ഹിമാചല്‍പ്രദേശിലെ ലഹൗല്‍ – സ്പിതിയിലുള്ള സിസുവില്‍ അഭര്‍ സമാരോഹില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ന് പങ്കെടുത്തു.
തുരങ്കത്തിന്റെ പരിവര്‍ത്തനാത്മക സ്വാധീനം
'കാര്യകര്‍ത്ത' ആയിരുന്ന സമയത്ത് റോഹ്തങിലൂടെയുള്ള ദീര്‍ഘമായ യാത്രയും ശൈത്യകാലത്ത് റോഹ്തങ് തുരങ്കം അടയ്ക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രതിസന്ധിയും പ്രധാനമന്ത്രി ഓര്‍മിച്ചു. അക്കാലത്ത് ശ്രീ. താകൂര്‍ സെന്‍ നേഗിയുമായുള്ള തന്റെ സംവാദവും അദ്ദേഹം ഓര്‍മിച്ചു. മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ഈ ബുദ്ധിമുട്ടുകളെപ്പറ്റിയെല്ലാം അറിവുണ്ടായിരുന്നതായും അതുകൊണ്ടാണ് 2002 ല്‍ അദ്ദേഹം ഈ തുരങ്കം പ്രഖ്യാപിച്ചതെന്നും ശ്രീ. മോദി പറഞ്ഞു.
9 കിലോമീറ്റര്‍ തുരങ്കത്തിലൂടെ, 45 – 46 കിലോമീറ്റര്‍ ദൂരം കുറയ്ക്കാനായി.
തുരങ്കത്തിന്റെ പരിവര്‍ത്തനാത്മകമായ സ്വാധീനത്തിലൂടെ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം മാറാന്‍ പോവുകയാണ്. ലഹൗല്‍ – സ്പിതി, പന്‍ഗി എന്നിവിടങ്ങളിലെ കര്‍ഷകര്‍, പഴം കച്ചവടക്കാര്‍, മൃഗങ്ങളെ വളര്‍ത്തുന്നവര്‍, വിദ്യാര്‍ത്ഥികള്‍, കച്ചവടക്കാര്‍ എന്നിവര്‍ക്ക്, തുരങ്കം നേട്ടമുണ്ടാക്കാന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നശിച്ചു പോകാതെ, വിപണികളില്‍ വേഗം എത്തിക്കുന്നതിന് ഇത് സഹായിക്കും. കൂടാതെ, ഇവിടുത്തെ ചന്ദ്രമുഖി ഉരുളക്കിഴങ്ങുകള്‍ പുതിയ വിപണികളിലും കൂടുതല്‍ ആളുകളിലുമെത്തിച്ചേരാന്‍ സഹായിക്കും. ലഹൗല്‍ – സ്പിതി മേഖലയിലെ ഔഷധ സസ്യങ്ങളും, സുഗന്ധവ്യഞ്ജനങ്ങളും ആഗോളവിപണിയിലെത്തിക്കുന്നതിനും വഴിയൊരുക്കും. പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ദൂരസ്ഥലത്തേയ്ക്ക് പോകേണ്ടിവരുന്നത് ഒഴിവാക്കാനാകുമെന്നും ശ്രീ. മോദി പറഞ്ഞു.
വിനോദസഞ്ചാര മേഖലയ്ക്കും തൊഴിലവസരങ്ങള്‍ക്കും പ്രോത്സാഹനം
പ്രദേശത്തെ അനന്തമായ വിനോദസഞ്ചാര സാധ്യതകളെപ്പറ്റി പ്രധാനമന്ത്രി സംസാരിച്ചു. ദേവ ദര്‍ശനത്തിന്റെയും ബുദ്ധദര്‍ശനത്തിന്റെയും സംയോജനത്തിലൂടെ പ്രദേശത്തിന് പുതിയ ദിശാഗതി കൈവരും. സ്പിതി താഴ്‌വരയിലെ താബോ ആശ്രമത്തിലെത്തുന്നതിനുള്ള യാത്ര സുഗമമാക്കാന്‍ തുരങ്കം സഹായിക്കും.
പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെയും മറ്റ് ലോക രാജ്യങ്ങളുടെയും ബുദ്ധിസ്റ്റ് കേന്ദ്രമായി ഈ പ്രദേശം മാറും. വിനോദസഞ്ചാര സാധ്യത വര്‍ധിക്കുന്നതോടെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
അവസാന ലക്ഷ്യത്തിലെത്തിച്ചേരല്‍
രാജ്യത്തെ ഓരോ പൗരനും വികസനത്തിന്റെ നേട്ടങ്ങള്‍ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണ് അടല്‍ തുരങ്കമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചില ആള്‍ക്കാരുടെ രാഷ്ട്രീയ സ്വാര്‍ത്ഥത പൂര്‍ത്തീകരിക്കാനാവാത്തതിനാല്‍, മുന്‍കാലങ്ങളില്‍ ലഹൗല്‍ സ്പിതി പോലുള്ള പ്രദേശങ്ങള്‍ തഴയപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന്, രാജ്യം ഒരു പുതുചിന്തയില്‍ പ്രവര്‍ത്തിക്കുന്നതായും വോട്ടുകളുടെ എണ്ണം നോക്കിയല്ല, മറിച്ച് ഒരു ഇന്ത്യക്കാരനും പിന്നിലാകരുതെന്ന ചിന്തയോടെയാണ് നയങ്ങള്‍ രൂപീകരിക്കപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ വീടുകളിലും പൈപ്പ് കണക്ഷന്‍ ഏര്‍പ്പെടുത്തിയ രാജ്യത്തെ ജില്ലകളിലൊന്നായ ലഹൗല്‍ – സ്പിതി ഈ മാറ്റത്തിന്റെ വലിയ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദളിതര്‍, ഗോത്ര ജനത, ഇരകള്‍, ദുര്‍ബലര്‍ എന്നിവര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്ന ഗവണ്‍മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഗ്രാമീണ മേഖലയിലെ വൈദ്യുതീകരണം, പാചകവാതക കണക്ഷന്‍, ശുചിമുറി നിര്‍മാണം, ആയുഷ്മാന്‍ ഭാരത് പദ്ധതി വഴിയുള്ള ചികിത്സാ സംവിധാനം തുടങ്ങി ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ച നടപടികളെ അദ്ദേഹം എടുത്തുപറഞ്ഞു. കൊറോണ വൈറസിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.
अटल टनल के बनने से लाहौल-स्पीति और पांगी के किसान हों, बागवानी से जुड़े लोग हों, पशुपालक हो, स्टूडेंट हों, नौकरीपेशा हों, व्यापारी-कारोबारी हों, सभी को लाभ होने वाला है।
— PMO India (@PMOIndia) October 3, 2020
अब लाहौल के किसानों की गोभी, आलू और मटर की फसल बर्बाद नहीं होगी बल्कि तेज़ी से मार्केट पहुंचेगी: PM
स्पीति घाटी में स्थित देश में बौद्ध शिक्षा के एक अहम केंद्र ताबो मठ तक दुनिया की पहुंच और सुगम होने वाली है।
— PMO India (@PMOIndia) October 3, 2020
यानि एक प्रकार से ये पूरा इलाका पूर्वी एशिया समेत विश्व के अनेक देशों के बौद्ध अनुयायियों के लिए भी एक बड़ा सेंटर बनने वाला है: PM
ये टनल इस पूरे क्षेत्र के युवाओं को रोज़गार के अनेक अवसरों से जोड़ने वाली है।
— PMO India (@PMOIndia) October 3, 2020
कोई होम स्टे चलाएगा, कोई गेस्ट हाउस, कोई ढाबा, कोई दुकान करेगा तो वहीं अनेक साथियों को गाइड के रूप में भी रोज़गार उपलब्ध होगा: PM
अब देश में नई सोच के साथ काम हो रहा है।
— PMO India (@PMOIndia) October 3, 2020
सबके साथ से, सबके विश्वास से, सबका विकास हो रहा है।
अब योजनाएं इस आधार पर नहीं बनतीं कि कहां कितने वोट हैं।
अब प्रयास इस बात का है कि कोई भारतीय छूट ना जाए, पीछे न रह जाए।
इस बदलाव का एक बहुत बड़ा उदाहरण लाहौल-स्पीति है: PM