പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യന്‍ സഹായത്തോടെ ശ്രീലങ്കയുടെ സെന്‍ട്രല്‍ പ്രവിശ്യയായ ഡിക്കോയയില്‍ നിര്‍മ്മിച്ച ആശുപത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം റോഡിന്റെ ഇരുവശത്തും കാത്ത് നില്‍പ്പുണ്ടായിരുന്നു. പിന്നീട് ശ്രീലങ്കന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, സാമുദായിക നേതാക്കളുടെ വന്‍നിര എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നൂര്‍വുഡ്ഡില്‍ ഇന്ത്യന്‍വംശജരായ തമിഴരുടെ വന്‍ജനാവലിയെ അഭിസംബോധനചെയ്ത് അദ്ദേഹം സംസാരിച്ചു. ഇന്ത്യന്‍ വംശജരായ തമിഴര്‍ ശ്രീലങ്കയ്ക്ക് നല്‍കിയ സംഭാവനയെക്കുറിച്ചും ഇന്ത്യയും ശ്രീലങ്കയും വളരെക്കാലമായി പങ്കുവയ്ക്കുന്ന പൈതൃകത്തെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.
.
സിലോണ്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിന്റെയും തമിഴ് പ്രോഗ്രസീവ് അലയന്‍സിന്റെയും പ്രതിനിധികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
മധ്യ ശ്രീലങ്കയില്‍ പ്രധാനമായും ഇന്ത്യന്‍വംശജരായ തമിഴര്‍ അടങ്ങുന്ന ഏകദേശം 30,000 ത്തോളം വരുന്ന ജനങ്ങള്‍ പങ്കെടുത്ത യോഗത്തെ അഭിസംബോധനചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ ചുവടെ:
നിങ്ങള്‍ നല്‍കിയ ഉഷ്മളവും ആവേശഭരിതവുമായ സ്വീകരണത്തില്‍ ഞാന്‍ ഏറെ നന്ദിയുള്ളവനുമാണ്.
ശ്രീലങ്കയിലെ ഈ സുന്ദരമായ മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന ബഹുമതി അനിതരസാധാരണമാണ്.
അതിനെക്കാളൊക്കെ നിങ്ങളോട് സംസാരിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ബഹുമാനമായി ഞാന്‍ കണക്കാക്കുന്നത്.
ഈ ഫലഭൂയിഷ്ട ഭൂമിയില്‍ ഉണ്ടാകുന്ന സിലോണ്‍ തേയിലയെക്കുറിച്ച് ലോകത്താകമാനമുള്ള ജനങ്ങള്‍ക്ക് വ്യക്തമായി അറിവുള്ളതാണ്.
എന്നാല്‍ ഈ സിലോണ്‍ തേയിലയെ ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ ഇഷ്ടപാനീയമാക്കുന്നതിന് നിങ്ങള്‍ ഒഴുക്കുന്ന വിയര്‍പ്പിനെയും നല്‍കുന്ന അദ്ധ്വാനത്തെയും കുറിച്ചാണ് പലര്‍ക്കും അറിയാത്തത്.
ശ്രീലങ്ക തേയില കയറ്റുമതിയില്‍ ഇന്ന് ലോകത്ത് മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കില്‍ അതിന് കാരണം നിങ്ങളുടെ കഠിനപ്രയത്‌നമാണ്.
ലോകത്ത് ആവശ്യമുള്ള തേയിലയുടെ 17% വും നല്‍കാന്‍ ശ്രീലങ്കയെ പ്രാപ്തമാക്കുന്നത് തൊഴിലിനോടുള്ള നിങ്ങളുടെ സ്‌നേഹമാണ് . ഇതിലൂടെ 1.5 ബില്യണ്‍ യു.എസ് ഡോളറാണ് വിദേശ നാണ്യമായി നേടുന്നത്.
ശ്രീലങ്കയുടെ വര്‍ദ്ധിച്ചുവരുന്ന തേയില ഉല്‍പ്പാദന ആവശ്യങ്ങള്‍ നിര്‍വഹിച്ച് ആഗോളതലത്തില്‍ ഇന്ന് ലഭ്യമായിട്ടുള്ള സ്ഥാനത്തില്‍ അഭിമാനം കൊള്ളുന്നതിനും നട്ടെല്ലായി വര്‍ത്തിക്കുന്നത് നിങ്ങള്‍ തന്നെയാണ്.
നിങ്ങളുടെ സംഭാവന ശ്രീലങ്കയിലും അതിനുപുറത്തും അഗാധമായി വിലമതിക്കുന്നതാണ്.
നിങ്ങളുടെ കഠിനാദ്ധ്വാനത്തെ ഞാന്‍ ആത്മാര്‍ത്ഥമായി പ്രശംസിക്കുന്നു.
നിങ്ങള്‍ക്കും എനിക്കും ചില കാര്യങ്ങളില്‍ സാമ്യവുമുണ്ട്.
നിങ്ങളില്‍ ചിലര്‍ കേട്ടിട്ടുള്ളതുപോലെ എനിക്ക് ചായയുമായി ഒരു പ്രത്യേക ബന്ധമുണ്ട്.
‘ചായ്‌പേ ചര്‍ച്ച’ ചായയോട് ഒപ്പം ചര്‍ച്ച, എന്നത് വെറുമൊരു മുദ്രാവാക്യം മാത്രമല്ല.
അതിനുപരിയായി തൊഴിലിന്റെ മാന്യതയ്ക്കും സത്യസന്ധതയ്ക്കും നല്‍കുന്ന ബഹുമാനമാണ്.
ഇന്ന് ഞങ്ങള്‍ നിങ്ങളുടെ പൂര്‍വപിതാക്കളെ ഓര്‍ക്കുകയാണ്.
ഇന്ത്യയില്‍ നിന്നും തങ്ങളുടെ ജീവിതയാത്ര സിലോണിലേക്ക് നയിക്കാന്‍ ശക്തമായ ലക്ഷ്യവും ധൈര്യവുമുണ്ടായിരുന്നവരാണ് അവര്‍.
അവരുടെ യാത്ര ദുര്‍ഘടവും കഠിനവുമായ പോരാട്ടങ്ങള്‍ നിറഞ്ഞതുമായിരുന്നിരിക്കാം, എന്നാലും അവര്‍ ഒരിക്കലും തങ്ങളുടെ പ്രയത്‌നം വേണ്ടെന്ന് വച്ചില്ല.
ഇന്ന് നാം അവരെ ഓര്‍ക്കുകയും അവരുടെ ഉത്സാഹത്തെ വന്ദിക്കുകയും ചെയ്യുകയാണ്.
നിങ്ങളുടെ തലമുറയ്ക്കും അതികഠിനമായ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.
ഒരു നവ സ്വതന്ത്രരാഷ്ട്രത്തില്‍ സ്വന്തം സ്ഥാനവും വ്യക്തിത്വവും ഉറപ്പിക്കാന്‍ നിങ്ങള്‍ക്കും കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
നിങ്ങള്‍ ധൈര്യപൂര്‍വം അവയെ നേരിട്ടു, നിങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ സമാധാനപരമായി പോരാടി.
നിങ്ങളുടെ അവകാശത്തിനും ഉന്നതിക്കും സാമ്പത്തിക സമൃദ്ധിക്കും വേണ്ടി കഠിനമായി പ്രവര്‍ത്തിച്ച സൗമ്യമൂര്‍ത്തി തോണ്ടര്‍മാനെപ്പോലുള്ള നേതാക്കളെ ഞങ്ങള്‍ ഒരിക്കലും മറക്കില്ല.
എല്ലാ നഗരവും സ്വന്തം നാടെന്നും എല്ലാ മനുഷ്യരും ബന്ധുക്കളുമെന്നും അര്‍ത്ഥം വരുന്ന തരത്തില്‍ ”യാരും ഊരേ, യാവരും കേളിര്‍” എന്ന് തമിഴ് പണ്ഡിതനായ കനിയാന്‍ പുന്‍ഗുനാര്‍നാര്‍ രണ്ടു സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു.
ആ ചൊല്ലിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നിങ്ങള്‍ ഉള്‍ക്കൊണ്ടു.
നിങ്ങള്‍ ശ്രീലങ്കയെ നിങ്ങളുടെ വീടാക്കി.
ഈ സുന്ദര രാജ്യത്തിന്റെ ജനതതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഊടും പാവുമാണ് നിങ്ങള്‍.
നിങ്ങള്‍ തമിഴ് തായുടെ മക്കളാണ്.
ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും പഴക്കമേറിയ ശ്രേഷ്ഠഭാഷകളില്‍ ഒന്നായ തമിഴാണ് നിങ്ങള്‍ സംസാരിക്കുന്നത്.
നിങ്ങളില്‍ പലരും സിംഹളവും സംസാരിക്കുന്നുവെന്നത് അഭിമാനകരമാണ്.
ഭാഷയെന്നത് ആശയവിനിമയത്തിനുള്ള ഉപകരണം എന്നതിനുപരി മറ്റുപലതിനും കൂടിയുള്ളതാണ്.
.
ബഹുഭാഷ സംസാരിക്കുന്നവരുള്ള ഒരു സമൂഹം സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിക്കുന്നതിനെക്കാള്‍ മറ്റൊരു മികച്ച കാഴ്ചയില്ല.
നനാത്വം ആഘോഷമാണ്, അല്ലാതെ സംഘട്ടനമല്ല ആവശ്യപ്പെടുന്നത്.
വളരെ സഹവര്‍ത്തിത്വത്തോടെ ഇഴചേര്‍ന്ന ഒരു ചരിത്രമാണ് നമ്മുക്കുള്ളത്.
ജാതകകഥകള്‍ ഉള്‍പ്പെടെ നിരവധി ബുദ്ധമത ഗ്രന്ഥങ്ങള്‍ അഗസ്ത്യമുനിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഭൂരിപക്ഷവും അദ്ദേഹത്തെയാണ് തമിഴ് ഭാഷയുടെ പിതാവായി കണക്കാക്കുന്നത്.
കാന്‍ഡി ആസ്ഥാനമാക്കി ഭരിച്ചിരുന്ന സിംഹള നായക് രാജാക്കന്മാര്‍ക്ക് മധുരയിലേയും തഞ്ചാവൂരിലെയും നായക് രാജാക്കാന്മാരുമായി വിവാഹബന്ധമുണ്ടായിരുന്നു.
സിംഹളവും തമിഴും രാജസഭയിലെ ഭാഷയായിരുന്നു.
ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും ആരാധാനാലയങ്ങളെ ഇരുകൂട്ടരും ബഹുമാനിക്കുകയും പൂജിക്കുകയും ചെയ്തിരുന്നു.
ഈ ഐക്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഇഴകളെ ശക്തിപ്പെടുത്തുകയാണ്‌വേണ്ടത്, അല്ലാതെ വിഭജിക്കുകയല്ല.
അത്തരം പ്രയത്‌നങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരുപക്ഷേ നിങ്ങളാണ് ഏറ്റവും ഉചിതമായ സ്ഥാനത്തുളളവര്‍, അതിന് നിങ്ങളുടേതായ സംഭാവനകള്‍ നിങ്ങള്‍ക്ക് നല്‍കാനാകും.
മഹാത്മാഗാന്ധിയുടെ ജന്മദേശമായ ഗുജറാത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്.
കാന്‍ഡി, ന്യൂവാര എലിയ, മാട്ടാലെ, ബാദുള്ള, ബാന്‍ഡാരവെല്ല, ഹാറ്റണ്‍ തുടങ്ങി ശ്രീലങ്കയുടെ ഈ സുന്ദരമേഖലകളില്‍ അദ്ദേഹം 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശനം നടത്തിയിരുന്നു.
സാമൂഹിക-സാമ്പത്തികവികസനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായിരുന്നു ആദ്യവും അവസാനവുമായി ഗാന്ധിജി ആകെ നടത്തിയ ആ ശ്രീലങ്കന്‍ സന്ദര്‍ശനം.
ചരിത്രപരമായ ആ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ കൂടി സഹായത്തോടെ മട്ടാലെയില്‍ 2015ല്‍ മഹാത്മാഗാന്ധി ഇന്റര്‍നാഷണല്‍ സെന്റര്‍ സ്ഥാപിച്ചത്.
.
ഇതിനെല്ലാമുപരി, അടുത്തകാലത്തായി ലോക ക്രിക്കറ്റിന് നിങ്ങള്‍ സംഭാവനചെയ്ത ഏറ്റവും മികച്ച സ്പിന്നറാണ് മുത്തയ്യ മുരളീധരന്‍.
നിങ്ങളുടെ വളര്‍ച്ച ഞങ്ങള്‍ക്ക് അഭിമാനമാണ്.
ജീവിതത്തിന്റെ വിവിധ തുറകളില്‍ നിങ്ങള്‍ നേടിയ വിജയം ഞങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കുന്നു.
ലോകത്തിന്റെ പലഭാഗത്തുമായി ചിതറിപ്പോയ ഇന്ത്യന്‍ വംശജരായവര്‍ അടുത്തായാലും അകലെയായാലും തങ്ങളുടെ വിജയത്തിന്റേതായ ഒരു അടയാളം അവശേഷിപ്പിച്ചിട്ട് പോകുന്നത് ഞങ്ങളെ കൂടുതല്‍ ആഹഌദവാന്മാരാക്കുന്നു.
ഇനിയും തിളങ്ങുന്ന പല വിജയങ്ങളിലേക്കും ഞാന്‍ ഉറ്റുനോക്കുകയാണ്.
ഇന്ത്യയിലേയും ശ്രീലങ്കയിലേയും ഗവണ്‍മെന്റുകള്‍ തമ്മിലും ജനങ്ങള്‍ തമ്മിലും ഒരു ശക്തമായ ബന്ധം നിങ്ങള്‍ക്കുണ്ടാക്കാനായിട്ടുണ്ട്.
ഈ മനോഹര രാജ്യവുമായി ഞങ്ങള്‍ക്കുള്ള ബന്ധം ഒരു തടസവുമില്ലാതെ തുടരുന്നതിനുള്ള ഒരു പ്രധാനഭാഗമായാണ് നിങ്ങളെ ഞങ്ങള്‍ കാണുന്നത്.
ഈ ബന്ധങ്ങള്‍ കുടുതല്‍ ശക്തമാക്കി വളര്‍ത്തിക്കൊണ്ടുവരികയെന്നതാണ് എന്റെ ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണന.
ആത്യന്തികമായി ഇന്ത്യാക്കാര്‍ക്കും ശ്രീലങ്കര്‍ക്കും ഗുണം ലഭിക്കുന്ന സംഭാവനകള്‍ക്കായി ഈ പങ്കാളിത്തത്തേയും സഹകരണത്തേയും നിങ്ങളുടെ ജീവിതത്തെക്കൂടി സ്പര്‍ശിച്ചുകൊണ്ട് മാറ്റിക്കൊണ്ടുവരികയാണ് ലക്ഷ്യം.
ഇന്ത്യയുമായുള്ള നിങ്ങളുടെ ബന്ധം ജീവസുറ്റതായി തന്നെ നിങ്ങള്‍ നിലനിര്‍ത്തുന്നു.
നിങ്ങള്‍ക്ക് ഇന്ത്യയില്‍ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്.
ഇന്ത്യയിലെ ഉത്സവങ്ങളെ നിങ്ങള്‍ സ്വന്തം പോലെ ആഘോഷിക്കുന്നു.
നമ്മുടെ സംസ്‌ക്കാരത്തെ പിഴിഞ്ഞെടുത്ത് നിങ്ങള്‍ നിങ്ങളുടെ സ്വന്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ ഹൃദയത്തില്‍ ഇന്ത്യ തുടിക്കുകയാണ്.
നിങ്ങളുടെ സൗഹൃദ മനോഭാവത്തിന് ഇന്ത്യയും അതേ നിലയില്‍ തന്നെ തീര്‍ച്ചയായും പ്രതികരിക്കുമെന്ന് പറയാന്‍ കൂടിയാണ് ഞാന്‍ ഇവിടെ വന്നിട്ടുള്ളത്.
നിങ്ങളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായി കഴിയുന്നതരത്തിലെല്ലാം ഞങ്ങള്‍ തുടര്‍ന്നും അക്ഷീണം പ്രവര്‍ത്തിക്കും.
അഞ്ചുവര്‍ഷത്തെ ദേശീയ കര്‍മ്മ പദ്ധതിയുള്‍പ്പെടെ തയാറാക്കി നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ശ്രീലങ്കന്‍ ഗവണ്‍മെന്റ് വളരെ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുന്നതായി എനിക്കറിയാം.
ഈ ദിശയിലേക്കുള്ള അവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യയുടെ സമ്പൂര്‍ണ്ണ പിന്തുണയുണ്ടാകും.
നിങ്ങളുടെ നന്മയ്ക്കായി ശ്രീലങ്കന്‍ ഗവണ്‍മെന്റുമായി ചേര്‍ന്ന് ഇന്ത്യയും നിരവധിപദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികവികസനം തുടങ്ങിയ മേഖലകളിലാണവ.
വാഗ്ദാനമെന്ന്‌തോന്നുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് പ്രോത്സാഹനം നല്‍കുന്നതിനായി വളരെകാലം മുമ്പ് 1947ലാണ് ദി സിലോണ്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് (സി.ഇ.ഡബ്ല്യു, ഇ.ടി) രൂപീകരിച്ചത്.
ഇതിന് കീഴില്‍ 700ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലും ശ്രീലങ്കയിലും പഠനം നടത്തുന്നതിന് വേണ്ട സ്‌കോളര്‍ഷിപ്പുകള്‍ ഞങ്ങള്‍ നല്‍കുന്നുണ്ട്.
നിങ്ങളുടെ കുട്ടികള്‍ക്കാണ് ഇതുകൊണ്ട് ഗുണമുണ്ടാകുന്നത്.
ജീവിതോപാധി കണ്ടെത്തുന്നതിനും ശേഷിവര്‍ദ്ധിപ്പിക്കുന്നതിനുമായി ഞങ്ങള്‍ തൊഴിലധിഷ്ഠിത പരിശീലനകേന്ദ്രങ്ങളും ഇംഗ്ലീഷ്ഭാഷയില്‍പരിശീലനം നല്‍കുന്ന 10 കേന്ദ്രങ്ങളും ലാബുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവ അനുയോജ്യമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന് സഹായകരമാകും.
അതുപോലെ തോട്ടം മേഖലയിലെ സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍, സയന്‍സ് ലാബുകള്‍ ആരംഭിക്കാനും ഞങ്ങള്‍ സഹായം ചെയ്തിട്ടുണ്ട്.
അതോടൊപ്പം തോട്ടം മേഖലയിലെ നിരവധി സ്‌കൂളുകളുടെ സ്ഥാനം ഉയര്‍ത്തുകയാണ് ഞങ്ങള്‍.
ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് പ്രസിഡന്റ് സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗേയും ഞാനും ചേര്‍ന്ന് ഡിക്കോയയില്‍ ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിച്ച 150 കിടക്കകളുള്ള ഒരു ആശുപത്രി ജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്.
ഇതിലെ അത്യധാനുനിക സൗകര്യങ്ങള്‍ ഈ പ്രദേശത്ത് വേണ്ട ആരോഗ്യസുരക്ഷ നല്‍കും.
നിലവില്‍ വടക്കന്‍-തെക്കന്‍ പ്രവിശ്യകളില്‍ മാത്രം നിലവിലുള്ള 1990 ആംബുലന്‍സ് സര്‍വീസ് മറ്റു പ്രവിശ്യകളിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
ഇന്ത്യയുടെ സമഗ്ര ആരോഗ്യസംരക്ഷണ പാരമ്പര്യങ്ങളായ ആയുര്‍വേദം, യോഗ എന്നിവ നിങ്ങളുമായി പങ്കുവയ്ക്കുന്നതിനും ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.
അടുത്തമാസം ഞങ്ങള്‍ അന്തര്‍ദ്ദേശീയ യോഗദിനം ആഘോഷിക്കുമ്പോള്‍ അതിന്റെ വൈവിധ്യമാര്‍ന്ന ഗുണങ്ങള്‍ കൂടുതല്‍ ജനകീയവല്‍ക്കരിക്കുന്നതിന് നിങ്ങളുടെ സജീവ പങ്കാളിത്തവും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ഇന്ത്യയുടെ നൂനത ഭവനപദ്ധതികളുടെ ഭാഗമായി ശ്രീലങ്കയുടെ നാട്ടിന്‍പുറങ്ങളില്‍ 4000 വീടുകള്‍ നിര്‍മ്മിച്ചുകഴിഞ്ഞു.
ആദ്യമായി ഭൂമിയോടൊപ്പം അത് നിര്‍മ്മിച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവും കൂടി ഗുണഭോക്താവിന് നല്‍കിയതില്‍ എനിക്ക് സന്തോഷമുണ്ട്.
ഈ മേഖലയിലെ നമ്മുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതിനായി ഈ പദ്ധതിയുടെ കീഴില്‍ നാട്ടിന്‍പുറങ്ങളില്‍ 10,000 വീടുകള്‍ അധികമായി നിര്‍മ്മിച്ചുനല്‍കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
കൊളമ്പോയില്‍ നിന്ന് വാരണസിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഞാന്‍ കുറച്ചുനേരത്തെ പ്രഖ്യാപിച്ചതേയുള്ളു.
ഇതുമൂലം നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ വാരണസിയിലെത്താനും പരമശിവന്റെ അനുഗ്രഹങ്ങള്‍ തേടാനുമാകും.
സമാധാനത്തിലും സമ്പല്‍സമൃദ്ധിയിലേക്കുമുളള നിങ്ങളുടെ യാത്രയില്‍ ഇന്ത്യയിലെ ഗവണ്‍മെന്റും ജനങ്ങളും നിങ്ങളോടൊപ്പമുണ്ടാകും.
നിങ്ങളുടെ ഭൂതകാലത്തിലെ വെല്ലുവിളികള്‍ മറികടക്കാനും നിങ്ങള്‍ക്ക് ഭാവിയിലെ വാഗ്ദാനങ്ങള്‍ മനസിലാക്കിതരുന്നതിനുമായി ഞങ്ങള്‍ നിങ്ങളെ സഹായിക്കും.
”അവസാനിക്കാത്ത ഊര്‍ജ്ജവും പരിശ്രമവുമുള്ള വ്യക്തികളിലേക്കുള്ള വഴി സമ്പത്ത് സ്വമേധയാ കണ്ടെത്തു”മെന്ന് മഹാനായ കവിയായ തിരുവള്ളുവര്‍ പറഞ്ഞിട്ടുണ്ട്.
നിങ്ങള്‍ സ്വപ്‌നം കാണുന്ന തരത്തില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് അവരുടെ കഴിവിനും പൈതൃകത്തിനുംയോജിച്ച ഭാവിയുണ്ടാകുമെന്നകാര്യത്തില്‍ എനിക്ക് സമ്പൂര്‍ണ്ണ വിശ്വാസമുണ്ട്.
താങ്ക്‌യു, നന്ദ്രി
വളരെയധികം നന്ദി
It is a great pleasure to be here today. And, I am most grateful for your warm and enthusiastic welcome: PM @narendramodi pic.twitter.com/IteqSrO4fP
— PMO India (@PMOIndia) May 12, 2017
People the world over are familiar with famous Ceylon Tea that originates in this fertile land: PM @narendramodi
— PMO India (@PMOIndia) May 12, 2017
We remember your forefathers. Men & women of strong will & courage, who undertook the journey of their life from India to then Ceylon: PM
— PMO India (@PMOIndia) May 12, 2017
You speak one of the oldest-surviving classical languages in the world. It is a matter of pride that many of you also speak Sinhala: PM
— PMO India (@PMOIndia) May 12, 2017
We need to strengthen, not separate, (these) threads of unity and harmony: PM @narendramodi
— PMO India (@PMOIndia) May 12, 2017
Another national icon of India from later years, Puratchi Thalaivar MGR was born on this very soil, establishing a life-long connection: PM
— PMO India (@PMOIndia) May 12, 2017
In more recent times, you have gifted to the world one of the finest spinners in cricket, Muttiah Muralitharan: PM @narendramodi
— PMO India (@PMOIndia) May 12, 2017
Am aware the Government of Sri Lanka is taking active steps to improve your living conditions including a 5-year National Plan of Action: PM
— PMO India (@PMOIndia) May 12, 2017
We have decided to extend 1990 Emergency Ambulance Service, currently operating in Western & Southern Provinces, to all other Provinces: PM
— PMO India (@PMOIndia) May 12, 2017
The Government and people of India are with you in your journey towards peace and greater prosperity: PM @narendramodi
— PMO India (@PMOIndia) May 12, 2017