Today, we are the fastest growing economy in the world. Powered by the 125 crore people of India, we will grow even faster: PM
Young India feels - “Anything is possible! Everything is achievable.” This spirit will drive India’s growth: PM Modi
India needs to go digital in public service delivery– JAM trinity got us there: Prime Minister
India needs a unified and simplified tax structure– GST was for that: PM Narendra Modi
We are future-proofing India in every way, enabling New India to take off: PM Modi
When development is our only aim, we remain sensitive to people’s concerns and aspirations: PM
When the future of every citizen improves, the future of India and stature of India in the world improves: PM Modi

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ ഇന്ന് വൈ4ഡി ന്യൂ ഇന്ത്യാ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തു.

രാജ്യം ഇന്ന് പരിവര്‍ത്തനത്തിന്റെ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്ന് ലോകത്തെ അതിവേഗം വളരുന്ന സമ്പദ്ഘടനയാണ് എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, ഒരു അന്താരാഷ്ട്ര റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ദാരിദ്ര്യം റെക്കാര്‍ഡ് വേഗതയില്‍ കുറഞ്ഞുവരികയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റിന് ഒരു സഹായിയുടെ പങ്ക് വഹിക്കാന്‍ മാത്രമേ കഴിയു എന്നിരിക്കെ, യുവജനങ്ങളാണ് അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കുന്നതിന് പുറമെ അവരുടേതായ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത്.

യുവത്വത്തിന്റെ അഭിലാഷങ്ങളും ശക്തിയും ഉപയോഗിച്ചുകൊണ്ട് ഇന്ത്യ വലിയ പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന് ഉദാഹരണമായി മൂന്നുകോടി കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധകുത്തിവയ്പ്പ് നല്‍കിയത്, 1.75 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ നിര്‍മ്മിച്ചത്, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചേര്‍ന്നത്, 2017 ഒക്‌ടോബര്‍ മുതല്‍ 85 ലക്ഷം വീടുകള്‍ വൈദ്യുതീകരിച്ചത്, പാവപ്പെട്ടവര്‍ക്കായി 4.65 കോടി പാചകവാതകണക്ഷനുകള്‍ നല്‍കിയത് എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ പാവപ്പെട്ടവര്‍ക്കായി ഒരു കോടി വീടുകള്‍ നിര്‍മ്മിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്ര വലിയതോതില്‍ ഇവയൊക്കെ സാദ്ധ്യമായത് ഇന്ത്യയിലെ 800 ദശലക്ഷം ജനങ്ങളും 35 വയസിന് താഴെ പ്രായമുള്ളവരായതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.

വളരെ കുലീനമായ പശ്ചാത്തലത്തില്‍ നിന്നും ഉയര്‍ന്ന പദവികളിലേക്ക് എത്തിയ രാജ്യത്തെ നിരവധി നേതാക്കളെ പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. യുവജനങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് അവര്‍ക്ക് അറിയാമായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാറിയ ഈ പരിതസ്ഥിതി രാഷ്ട്രീയത്തില്‍ മാത്രമായി പരിമിതപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണ സംവിധാനത്തിലെ ഉയര്‍ന്ന തസ്തികകളില്‍ ഇന്നുള്ള ചെറുപ്പക്കാരില്‍ പലരും ഗ്രാമീണചുറ്റുപാടികളില്‍ നിന്നോ ചെറിയ നഗരങ്ങളില്‍ നിന്നോ വന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കായിക മേഖലയില്‍ മെഡലുകള്‍ കൊണ്ടുവരുന്ന ഹിമാദാസും മറ്റ് യുവജനങ്ങളും നവ ഇന്ത്യയുടെ പ്രതിനിധികളാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്തും സാധ്യമാണ്!, ഏത് കാര്യവും നേടാനാവും’ ഇതാണ് യുവഇന്ത്യയ്ക്ക് തോന്നുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രശ്‌ന പരിഹാരത്തിനാണ് ഇന്ന് ഊന്നലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കുന്നതിനും ജനങ്ങളുടെ ജീവിതം വിഷമമില്ലാത്തത് ആക്കുന്നതിനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഭാരത്മാല, സാഗര്‍മാല, മുദ്ര, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ തുടങ്ങിയ ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളും മുന്‍കൈകളും രാജ്യത്തിന്റെ വിവിധ ആവശ്യങ്ങള്‍ നേരിടത്തക്ക തരത്തില്‍ എങ്ങനെയാണ് രൂപകല്‍പ്പന ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചു. നവീന ആശയങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഗവണ്‍മെന്റ് അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ പണമിടപാടുകളിലൂടെ യുവാക്കളാണ് ഡിജിറ്റല്‍ ഇന്ത്യയെ നയിക്കുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്‌യ്തതിന്റെ സ്വാതന്ത്ര്യ സമരത്തില്‍ യുവജനങ്ങളുടെ ഊര്‍ജ്ജവും, വിപദിധൈര്യവും സുപ്രധാന പങ്ക് വഹിച്ചിരുന്നു. നവ ഇന്ത്യയ്ക്കായി ഇന്നത്തെ തലമുറയിലെ യുവജനങ്ങളും അതേ പങ്ക് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടപടിക്രമങ്ങളെ ജനങ്ങള്‍ സ്വാധീനിക്കുന്നതിന് പകരം നടപടിക്രമങ്ങള്‍ വളര്‍ച്ചയെ നയിക്കുന്ന ഇടമായിരിക്കും നവ ഇന്ത്യയെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

 

 Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi