മലയാള മനോരമ കോണ്‍ക്ലേവ് 2019നെ

Published By : Admin | August 30, 2019 | 10:00 IST
Constructive criticism is something I greatly look forward to: PM
New India is not about the voice of a select few. It is about the voice of each and every of the 130 crore Indians: PM
PM Modi calls for using language as a tool to unite India

കൊച്ചിയില്‍ സംഘടിപ്പിച്ച മലയാള മനോരമ കോണ്‍ക്ലേവ് 2019നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്തു.
കേരളത്തിലെ ജനങ്ങളെ കൂടുതല്‍ ഉണര്‍വുള്ളവരാക്കുന്നതിന് നടത്തുന്ന സംഭാവനകള്‍ക്കും സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച പങ്കിനും മലയാള മനോരമയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

സംയോജിത അഭിലാഷങ്ങളാണ് നവ ഇന്ത്യയുടെ കാതല്‍:
നവ ഇന്ത്യ എന്ന വിഷയത്തെക്കുറിച്ചുള്ള കോണ്‍ക്ലേവില്‍ സംസാരിച്ച പ്രധാനമന്ത്രി, വ്യക്തിപരമായ അഭിലാഷങ്ങള്‍, കൂട്ടായ കഠിനപ്രയത്‌നങ്ങള്‍, ദേശീയ പുരോഗതി തങ്ങള്‍ക്കുകൂടി അവകാശപ്പെടതാണെന്ന തോന്നല്‍ എന്നിവയാണ് നവ ഇന്ത്യയുടെ കാതല്‍ എന്നു ചൂണ്ടിക്കാട്ടി. നവ ഇന്ത്യ എന്നതു പങ്കാളിത്ത ജനാധിപത്യവുമായും പൗര കേന്ദ്രീകൃത ഗവണ്‍മെന്റുമായും സജീവമായ പൗരാവലിയുമായും ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രതികരിക്കുന്ന ജനങ്ങളുടെയും പ്രതികരിക്കുന്ന ഗവണ്‍മെന്റിന്റെയും കാലഘട്ടമാണ് നവ ഇന്ത്യയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കായികമേഖലയായിക്കോട്ടെ, സ്റ്റാര്‍ട്ടപ്പ് മേഖല ആയിക്കോട്ടെ, വിവിധ മേഖലകളില്‍ ഇന്നു നവ ഇന്ത്യ ദൃശ്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ചെറിയ ഗ്രാമങ്ങളില്‍നിന്നും ചെറു പട്ടങ്ങളില്‍ നിന്നുമുള്ള ധീരരായ യുവാക്കള്‍ അവരുടെ അഭിലാഷങ്ങളെ മികവാക്കി മാറ്റിക്കൊണ്ട് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്നു. ''ഇതാണ് എന്നെ സംബന്ധിച്ചിടത്തോളം നവ ഇന്ത്യയുടെ ഉണര്‍വ്. യുവാക്കളുടെ കുടുംബപ്പേരുകള്‍ ഒരു വിഷയമല്ലാത്ത ഇന്ത്യയാണിത്. സ്വയം പേരുണ്ടാക്കാനുള്ള അവരുടെ കഴിവ് മാത്രമാണ് ഇവിടുത്തെ വിഷയം. ഏത് വ്യക്തിയായാലും അഴിമതി തെരഞ്ഞെടുക്കാന്‍ കഴിയാത്ത ഇന്ത്യയാണിത്. കാര്യശേഷിയാണ് മാനദണ്ഡം'', പ്രധാനമന്ത്രി പറഞ്ഞു. 130 കോടി ഇന്ത്യക്കാരില്‍ ഓരോരുത്തരുടെയും ശബ്ദമാണ് നവ ഇന്ത്യയെന്നതിന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മാധ്യമരംഗം ഈ ശബ്ദം കേള്‍ക്കേണ്ടത് അനിവാര്യമാണെ് അദ്ദേഹം ആവര്‍ത്തിച്ചു.
ഗവണ്‍മെന്റ് ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ജീവിതം സുഗമമാക്കുന്നതിനു കൈക്കൊണ്ട നിരവധി നടപടികള്‍ വിശദീകരിച്ചു. വില നിയന്ത്രിച്ചു, അഞ്ചുവര്‍ഷം കൊണ്ട് 1.25 കോടി വീടുകള്‍ നിര്‍മിച്ചു, എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചു, എല്ലാ കുടുംബങ്ങള്‍ക്കും വെള്ളം ലഭ്യമാക്കി, ആരോഗ്യ-വിഭ്യാഭ്യാസ-പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തി തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. 36 കോടി അക്കൗണ്ടുകള്‍ ആരംഭിച്ചുവെന്നും ചെറുകിട സംരംഭകര്‍ക്ക് 20 കോടി വായ്പ ലഭ്യമാക്കിയെന്നും പുകരഹിത അടുക്കളകള്‍ സാധ്യമാക്കുന്നതിനായി എട്ടു കോടി പാചകവാതക കണക്ഷനുകള്‍ നല്‍കിയെന്നും റോഡ് നിര്‍മാണത്തിന്റെ വേഗത ഇരട്ടിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

നമുക്ക് കഴിയുമോ എന്നതില്‍നിന്നു നമുക്ക് കഴിയും എന്നതിലേക്ക്
''ഇന്ത്യയില്‍ പ്രതീക്ഷകളില്‍ മാറ്റം സംഭവിച്ചതെങ്ങനെ എന്നതു രണ്ടു വാക്കുകളില്‍ ചുരുക്കിപ്പറയാം. അഞ്ചു വര്‍ഷത്തിന് മുമ്പ്, ജനങ്ങള്‍ ചോദിച്ചിരുന്നു- നമുക്ക് കഴിയുമോ എന്ന്. നമ്മള്‍ എന്നെങ്കിലും അഴുക്കില്‍നിന്നു മോചിതരാകുമോ എന്ന്. നയപരമായ സ്തംഭനം ഇല്ലാതെയാക്കാന്‍ നമുക്ക് എന്നെങ്കിലും സാധിക്കുമോ? നമുക്ക് എപ്പോഴെങ്കിലും അഴിമതി ഇല്ലാതാക്കാനകുമോ? ഇന്നു ജനങ്ങള്‍ പറയുന്നു, നമുക്ക് കഴിയും എന്ന്. നമ്മള്‍ സ്വച്ഛ്ഭാരതമാകും. നമ്മള്‍ അഴിമതിരഹിത രാജ്യമാകും. മികച്ച ഭരണം നമ്മള്‍ ഒരു പൊതുമുന്നേറ്റമാക്കും. മുമ്പ് അശുഭാപ്തിപൂര്‍ണമായ ചോദ്യത്തെ സൂചിപ്പിച്ചിരുന്ന കഴിയുമോ എന്ന വാക്കിന്റെ സ്ഥാനത്ത് ഇന്നു കഴിയും എന്ന വാക്കു യുവരാഷ്ട്രത്തിന്റെ ശുഭാപ്തിവിശ്വാസത്തിന്റെ ഊര്‍ജമായി മാറിയിരിക്കുകയാണ്.
നവ ഇന്ത്യ സൃഷ്ടിക്കുന്നതിന് ഗവണ്‍മെന്റ് സമഗ്രതയോടെ പ്രവര്‍ത്തിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് 1.5 കോടി വീടുകള്‍ നിര്‍മിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ സമീപനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുക, കൂടുതല്‍ മൂല്യങ്ങള്‍ നല്‍കുക, കുറഞ്ഞ സമയത്ത് അധികചെലവില്ലാതെ നല്‍കുക എന്നിങ്ങനെ സമഗ്ര സമീപനമാണ് ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ശബ്ദം കേള്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു, പ്രാദേശിക കരകൗശല തൊഴിലാളികളെ ഉള്‍പ്പെടുത്തണം, ഈ പ്രക്രിയയുടെ പ്രധാനപ്പെട്ട ഘടകമായി സാങ്കേതികത്വത്തെ മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ താമസിക്കുന്നവരെ മാത്രമല്ല, പുറത്തുള്ളവരെയും സംരക്ഷിക്കുകയെന്നതും നവ ഇന്ത്യയില്‍ ഉള്‍പ്പെടുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. വിദേശത്തുള്ള ഇന്ത്യന്‍ വംശജരാണ് നമ്മുടെ അഭിമാനം. അവര്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സംഭാവന ചെയ്യുന്നു.
അടുത്തകാലത്തു നടത്തിയ ബഹറൈന്‍ സന്ദര്‍ശനത്തെക്കുറിച്ചു പരാമര്‍ശിക്കവേ, അവിടം സന്ദര്‍ശിച്ച ആദ്യത്തെ പ്രധാനമന്ത്രി എന്ന ബഹുമതി തനിക്കായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആ സന്ദര്‍ശനത്തില്‍ ഏറ്റവും ഉയര്‍ത്തിക്കാട്ടാവുന്നതു ജയില്‍ശിക്ഷ അനുഭവിച്ചുവരുന്ന 250 ഇന്ത്യക്കാര്‍ക്കു മാപ്പു നല്‍കുന്നതിന് രാജകുടുംബം എടുത്ത കാരുണ്യപരമായ തീരുമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എ.ഇയില്‍ റുപേ കാര്‍ഡ് അംഗീകരിക്കപ്പെട്ടതിനെക്കുറിച്ച് സൂചിപ്പിച്ച പ്രധാനമന്ത്രി, അവിടെ ജോലിയെടുക്കുകയും നാട്ടിലേക്കു പണമയക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഇതു ഗുണകരമാകുമെന്നു വ്യക്തമാക്കി.
സ്വച്ഛ് ഭാരത്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിന്റെ ഉപയോഗം ഇല്ലാതാക്കല്‍, ജലസംരംക്ഷണം, കായികക്ഷമതയാര്‍ന്ന ഇന്ത്യ തുടങ്ങിയ പദ്ധതികളോടു മാധ്യമങ്ങള്‍ സ്വീകരിച്ച ഗുണപരമായ സമീപനം പ്രധാനമന്ത്രി എടുത്തുകാട്ടി.

ഭാഷയ്ക്ക് ഒന്നിപ്പിക്കുന്നതിനുള്ള ശക്തിയുണ്ട്:
ഇന്ത്യയെ ഒന്നിപ്പിക്കുന്നതിനു് ഭാഷയ്ക്കുള്ള ശക്തിയെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ഒരു പാലമായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ഒരുവാക്ക് 10, 12 ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്കു സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഒരു വ്യക്തിക്ക് ഒരു വര്‍ഷം വിവിധ ഭാഷകളിലായി 300 പുതിയ വാക്കുകള്‍ പഠിക്കാന്‍ കഴിയുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഒരാള്‍ മറ്റൊരു ഇന്ത്യന്‍ ഭാഷ പഠിച്ചുകഴിയുമ്പോള്‍ അയാള്‍ക്ക് പൊതു ഇഴകള്‍ മനസിലാക്കാന്‍ കഴിയുകയും ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ഏകത്വത്തെ സത്യസന്ധമായി അഭിനന്ദി്ക്കാന്‍ സാധിക്കുകയും ചെയ്യും.
നമ്മുടെ പൂര്‍വപിതാക്കളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയും അവര്‍ക്ക് അഭിമാനഹേതുവാകുന്ന ഒരു ഇന്ത്യ നിര്‍മിക്കുകയും ചെയ്യുകയെന്നതു നമ്മുടെ കടമയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi