ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന,
ബഹുമാനപ്പെട്ടവരെ,
സുഹൃത്തുക്കളെ,
നമസ്‌കാരം!!
സബായ്‌കെ ഷരോദീയോ ശുഭേച്ഛ!
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ജിയുമായി ചേര്‍ന്നു മൂന്ന് ഉഭയകക്ഷി പദ്ധതികള്‍കൂടി ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വീഡിയോ ലിങ്ക് വഴി നമ്മള്‍ ഒന്‍പതു പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന മൂന്നു പദ്ധതികള്‍ ഉള്‍പ്പെടെ ഈ വര്‍ഷം ഉദ്ഘാടനം ചെയ്യപ്പെടുന്ന ആകെ പദ്ധതികള്‍ 12 എണ്ണമായി. ഈ നേട്ടത്തിന് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരെയും പൗരന്‍മാരെയും ഞാന്‍ അഭിനന്ദിക്കുന്നു.
ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതു മൂന്നു മേഖലകളിലെ പദ്ധതികളാണ്- പാചകവാതകം ഇറക്കുമതി ചെയ്യല്‍, തൊഴിലധിഷ്ഠിത പരിശീലനം, സാമൂഹിക സൗകര്യം എന്നീ മേഖലകളില്‍ ഉള്ളവ. എന്നാല്‍, എല്ലാറ്റിന്റെയും ഉദ്ദേശ്യം ഒന്നുതന്നെയാണ്. അതു പൗരന്‍മാരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ്. ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്റെ മുഖ്യ ആശയവും ഇതു തന്നെ. ഇന്ത്യ-ബംഗ്ലാദേശ് പങ്കാളിത്തത്തിന്റെ അടിത്തറ നമ്മുടെ ഓരോ പൗരന്റെയും വികസനം ഉറപ്പാക്കുക എന്നതാണ്.
ബംഗ്ലാദേശില്‍ വലിയ അളവില്‍ പാചക വാതകം ലഭ്യമാക്കുന്നത് ഇരു രാജ്യങ്ങള്‍ക്കും നേട്ടമാണ്. ഇതു ബംഗ്ലാദേശിന്റെ കയറ്റുമതിയും വരുമാനവും തൊഴിലവസരവും വര്‍ധിപ്പിക്കും. കടത്തേണ്ട ദൂരം 1500 കിലോമീറ്റര്‍ കുറയുന്നു എന്നതു സാമ്പത്തിക നേട്ടം പകരുകയും പരിസ്ഥിതിക്കുള്ള നാശം കുറച്ചുകൊണ്ടുവരികയും ചെയ്യും. രണ്ടാമത്തെ പദ്ധതിയായ ബംഗ്ലാദേശ്-ഇന്ത്യ തൊഴില്‍വൈദഗ്ധ്യ നൈപുണ്യ വികസന പരിശീലന കേന്ദ്രം ബംഗ്ലാദേശിന്റെ വ്യവസായ വികസനത്തിന് ആവശ്യമായ നൈപുണ്യശേഷിയുള്ള മനുഷ്യശക്തി ലഭ്യമാക്കുന്നതോടൊപ്പം സാങ്കേതിക വിദഗ്ധരെയും ലഭ്യമാക്കും.
ബഹുമാനപ്പെട്ടവരെ,
അവസാനമെങ്കിലും ഒട്ടും അപ്രധാനമല്ലാത്തതാണു നമ്മുടെ സമൂഹങ്ങളിലും മൂല്യങ്ങളിലും മങ്ങാത്ത സ്വാധീനം ചെലുത്തുന്ന സ്വാമി രാമകൃഷ്ണ പരമഹംസരില്‍നിന്നും സ്വാമി വിവേകാനന്ദനില്‍നിന്നും ഊര്‍ജം ഉള്‍ക്കൊള്ളുന്ന ധാക്കയിലെ രാമകൃഷ്ണ മിഷനിലുള്ള വിവേകാനന്ദ ഭവന്‍.
ബംഗ്‌ള സംസ്‌കാരത്തിന്റെ ഉദാരതയും സുതാര്യതയും പോലെ ഈ മിഷനും എല്ലാ മതങ്ങളെയും പിന്‍തുടരുന്നവരില്‍ ഇടമുണ്ട്. ഈ മിഷന്‍ എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങള്‍ ഒരേ ഉല്‍സാഹത്തോടും ഊര്‍ജത്തോടുംകൂടി കൊണ്ടാടുന്നു. കെട്ടിടത്തില്‍ നൂറിലധികം സര്‍വകലാശാലാ വിദ്യാര്‍ഥികളെയും ഗവേഷകരെയും പാര്‍പ്പിക്കാന്‍ സാധിക്കും.
ബഹുമാന്യരെ,
ബംഗ്ലാദേശുമായുള്ള പങ്കാളിത്തത്തിന് ഇന്ത്യ മുന്‍ഗണന കല്‍പിച്ചുവരുന്നു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ് എന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. നാം തമ്മില്‍ ഇന്നു ബന്ധപ്പെട്ടതു നമുക്കിടയിലുള്ള ബന്ധത്തിന് കൂടുതല്‍ ഊര്‍ജം പകരുമെന്നതില്‍ എനിക്കു സന്തോഷമുണ്ട്.
ജയ് ഹിന്ദ്! ജയ് ബംഗ്ല! ജയ് ഭാരത്-ബംഗ്ല ബന്ധുത്വ!
നന്ദി.
കുറിപ്പ്: പ്രധാനമന്ത്രി പ്രസംഗിച്ചതു ഹിന്ദിയിലാണ്. ഏകദേശ തര്‍ജമയാണ് ഇത്.
Remarks by PM @narendramodi at the joint remote inauguration of 3 bilateral projects in Bangladesh- “मुझे खुशी है कि Prime Minister शेख हसीना जी के साथ तीन और bilateral projects का उद्घाटन करने का मौका मुझे मिला है”
— PMO India (@PMOIndia) October 5, 2019
पिछले एक साल में, हमने वीडियो लिंक से 9 projects को लान्च किया।आज के तीन projects को जोड़कर एक साल में हमने एक दर्जन joint projects लांच किए हैं।: PM
— PMO India (@PMOIndia) October 5, 2019
आज की ये तीन परियोजनाएं तीन अलग-अलग क्षेत्रों में हैं:— LPG import, vocational training और social facility: PM
— PMO India (@PMOIndia) October 5, 2019
लेकिन इन तीनों का उद्देश्य एक ही है। और वो है - हमारे नागरिकों के जीवन को बेहतर बनाना। यही भारत-बांग्लादेश संबंधों का मूल-मंत्र भी है।: PM
— PMO India (@PMOIndia) October 5, 2019
बांग्लादेश से bulk LPG की supply दोनों देशों को फायदा पहुंचाएगी। इससे बांग्लादेश में exports, income और employment भी बढ़ेगा। ट्रॉन्सपोर्टेशन दूरी पंद्रह सौ किमी. कम हो जाने से आर्थिक लाभ भी होगा और पर्यावरण को भी नुकसान कम होगा।: PM
— PMO India (@PMOIndia) October 5, 2019
दूसरा project- Bangladesh-India Professional Skill Development Institute, बांग्लादेश के औद्योगिक विकास के लिए कुशल मैनपावर और टेक्निशियन तैयार करेगा।: PM
— PMO India (@PMOIndia) October 5, 2019
ढाका के रामकृष्ण मिशन में विवेकानंद भवन का project, जो दो महामानवों के ज़ीवन से प्ररेणा लेता है।हमारे समाजों और मूल्यों पर स्वामी रामकृष्ण और स्वामी विवेकानंद का अमिट प्रभाव है।: PM
— PMO India (@PMOIndia) October 5, 2019
बांग्ला संस्कृति की उदारता और खुली भावना की तरह ही इस मिशन में भी सभी पन्थों को मानने वालों के लिए स्थान है। और यह मिशन हर सम्प्रदाय के उत्सव को समान रूप से मनाता है।भवन में 100 से अधिक यूनिवर्सिटी छात्रों और research scholars के रहने की व्यवस्था की गई है: PM
— PMO India (@PMOIndia) October 5, 2019
भारत बांग्लादेश के साथ अपनी साझेदारी को प्राथमिकता देता है।हमें गर्व है कि भारत-बांग्लादेश संबंध दो मित्र पड़ौसी देशों के बीच सहयोग का पूरी दुनिया के लिए एक बेहतरीन उदाहरण है।: PM
— PMO India (@PMOIndia) October 5, 2019
मुझे खुशी है कि हमारी आज की बातचीत से हमारे संबंधों को और भी ऊर्जा मिलेगी।: PM
— PMO India (@PMOIndia) October 5, 2019