First responsibility of the government must be to work for poor, marginalized & underprivileged but sadly, SP isn’t doing so: Shri Modi
PM attacks SP government, says schools in UP do not have teachers in adequate number
Our Government is committed to welfare of farmers in UP, says Shri Narendra Modi
SP, BSP, Congress favouring each other in some way or the other in these elections, alleges PM Modi
For Uttar Pradesh's growth & development, BJP is the only ray of hope, says Prime Minister Modi

പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശിലെ  കനൗജിൽ  ഇന്ന് ഒരു വമ്പൻ റാലിയെ അഭിസംബോധന ചെയ്തു. ഉത്തർപ്രദേശിലെ ജനങ്ങളുടെയുള്ളിൽ ഒരു ശക്തമായ ഉത്സാഹം പ്രകടമായിരുന്നെന്നും ഇത്, ഏത് ദിശയിലേക്കാണ് കാറ്റ് വീശുന്നത് എന്നതിന്റെ  വ്യക്തമായ സൂചനയായിരുന്നെന്നും ശ്രീ മോദി പറഞ്ഞു.

ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിന് ശ്രീ മോദി   ഐഎസ്ആർഒയുടെ  ശാസ്ത്രജ്ഞരെ  അഭിനന്ദിച്ചു. ശാസ്ത്രജ്ഞർ രാജ്യത്തെ മുഴുവൻ അഭിമാനം കൊള്ളിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാവപ്പെട്ടവർക്കും, അശരണർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും   വേണ്ടി പ്രവർത്തിക്കുക എന്നതാണ് സർക്കാരിന്റെ പ്രാഥമികകർത്തവ്യം എന്ന് പ്രധാനമന്ത്രി പറഞ്ഞു. "സർക്കാർ പാവപ്പെട്ടവർക്കായി വിഭവങ്ങൾ മാറ്റിവെക്കുന്നു, പക്ഷേ യു.പി. സർക്കാരിന്  പാവപ്പെട്ടവരെ  സഹായിക്കുന്നതിൽ യാതൊരു ശ്രദ്ധയുമില്ല," എന്ന് പ്രധാനമന്ത്രി പറഞ്ഞു. “ദുഃഖകരമെന്നുപറയട്ടെ, യുപിയിലെ സർക്കാർ ദരിദ്രരുടെ ശാക്തീകരണത്തിനെിരാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുപിയിലെ മോശമായ വിദ്യാഭ്യാസസമ്പ്രദായത്തിൽ പ്രധാനമന്ത്രി മോദി ആശങ്ക പ്രകടിപ്പിച്ച് “യു.പിയിലെ  സ്കൂളുകളിൽ ആവശ്യത്തിന് അദ്ധ്യാപകരില്ല. ഇങ്ങനെയാണോ ഇന്ത്യയിലെ  പാവപ്പെട്ടവർ   ശാക്തീകരിക്കപ്പെടാൻ പോകുന്നത്” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കർഷകരുടെ ക്ഷേമം  തന്റെ  സർക്കാരിന്  പ്രധാനപ്പെട്ട കാര്യമാണെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. "നമ്മുടെ സർക്കാർ കർഷകരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണ്. ഞങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ കർഷകരുടെ വായ്പകൾ എഴുതിത്തളും.”

"എസ്പി, ബിഎസ്പി, കോൺഗ്രസ് ഇവയെലാം  തെരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും വിധത്തിൽ പരസ്പരം പിന്തുണക്കുന്നുണ്ട്. ഒരിക്കൽ  ഇവരെല്ലാം പരസ്പരം കുറ്റപ്പെടുത്തിയിരുന്നു, എന്നാൽ ഇപ്പോഴത്തെ സാഹചര്യം നോക്കൂ. അവർ മറ്റൊരുകക്ഷിക്കെതിരെ പ്രസ്താവനയിറക്കാൻപോലും വിമുഖത കാണിക്കുന്നു” എന്ന് പ്രതിപക്ഷത്തെ ആക്രമിച്ചുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞു. “ഉത്തർപ്രദേശിൻ്റെ വളർച്ചയ്ക്കും വികസനത്തിനും, ബിജെപി മാത്രമാണ്  ഏക പ്രത്യാശാകിരണം” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“മുമ്പ് 1984-ൽ കോൺഗ്രസ് മുലായം സിങ് ജിയെ ആക്രമിച്ചിരുന്നു എന്ന കാര്യം അഖിലേഷ് ജി എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ? എന്നിട്ടിപ്പോൾ അവരോടാണ് ഇന്ന് നിങ്ങൾ സഖ്യത്തിലായിരിക്കുന്നത്! എസ്.പി. അധികാരം നിലനിർത്താൻ എന്തും ചെയ്യുമെന്നാണ് ഇത് വ്യകതമായി കാണിക്കുന്നത്” എന്ന് ശ്രീ മോദി, യു.പി. മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ആക്രമിച്ചുകൊണ്ട് പറഞ്ഞു.

സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും അഴിമതിയും വർദ്ധിപ്പിക്കുന്നതിൽ മാത്രമാണ്  എസ്പി സർക്കാർ സഹായിച്ചിരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. “എന്താണ് യു.പിയിൽ ഉയർന്നിരിക്കുന്നത്,  കുറ്റകൃത്യനിരക്ക്, ജോലികൾക്കായി  യുവാക്കളുടെ കുടിയേറ്റം, അഴിമതി, കലാപങ്ങൾ, ദാരിദ്ര്യം, മരണനിരക്ക്, സ്കൂളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് എന്നിവ മാത്രമാണ്" എന്നും അദ്ദേഹം പറഞ്ഞു.

അഴിമതി കുറക്കാൻ 3, 4 ക്ലാസ് സർക്കാർ ജോലികൾക്കുള്ള ഇന്റർവ്യൂ സർക്കാർ ഒഴിവാക്കി. “മുമ്പ് 3, 4 ക്ലാസ് ജോലികൾക്ക്  കൈക്കൂലി നൽകേണ്ടിവരുമായിരുന്നു. ഞങ്ങൾ അതിലെ ഇന്റർവ്യൂ പ്രക്രിയ ഒഴിവാക്കി. അതിലൂടെ അഴിമതിക്ക് തടയിടാനായി.” അദ്ദേഹം തുടർന്നു “125 കോടി ഇന്ത്യക്കാരുടെ  അനുഗ്രഹത്താലാണ് എനിക്ക് അഴിമതിക്കും കള്ളപ്പണത്തിനും എതിരെ യുദ്ധം ചെയ്യുവാൻ കഴിയുന്നത് .”

പ്രസംഗത്തിന്റെ പൂർണ്ണരൂപം  വായിക്കാനായി  ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait

Media Coverage

Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to attend Christmas Celebrations hosted by the Catholic Bishops' Conference of India
December 22, 2024
PM to interact with prominent leaders from the Christian community including Cardinals and Bishops
First such instance that a Prime Minister will attend such a programme at the Headquarters of the Catholic Church in India

Prime Minister Shri Narendra Modi will attend the Christmas Celebrations hosted by the Catholic Bishops' Conference of India (CBCI) at the CBCI Centre premises, New Delhi at 6:30 PM on 23rd December.

Prime Minister will interact with key leaders from the Christian community, including Cardinals, Bishops and prominent lay leaders of the Church.

This is the first time a Prime Minister will attend such a programme at the Headquarters of the Catholic Church in India.

Catholic Bishops' Conference of India (CBCI) was established in 1944 and is the body which works closest with all the Catholics across India.