There is something very special about the land of Rajasthan. This is a land of courage: PM
Be it living in harmony with nature or defending our nation, Rajasthan has shown the way: PM Modi
The Central Government and the State Government are working together for the progress of Rajasthan: PM Modi in Jaipur
PM Modi highlights historic increase of 1.5 times in MSP, says Government is working for welfare of our hardworking farmers
Our aim is inclusive and all-round development: PM: PM Modi
There is no tolerance towards corruption. All our efforts are aimed at building a New India: Prime Minister

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജയ്പ്പൂരില്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചു. 
രാജസ്ഥാനിലെ 13 നഗര അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്തു. 

തുടര്‍ന്ന്, കേന്ദ്ര ഗവണ്‍മെന്റിന്റെയും രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെയും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവം വിവരിക്കുന്ന ദൃശ്യ-ശ്രാവ്യ അവതരണം പ്രധാനമന്ത്രി കണ്ടു. രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീമതി വസുന്ധര രാജെ ഈ അവതരണം നിയന്ത്രിച്ചു. പ്രധാനമന്ത്രി ഉജ്വല യോജന, പ്രധാനമന്ത്രി മുദ്ര യോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അനുഭവങ്ങളാണ് അവതരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 
രാജസ്ഥാന്‍ എങ്ങനെയാണ് അതിഥികളെ സ്വാഗതം ചെയ്യുന്നതെന്നു താന്‍ നേരിട്ടുകാണുകയാണെന്നു പൊതുയോഗത്തില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാനം കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ നേടിയ വളര്‍ച്ചയുടെ യഥാര്‍ഥ ചിത്രം സന്ദര്‍ശകര്‍ക്കു കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ധീരതയുടെ നാടാണു രാജസ്ഥാനെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന കാര്യത്തിലായാലും രാജ്യരക്ഷയ്ക്കായി പ്രതിരോധം തീര്‍ക്കുന്നതിലായാലും രാജസ്ഥാന്‍ മാതൃകയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 

സംസ്ഥാനത്തെ തൊഴില്‍സംസ്‌കാരം മാറ്റിയെടുക്കാന്‍ മുഖ്യമന്ത്രി ശ്രീമതി വസുന്ധര രാജെയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ നേട്ടം കൈവരിച്ചതിനു മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു. രാജസ്ഥാന്റെ വികസനത്തിനായി കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ സഹകരിച്ചു പ്രവര്‍ത്തിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നത്തെ അവതരണത്തില്‍ കണ്ട പദ്ധതിഗുണഭോക്താക്കളുടെ ആഹ്ലാദം പൊതുചടങ്ങിനെത്തിയ എല്ലാവരിലും പ്രകടമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 

കര്‍ഷകരുടെ ക്ഷേമത്തിനായി എപ്രകാരമാണു കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. വിവിധ വിളകള്‍ക്കുള്ള നടപ്പു ഖാരിഫ് സീസണിലെ തറവിലയില്‍ വരുത്തിയ വര്‍ധനയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. 
സ്വച്ഛ് ഭാരത്, ജന്‍ ധന്‍ യോജന, പ്രധാനമന്ത്രി ആവാസ് യോജന, മുദ്ര യോജന, ഉജ്വല യോജന, സൗഭാഗ്യ യോജന തുടങ്ങിയ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികള്‍ നടപ്പാക്കുന്നതില്‍ രാജസ്ഥാനിലുണ്ടായിട്ടുള്ള പുരോഗതി അദ്ദേഹം വിവരിച്ചു. 
അടുത്ത വര്‍ഷമാകുമ്പോഴേക്കും രാജസ്ഥാന്‍ 70 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, വികസിതമായ രാജസ്ഥാന്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രതിജ്ഞാബദ്ധത ഉറപ്പുവരുത്തണമെന്ന് ആഹ്വാനം ചെയ്യുകയും പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതില്‍ ഇതു നിര്‍ണായകമാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi