This is the strength of the farmers of our country that the production of pulses has increased from almost 17 million tonnes to 23 million tonnes in just one year: PM
100% neem coating of urea has led to its effective utilisation: PM
Due to Soil health Cards lesser fertilizers are being used and farm productivity has gone up by 5 to 6 per cent: PM Modi
We have announced ‘Operation Greens’ in this year’s budget, we are according TOP priority to Tomato, Onion, Potato: PM Modi
Promoting use of solar energy will lead to increase in the income of farmers: PM Modi

 

  • ഡെല്‍ഹിയില്‍ പുസയിലെ എന്‍.എ.എസ്.സി. കോംപ്ലക്‌സില്‍ സംഘടിപ്പിക്കപ്പെട്ട ‘കൃഷി-2022: കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കല്‍’ എന്ന പ്രമേയത്തോടുകൂടിയുള്ള ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. 
    നയവും ഭരണപരിഷ്‌കാരങ്ങളും, കാര്‍ഷികോല്‍പന്ന വ്യാപാര നയവും കയറ്റുമതി പ്രോല്‍സാഹിപ്പിക്കലും ഒപ്പം വിപണി ഘടനയും വിപണന ശേഷിയും, മൂല്യ ശൃംഖലയും വിതരണ ശൃംഖലയും നടത്തിക്കൊണ്ടുപോകല്‍, കൃഷിയില്‍ സാങ്കേതിക വിദ്യയും സ്റ്റാര്‍ട്ടപ്പുകളും, സുസ്ഥിരവും തുല്യതയാര്‍ന്നതുമായ വികസനവും സേവനങ്ങള്‍ ഫലപ്രദമായി ലഭ്യമാക്കലും, കര്‍ഷകര്‍ക്കായി മൂലധന നിക്ഷേപവും സ്ഥാപനപരമായ വായ്പയും, മൃഗപരിപാലനവും പശുവളര്‍ത്തലും കോഴിവളര്‍ത്തലും മല്‍സ്യമേഖലയും വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്ന മേഖലകളായി കണ്ടു പ്രോല്‍സാഹിപ്പിക്കല്‍ എന്നീ വീഷയങ്ങള്‍ ഏഴു സംഘങ്ങള്‍ അവതരിപ്പിച്ചു. 

അവതരണങ്ങള്‍ നടത്തിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പയറുവര്‍ഗങ്ങളില്‍ ഉള്‍പ്പെടെ നല്ല ഉല്‍പാദനം കാഴ്ചവെച്ചതിന് അദ്ദേഹം കര്‍ഷകര്‍ക്ക് ആശംസകള്‍ നേര്‍ന്നു. 
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഏകോപിതമായ ഏറെ നടപടികള്‍ ഗവണ്‍മെന്റ് കൈക്കൊണ്ടതായി പ്രധാനമന്ത്രി പറഞ്ഞു. ചെലവു കുറയ്ക്കുക, വിളവുകള്‍ക്കു ന്യായവില ഉറപ്പുവരുത്തുക, മാലിന്യം കുറച്ചുകൊണ്ടുവരിക, വരുമാനത്തിനു മറ്റു വഴികള്‍കൂടി തേടുക എന്നീ നാലു കാര്യങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. മുഴുവന്‍ യൂറിയക്കും വേപ്പെണ്ണ പുരട്ടാന്‍ സാധിച്ചതു വഴി യൂറിയയുടെ ഉപയോഗം ഫലപ്രദമായിത്തീരുകയും അതുവഴി ഉല്‍പാദനം വര്‍ധിക്കുകയും ചെയ്തതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ ഉപയോഗത്തിലൂടെ രാസവളങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരാനും ഉല്‍പാദനം വര്‍ധിപ്പിക്കാനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 

അപൂര്‍ണായി കിടക്കുന്ന 99 ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണു കേന്ദ്ര ഗവണ്‍മെന്റെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ഇതില്‍ 50 എണ്ണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസേചന പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ കര്‍ഷകരുടെ കൃഷിച്ചെലവ് കുറയുമെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി കൃഷി സീഞ്ചായ് യോജന വഴി ചെറുകിട ജലസേചന പദ്ധതികളിലൂടെ 20 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ വെള്ളമെത്തിച്ചതായി അദ്ദേഹം അറിയിച്ചു. 
ഈ ബജറ്റില്‍ പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ ഗ്രീന്‍സ്’ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കു ഗുണം ചെയ്യുമെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. അനുയോജ്യമായ അടിസ്ഥാനസൗകര്യം വികസിപ്പിച്ചും ഇ-നാം പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചും 22,000 ഗ്രാമീണ വിപണികള്‍ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിടത്തില്‍നിന്ന് അഞ്ചു മുതല്‍ 15 വരെ കിലോമീറ്റര്‍ പരിധിയില്‍ വിപണിയുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം കര്‍ഷകര്‍ക്കു ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിനായി കൃഷിവായ്പക്കുള്ള തുക വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃഷിയില്‍നിന്നുള്ള പാഴ്‌വസ്തുക്കള്‍ ഉപയോഗപ്രദമാക്കാന്‍ പല പദ്ധതികളും നടപ്പാക്കിവരുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi