16-ാമത് ലോക്‌സഭയുടെ അവസാന സിറ്റിങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
സഭ നടത്തിക്കൊണ്ടുപോകുന്നതില്‍ വഹിച്ച പങ്കിന് സ്പീക്കര്‍ ശ്രീമതി സുമിത്ര മഹാജനെ അദ്ദേഹം അഭിനന്ദിച്ചു. 16-ാമത് ലോകസഭയുടെ കാലത്ത് പാര്‍ലമെന്ററി കാര്യമന്ത്രി വഹിച്ച പങ്കിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പാര്‍ലമെന്ററി കാര്യ മന്ത്രി എന്ന നിലയില്‍ അനന്തകുമാര്‍ അര്‍പ്പിച്ച സംഭാവനകളെ ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു.
സഭയില്‍ പ്രസംഗിക്കവേ, ഏതാണ്ട് മൂന്നു ദശാബ്ദങ്ങള്‍ക്കു ശേഷമാണ് രാജ്യത്ത് പൂര്‍ണ ഭൂരിപക്ഷത്തോടുകൂടിയ ഗവണ്‍മെന്റ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭയുടെ ഉല്പാദനക്ഷമതയെ കുറിച്ചു പറയവേ, ആകെ നടന്ന 17 സെഷനുകളില്‍ എട്ടെണ്ണത്തിലും പ്രകടനം 100 ശതമാനമാണെന്നും ആകെയുള്ള ഉല്‍പ്പാദനക്ഷമത 85 ശതമാനമാണെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.
അംഗങ്ങളെ പ്രശംസിക്കവെ, ഈ ലോക്‌സഭയുടെ കാലത്ത് ഭരിക്കുന്ന പാര്‍ട്ടിയിലെയും അതുപോലെത്തന്നെ പ്രതിപക്ഷത്തെയും ഓരോ അംഗവും ജനങ്ങള്‍ക്കായി ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ലോക്‌സഭ ഏറ്റവും കൂടുതല്‍ വനിതാ എംപിമാര്‍ ഉള്ള ലോക്‌സഭയായി ഓര്‍ക്കപ്പെടും എന്നും വനിതാ എംപിമാരില്‍ 44 പേര്‍ ആദ്യതവണ തെരഞ്ഞെടുക്കപ്പെട്ടവരാണ് എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വനിതാ എംപിമാരുടെ പങ്കാളിത്തം അംഗീകരിച്ച പ്രധാനമന്ത്രി, ഇതാദ്യമായാണ് ഇത്രയധികം വനിതാ മന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉണ്ടാവുന്നതെന്നും സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയില്‍ രണ്ടു വനിതാ മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഓര്‍മിപ്പിച്ചു.
പ്രധാനമന്ത്രി പറഞ്ഞു: ‘ഇന്ത്യയുടെ ആത്മവിശ്വാസം ഏറ്റവുമധികം വര്‍ധിച്ചിരിക്കുകയാണ്. ഇത് അനുകൂലമായ ഒന്നായി ഞാന്‍ കാണുന്നു. കാരണം, ഉയര്‍ന്ന ആത്മവിശ്വാസം വികസനത്തിന് ഊര്‍ജം പകരുന്നു.’
ഏറ്റവും വലിയ ആറാമത്തെ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും അതിന്റെ മൂല്യം അഞ്ച് ട്രില്ല്യന്‍ ഡോളറോളം വരുമെന്നും അദ്ദേഹം. വെളിപ്പെടുത്തി.
വിവിധതരം ഊര്‍ജങ്ങള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ, ബഹിരാകാശം, ഉല്‍പാദനം തുടങ്ങിയ മേഖലകളിലുള്ള ഇന്ത്യയുടെ നേട്ടങ്ങള്‍ പരാമര്‍ശിക്കവേ പ്രധാനമന്ത്രി പറഞ്ഞു: ‘ലോകം ആഗോളതാപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യവേ ആ ശാപം ഇല്ലാതാക്കുന്നതിനായി രാജ്യാന്തര സൗരോര്‍ജ സഖ്യം രൂപീകരിക്കാന്‍ ഇന്ത്യ ശ്രമിച്ചു.’
ഇന്ന് ലോകം ഇന്ത്യയെ ഗൗരവത്തോടെ കാണാനുള്ള കാരണം ഭൂരിപക്ഷ ഗവണ്‍മെന്റ് ഉണ്ട് എന്നുള്ളതാണ്. ഇത് 2014ല്‍ പൗരന്മാര്‍ നല്‍കിയ ജനവിധിക്കുള്ള അംഗീകാരമാണ്.
ഇന്ത്യയുടെ വിദേശനയത്തെ കുറിച്ച് വിശദീകരിക്കവേ, നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തിനിടെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളായാലും മാലിദ്വീപില്‍ ഉണ്ടായ ജല പ്രതിസന്ധി നേരിടുന്നതിനുള്ള പ്രവര്‍ത്തനത്തിലായാലും യെമനില്‍നിന്നു പൗരന്മാരെ രക്ഷിക്കുന്നതിലായാലും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മാനുഷിക പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യോഗയ്ക്ക് ഇന്ന് ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചതായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. പല രാജ്യങ്ങളും ഇപ്പോള്‍ ബാബാ അംബേദ്കര്‍ ജയന്തി, മഹാത്മ ഗാന്ധി ജയന്തി എന്നിവ ആഘോഷിക്കുന്നുണ്ട്.
നടന്ന പ്രവര്‍ത്തനങ്ങളുടെ കണക്കു വ്യക്തമാക്കവേ, ഏതാണ്ട് 219 ബില്ലുകള്‍ അവതരിപ്പിക്കപ്പെട്ടു എന്നും 203 ബില്ലുകള്‍ പാസ്സാക്കപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള തന്റെ ഗവണ്‍മെന്റിന്റെ നയം ആവര്‍ത്തിക്കവേ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ്, ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്‌സ് ആക്ട് തുടങ്ങിയ ശക്തമായ നിയമങ്ങള്‍ ഈ ലോക്‌സഭ പാസാക്കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി ലോക്്‌സഭയെ അറിയിച്ചു.
‘ഈ ലോക്‌സഭയാണ് ജി.എസ്.ടി. പാസാക്കിയത്. ജി.എസ്.ടി. നടപടിക്രമങ്ങള്‍ സഹകരണത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തത്തിന്റെയും തെളിവായിത്തീര്‍ന്നു.’
ഗവണ്‍മെന്റിന്റെ പ്രധാന പദ്ധതികളായ ആധാര്‍, ഇ.ഡബ്ല്യു.എസ്സിനുള്ള 10% സംവരണം, പ്രസവ ആനുകൂല്യം തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. 16-ാമത് ലോക്‌സഭയുടെ കാലത്ത് കാലഹരണപ്പെട്ട 1400 നിയമങ്ങള്‍ റദ്ദാക്കി എന്നും പ്രധാനമന്ത്രി പറഞ്ഞു.
16-ാമത് ലോക്‌സഭയുടെ ഭംഗിയായ നടത്തിപ്പിന് സംഭാവനയും പിന്തുണയും അര്‍പ്പിച്ചതിന് സഭയിലെ ഓരോ അംഗത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
Several sessions in this Lok Sabha had good productivity. This is a very good sign.
— PMO India (@PMOIndia) February 13, 2019
I appreciate @MVenkaiahNaidu Ji, Late @AnanthKumar_BJP Ji for their service as Ministers for Parliamentary Affairs: PM @narendramodi in the Lok Sabha
India's self-confidence is at an all time high.
— PMO India (@PMOIndia) February 13, 2019
I consider this to be a very positive sign because such confidence gives an impetus to development: PM @narendramodi
The world is discussing global warming and India made an effort in the form of the International Solar Alliance to mitigate this menace: PM @narendramodi
— PMO India (@PMOIndia) February 13, 2019
It is this Lok Sabha that has passed stringent laws against corruption and black money: PM @narendramodi
— PMO India (@PMOIndia) February 13, 2019
It is this Lok Sabha that passed the GST.
— PMO India (@PMOIndia) February 13, 2019
The GST process revealed the spirit of cooperation and bipartisanship: PM @narendramodi