Swami Vivekananda said that only rituals will not connect an individual to divinity. He said Jan Seva is Prabhu Seva: PM
More than being in search of a Guru, Swami Vivekananda was in search of truth: PM Modi
Swami Vivekananda had given the concept of 'One Asia.' He said that the solutions to the world's problems would come from Asia: PM
There is no life without creativity. Let our creativity strengthen our nation and fulfil the aspirations of our people: PM
India is changing. India's standing at the global stage is rising and this is due to Jan Shakti: PM

ദീന്‍ ദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷങ്ങളുടെയും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി കണ്‍വെന്‍ഷനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്തു.

നൂറ്റിയിരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ന് 9/11 എന്ന് അറിയപ്പെടുന്ന ഇതേ ദിവസമാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു യുവാവ് ചുരുക്കം ചില വാക്കുകള്‍ കൊണ്ട് ലോകത്തിന് ഏകത്വത്തിന്റെ ശക്തി കാട്ടികൊടുത്തതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. 1893ലെ 9/11 സ്‌നേഹത്തിന്റെ, പരസ്പരവിശ്വാസത്തിന്റെ, സാഹോദര്യത്തിന്റേതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ സമൂഹത്തില്‍ കടന്നുകൂടിയ സാമൂഹിക വിപത്തുകള്‍ക്കെതിരെയാണ് സ്വാമി വിവേകാനന്ദന്‍ തന്റെ ശബ്ദമുയര്‍ത്തിയത്. കേവലം പൂജാവിധികള്‍ കൊണ്ട് മാത്രം ഒരാളെ ദൈവവുമായി അടുപ്പിക്കാനാവില്ലെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് അനുസ്മരിച്ചുകൊണ്ട് ‘ജനസേവയാണ് പ്രഭുസേവ’ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സ്വാമി വിവേകാനന്ദന്‍ വെറും പ്രബോധനങ്ങളില്‍ മാത്രം വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആശയവും ആദര്‍ശനിഷ്ഠയുമാണ് രാമകൃഷ്ണ മിഷന്‍ എന്ന സ്ഥാപനത്തിന്റെ ചട്ടക്കൂടിന് വഴിതെളിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയെ ശുചിയായി സൂക്ഷിക്കാന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്നവരെ പരാമര്‍ശിച്ച പ്രധാനമന്ത്രി, അവരെപ്പോലെ വന്ദമാതരത്തിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട മറ്റാരുമില്ലെന്നും വ്യക്തമാക്കി. സര്‍വകലാശാല തെരഞ്ഞെടുപ്പിന് വേണ്ടി പ്രചരണം നടത്തുന്ന വിദ്യാര്‍ത്ഥിസംഘടനകള്‍ ശുചിത്വത്തിന് കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ക്ക് മാത്രമേ സ്വാമി വിവേകാനന്ദന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞ് ” അമേരിക്കയിലെ സഹോദരി, സഹോരന്‍മാരെ” എന്ന വാക്കുകളുടെ ന്യായമായ ആദരവിന് അര്‍ഹതയുള്ളുവെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

ജംഷഡ്ജി ടാറ്റയുമായി സ്വാമി വിവേകാനന്ദന്‍ നടത്തിയ എഴുത്തുകുത്തുകളില്‍ സ്വാമി ഇന്ത്യയുടെ സ്വാശ്രയത്വത്തത്തെക്കുറിച്ചുള്ള തന്റെ ആശങ്ക പ്രകടിപ്പിച്ചിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അറിവും വൈദഗ്ധ്യവും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.

ഇന്ന് ജനങ്ങള്‍ പറയുന്നുണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടാണെന്ന് . എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാമി വിവേകാനന്ദനാണ് ‘ ഏക ഏഷ്യ’ എന്ന സങ്കല്‍പ്പം മുന്നോട്ടുവച്ചതെന്നും, ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഏഷ്യയില്‍ നിന്നുണ്ടാകുമെന്ന് പറഞ്ഞത് അദ്ദേഹമാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

സൃഷ്ടികളുടെയും നൂതനാശയങ്ങളുടെയും പിറവിക്ക് സര്‍വകലാശാലകളെക്കാള്‍ മികച്ച മറ്റൊരു കേന്ദ്രമില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ‘ഏക ഭാരണം, ശ്രേഷ്ട ഭാരതം’ എന്നതിന്റെ അന്തസത്ത ശക്തിപ്പെടുത്താന്‍ ഊര്‍ജ്ജം ശക്തിപ്പെടുത്തനായി ഒരു ദിവസം വിവിധ സംസ്ഥാനങ്ങളുടെ ഭാഷകളെയും സംസ്‌ക്കാരങ്ങളെയും ആഘോഷിക്കുന്നതിന് കാമ്പസുകള്‍ മാറ്റിവയ്ക്കണമെന്നും നിര്‍ദ്ദേശിച്ചു.

ഇന്ത്യ മാറുകയാണ്, ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനം ഉയരുകയാണ്, ഇതെല്ലാം ജനശക്തികൊണ്ടാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ”നിയമങ്ങള്‍ അനുസരിക്കു, അങ്ങനെയാണെങ്കില്‍ ഇന്ത്യ ഭരിക്കും” അദ്ദേഹം വിദ്യാര്‍ത്ഥി സമൂഹത്തെ ആഹ്വാനം ചെയ്തു.

Click here to read the full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'

Media Coverage

'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi condoles loss of lives due to stampede at New Delhi Railway Station
February 16, 2025

The Prime Minister, Shri Narendra Modi has condoled the loss of lives due to stampede at New Delhi Railway Station. Shri Modi also wished a speedy recovery for the injured.

In a X post, the Prime Minister said;

“Distressed by the stampede at New Delhi Railway Station. My thoughts are with all those who have lost their loved ones. I pray that the injured have a speedy recovery. The authorities are assisting all those who have been affected by this stampede.”