്കപ്പെട്ട താല്‍പര്യമുള്ള രാജ്യങ്ങള്‍ എന്ന നിലയില്‍ പടിഞ്ഞാറന്‍ ഏഷ്യയിലും ഗള്‍ഫിലും നാം വികസനത്തിന്റെ കാഴ്ചപ്പാടുകള്‍ കൈമാറി. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ നമ്മുടെ മേഖലയിലെ വികസനത്തേക്കുറിച്ചും നം ചര്‍ച്ച ചെയ്തു. നമ്മുടെ ജനതയുടെ ഭദ്രതയ്ക്കും സുരക്ഷയ്ക്കും വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭീകരപ്രവര്‍ത്തനത്തില്‍ നിന്നുമുണ്ടാകുന്ന വളരുന്ന ഭീഷണിയില്‍ നാം പങ്കുവയ്ക്കുന്ന ഉത്കണ്ഠ ഈ രംഗത്ത്് സഹകരണം രൂപപ്പെടുത്തുന്നു.
സുഹൃത്തുക്കളേ,
ഏകദേശം 2.6 ദശലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലെമ്പാടും ഉള്ളത്. ഇന്ത്യയ്ക്കും യുഎഇയ്ക്കും അവരുടെ സംഭാവനകള്‍ ആഴത്തില്‍ മൂല്യവത്താണ്. യുഎഇയിലെ ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തില്‍ ശ്രദ്ധ വയ്ക്കുന്നതിന് ഞാന്‍ ആദണീയനായ കിരീടാവകാശി രാജകുമാരന് നന്ദി പ്രകാശിപ്പിക്കുന്നു. അബുദാബിയിലെ ഇന്ത്യക്കാര്‍ക്ക് ക്ഷേത്രത്തിനു വേണ്ടി സ്ഥലം അനുവദിച്ചതിനും ഞാന്‍ അദ്ദേഹത്തിനു നന്ദി പറയുന്നു.
സുഹൃത്തുക്കളേ,
യുഎഇ പ്രസിഡന്റ് ആദരണീയനായ ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് നഹിയാനും ആദരണീയനായ ഷെയ്ഖ് മുഹമ്മദും വ്യക്തിപരമായി താല്‍പര്യമെടുക്കുന്നതാണ് നമ്മുടെ പങ്കാളിത്തം മഹത്തായ വിജയമാക്കുന്നത്. മുന്നോട്ടു പോകുന്തോറും നമ്മുടെ സഹകരണം സുപ്രധാന ഉയരത്തിലേക്കാണ് പറക്കാന്‍ തുനിയുന്നത്. എനിക്ക് ആത്മവിശ്വാസമുണ്ട്, ബഹുമാനപ്പെട്ട രാജകുമാരന്‍, താങ്കളുടെ ഈ സന്ദര്‍ശനം നമ്മുടെ മുന്‍ കൂടിയാലോചനകളുടെയും ധാരണകളുടെയും ശക്തമായ വിജയം കെട്ടിപ്പടുക്കും. ആഴത്തിലും വേഗത്തിലും വൈവിധ്യത്തിലും അടയാളപ്പെടുത്തുന്ന വിധം നമ്മുടെ പങ്കാളിത്തം അത് ഭാവിയില്‍ രൂപപ്പെടുത്തുകയും ചെയ്യും. ഇന്ത്യ സന്ദര്‍ശിക്കാനുള്ള എന്റെ ക്ഷണം സ്വീകരിച്ചതിന് ആദരണീയനായ രാജകുമാരന് ഉപസംഹാരമായി ഞാന്‍ നന്ദി പറയുന്നു. അദ്ദേഹത്തിനും സംഘാംഗങ്ങള്‍ക്കും ഇന്ത്യയില്‍ പ്രസാദാത്മകമായ താമസം ഞാന്‍ ആശംസിക്കുന്നു.
നിങ്ങള്‍ക്ക് നന്ദി, നിങ്ങള്‍ക്ക് വളരെയധികം നന്ദി.
We are delighted that His Highness has come back to India on his second State visit: PM @narendramodi at the joint press meet @MBZNews pic.twitter.com/CIMTteCQa4
— PMO India (@PMOIndia) January 25, 2017
Our discussions were wide ranging covering the entire spectrum of India-UAE bilateral engagement: PM at the press meet @MBZNews pic.twitter.com/CRksMxdiqK
— PMO India (@PMOIndia) January 25, 2017
We have shaped an ambitious roadmap of engagement to make our comprehensive strategic partnership purposeful and action oriented: PM pic.twitter.com/pSqwNlrmp6
— PMO India (@PMOIndia) January 25, 2017
UAE is one of our most valued partners and a close friend in an important region of the world: PM @narendramodi pic.twitter.com/OR9uE7Gkvb
— PMO India (@PMOIndia) January 25, 2017
We agreed to sustain the momentum of our relations in key areas, including energy and investments: PM @narendramodi pic.twitter.com/g5TKOVHcyZ
— PMO India (@PMOIndia) January 25, 2017
I particularly welcome UAE’s interest in investing in India’s infrastructure sector: PM @narendramodi
— PMO India (@PMOIndia) January 25, 2017
We are working to connect the institutional investors in UAE with our National Investment and Infrastructure Fund: PM @narendramodi
— PMO India (@PMOIndia) January 25, 2017
We are also encouraging and facilitating business and industry of both countries to increase the quality and quantum bilateral trade: PM
— PMO India (@PMOIndia) January 25, 2017
Our energy partnership is an important bridge in our linkages. It contributes to our energy security: PM @narendramodi
— PMO India (@PMOIndia) January 25, 2017
We exchanged views on developments in West Asia and the Gulf, where both countries have a shared interest in peace and stability: PM
— PMO India (@PMOIndia) January 25, 2017
I expressed gratitude to His Highness for looking after the welfare of Indian nationals in UAE: PM @narendramodi
— PMO India (@PMOIndia) January 25, 2017
I also thanked His Highness for allotting land for a temple for the Indian diaspora in Abu Dhabi: PM @narendramodi
— PMO India (@PMOIndia) January 25, 2017
PM: We have agreed to expand our useful cooperation in the field of defence to new areas including in the maritime domain.
— Vikas Swarup (@MEAIndia) January 25, 2017
PM @narendramodi: We also feel that our growing engagement in countering violence and extremism is necessary for securing our societies.
— Vikas Swarup (@MEAIndia) January 25, 2017
PM concludes: Moving forward, our coop'n stands poised for a major take off, its future marked by depth, drive & diversif'n of our partn'p
— Vikas Swarup (@MEAIndia) January 25, 2017