Our government brought in soil health card which has proven extremely beneficial for the farmers: PM Modi
Even when we were not in power, we were with the people of Morbi & served the society, says the PM
PM Modi says development for us is not winning polls, but serving citizens
Our Govt worked to bring SAUNI Yojana and large pipelines that carry Narmada water: PM Modi
Congress expressed displeasure when Dr. Rajendra Prasad had come to Gujarat for inauguration of the Somnath Temple: PM Modi
If there was no Sardar Patel, Somnath Temple would never have been possible, says PM Modi
PM in Gujarat: Congress is seeking votes of the OBC communities but they should also answer why they did not allow OBC Commission to get Constitutional Status?

 

പ്രധാനമന്ത്രി നരേന്ദ്ര മോദി  ഗുജറാത്തിലെ മോർബി, പ്രാച്ചി, പലിത്താന, നവസരി  എന്നിവിടങ്ങളിൽ   പൊതുയോഗത്തെ അഭിസംബോധന ചെയ്തു . കോൺഗ്രസ് അഴിമതിയിലും    വംശീയ   രാഷ്ട്രീയത്തിലും ഏർപ്പെട്ടിരിക്കുന്നു എന്ന് കോൺഗ്രസ് പാർട്ടിക്കെതിരെ ആഞ്ഞടിച്ചു  പ്രധാനമന്ത്രി.സോമനാഥ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിന്  ഡോ. രാജേന്ദ്രപ്രസാദ് ഗുജറാത്തിൽ എത്തിയപ്പോൾ കോൺഗ്രസ് പാർട്ടി സൃഷ്‌ടിച്ച  ഉപദ്രവത്തിന്റെ കുറിച്ചും  സംസാരിച്ചു.

നല്ലതും, മോശവുമായ കാലങ്ങളിൽ ജനസംഘവും ബി.ജെ.പിയും മോർബിയിലെ ജനങ്ങൾക്കായി  പ്രവർത്തിച്ചു , എന്നാൽ കോൺഗ്രസീനും  അവരുടെ നേതാക്കൾക്കും  ഇതിനെക്കുറിച്ചു ഒന്നും പറയാനാവില്ല എന്ന് മോർബിലെ ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി  പറഞ്ഞു.

" ജനങ്ങളുടെ ക്ഷേമമാണ് ഞങ്ങളുടെ മുൻഗണന ? ഞങ്ങൾ അധികാരത്തിൽ അല്ലാത്തപ്പോഴും  ഞങ്ങൾ മോർബിയിലെ ജനങ്ങളോടൊപ്പം നിന്നുകൊണ്ട്  സമൂഹത്തെ സേവിച്ചിരുന്നു   " എന്ന് , അദ്ദേഹം കൂട്ടിച്ചേർത്തു.

"കോൺഗ്രസിനു  വികസനം എന്നാൽ ഹാൻഡ് പനമ്പുകൾ നൽകുക എന്നതാണ്.എന്നാൽ  സൗനി യോജന, നർമദാ ജലം കൊണ്ടുവരാനുള്ള വലിയ പൈപ്പുകൾ എന്നിവയാണ് ബി.ജെ.പി.യുടെ മുൻഗണന. ചെക്ക് ഡാമുകളിലും   ഞങ്ങൾ ഊന്നൽനൽകി എന്ന് "കോൺഗ്രസിനെ  ആക്രമിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി  പറഞ്ഞു.

കോൺഗ്രസ് അധികാരത്തിൽ ഉണ്ടായിരുന്നുവെങ്കിൽ  നർമ്മദയിലെ  ജലം ഒരിക്കലും ഇവിടെ എത്തില്ലായിരുന്നു,    കർഷകർ പിന്നോക്കാവസ്ഥയിലാകുമായിരുന്നു. പദ്ധതിയിൽ  കാലതാമസം വരുത്താനുള്ള എല്ലാ ശ്രമങ്ങളും കോൺഗ്രസ് നടത്തിയിട്ടുണ്ട് ", എന്ന്  പാലിടാനായിൽ  പ്രധാനമന്ത്രി പ്രസ്‌താവിച്ചു .

ബി.ജെ.പി. അധികാരത്തിൽ വന്നപ്പോൾ കച്ചിലെയും   സൌരാഷ്ട്രയിലെയും പ്രധാന പ്രശ്നം ജലക്ഷാമമായിരുന്നു  എന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . "ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ ഇതു സമൂഹത്തെ ബാധിച്ചിരുന്നുവെന്നും എന്നാൽ ഈ അവസ്ഥ  ബി.ജെ.പി മാറ്റിയെന്നും  നർമ്മദയിലെ ജലം ഈ പ്രദേശങ്ങളിലേക്ക് എത്തിച്ചുവെന്നു " ശ്രീ മോദി പറഞ്ഞു.

"സോണി യോജന വഴി, ഞങ്ങൾ വലിയ പൈപ്പ് ലൈനുകൾ നിർമ്മിച്ചു. സൌനി പദ്ധതിയിലൂടെ  സൗരാഷ്ട്രയിലെ അണക്കെട്ടുകളിൽ നിറഞ്ഞുകവിയുന്നതെന്ന്  സൗനി യോജനയെ കുറിച്ചു  സംസാരിക്കവെ അദ്ദേഹം പറഞ്ഞു .എന്നാൽ കോൺഗ്രസിന്  ഇതൊക്കെ കാണാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. "

കർഷകർക്കും, കാർഷിക മേഖലയുടെ  പുരോഗമനത്തിനായും  എടുത്തിട്ടുള്ള  നിരവധി ക്ഷേമപദ്ധതികളെ ക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. പ്രധാനമന്ത്രി കിസാൻ സമ്പദാ  യോജനയെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു: "കിസാൻ സമ്പദാ  യോജനയിലൂടെ കൂടുതൽ   മൂല്യ വർദ്ധനവ്, കൂടുതൽ  സമ്പാദിക്കാനുമുള്ള അവസരം എന്നിവ നൽകികൊണ്ട് കർഷകരെ  സഹായിക്കാനുള്ള ശ്രമം   നടന്നു കൊണ്ടിരിക്കുകയാണ്.

സോമനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ഡോ. രാജേന്ദ്രപ്രസാദ് ഗുജറാത്തിൽ വന്നപ്പോൾ കോൺഗ്രസ് കാണിച്ച അസംതൃപ്തിയെക്കുറിച്ച് അദ്ദേഹം പ്രാച്ചിയിൽ  സംസാരിച്ചു. ക്ഷേത്രത്തിന് വേണ്ടി സർദാർ പട്ടേൽ വഹിച്ച നിർണായക പങ്കിനെ  അദ്ദേഹം ഉയർത്തിക്കാട്ടി .

"സർദാർ പട്ടേൽ ഇല്ലായിരുന്നെങ്കിൽ, സോമനാഥിൽ ക്ഷേത്രം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല . ഇന്ന് ചില ആളുകൾ സോമനാഥിനെ ഓർക്കുന്നു , എന്നിക്ക്  അവരോട് ചോദിക്കേണ്ടതുണ്ട് - നിങ്ങൾ നിങ്ങളുടെ ചരിത്രം മറന്നുപോയോ? നിങ്ങളുടെ കുടുംബാംഗങ്ങൾ, നമ്മുടെ  ആദ്യ പ്രധാനമന്ത്രി അവിടെ ഒരു ക്ഷേത്രം നിർമ്മിക്കുന്ന  ആശയത്തിൽ  സന്തുഷ്ടരായിരുന്നില്ല ... സോമനാഥ് ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ ഡോ. രാജേന്ദ്രപ്രസാദ് വന്നപ്പോൾ, പണ്ഡിറ്റ് നെഹ്രു അതിൽ  അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു ", എന്ന് പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസ് ഒ.ബി.സി സമുദായങ്ങളുടെ വോട്ടുകൾ   ആഗ്രഹിക്കുന്നു എന്നാൽ, ഒ.ബി.സി. കമ്മീഷന്  വർഷങ്ങളായി ഭരണഘടനാ പദവി ലഭിക്കാത്തത് എന്തുകൊണ്ട് എന്നതിന് അവർ ഉത്തരം നൽകണമെന്ന്    മോദി  പറഞ്ഞു  ? ഇതിനായി ഞഞങ്ങൾ  ബിൽ  കൊണ്ടുവന്നു,  ലോക്സഭ പാസ്സാക്കിയെങ്കിലും കോൺഗ്രസ്  ഭൂരിപക്ഷത്തിലുള്ള   രാജ്യസഭയിൽ അതു സ്‌തംഭിച്ചുവെന്നും പ്രധാനമന്ത്രി പ്രസ്‌താവിച്ചു. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയം അവതരിപ്പിക്കുമെന്നും  ഒ.ബി.സി സമുദായത്തിന് അവരുടെ അവകാശം ലഭിക്കുമെന്നത്  ഉറപ്പുവരുത്തുമെന്നും  ശ്രീ മോദി  പറഞ്ഞു.

കോൺഗ്രസ് പാർട്ടി വളരെ അധികം  അഴിമതിയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി  ആരോപിച്ചു. 70 വർഷമായി രാജ്യത്തിനെ കൊള്ളയടിച്ചവർക്ക് ഞാൻ അധികാരത്തിൽ ഇരിക്കുന്നത് ഇഷ്ട്ടമല്ല എന്നും "- അദ്ദേഹം പ്രാച്ചിയിൽ പറഞ്ഞു.

മൂന്നു തിരഞ്ഞെടുപ്പുകളാണ് ഇപ്പോൾ നടക്കാൻ പോകുന്നത് ഒന്ന് യുപിയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, ഒന്ന് ഗുജറാത്തിൽ,  മൂന്നാമത് കോൺഗ്രസ് പ്രസിഡന്റിനുള്ളത്  . ആദ്യത്തെ  രണ്ടിടത്തും ബി.ജെ.പി. വിജയിക്കുമെന്നത്  ഉറപ്പാണ്. എന്നാൽ മൂന്നാമത്തേതിൽ ,  ഒരു കുടുംമ്പം  മാത്രമേ  വിജയിക്കു എന്ന് കോൺഗ്രസ് പാർട്ടിയുടെ വംശീയ   രാഷ്ട്രീയത്തിനെതിരെ ആക്രമിച്ചുകൊണ്ട് നവസാരിയിൽ പ്രധാനമന്ത്രി പ്രസ്‌താവിച്ചു.

യുപി തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിനിറങ്ങിയ രണ്ട് നേതാക്കളെ  മാധ്യമങ്ങൾ വാഴ്‌ത്തിയിരുന്നു . മോദി  അവസാനിച്ചു എന്ന് അവർ എഴുതി. എന്നാൽ ഫലം  എല്ലാവർക്കും കാണാൻ കഴിയുന്നുണ്ട്. ഈ രണ്ടു നേതാക്കളും യു.പി.യിൽ എന്താണ്  ചെയ്തത്? അവർ ഗുജറാത്തികളെ  കഴുതകൾ എന്ന്  വിളിച്ചു. "

‘ജാതിവാദ്  , പരിവാർവാദ്, ഭഷ്ഷാഷാചാർ  എന്നിവയിൽ  മാത്രമാണ് കോൺഗ്രസ്സ് ഏർപ്പെട്ടിട്ടുള്ളതെന്ന് പാലിത്താനായിലെ  ഒരു യോഗത്തിൽ സംസാരിക്കവെ   പ്രധാനമന്ത്രി പറഞ്ഞു.അവർ  ടാങ്കർ ബിസിനസ് നിയന്ത്രിച്ചുവെന്നും കോൺഗ്രസ് പാർട്ടിയെ  ആക്ഷേപിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു . '' ഈ  മേഖലയിലെ ജലക്ഷാമം നിങ്ങൾ  ഓർക്കുന്നില്ലേ? എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടാങ്കർ വ്യവസായത്തെ കോൺഗ്രസ് പാർട്ടി നിയന്ത്രിച്ചു എന്നതാണ് ഇതിന്റെ  കാരണം.അവർ ഇവിടത്തെ  ജലക്ഷാമം പ്രയോജനപ്പെടുത്തിയിരുന്നു. കഴിഞ്ഞ 22 വർഷമായി ബി.ജെ.പി. ഇത് വ്യവസ്ഥയെ മാറ്റിയെടുത്തു. ഞങ്ങൾ ടാങ്കർ വ്യവസായത്തെ  അപ്രസക്തമാക്കി. "

കഠിനാദ്ധ്വാനം ചെയ്യുന്ന എല്ലാവരെ  കോൺഗ്രസ്  പരിഹസിച്ചുവെന്നും  പാവങ്ങൾക്കെതിരെയുള്ള അവരുടെ വിദ്വേഷം നമ്മെ ഞെട്ടിക്കുന്നുവെന്നും  പ്രധാനമന്ത്രി പറഞ്ഞു. "ഫക്കീർ ഗാന്ധി -   മഹാനായ മഹാത്മയുടെ  പാരമ്പര്യമാണ് നമ്മുക്കുള്ളത് .അവർക്ക് രാജകുടുംബത്തിന്റെ പാരമ്പര്യമാണുള്ളത് . അവർ എല്ലാ വിശേഷാധികാരത്തോടെ  ജനിച്ചവരാണ്. അവർ  വികസനത്തെ  വെറുക്കുന്നു, അവർ ഗുജറാത്തിനെ  വെറുക്കുന്നു, അവർ മോദിയെ വെറുക്കുന്നു, ഇപ്പോൾ അവർ  വിയർപ്പിനെയും   വെറുക്കുന്നു. എന്തുകൊണ്ടെന്നാല്‍, അവർക്ക്   ജീവിതത്തിൽ ഒരിക്കലും  വിയർക്കേണ്ടി വന്നിട്ടില്ല മാത്രമല്ല അവർ ഒരിക്കലും  കഠിനമായി അധ്വാനിച്ചിട്ടുമില്ല. കഠിനമായി പ്രവർത്തിക്കുന്ന എല്ലാവരെയും അവർ  പരിഹസിക്കുന്നു. ഇത് അവരുടെ മനോഭാവമാണ്. ദരിദ്രർക്കെതിരെയുള്ള  ഈ വിദ്വേഷം ഞെട്ടിക്കുന്നതാണ്. "

നാൽപതു വവർഷമായി ഒരു റാങ്ക്, ഒരു പെൻഷൻ, എന്ന പ്രശ്‌നം പരിഹരിക്കാത്തതിനെതിരെയും പ്രധാനമന്ത്രി മോദി   കോൺഗ്രസിനെ ആക്രമിച്ചു. "തെരഞ്ഞെടുപ്പു അടുത്തപ്പോൾ, അവർ ഒ.ആർ.ഒ.പി. ക്കായി വെറും 500 കോടി രൂപയുടെ പ്രഖ്യാപനം  നടത്തി, എന്നാൽ   യഥാർത്ഥ ആവശ്യം ഇതിനേക്കാൾ വളരെ അധികമായിരുന്നു. അവർ ആളുകളെ ഉത്തരവാദിത്വത്തെ വഴിതെറ്റിക്കുകയായിരുന്നു, എന്ന് "അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോക്ലം വിഷയത്തിൽ കോൺഗ്രസിനെ ചോദ്യം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ചോദിച്ചു : "നമ്മുടെ  വിദേശകാര്യ മന്ത്രാലയത്തെ വിശ്വസിക്കാതെ , കോൺഗ്രസ് എന്തുകൊണ്ട് ചൈനയെ വിശ്വസിക്കുന്നു?

കോൺഗ്രസ് ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ജിഎസ്ടിയുടെ തീരുമാനത്തെ ഒരുമിച്ചു   സ്വീകരിച്ചുവെങ്കിലും ഇപ്പോൾ അവർ സ്വയം പിരിഞ്ഞുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാത്മാ ഗാന്ധി, ബുദ്ധൻ, സർദാർ പട്ടേൽ, നേതാജി ബോസ്, ഭഗത് സിംഗ് എന്നിവരെ നമ്മൾ  ഓർക്കുമ്പോൾ അവർ ഗബ്ബാർ സിംഗിനെ ഓർക്കുന്നു. അവരുടെ ചിന്താ പ്രക്രിയയെക്കുറിച്ച് ഇതിൽ കൂടുതൽ എന്നിക്ക് എന്ത് പറയാൻ  സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി കേന്ദ്രത്തിന്റെ  നിരവധി ക്ഷേമപരിപാടികളെ കുറിച്ചും, അവ  രാജ്യത്തുടനീളമുള്ള  ജനങ്ങളുടെ ജീവിതത്തെ എങ്ങനെ  രൂപാന്തരപ്പെടുത്തുന്നു, എന്നതിനെ കുറിച്ചും പ്രധാനമത്രി  സംസാരിച്ചു .

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait

Media Coverage

Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to attend Christmas Celebrations hosted by the Catholic Bishops' Conference of India
December 22, 2024
PM to interact with prominent leaders from the Christian community including Cardinals and Bishops
First such instance that a Prime Minister will attend such a programme at the Headquarters of the Catholic Church in India

Prime Minister Shri Narendra Modi will attend the Christmas Celebrations hosted by the Catholic Bishops' Conference of India (CBCI) at the CBCI Centre premises, New Delhi at 6:30 PM on 23rd December.

Prime Minister will interact with key leaders from the Christian community, including Cardinals, Bishops and prominent lay leaders of the Church.

This is the first time a Prime Minister will attend such a programme at the Headquarters of the Catholic Church in India.

Catholic Bishops' Conference of India (CBCI) was established in 1944 and is the body which works closest with all the Catholics across India.